Connect with us

News

ആഗോളവ്യാപകമായി ഇന്‍സ്റ്റഗ്രാം പണിമുടക്കി; പിന്നാലെ തിരിച്ചുവന്നു

.ഇന്ത്യന്‍ സമയം പുലര്‍ച്ച നാലോടെയാണ് ഇന്‍സ്റ്റഗ്രാം പ്രവര്‍ത്തനം നിലച്ചത്.

Published

on

സോഷ്യല്‍ മീഡിയ ഭീമനായ ഇന്‍സ്റ്റഗ്രാം ഇന്ന് ആഗോളവ്യാപകമായി പണിമുടക്കി. എന്നാല്‍ മണിക്കൂറുകള്‍ക്കകം തന്നെ തകരാറുകള്‍ പരിഹരിച്ചു.ഇന്ത്യന്‍ സമയം പുലര്‍ച്ച നാലോടെയാണ് ഇന്‍സ്റ്റഗ്രാം പ്രവര്‍ത്തനം നിലച്ചത്. ഇതോടെ ആളുകള്‍ ട്വിറ്ററിലും ഫേസ്ബുക്കിലും ഇത് സംബന്ധിച്ചു പോസ്റ്റ് ചെയ്തു. സേവനങ്ങള്‍ അല്പനേരത്തേക്ക് തടസ്സപ്പെട്ടത് ഇന്‍സ്റ്റഗ്രാം തന്നെ സ്ഥിതീകരിച്ചിട്ടുണ്ട്.

ചെറിയ തടസ്സം നേരിട്ടതായും അത് പരിഹരിച്ചതായും ഉപഭോക്താക്കളോട് ക്ഷമ ചോദിക്കുന്നുവെന്നും ഇന്‍സ്റ്റാഗ്രാം ട്വീറ്റ് ചെയ്തു.

kerala

ആശുപത്രിയിലേക്ക് പോകുന്നവഴി കാര്‍ ചെളിയില്‍ കുടുങ്ങി; രോഗി മരിച്ചു

ചികിത്സ കിട്ടാന്‍ വൈകിയതാണു മരണകാരണം

Published

on

മലപ്പുറം: വളാഞ്ചേരി തിണ്ടലത്ത് കാര്‍ ചെളിയില്‍ കുടുങ്ങി രോഗി മരിച്ചു. കരേക്കാട് സ്വദേശി സെയ്താലിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം.

നെഞ്ചുവേദന അനുഭവപ്പെട്ട സെയ്താലിയുമായി ആശുപത്രിയിലേക്ക് പോയ കാറാണ് ചെളിയില്‍ കുടുങ്ങിയത്. നാട്ടുക്കാര്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സ കിട്ടാന്‍ വൈകിയതാണു മരണകാരണം.

Continue Reading

kerala

പൊന്നാനി ബോട്ടപകടം; അനുശോചനം രേഖപ്പെടുത്തി അബ്ദുസമദ് സമദാനി എം.പി

അപകടകത്തില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

Published

on

പൊന്നാനി ബോട്ടപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി അബ്ദു സമദാനി എം.പി.  അപകടകത്തില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.ഫെയ്‌സ്ബുക്കിലൂടെയാണ് അബ്ദു സമദ് സമദാനി അനുശോചനം രേഖപ്പെടുത്തിയത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ സഹോദരങ്ങളുടെ ബോട്ട് കപ്പലിടിച്ചു തകര്‍ന്ന സംഭവം നാടിനെ നടുക്കിയ വലിയ ദുരന്തമായി.
കാണാതാവുകയും പിന്നീട് മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്ത പൊന്നാനി പള്ളിപ്പടിയിലെ പിക്കിന്റെ ഗഫൂര്‍, അഴീക്കല്‍ കുറിയമാക്കാനകത്ത് സലാം എന്നിവരുടെ വേര്‍പാട് എല്ലാവരെയും സങ്കടപ്പെടുത്തുന്നതാണ്.
ബോട്ടില്‍ ഉണ്ടായിരുന്ന നാലു പേര് രക്ഷപ്പെട്ട് കരക്കെത്തിയത് നമ്മെ ആശ്വാസം കൊള്ളിക്കുമ്പോഴും ഈ രണ്ടു സഹോദരന്മാരുടെ വേര്‍പാട് വലിയ ആഘാതമായിത്തന്നെ അവശേഷിക്കുന്നു.

ദുരന്ത സംബന്ധിയായ ആശ്വാസ നടപടികള്‍ക്കായി ജില്ലാ കളക്ടറേയും എസ്പിയെയും ഫോണില്‍ ബന്ധപ്പെട്ടു സംസാരിച്ചു. പരമാവധി നഷ്ടപരിഹാരത്തിനുള്ള അടിയന്തിര നടപടികള്‍ക്കായി അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എത്രയും പെട്ടെന്ന് തത്സംബന്ധമായ റിപ്പോര്‍ട്ട് അധികൃതര്‍ക്ക് സമര്‍പ്പിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ പ്രത്യേകമായ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. മഴ അടുത്ത് വരുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളായ ജനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ ആവശ്യമായ മുന്‍കരുതലുകളും ഉണ്ടാകണം.

രോഗ ചികിത്സക്കായി ആശുപത്രിയില്‍ അഡ്മിറ്റ് ആയതിനാല്‍ ഡിസ്ചാര്‍ജ് ആയ ഉടനെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനായി വിടപറഞ്ഞ സഹോദരങ്ങളുടെ വീടുകളില്‍ എത്തിച്ചേരാന്‍ ഉദ്ദേശിക്കുന്നു.
ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടു തിരിച്ചെത്തിയവര്‍ എത്രയും വേഗത്തില്‍ ആരോഗ്യവും സ്വസ്ഥതയും വീണ്ടെടുക്കട്ടെ. അപകടത്തില്‍ നമ്മോട് വിട പറഞ്ഞു പോയ സഹോദരങ്ങളുടെ കുടുംബങ്ങള്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത് ജനങ്ങള്‍ക്കും ഈ ദുഃഖം താങ്ങാനുള്ള കരുത്ത് ഉണ്ടാകട്ടെ. അവര്‍ ഇരുവരെയും സര്‍വ്വശക്തനായ കാരുണ്യവാന്‍ മഗ്ഫിറത്തിലേക്ക് ചേര്‍ക്കട്ടെ’.

 

Continue Reading

News

ഗസയില്‍ ഇതുവരെ കൊല്ലപ്പെട്ടത് 500 മെഡിക്കല്‍ ഉദ്യോഗസ്ഥര്‍: കണക്കുമായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം

. 2023 ഒക്ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ചതിനുശേഷം ഗസയുടെ ആരോഗ്യമേഖലയില്‍ ഇസ്രാഈല്‍ ഇത് വരെ 443 ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.

Published

on

ഇസ്രാഈല്‍ ആക്രമണം തുടങ്ങിയതിന് ശേഷം ഗസയില്‍ ഇതുവരെ 500 മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ഒക്ടോബറില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഗസയിലുടനീളം മരിച്ച മെഡിക്കല്‍ ഉദ്യോഗസ്ഥരുടെ കണക്ക് ഫലസ്തീന്‍ ആരോഗ്യമന്ത്രാലയമാണ് പുറത്ത് വിട്ടിരിക്കുന്നത്.

ഇസ്രാഈല്‍ നടത്തിയ വംശഹത്യയില്‍ മെഡിക്കല്‍ ഉദ്യാഗസ്ഥര്‍ മാത്രമല്ല, ആശുപതികളിലുള്ള രോഗികളും കൊല്ലപ്പെട്ടതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ആശുപത്രി ലക്ഷ്യം വെച്ചുള്ള ഇസ്രാഈലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിരവധി മൃതദേഹങ്ങള്‍ പരിസരപ്രാദേശങ്ങളില്‍ നിന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2023 ഒക്ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ചതിനുശേഷം ഗസയുടെ ആരോഗ്യമേഖലയില്‍ ഇസ്രാഈല്‍ ഇത് വരെ 443 ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. മെയ് രണ്ടിനായിരുന്നു ലോകാരോഗ്യ സംഘടന ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

ഇസ്രാഈല്‍ നടത്തിയ വംശഹത്യയില്‍ മെഡിക്കല്‍ ഉദ്യാഗസ്ഥര്‍ മാത്രമല്ല, ആശുപതികളിലുള്ള രോഗികളും കൊല്ലപ്പെട്ടതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ആശുപത്രി ലക്ഷ്യം വെച്ചുള്ള ഇസ്രഈലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിരവധി മൃതദേഹങ്ങള്‍ പരിസരപ്രാദേശങ്ങളില്‍ നിന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2023 ഒക്ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ചതിനുശേഷം ഗസയുടെ ആരോഗ്യമേഖലയില്‍ ഇസ്രാഈല്‍ ഇത് വരെ 443 ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. മെയ് രണ്ടിനായിരുന്നു ലോകാരോഗ്യ സംഘടന ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

ഇസ്രാഈലിന്റെ വംശഹത്യയുദ്ധത്തെ തുടര്‍ന്ന് ഇത് വരെ 35,034 സാധാരണകാരാണ് കൊല്ലപ്പെട്ടത്. അവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. 78,755 ഫലസ്തീനികള്‍ക്ക് ഇത് വരെ യുദ്ധത്തില്‍ പരിക്കേറ്റു. ഗസയിലെ മെഡിക്കല്‍ ഉദ്യോഗസ്ഥരെയും ആരോഗ്യ സ്ഥാപനങ്ങളെയും സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

‘ഗസയുടെ തെക്ക് ഭാഗത്തുള്ള ആശുപത്രികളില്‍ മൂന്ന് ദിവസത്തെ ഇന്ധനം മാത്രമേ അവശേഷിക്കുന്നുള്ളൂ, അതായത് സേവനങ്ങള്‍ ഉടന്‍ തന്നെ നിലച്ചേക്കാം,’ എന്നാണ് മെയ് എട്ടിന്, WHO യുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് എക്സില്‍ പങ്കു വെച്ചത്.

തെക്കന്‍ ഗസയിലെ ഭീകരമായ മാനുഷിക സാഹചര്യത്തെ കുറിച്ച് ആശങ്കപ്പെട്ട അദ്ദേഹം ഇസ്രാഈല്‍ നടത്തുന്ന ക്രൂരതകളെ അപലപിച്ചു. റഫ നഗരത്തിനും ഈജിപ്തിനും ഇടയിലുള്ള അതിര്‍ത്തി അടയ്ക്കാനുള്ള ഇസ്രഈല്‍ തീരുമാനത്തെ എതിര്‍ത്ത അദ്ദേഹം, അതിര്‍ത്തി അടക്കുന്നത് മാനുഷിക സഹായം എത്തിക്കാനുള്ള രാജ്യങ്ങളുടെ തീരുമാനത്തെ തടസ്സപ്പെടുത്തും എന്നും കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending