Connect with us

News

ടൈറ്റാനിലെ മര്‍ദം കുറക്കുന്ന സംവിധാനം തകരാറിലായത് അപകടകാരണം:മുന്നറിയിപ്പുകള്‍ ഉടസ്ഥര്‍ അവഗണിച്ചു

പാക്കിസ്താനില്‍ ജനിച്ച് ബ്രിട്ടനില്‍ ബിസിനസ് നടത്തുന്ന കുടുംബമാണ് ഷഹ്‌സാദയുടേത്. ആദ്യം മകന്‍ സമ്മതിച്ചിരുന്നില്ലെന്നാണ് സഹോദരന്‍ പറഞ്ഞത്.

Published

on

കെ.പി ജലീല്‍

ടൈറ്റാന്‍ മുങ്ങല്‍പേടകത്തിന്റെ തകര്‍ച്ചക്ക് കാരണം അകത്തെ മര്‍ദം കുറക്കുന്ന സംവിധാനം തകരാറിലായതെന്ന് നിഗമനം. ഇന്നലെയാണ് ടൂറിസ്റ്റ് പേടകത്തിലുണ്ടായിരുന്ന പൈലറ്റുള്‍പ്പെടെ അഞ്ചുപേരും മരിച്ചതായി സ്ഥിരീകരിച്ചത്. അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡാണ് പൊട്ടിപ്പൊളിഞ്ഞ ഭാഗം കണ്ടെത്തിയതായി ആദ്യം അറിയിച്ചത്. മൃതശരീരങ്ങളുടെ ഭാഗങ്ങള്‍ വീണ്ടെടുക്കാനാകുമോ എന്ന ്‌വ്യക്തമല്ല. ടൂര്‍ ഓപ്പറേറ്റര്‍മാരും ടൈറ്റാന്റെ ഉടമകളുമായ ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡിഷന്‍സ് വൈസ് ചെയര്‍മാനും പാക് ബിസിനസുകാരായ ഷഹ്‌സാദ യാക്കൂബും മകന്‍ 19 കാരന്‍ സുലൈമാനും ഉള്‍പ്പെടെ അഞ്ചുപേരാണ് അപകടത്തിനിരയായത്. ടൈറ്റാന്റെ സ്‌ഫോടനം ഞായറാഴ്ചതന്നെ അമേരിക്കന്‍ നേവി കേട്ടിരുന്നതായും വാര്‍ത്തകളുണ്ട്.

22 അടി നീളമുള്ള പേടകമാണ് ഇത്. തിമിംഗലത്തിന്റെ ആകൃതിയില്‍ നിര്‍മിച്ചിരിക്കുന്ന പേടകത്തിന് പതിനായിരം കിലോ ആണ് ഭാരം. ഇതിലെ താപവും മറ്റും നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങള്‍ അപകടസാധ്യതയുണ്ടെന്ന് നേരത്തെതന്നെ പരാതിയുയര്‍ന്നിരുന്നു. എന്നിട്ടും അത് വകവെക്കാതെയാണ് ടൂര്‍ നടത്തിയിരുന്നത്. 2021ലാണ് ആദ്യമായി ടൈറ്റാന്‍ അന്തര്‍വാഹിനിയാത്ര നടത്തിയത്. അഞ്ചുപേര്‍ക്ക് ഇരപിക്കാനായി പ്രത്യേക ഇരിപ്പിടമൊന്നും ഇതിനകത്തില്ലായിരുന്നു. നിവര്‍ന്നുനില്‍ക്കാന്‍ കഴിയുമായിരുന്നില്ല. എട്ടുദിവസത്തേക്കുള്ള യാത്രക്ക് 2 കോടി ഇന്ത്യന്‍ രൂപയാണ് ചെലവ്. വലിയ സമ്പന്നരാണ് യാത്ര ചെയ്യുകയെന്നതിനാല്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ യാത്രമാത്രമേ നടത്തിയിരുന്നുള്ളൂ.

പാക്കിസ്താനില്‍ ജനിച്ച് ബ്രിട്ടനില്‍ ബിസിനസ് നടത്തുന്ന കുടുംബമാണ് ഷഹ്‌സാദയുടേത്. ആദ്യം മകന്‍ സമ്മതിച്ചിരുന്നില്ലെന്നാണ് സഹോദരന്‍ പറഞ്ഞത്. ടൈറ്റാനിക് കപ്പല്‍ തകര്‍ന്നതിന്റെ അവശിഷ്ടങ്ങള്‍ കാണുക എന്നത് ഷഹ്‌സാദയുടെ ചിരകാലാഭിലാഷമായിരുന്നു. പലപ്പോഴും ഇതിന്റെ ചിത്രങ്ങള്‍ കൗതുകത്തോടെ കാണുമായിരുന്നു പിതാവെന്ന് മൂത്ത മകന്‍ പറഞ്ഞു.
വെള്ളിയാഴ്ച പുറപ്പെട്ട് മാതൃകപ്പലായ പോളാര്‍ പ്രിന്‍സ് വഴി നിയന്ത്രിക്കപ്പെട്ട് ഞായറാഴ്ചയാണ് 3.8 കിലോമീറ്റര്‍ താഴ്ചയിലെത്തിയത്. ഇത്രയും അടി താഴെയാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളുള്ളത്. പകുതിയായി പൊട്ടിപ്പിളര്‍ന്നാണ് കപ്പല്‍ തകര്‍ന്ന് കിടക്കുന്നത്. പല മറ്റ് അവശിഷ്ടങ്ങളും അടുത്തുണ്ട്. 1912ലാണ് ടൈറ്റാനിക് കപ്പല്‍ ഐസ് മലയിലിടിച്ച് ആദ്യയാത്രയില്‍ തന്നെ തകര്‍ന്നത്. മൂന്ന് ബ്രിട്ടീഷുകാരാണ് പാക്കിസ്താന്‍ പൗരന്‍മാര്‍ക്ക് പുറമെ പേടകത്തിലുണ്ടായിരുന്നത്. ഇവര്‍ പര്യവേക്ഷകരും പൈലറ്റുമാണ്. കുട്ടികള്‍ കളിവിമാനം നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്ന തരത്തിലുള്ള റിമോട്ടാണ് പേടകത്തെ നിയന്ത്രിക്കാനായി അതിനകത്ത് പൈലറ്റ് ഉപയോഗിക്കുന്നത്. മറ്റ് നിയന്ത്രണങ്ങള്‍ കടലിന് മുകളിലെ കപ്പലില്‍നിന്നാണ്.
ജനലുകളില്ലാത്ത പേടകത്തിന് ഒരു ടോയ്‌ലറ്റുണ്ട്. ചെറിയൊരു ഗ്ലാസ് ദ്വാരത്തിലൂടെയാണ് പുറത്തെ കാഴ്ചകള്‍ കാണാനാകുക. പോളിമര്‍ ഉപയോഗിച്ച് നിര്‍മിച്ച പേടകത്തിന് പെട്ടെന്നുള്ള ആഘാതത്തെ തടയാനാകും. പുറത്തുനിന്നാണ് ബോള്‍ട്ടുകളിട്ട് ഇത് അടച്ചിരിക്കുന്നത് എന്നതിനാല്‍ അകത്തുനിന്ന് തുറക്കാനാകില്ല. ഇത് പേടകത്തിന്റെ പോരായ്മകളിലൊന്നാണ്.
‘ അപകടം വീടിന് പുറത്തിറങ്ങിയാലും സംഭവിക്കില്ലേ, അല്ലെങ്കില്‍ അടച്ചിട്ട് ഇരിക്കണം’ ഇതാണ് ഓഷ്യന്‍ ഗേറ്റ് ഉടമ ക്രഷ് നേരത്തെ പേടകത്തിന്റെ സുരക്ഷയെക്കുറിച്ച് വേവലാതിപ്പെട്ടവരോട് പറഞ്ഞിരുന്നത്. ഏതായാലും അപ്രതീക്ഷിതമല്ലെങ്കിലും ഭയപ്പെട്ടത് സംഭവിച്ചു. ധനികരുടെയും പര്യവേക്ഷകരുടെയും അന്ത്യാഭിലാഷമായി ടൈറ്റാന്‍ യാത്ര മറ്റൊരു ടൈറ്റാനിക് ദുരന്തമായി മാറുകയും ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിയില്‍ 4.76 കോടിയുടെ ക്രമക്കേട്; സിപിഎം നേതാവ് ഒളിവില്‍

സഹകരണ സംഘം സെക്രട്ടറി കെ. രതീശന്‍ അംഗങ്ങളറിയാതെ അവരുടെ പേരില്‍ 4.76 കോടി രൂപയുടെ സ്വര്‍ണ്ണപ്പണയ വായ്പ എടുത്തെന്നാണ് പരാതി.

Published

on

സി.പി.എം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ വന്‍ ക്രമക്കേട്. സഹകരണ സംഘം സെക്രട്ടറി കെ. രതീശന്‍ അംഗങ്ങളറിയാതെ അവരുടെ പേരില്‍ 4.76 കോടി രൂപയുടെ സ്വര്‍ണ്ണപ്പണയ വായ്പ എടുത്തെന്നാണ് പരാതി. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ആദൂര്‍ പോലീസ് കേസെടുത്തു.

ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സി.പി.എം മുള്ളേരിയ ലോക്കല്‍ കമ്മിറ്റി അംഗം കെ. രതീശനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പ്രാഥമിക പരിശോധനയില്‍ 4 കോടി 75 ലക്ഷത്തി 99,907 രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. പണയ സ്വര്‍ണ്ണം ഇല്ലാതെ 7 ലക്ഷം രൂപ വരെ അനുവദിച്ചതായി പരിശോധനയില്‍ വ്യക്തമായി. സഹകരണ വകുപ്പിന്റെ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. രതീശന്‍ ഒളിവിലാണെന്ന് പോലീസ് പറയുന്നു.

Continue Reading

kerala

മഴയും മൂടൽ മഞ്ഞും; കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിടുന്നു

നെടുമ്പാശ്ശേരിയിലേക്കും, കണ്ണൂരിലേക്കുമാണ് വിമാനങ്ങൾ വഴിതിരിച്ച് വിടുന്നത്. വിമാനങ്ങൾ വൈകാനും സാധ്യതയുണ്ട്.

Published

on

കാലാവസ്ഥ പ്രതികൂലമായതിനാല്‍ കരിപ്പൂരിൽ വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. 11 മണി വരെയുള്ള വിമാനങ്ങൾ തടസം നേരിട്ടേക്കും. മഴയും മൂടൽ മഞ്ഞുമാണ് കാരണം.

നെടുമ്പാശ്ശേരിയിലേക്കും, കണ്ണൂരിലേക്കുമാണ് വിമാനങ്ങൾ വഴിതിരിച്ച് വിടുന്നത്. വിമാനങ്ങൾ വൈകാനും സാധ്യതയുണ്ട്. കരിപ്പൂരിൽ നിന്ന് പുറപ്പെടാനുള്ള ദോഹ, ബഹ്റൈൻ വിമാനങ്ങളാണ് വൈകുക.

കരിപ്പൂര്‍ പ്രദേശത്ത് ഇന്ന് നല്ല മഴയാണ് ലഭിച്ചത്. ഗള്‍ഫില്‍ നിന്നെത്തുന്ന വിമാനങ്ങളും വഴിതിരിച്ചുവിടുന്നുണ്ട്. കാലാവസ്ഥ അനുകൂലമായാല്‍ സര്‍വീസുകള്‍ പഴയതുപോലെ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

ഏറ്റവും പുതുക്കിയ അറിയിപ്പ് അനുസരിച്ച് ഇന്ന് പത്തനംതിട്ട ജില്ലയിൽ മാത്രമാണ് യെല്ലോ അലേർട്ട് ഉള്ളത്. 

Published

on

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്താകെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഏറ്റവും പുതുക്കിയ അറിയിപ്പ് അനുസരിച്ച് ഇന്ന് പത്തനംതിട്ട ജില്ലയിൽ മാത്രമാണ് യെല്ലോ അലേർട്ട് ഉള്ളത്.

തൊട്ടടുത്ത ദിവസങ്ങളിൽ പത്തനംതിട്ടയ്ക്ക് പുറമേ തിരുവനന്തപുരം ഇടുക്കി ജില്ലകളിൽ കൂടി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഈ ദിവസങ്ങളിലെല്ലാം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടുകൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. നഗരപ്രദേശങ്ങളിലും മലയോര മേഖലകളിലും ഇടനാടുകളിലും കനത്ത മഴ ലഭിച്ചേക്കും. ഇടിമിന്നലോടു കൂടിയ മഴയായതിനാൽ കാലാവസ്ഥാ വകുപ്പ് ഇടിമിന്നൽ ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

അതേസമയം ഇന്ന് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്ത് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും ശക്തമായ കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

Continue Reading

Trending