Culture
മദ്യവാദികള്‍ക്കുള്ള കടുത്ത മറുപടി
രാജ്യത്തെ ദേശീയ-സംസ്ഥാനപാതയോരങ്ങളിലെ മദ്യശാലകള്‍ ഉള്‍പ്രദേശങ്ങളിലേക്ക് മാറ്റിസ്ഥാപിക്കണമെന്ന സുപ്രീംകോടതി വിധിയില്‍ വ്യക്തതവരുത്തി ഇന്നലെ കോടതി പ്രഖ്യാപിച്ച പുതിയ വിശദീകരണം ജനങ്ങളുടെ ജീവനും ആരോഗ്യവും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് ഏറെ സ്വാഗതാര്‍ഹമായിരിക്കുന്നു. 2016 ഡിസംബര്‍ 15ന് സുപ്രീംകോടതി ചീഫ്ജസറ്റിസ് ജസ്റ്റിസ് ജെ.എസ് കെഹാര്‍ അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധിയെ ബലപ്പെടുത്തുന്നതായിരിക്കുന്നു ഇന്നലത്തെ വിധി. വിധിപ്രകാരം ഇന്നലെയാണ് പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കുന്നതിനുള്ള അവസാനദിനമായിരുന്നത്. എന്നാല്‍ പല സംസ്ഥാനസര്‍ക്കാരുകളും സ്വകാര്യമദ്യവില്‍പനക്കാരും കോടതിവിധിയെ മറികടക്കുന്നതിനുള്ള നീക്കമാണ് നടത്തിവന്നിരുന്നത്. മദ്യനിരോധനമല്ല, ജനങ്ങളുടെ ആരോഗ്യമാണ് കണക്കിലെടുക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം ജസ്റ്റിസുമാരായ ഡി.വെ.ചന്ദ്രചൂഡും നാഗോശ്വരറാവുവും പറഞ്ഞത്. പതിമൂന്നുവര്‍ഷത്തോളം പഠിച്ചതിനുശേഷമാണ് കോടതി ഇത്തരമൊരു വിധി പുറപ്പെടുവിച്ചത് എന്നത് നിസ്സാരമായി കാണാവതല്ല. മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് വേണ്ടതെന്ന സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും പ്രഖ്യാപിതമായ നിലപാടിനുള്ള കനത്ത തിരിച്ചടി കൂടിയാണീ വിധി.
കേരളത്തില്‍ കോടതിവിധി നടപ്പാക്കിയാല്‍ അഞ്ഞൂറോളം മദ്യശാലകള്‍ മാറ്റിസ്ഥാപിക്കേണ്ടിവരും. ഇവ മാറ്റിസ്ഥാപിക്കുന്നതിന് ചുരുക്കും ചില സ്ഥലങ്ങളില്‍ നീക്കങ്ങളുണ്ടായെങ്കിലും സര്‍ക്കാരിനുകീഴിലുള്ള ബവറിജസ് മദ്യവില്‍പനശാലകള്‍ക്ക് മാത്രമേ വിധി ബാധകമാകൂവെന്ന് പറഞ്ഞ് സ്വകാര്യബാറുകള്‍ക്കെതിരെ നടപടിയെടുക്കാതിരിക്കുകയായിരുന്നു സംസ്ഥാനസര്‍ക്കാര്‍. ഇതിനിടെ കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകനായ സോളിസിറ്റര്‍ ജനറല്‍ റോഗ്ത്തഗിയെ സമീപിച്ച് സംസ്ഥാന സര്‍ക്കാര്‍ അനുകൂലമായ വിശദീകരണം എഴുതിവാങ്ങി . ബാറുകള്‍ക്ക് മദ്യശാലകള്‍ എന്ന അര്‍ഥമില്ലെന്നും അതുകൊണ്ട് മദ്യശാലകള്‍ മാറ്റണമെന്ന കോടതിവിധി അവക്ക് ബാധകമല്ലെന്നുമാണ് റോഗ്ത്തഗി നല്‍കിയ വിശദീകരണം. നിയമോപദേശം കേന്ദ്രസര്‍ക്കാരിന്റേതായതിനാല്‍ സംസ്ഥാനസര്‍ക്കാര്‍ അത് സ്വീകരിച്ചെങ്കിലും ഫലത്തില്‍ മദ്യമുതലാളിമാര്‍ക്കും ബാറുടമകള്‍ക്കും സഹായകമാകുന്ന ഉപദേശമായിരുന്നു അത്. മദ്യനിരോധനമല്ല, മദ്യവര്‍ജനമെന്ന ഇടതുപക്ഷമുന്നണിയുടെ പ്രഖ്യാപിതമായ അനുകൂലനിലപാടും ഇത്തരമൊരു വിശദീരണം തേടലിന് കാരണവുമായിരുന്നു. സംസ്ഥാനത്ത് 270 ബിവറിജസ് ഔട്ട്‌ലെറ്റുകളില്‍ 37 എണ്ണം മാത്രമാണ് മൂന്നുമാസത്തിനുള്ളില്‍ സര്‍ക്കാര്‍ മാറ്റിസ്ഥാപിച്ചിട്ടുള്ളത്. ജനവാസമേഖലയില്‍ ഇവ സ്ഥാപിക്കുന്നതിനുള്ള ജനങ്ങളുടെ എതിര്‍പ്പാണ് ഒരുകാരണം. ഇതുതന്നെമതി മദ്യത്തോടുള്ള ജനങ്ങളുടെ എതിര്‍പ്പിന്റെ തീവ്രത അളക്കാന്‍. കണ്‍സ്യൂമര്‍ഫെഡിന്റെ 21ല്‍ 13എണ്ണം മാറ്റാനുണ്ട്. ബിയര്‍, വൈന്‍ പാര്‍ലറുകളില്‍ അഞ്ഞൂറെണ്ണം മാറ്റണം. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ 31ല്‍ 20 ഉം മാറ്റേണ്ടിവരുമെന്നത് അപ്രായോഗികമാണെങ്കില്‍ അവര്‍ക്ക് മദ്യം വിളമ്പുന്നത് നിര്‍ത്തേണ്ടിവരും. ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം സര്‍ക്കാര്‍ പരിഹാരം കാണേണ്ടിവരും. ദൂരപരിധി പാലിച്ചാല്‍ മലകളില്‍ മദ്യക്കട നടത്തേണ്ടിവരുമെന്ന റോഗ്ത്തഗിയുടെ വാദത്തെക്കുറിച്ച് കോടതി പറഞ്ഞത്, മദ്യം വേണ്ടവര്‍ അവിടെ പോകട്ടെ എന്നാണ്.
മൊത്തം അമ്പത്തിനാല് ഹര്‍ജികളാണ് സുപ്രീംകോടതിക്ക് മുമ്പാകെ കഴിഞ്ഞ ദിവസങ്ങളിലായി സമര്‍പ്പിക്കപ്പെട്ടത്. അവയില്‍ കോടതിവിധിയില്‍ 500 മീറ്റര്‍ പ്രായോഗികമല്ലെന്നും ബാറുകള്‍ക്ക് ബാധകമാണോ എന്നും തുടങ്ങിയ ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ബാറുകള്‍ക്കും വിധി ബാധകമാണെന്ന് അസന്നിഗ്ധമായി വ്യക്തമാക്കുകയായിരുന്നു കോടതി ചെയ്തത്. ഇതാകട്ടെ സംസ്ഥാന സര്‍ക്കാരിനെതിരായ കനത്ത പ്രഹരവുമായി. ഏതുവിധേനയും കോടതിവിധി മറികടക്കുക എന്ന തന്ത്രത്തിനേറ്റ അടികൂടിയായി മദ്യമുതലാളിമാരെ സംബന്ധിച്ചും ഈ വിധി. ഇന്നലത്തെ വിധിയില്‍ ഇരുപതിനായിരത്തില്‍ താഴെ ജനസംഖ്യയുള്ള ത്രദ്ദേശസ്ഥാപനപ്രദേശങ്ങളില്‍ 500 മീറ്റര്‍ പരിധി 220 മീറ്ററായി കുറച്ചിട്ടുണ്ടെങ്കിലും കോടതിയുടെ ഉദ്ദേശ്യശുദ്ധി അതേപടി നിലനില്‍ക്കുന്നുവെന്നതാണ് നാം കാണേണ്ടത്. പഞ്ചനക്ഷത്ര ഹോട്ടലുകളുടെ കാര്യത്തില്‍ സെപ്തംബര്‍ 30 വരെ കോടതി അനുമതി നല്‍കിയിട്ടുണ്ട്. മദ്യം നിരോധിക്കുന്നതിന് കോടതി തയ്യാറായില്ലെങ്കിലും ഫലത്തില്‍ ഇന്നുമുതല്‍ കുറച്ചുകാലത്തേക്കെങ്കിലും കേരളത്തില്‍ മദ്യവില്‍പന
പാതകളില്‍ നിത്യേന പിടഞ്ഞുവീണുമരിക്കുന്നവരുടെ സംഖ്യയാണ് കോടതിയെ അലോസരപ്പെടുത്തുന്നത്. ലക്ഷം പേരാണ് ദിനംപ്രതി ഇന്ത്യയില്‍ റോഡപടകടങ്ങളില്‍പെട്ട് മരണമടയുന്നത്. ഇവരില്‍ എഴുപതുശതമാവും വണ്ടിയോടിക്കുന്ന വ്യക്തിയുടെ മദ്യപാനം കാരണമാണ്. ബീഹാറില്‍ നടപ്പാക്കിയ മദ്യനിരോധനത്തെതുടര്‍ന്ന് ഇരുപതുശതമാനം വരെ റോഡപകടങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു. ഇവരുടെയെല്ലാം ജീവന്റെ വിലയാണ് ഉന്നതനീതിപീഠത്തില്‍ നിന്നുള്ള വിധി. നിര്‍ഭാഗ്യവശാല്‍ ഇതിനെ മറികടക്കാനും ഏതുവഴിക്കും കാശുണ്ടാക്കാനും മദ്യമുതലാളിമാരെ സുഖിപ്പിച്ച് തിരഞ്ഞെടുപ്പിലും മറ്റും കാര്യസാധ്യം നേടാനുമുള്ള നീക്കങ്ങളാണ് നടക്കുന്നത്.
യു.ഡി.എഫിന്റെ ദീര്‍ഘദര്‍ശിതമായ മദ്യനിയന്ത്രണങ്ങള്‍ അട്ടിമറിക്കുന്നതിന് പരമാവധി ശ്രമിക്കുകയായിരുന്നു ഇടതുപക്ഷം ചെയ്തത്. മുന്നൂറോളം ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കില്ലെന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ തീരുമാനം ജനങ്ങളുടെ പിന്തുണ ആര്‍ജിച്ചുവന്നപ്പോള്‍ അവരെ പ്രോല്‍സാഹിപ്പിക്കുകയും കോടതിയില്‍ ചെന്നെത്തിക്കുകയും ചെയ്തു. പക്ഷേ തുടരെത്തുടരെയുള്ള വിധികളെല്ലാം മദ്യമുതലാളിമാര്‍ക്ക് തിരിച്ചടിയാകുകയായിരുന്നുവെന്നത് മറക്കരുത്. എന്നിട്ടും കോടതിയുടെയും ജനതയുടെയും നന്മയിലധിഷ്ഠിതമായ ആഗ്രഹങ്ങളെ മുഴുവന്‍ പരിഹസിക്കുന്നവിധമായിരുന്നു സംസ്ഥാനത്തെ ഇടതുപക്ഷ നിലപാട്. പൂട്ടിയ ബാറുകളെല്ലാം ടൂറിസത്തിന്റെ പേരില്‍ വീണ്ടും തുറക്കുന്നതിനുള്ള നിലപാടാണ് ഇടതുസര്‍ക്കാര്‍ സ്വീകരിച്ചത്. പുതിയ മദ്യനയം ഇതിനടിസ്ഥാനത്തിലുള്ളതായിരിക്കുമെന്ന് എക്‌സൈസ് വകുപ്പുമന്ത്രി ടി.പി. രാമകൃഷ്ണന്‍ പരസ്യമായി വ്യക്തമാക്കുകയും ചെയ്തു.
ഏത് സര്‍്ക്കാരിന്റെയും അടിസ്ഥാനപരവും അടിയന്തിരവുമായ കടമ അവരുടെ രാജ്യത്തെ ജനങ്ങളുടെ ആരോഗ്യസംരക്ഷണമാണ്. ആരോഗ്യമില്ലാതെ ഒരു വ്യക്തിക്കും മാന്യമായി ജീവിക്കാനാകില്ല. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ആധുനിക സര്‍ക്കാരുകള്‍ പൗരന്മാരെ മദ്യത്തിനും ലഹരിക്കും അടിമകളാക്കിയും അവരെ ലോട്ടറിപോലുള്ള ചൂതാട്ടങ്ങള്‍ക്ക് പ്രേരിപ്പിച്ചും അതില്‍ നിന്ന് വരുമാനം ഉണ്ടാക്കാമെന്ന നയമാണ് സ്വീകരിച്ചുവരുന്നത്.ഒരു വെല്‍ഫെയര്‍ സ്റ്റേറ്റിന് ഇതൊരിക്കലും അംഗീകരിക്കാനാവില്ലതന്നെ. മദ്യമുതലാളിമാരുടെ ലാഭമല്ല, ജനങ്ങളുടെ ജീവനാണ് വലുതെന്ന സുപ്രീംകോടതി വിധിയിലെ പരാമര്‍ശം എല്ലാവരും കാതുതുറന്നുകേള്‍ക്കണം. ഇതിന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളാനാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കേണ്ടത്. കോടതിവിധിയല്ലേ, അംഗീകരിച്ചല്ലേ പറ്റൂ എന്നും സ്വകാര്യമദ്യശാലകള്‍ക്കാണ് സര്‍ക്കാരിനല്ല വിധിയെതിരെന്നുമുള്ള മന്ത്രി ജി.സുധാകരന്റെ നിലപാട് സത്യത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. കണ്ടിട്ടുപഠിക്കില്ലെങ്കിലും കൊണ്ടിട്ടും പഠിക്കില്ലെന്നുവരുന്നത് കഷ്ടം തന്നെ.
Film
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.
ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.
രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.
Film
ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ
മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ് വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.
വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട് – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
kerala
പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.
-
kerala1 day ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala2 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Health3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
india3 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
-
india3 days ago
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്
-
kerala2 days ago
‘മഴക്കാലത്തെ നേരിടാന്‍ കൊച്ചി നഗരം തയ്യാറായിട്ടില്ല’; റോഡുകളുടെ അവസ്ഥയില്‍ വിമര്‍ശനവുമായി ഹൈക്കോടതി