Connect with us

News

ആരാധകര്‍ക്ക് കണ്ണീര്‍ കുറിപ്പ്, നന്ദി; പുറത്താകലില്‍ മനസ് തുറന്ന് കോലി

രാജ്യത്തിനായി ലോകകപ്പ് ഉള്‍പ്പെടെ വലിയ കിരീടങ്ങളെല്ലാം അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

Published

on

ബെംഗളുരു: തുടര്‍ച്ചയായ രണ്ട് സെഞ്ച്വറികള്‍. തകര്‍പ്പന്‍ പ്രകടനങ്ങള്‍. കാണികളുടെ നിറഞ്ഞ പിന്തുണ. എന്നിട്ടും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ പ്ലേ ഓഫ് ബെര്‍ത്ത് ലഭിക്കാത്ത നിരാശയിലാണ് വിരാത് കോലി. പിന്നാലെ ആരാധക പിന്തുണയ്ക്ക് ഹൃദ്യമായ നന്ദി പറയുകയാണ് വിരാട് കോലി. ‘മികച്ച സീസണായിരുന്നെങ്കിലും ലക്ഷ്യത്തിനരികെ നമ്മള്‍ കാലിടറി വീണു. നിരാശയുണ്ടെങ്കിലും നമ്മള്‍ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കും. പിന്തുണയ്ക്കുന്ന എല്ലാ ആരാധകര്‍ക്കും നന്ദിയറിയിക്കുകയാണ്’ എന്നുമാണ് കോലിയുടെ ട്വീറ്റ്.

രാജ്യത്തിനായി ലോകകപ്പ് ഉള്‍പ്പെടെ വലിയ കിരീടങ്ങളെല്ലാം അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. പക്ഷേ ഐ.പി.എല്‍ ഇപ്പോഴും കിട്ടാക്കനിയാണ്. ഇത്തവണ ഫാഫ് ഡുപ്ലസി നയിക്കുന്ന സംഘത്തില്‍ കോലിയെ കൂടാതെ ഗ്ലെന്‍ മാക്‌സ്‌വെലും മുഹമ്മദ് സിറാജുമെല്ലാം ഉണ്ടായിരുന്നു. പക്ഷേ സ്ഥിരതയില്ലാത്ത ടീമിന്റെ പ്രകടനമാണ് വന്‍ ആഘാതമായത്.

കഴിഞ്ഞ ദിവസം അവസാന മല്‍സരത്തില്‍ കോലിയുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ ബെംഗളുരു ജയിക്കുമെന്നാണ് കരുതപ്പെട്ടത്. ചിന്നസ്വാമിയില്‍ മഴ കാരണം വൈകിയ മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരുവിനായി ഗംഭീരമായിരുന്നു കോലി. തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി കരുത്ത്. രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ പ്രതികൂല കാലാവസ്ഥ ഗുജറാത്തിന് വെല്ലുവിളിയാവുമെന്നും കരുതപ്പെട്ടു. പക്ഷേ ശുഭ്മാന്‍ ഗില്‍ തുടര്‍ച്ചയായി രണ്ടാം സെഞ്ച്വറി സ്വന്തമാക്കിയപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടു. ഇനി അടുത്ത സീസണിനായി അദ്ദേഹം കാത്തിരിക്കണം.

 

Cricket

ഐപിഎല്‍ പോരാട്ടത്തില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു – സണ്‍റൈസേഴ്സ് ഹൈദരാബാദ്

നിലവില്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ആര്‍സിബി

Published

on

20 ദിവസത്തോളം നീണ്ടുനിന്ന അസാധാരണമായ നീണ്ട ഇടവേളയ്ക്ക് ശേഷം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി) ഫീല്‍ഡിലേക്ക് മടങ്ങിയെത്തുമ്പേള്‍ ലഖ്നൗവില്‍ അക്ഷരാര്‍ത്ഥത്തില്‍ നഷ്ടപ്പെടാനോ ജയിക്കാനോ ഒന്നുമില്ലാത്ത സണ്‍റൈസേഴ്സ് ഹൈദരാബാദിനെ (എസ്ആര്‍എച്ച്) നേരിടുന്നു. ആര്‍സിബി പ്ലേ ഓഫിലേക്ക് കടന്നേക്കാം, എന്നാല്‍ ലീഗ് ഘട്ടത്തിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യാനുള്ള അവരുടെ സാധ്യതകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുവര്‍ണ്ണാവസരമാണ് അവര്‍ക്ക് ലഭിക്കുന്നത്, അത് പിന്നീട് ഫൈനലിലേക്ക് അവര്‍ക്ക് അനുകൂലമായ വഴി നല്‍കും.

നിലവില്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ആര്‍സിബി, എന്നാല്‍ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സിന് ഒരു പോയിന്റ് മാത്രം പിന്നിലാണ്. ലഖ്നൗവില്‍ നടന്ന മത്സരത്തിന്റെ തലേന്ന് എല്‍എസ്ജിയോട് തോറ്റത് ആര്‍സിബിക്ക് ആ ഒന്നാം സ്ഥാനം നേടാനുള്ള അവസരം നല്‍കുന്നു. ബംഗളൂരുവിലെ തുടര്‍ച്ചയായ മഴ ഭീഷണിയെ തുടര്‍ന്നാണ് ഈ മത്സരത്തിന് പകരം വേദിയായി ലഖ്നൗ തിരഞ്ഞെടുത്തത്.

RCB സാധ്യതയുള്ള XII: വിരാട് കോഹ്ലി, ഫില്‍ സാള്‍ട്ട്, ജേക്കബ് ബെഥേല്‍, രജത് പതിദാര്‍ (c), ജിതേഷ് ശര്‍മ്മ (WK), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, റാസിഖ് സലാം, യാഷ് ദയാല്‍, സുയാഷ് ശര്‍മ്മ

SRH സാധ്യതയുള്ള XII: അഥര്‍വ ടൈഡെ, അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍ (WK), ഹെന്റിച്ച് ക്ലാസന്‍, കമിന്ദു മെന്‍ഡിസ്, അനികേത് വര്‍മ, നിതീഷ് റെഡ്ഡി, പാറ്റ് കമ്മിന്‍സ്, ഹര്‍ഷല്‍ പട്ടേല്‍, ഹര്‍ഷ് ദുബെ, സീഷന്‍ അന്‍സാരി, ഇഷാന്‍ മലിംഗ

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു: ജേക്കബ് ബെഥേല്‍, വിരാട് കോഹ്ലി, മായങ്ക് അഗര്‍വാള്‍, രജത് പതിദാര്‍(സി), ജിതേഷ് ശര്‍മ(ഡബ്ല്യു), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ബ്ലെസിംഗ് മുസാറബാനി, യാഷ് ദയാല്‍, സുയാഷ് ശര്‍മ, റാസിഖ് ദാരഗേന്‍, മനോജ്ഹി സ്വാലിപ്, മനോജ്ലിപ് സലാം. ഉപ്പ്, മോഹിത് രതി, സ്വസ്തിക ചിക്കര, അഭിനന്ദന്‍ സിംഗ്, ജോഷ് ഹാസില്‍വുഡ്, നുവാന്‍ തുഷാര

സണ്‍റൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍(ഡബ്ല്യു), നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിച്ച് ക്ലാസെന്‍, അനികേത് വര്‍മ, കമിന്ദു മെന്‍ഡിസ്, പാറ്റ് കമ്മിന്‍സ്(സി), ഹര്‍ഷല്‍ പട്ടേല്‍, ഹര്‍ഷ് ദുബെ, സീഷന്‍ അന്‍സാരി, ഇഷാന്‍ സിംഗ് മലിംഗ, മുഹമ്മദ് ഷമി, അഥര്‍വ ടൈഡെ, സച്ചിന്‍ ബേബിഹര്‍, സച്ചിന്‍ ബേബിഹര്‍. ഉനദ്കട്ട്, ട്രാവിസ് ഹെഡ്, വിയാന്‍ മള്‍ഡര്‍, രാഹുല്‍ ചാഹര്‍, സ്മരണ്‍ രവിചന്ദ്രന്‍

Continue Reading

kerala

രണ്ടുദിവസത്തെ വര്‍ധനവിന് ശേഷം സ്വര്‍ണവില താഴോട്ട്

കഴിഞ്ഞ രണ്ടുദിവസങ്ങളിലായി സ്വര്‍ണത്തിന് 2120 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

Published

on

രണ്ടുദിവസത്തെ വര്‍ധനവിന് ശേഷം സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 8940 രൂപയും പവന് 71,520 രൂപയുമായി.

കഴിഞ്ഞ രണ്ടുദിവസങ്ങളിലായി സ്വര്‍ണത്തിന് 2120 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ബുധനാഴ്ച മാത്രം പവന് 1760 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഇന്നലെ പവന് 360 രൂപയും വര്‍ധിച്ചിരുന്നു.

ഏപ്രില്‍ 22നാണ് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡിലെത്തിയത്. അന്ന് പവന് 74,320 രൂപയായിരുന്നു സ്വര്‍ണവില. മേയ് 15നാണ് ഈമാസത്തെ ഏറ്റവും കുറഞ്ഞവില രേഖപ്പെടുത്തിയത്. 68,880 രൂപയായിരുന്നു അന്നത്തെ വില.

Continue Reading

kerala

പത്തനംതിട്ടയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവം; പ്രൊട്ടക്ഷന്‍ അലാറം സ്ഥാപിച്ചു

പത്തനംതിട്ട കോന്നിയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തിനു പിന്നാലെ സ്ഥലത്ത് കാട്ടാനയെ തുരത്താന്‍ പ്രൊട്ടക്ഷന്‍ അലാറം സ്ഥാപിച്ച് വനം വകുപ്പ്.

Published

on

പത്തനംതിട്ട കോന്നിയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തിനു പിന്നാലെ സ്ഥലത്ത് കാട്ടാനയെ തുരത്താന്‍ പ്രൊട്ടക്ഷന്‍ അലാറം സ്ഥാപിച്ച് വനം വകുപ്പ്. കുളത്തു മണ്ണിലെ റബ്ബര്‍ തോട്ടത്തിലാണ് വനം വകുപ്പ് പ്രൊട്ടക്ഷന്‍ അലാം സ്ഥാപിച്ചത്. ഇതനുസരിച്ച് സ്ഥലത്ത് കാട്ടാനയുടെ സാന്നിധ്യമുണ്ടായാല്‍ ഇവ തിരിച്ചറിഞ്ഞ് അലാറം ശബ്ദിക്കും.

ശബ്ദം കേട്ട് കാട്ടാന സ്ഥലത്ത് നിന്ന് രക്ഷപ്പെടുമെന്നും പ്രദേശവാസികള്‍ക്ക് ഇത് മുന്നറിയിപ്പ് ആകുമെന്നും വനം വകുപ്പ് വ്യക്തമാക്കുന്നു. ഇത് കൂടാതെ അലാറം വെച്ചിരിക്കുന്ന കുളത്തുമണ്ണില്‍ വനപാലകരുടേയും പ്രദേശവാസികളുടെയും സംയുക്ത ടീമിനെ നിരീക്ഷണത്തിന് രൂപീകരിക്കുകയും ചെയ്യും.

കഴിഞ്ഞ ദിവസം കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍, ഡി എഫ് ഒ എന്നിവര്‍ നാട്ടുകാരുമായി ചര്‍ച്ച നടത്തിയിരുന്നു, ഇതിന്റെ അടിസ്ഥാനത്തില്‍ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടതോടെ കാട്ടാനയെ തുരത്താന്‍ വനംവകുപ്പ് അലാറം സ്ഥാപിക്കുകയുമായിരുന്നു.

Continue Reading

Trending