Connect with us

india

മൃതദേഹവുമായി ജനം തെരുവിൽ; ഇംഫാലിൽ വൻ സംഘർഷം, ടയറുകൾ കൂട്ടിയിട്ട് കത്തിച്ചു

ഇതിനിടിയില്‍ ഇന്നലെ വൈകീട്ട് ഹരോതെല്‍ ഗ്രാമത്തില്‍ വീണ്ടും വെടിവെപ്പ് ഉണ്ടായിട്ടുണ്ട്

Published

on

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. വെടിയേറ്റയാളുടെ മൃതദേഹവുമായി ജനക്കൂട്ടം റോഡിലിറങ്ങി. ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ രാഹുല്‍ ഗാന്ധിയെ ഹോട്ടല്‍ മുറിയിലേക്ക് മാറ്റി. ഇംഫാലിലെ ബി.ജെ.പിയുടെ ഓഫീസിന് സമീപം ജനക്കൂട്ടം തടിച്ചുകൂടി. ഇവരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

കാങ്‌പോക്പിയില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി ഇംഫാല്‍ മാര്‍ക്കറ്റ് ഏരിയയിലെത്തിയ ആയിരത്തിലധികം വരുന്ന മെയ്‌തെയ് ജനക്കൂട്ടം കലാപം സൃഷ്ടിച്ചതിനെത്തുടര്‍ന്ന് പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. റോഡുകളും മറ്റും ടയറുകള്‍ കൂട്ടിയിട്ട് തീയിട്ട് തടഞ്ഞിരിക്കുകയാണ്. ഇതിനിടിയില്‍ ഇന്നലെ വൈകീട്ട് ഹരോതെല്‍ ഗ്രാമത്തില്‍ വീണ്ടും വെടിവെപ്പ് ഉണ്ടായിട്ടുണ്ട്.

രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ ഇംഫാലിലുള്ളപ്പോഴാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. അദ്ദേഹം ഹോട്ടലില്‍ സുരക്ഷിതനാണ്. കലാപം നടക്കുന്ന മണിപ്പൂര്‍ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ പൊലീസ് തടഞ്ഞിരുന്നു. ആയുധധാരികളുണ്ടെന്ന് മുന്നറിയിപ്പുള്ളതിനാല്‍, വ്യോമമാര്‍ഗം പോകണമെന്ന് പൊലീസ് നിലപാട് അറിയിച്ചതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കമുണ്ടായി. പതിഷേധം നേരിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവെക്കുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. ഹെലികോപ്ടറിലാണ് പിന്നീട് രാഹുല്‍ ചുരാചന്ദ്പൂരില്‍ എത്തിയത്. കലാപ ബാധിതര്‍ കഴിയുന്ന ക്യാമ്പുകള്‍ രാഹുല്‍ സന്ദര്‍ശിച്ചു.

india

ലോക്‌സഭാ സ്പീക്കർ സ്ഥാനം; എൻ.ഡി.എയിൽ സമ്മർദ്ദ തന്ത്രവുമായി സഖ്യ കക്ഷികൾ

സ്പീക്കര്‍ സ്ഥാനം സംബന്ധിച്ച് ഭരണകക്ഷിയായ എന്‍.ഡി.എയില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷമായിരിക്കുകയാണ്.

Published

on

മൂന്നാം എന്‍.ഡി.എ സര്‍ക്കാറിന്റെ ആദ്യ പാര്‍ലമെന്റ് സമ്മേളനം ജൂണ്‍ 24 നാണ് ആരംഭിക്കുന്നത്. 8 ദിവസം നീണ്ടു നില്‍ക്കുന്ന സെഷനില്‍ 26 നാണ് ലോക്‌സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ്. എന്നാല്‍ സ്പീക്കര്‍ സ്ഥാനം സംബന്ധിച്ച് ഭരണകക്ഷിയായ എന്‍.ഡി.എയില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷമായിരിക്കുകയാണ്.

ബി.ജെ.പി എന്തു തീരുമാനം എടുത്താലും അതിനെ പിന്തുണക്കുമെന്ന് നിതീഷ് കുമാറിന്റെ ജനദാതള്‍ (യു) പറയുമ്പോള്‍ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളുടെയും സമ്മതത്തോടെയാണ് സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കേണ്ടതെന്നാണ് ടി.ഡി.പിയുടെ നിലപാട്.

ജെ.ഡി.യുവും ടി.ഡി.പിയും എന്‍.ഡി.എയില്‍ സഖ്യകക്ഷികളാണെന്നും ബി.ജെ.പി നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്നും ജനതാദള്‍ (യു) നേതാവ് കെ.സി ത്യാഗി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍, സമവായമുള്ള സ്ഥാനാര്‍ഥിക്ക് മാത്രമേ സ്പീക്കര്‍ സ്ഥാനം ലഭിക്കൂവെന്ന് ടി.ഡി.പി ദേശീയ വക്താവ് പട്ടാഭി റാം കൊമറെഡ്ഡി തിരിച്ചടിച്ചിട്ടുണ്ട്.

അതേ സമയം, സ്പീക്കര്‍ സ്ഥാനം സഖ്യക്ഷികള്‍ക്ക് നല്‍കണമെന്നും ബി.ജെ.പിക്ക് സ്പീക്കര്‍ പദവി കിട്ടിയാല്‍ ജെ.ഡി.യുവും ടി.ഡി.പിയും തങ്ങളുടെ എം.പിമാരെ കുതിര കച്ചവടം നടത്തുന്നത് കാണേണ്ടിവരുമെന്നും കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞിരുന്നു.

സ്പീക്കര്‍ സ്ഥാനത്തേക്ക് ജെ.ഡി.യുവിനെയും ടി.ഡി.പിയെയും പരിഗണിക്കണമെന്നാണ് ഇന്‍ഡ്യ സഖ്യത്തിലെ ആം ആദ്മി പാര്‍ട്ടിയുടെ അഭിപ്രായം. അതേസമയം, ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കിയില്ലെങ്കില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം മത്സരിക്കുമെന്ന് സൂചന നല്‍കിയിട്ടുണ്ട്.

Continue Reading

india

ഇന്ത്യയിലെ വോട്ടിങ് മെഷിനുകള്‍ ബ്ലാക്ക് ബോക്‌സുകള്‍ക്ക് സമാനം: രാഹുല്‍ ഗാന്ധി

രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ന്നുവരുന്നതായും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

Published

on

ഇലക്ട്രോണിക് വോട്ടിങ് മെഷിനുകള്‍ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയിലെ ഇ.വി.എമ്മുകള്‍ ഒരു ബ്ലാക്ക് ബോക്സാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ വോട്ടിങ് മെഷിനുകളെ വിലയിരുത്താനോ പരിശോധിക്കാനോ ആര്‍ക്കും കഴിയില്ലെന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ന്നുവരുന്നതായും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. സ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്തം ഇല്ലാതാകുമ്പോള്‍ ജനാധിപത്യം കപടമായും വഞ്ചനയ്ക്ക് ഇരയായും അവസാനിക്കുമെന്നും രാഹുല്‍ പറഞ്ഞു.
‘സണ്‍ഡേ മിഡ് ഡേ’ എന്ന പത്രത്തിലെ ഇ.വി.എമ്മുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് രാഹുലിന്റെ പ്രതികരണം. മഹാരാഷ്ടയിലെ ലോക്‌സഭാ മണ്ഡലമായ പടിഞ്ഞാറന്‍ മുംബൈയില്‍ 48 വോട്ടുകള്‍ക്ക് വിജയിച്ച ശിവസേന ഷിന്‍ഡെ വിഭാഗം നേതാവ് രവീന്ദ്ര വൈക്കറുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് രാഹുല്‍ പങ്കുവെച്ചിരിക്കുന്നത്.
വൈക്കറിന്റെ ബന്ധുവായ മങ്കേഷ് വസന്ത് പോളിങ് സ്റ്റേഷനില്‍ മൊബൈലുമായി എത്തിയെന്നായിരുന്നു ആരോപണം. പിന്നീട് ഈ ഫോണ്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമലത നിര്‍വഹിച്ചിരുന്ന ദിനേശ് ഗുരുവിന് കൈമാറിയെന്നും പറയുന്നു. നിലവില്‍ മങ്കേഷ് വസന്തിനെതിരെയും ദിനേശിനെതിരെയും പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തെന്നാണ് റിപ്പോര്‍ട്ട്.
ഇതിനുപിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ശിവസേന നേതാവിന്റെ ബന്ധു പോളിങ് സ്ഥാനിലേക്ക് കൊണ്ടുവന്ന മൊബൈല്‍ ഉപയോഗിച്ച് എന്‍.ഡി.എ സഖ്യം ഇ.വി.എമ്മുകള്‍ ഹാക്ക് ചെയ്തുവെന്നാണ് ആരോപണം.
നിലവില്‍ ഇ.വി.എം അണ്‍ലോക്ക് ചെയ്യാന്‍ കഴിയുന്ന വിധത്തിലുള്ള ഒരു ഒ.ടി.പി ലഭിച്ച ഫോണ്‍ പ്രതിയുടെ പക്കല്‍ ഉണ്ടായിരുന്നുവോ എന്ന് അന്വേഷിച്ചുവരുന്നതായി പൊലീസ് അധികൃതര്‍ അറിയിച്ചു. ഈ വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി വോട്ടിങ് മെഷിനെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും വിമര്‍ശനം ഉന്നയിച്ചത്.

Continue Reading

crime

വോട്ടുയന്ത്രം അൺലോക്ക് ചെയ്യാനുള്ള ഫോൺ എൻ.ഡി.എ സ്ഥാനാർഥിയുടെ ബന്ധുവിന്റെ​ കൈവശം; രണ്ടുപേർക്കെതിരെ കേസ്

ഫോൺ ഉപയോഗത്തിനെതിരെ ഭാരത് ജൻ ആധാർ പാർട്ടി പ്രവർത്തകനാണ് പൊലീസിൽ പരാതി നൽകിയത്.

Published

on

വോട്ടെണ്ണൽ കേന്ദ്രത്തിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് മുംബൈ നോർത്ത് വെസ്റ്റ് മണ്ഡലത്തിലെ ശിവസേന സ്ഥാനാർഥി രവീന്ദ്ര വൈക്കറിന്റെ ബന്ധു, പോളിങ് ഉദ്യോഗസ്ഥൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ഫോൺ ഉപയോഗിച്ച മ​ങ്കേഷ് പണ്ഡിൽകാർ, ഇദ്ദേഹത്തിന് ഫോൺ നൽകാൻ സഹായിച്ച പോളിങ് ഉദ്യോഗസ്ഥൻ ദിനേശ് ഗൗരവ് എന്നിവർക്കെതിരെയാണ് കേസ്. ഫോൺ ഉപയോഗത്തിനെതിരെ ഭാരത് ജൻ ആധാർ പാർട്ടി പ്രവർത്തകനാണ് പൊലീസിൽ പരാതി നൽകിയത്.

ശിവസേനയിലെ ഇരുവിഭാഗങ്ങൾ തമ്മിലായിരുന്നു ഇവിടെ മത്സരം. എൻ.ഡി.എയോടൊപ്പമുള്ള ഏക്നാഥ് ഷി​ണ്ഡെ വിഭാഗം ശിവസേനയുടെ രവീന്ദ്ര വൈക്കറാണ് വിജയിച്ചത്. 48 വോട്ടിനാണ് ഉദ്ധവ് വിഭാഗം ശിവസേനയിലെ അമുൽ കീർത്തികാറിനെ ഇദ്ദേഹം പരാജയപ്പെടുത്തിയത്.

സ്വതന്ത്ര സ്ഥാനാർഥി ലത ഷിൻഡെയുടെ പ്രതിനിധിയായിട്ടാണ് പണ്ഡിൽകാർ ​പോളിങ് സ്റ്റേഷനിലെത്തുന്നത്. വോ​ട്ടെണ്ണൽ കേന്ദ്രത്തിലേക്ക് മൊബൈൽ ഫോൺ കൊണ്ടുപോകാൻ ഇദ്ദേഹത്തിന് അനുമതിയുണ്ടായിരുന്നില്ലെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

വോട്ടുയന്ത്രവുമായി ബന്ധിപ്പിച്ചിരുന്ന ഫോണാണ് ഇയാൾ ഉപയോഗിച്ചതെന്ന് അന്വേഷണത്തിൽ മനസ്സിലായതായി വൻരായി ​പൊലീസ് അറിയിച്ചു. പോസ്റ്റൽ ബാലറ്റ് സംവിധാനം അൺലോക്ക് ചെയ്യാൻ ഈ ഫോൺ ഉപയോഗിച്ചാണ് ഒ.ടി.പി ജനറേറ്റ് ചെയ്തിട്ടുള്ളതെന്നും ​പൊലീസ് വ്യക്തമാക്കി.

മൊബൈൽ ഫോണിലെ ഡാറ്റകളും വിരലടയാളങ്ങളും കണ്ടെത്താനായി ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. ഫോൺകോളുകളുടെ വിവരങ്ങളും പരിശോധിക്കും. മറ്റെന്തെല്ലാം ആവശ്യങ്ങൾക്കാണ് ഫോൺ ഉപയോഗിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വോട്ടെണ്ണൽ കേന്ദ്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ, ആരാണ് മൊബൈൽ ഫോൺ എത്തിച്ചുനൽകിയതെന്ന് എന്നീ കാര്യങ്ങളും അന്വേഷിക്കും.

ഇ.വി.എമ്മിലെ വോട്ടുകൾ എണ്ണിക്കഴിഞ്ഞ ശേഷമാണ് ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സംവിധാനത്തിലെ വോട്ടുകൾ എണ്ണിയത്. പോസ്റ്റൽ ബാലറ്റ് സംവിധാനം അൺലോക്ക് ചെയ്യാനായി പ്രസ്തുത ഫോൺ ഉപയോഗിച്ചാണ് പോളിങ് ഉദ്യോഗസ്ഥൻ ഒ.ടി.പി ജനറേറ്റ് ചെയ്തത്. ഇ.വി.എമ്മിലെ വോട്ടുകൾ എണ്ണുമ്പോൾ ഇൻഡ്യാ മുന്നണി സ്ഥാനാർഥി അമുൽ കീർത്തികാർ വളരെ മുന്നിലായിരുന്നു. എന്നാൽ, പോസ്റ്റൽ ബാലറ്റ് എണ്ണാൻ തുടങ്ങിയതോടെ ഭൂരിപക്ഷം കുറയുകയും അവസാനം എൻ.ഡി.എ സ്ഥാനാർഥി 48 വോട്ടിന് ജയിക്കുകയുമായിരുന്നു.

പോസ്റ്റൽ വോട്ടുകൾ ആദ്യം എണ്ണണമെന്ന് ഇൻഡ്യാ മുന്നണി നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ആവശ്യം കമ്മീഷൻ തള്ളി. എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

85 വയസ്സിന് മുകളിലുള്ളവർക്കും ഭിന്നശേഷിക്കാർക്കും വീടുകളിൽ വോട്ട് ചെയ്യാൻ അനുമതി നൽകിയതിനാൽ ഇത്തവണ പോസ്റ്റൽ വോട്ടുകളുടെ എണ്ണം ഗണ്യമായി വർധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ മുന്നണി നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. 2019 വരെ പോസ്റ്റൽ വോട്ടുകൾ എണ്ണി പൂർത്തിയായ ശേഷമായിരുന്നു ഇ.വി.എമ്മിലെ വോട്ടുകൾ എണ്ണിയിരുന്നത്.

Continue Reading

Trending