Connect with us

Culture

ഗ്രാന്‍ഡ് ഇഫ്താര്‍; കുവൈത്ത് കെ.എം.സി.സി.യെ അഭിനന്ദിച്ച് ഇന്ത്യന്‍ അംബാസഡര്‍ ഡോ.ആദര്‍ശ് സൈ്വക

Published

on

വിവിധ മത വിഭാഗങ്ങളുള്ള മതേതരത്വ ഇന്ത്യയില്‍ റമദാന്‍ അതിന്റെ പൂര്‍ണതയോടു കൂടി അനുഷ്ടിക്കുന്നുണ്ടന്നും അതിനനുസൃതമായി കുവൈത്തിലും ഗ്രാന്‍ഡ് ഇഫ്താര്‍ സംഘടിപ്പിച്ച കുവൈത്ത് കെ.എം.സി.സി. യെ മുക്തകണ്ഠം പ്രശംസിക്കുന്നതായും കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ.ആദര്‍ശ് സൈ്വക പറഞ്ഞു. കുവൈത്ത് കെ.എം.സി.സി. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അംബാസഡര്‍. ഈ ഇഫ്താര്‍ ഒരു മതസൗഹാര്‍ദ്ധ വേദിയാണെന്നും മുഴുവന്‍ ഇന്ത്യക്കാര്‍ക്കും റമദാന്‍ ആശംസകള്‍ നേരുന്നതായും അദ്ദേഹം പറഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കം വന്‍ ജനസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ഇഫ്താര്‍ മീറ്റില്‍ കുവൈത്ത് കെ.എം.സി.സി. പ്രസിഡണ്ട് ശറഫുദ്ധീന്‍ കണ്ണേത്ത് അധ്യക്ഷനായിരുന്നു.

ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി കമല്‍ സിംഗ് റാത്തോര്‍, ഫിമ പ്രസിഡന്റ് സലിം ദേശായ്, കെ.എം.സി.സി. ഉപദേശക സമിതി ചെയര്‍മാന്‍ സയ്യിദ് നാസര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍, മെഡ്എക്‌സ് പ്രസിഡണ്ട് ആന്‍ഡ് സി.ഇ.ഒ. പി.വി.മുഹമ്മദലി, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് റീജിയണല്‍ മാനേജര്‍ അഫ്‌സല്‍ ഖാന്‍, ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ കെ.ടി.പി.അബ്ദുറഹിമാന്‍ ആശംസകളര്‍പ്പിച്ചു.

ഇസ്മായില്‍ ഹുദവി (കെ.ഐ.സി.) ഉദ്‌ബോധന പ്രസംഗം നടത്തി. നിസാര്‍ മൗലവി (കെ.എന്‍.എം. ഹുദാ സെന്റര്‍), ശരീഫ് (കെ.ഐ.ജി.), മൊയ്തീന്‍ കുട്ടി (ലുലു), കൃഷ്ണന്‍ കടലുണ്ടി (ഒ.ഐ.സി.സി.), റിവെന്‍ ഡിസൂസ (ടൈംസ് കുവൈത്ത്), സിദ്ധീഖ് വലിയകത്ത്, ബഷീര്‍ ബാത്ത, ഹമീദ് കേളോത്ത്, ഹബീബുള്ള മുറ്റിച്ചൂര്‍, ഡോ. ഹിദായത്തുള്ള (ഖായിദെ മില്ലത്ത് കള്‍ച്ചറല്‍ ഫോറം), റിജിന്‍ രാജ് , അഡ്വ.ബഷീര്‍ (മലപ്പുറം അസോസിയേഷന്‍), നിസാം തിരുവനന്തപുരം (ഓ.ഐ.സി.സി), ഹനീഫ് കോഴിക്കോട്, അസീസ് തിക്കോടി, പി.വി.നജീബ് (കോഴിക്കോട് ജില്ലാ അസോസിയേഷന്‍), അനില്‍ പി.അലക്‌സ് (മംഗളം), നിജാസ് കാസിം, ഷാജഹാന്‍ (വിബ്ജിയോര്‍), സലിം കോട്ടയില്‍ (മീഡിയ വണ്‍), എ.കെ. മഹ്മൂദ്, അന്‍വര്‍ ഹുസൈന്‍ (ആന്ധ്രാ) എന്നിവര്‍ വിശിഷ്ടാതിഥികളായി ഇഫ്താര്‍ മീറ്റില്‍ പങ്കെടുത്തു.

കെ.എം.സി.സി. ഭാരവാഹികളായ മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂര്‍, എന്‍.കെ.ഖാലിദ് ഹാജി, ശഹീദ് പാട്ടില്ലത്, ഹാരിസ് വള്ളിയോത്ത്, സിറാജ് എരഞ്ഞിക്കല്‍, എഞ്ചിനീയര്‍ മുഷ്താഖ്, ശരീഫ് ഒതുക്കുങ്ങല്‍, റസാഖ് അയ്യൂര്‍ ഇഫ്റ്റാറിന്റെ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കി. വിവിധ ജില്ലാ-മണ്ഡലം ഭാരവാഹികള്‍, വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ ഇഫ്താര്‍ നിയന്ത്രിച്ചു. ആക്ടിങ് ജനറല്‍ സെക്രട്ടറി ടി.ടി.ഷംസു സ്വാഗതവും ട്രഷറര്‍ എം.ആര്‍.നാസര്‍ നന്ദിയും പറഞ്ഞു.

 

 

Film

യഥാര്‍ഥ മഞ്ഞുമ്മല്‍ ബോയ്‌സിനെതിരെ നടന്ന പൊലീസ് പീഡനം; 18 വര്‍ഷങ്ങക്ക് ശേഷം അന്വേഷണം

മലയാളി ആക്ടിവിസ്റ്റ് വി.ഷാജു എബ്രഹാമാണ് ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയത്

Published

on

കൊച്ചി: 18 വര്‍ഷം മുന്‍പ് യഥാര്‍ഥ മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട് പൊലീസില്‍ നിന്നും നേരിട്ട പീഡനത്തെക്കുറിച്ച് അന്വേഷണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കി. മലയാളി ആക്ടിവിസ്റ്റ് വി.ഷാജു എബ്രഹാമാണ് ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയത്.പരാതിയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി കേസ് ഡയറക്ടര്‍ ജനറലിന്‍ കൈമാറി.

2006ല്‍ നടന്ന യാഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കി ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ കേരളത്തിലും തമിഴ്‌നാട്ടിലും വന്‍ വിജയമായിരുന്നു. ഇതിനു പിന്നാലെയാണ് സിനിമയില്‍ ചിത്രീകരിച്ച യഥാര്‍ഥ സംഭവങ്ങള്‍ പൊലീസ് അന്വേഷിക്കാനൊരുങ്ങുന്നു.

എറണാകുളം മഞ്ഞുമ്മലില്‍ നിന്നും കൊടൈക്കാല്‍ സന്ദര്‍ശിക്കാനെത്തിയ യുവാക്കളിലൊരാള്‍ ഗുണ കേവിലെ ഗര്‍ത്തത്തില്‍ വീണപ്പോള്‍ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ കൊടൈക്കനാല്‍ പൊലീസ് സ്റ്റേഷനിലാണ് സഹായം തേടിയത്. എന്നാല്‍ പൊലീസ് ഇവരെ ക്രൂരമര്‍ദനത്തിന് ഇരയാക്കുകയും മാനസികമാസി പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നു. ഈ സംഭവങ്ങള്‍ സിനിമയില്‍ വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്. സിനിമയില്‍ ചില പീഡന സംഭവങ്ങള്‍ മാത്രമാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും അവരുടെ യഥാര്‍ഥ അനുഭവം ദാരുണമാണന്നും ഷാജു എബ്രഹാം പരാതിയില്‍ ചൂണ്ടിക്കാണിച്ചു.

Continue Reading

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Trending