Connect with us

india

എസ്.ജയശങ്കര്‍, ഡെറക് ഒബ്രിയന്‍ ഉള്‍പ്പെടെ 11 പേര്‍ രാജ്യസഭയിലേക്ക്

Published

on

വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒബ്രിയന്‍ എന്നിവരുള്‍പ്പെടെ 11 പേര്‍ എതിരാളികളില്ലാതെ രാജ്യസഭയിലേക്ക്. തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് 6 എം.പിമാരും ബി.ജെ.പിയുടെ അഞ്ച് എം.പിമാരുമാണ് എതിരാളികളില്ലാതെ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ജൂലൈ 24നായിരുന്നു ഇവിടങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എതിര്‍കക്ഷി ഇല്ലാത്ത സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടക്കില്ല. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്നായിരുന്നു. ബംഗാളിലെ ഒരു രാജ്യസഭാ സീറ്റില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ സ്ഥാനാര്‍ഥി വിജയിച്ചു.

രാജ്യസഭയിലേക്ക് രണ്ടാം തവണ തിരഞ്ഞെടുക്കപ്പെടുന്ന എസ്. ജയശങ്കറിനു പുറമെ ഗുജറാത്തില്‍ നിന്നുള്ള ബാബുഭായി ദേശായി, കേസരിദേവ് സിങ്ങ് ഝാല, പശ്ചിമ ബംഗാളില്‍നിന്നും ആനന്ദ് മഹാരാജ്, ഗോവയില്‍നിന്നുള്ള സദാനന്ദ സേഠ് എന്നിവരാണ് വിജയമുറപ്പിച്ച ബി.ജെ.പി സ്ഥാനാര്‍ഥികള്‍. ഡെറക് ഒബ്രിയനെക്കൂടാതെ തൃണമൂലില്‍നിന്ന് സുഖേന്ദു ശേഖര്‍ റോയ്, ദോള സെന്‍, സാകേത് ഗോഖലെ, സമീറുള്‍ ഇസ്ലാം, പ്രകാശ് ബാരിക് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

അതേസമയം, ജൂലൈ 24 മുതല്‍ രാജ്യസഭയില്‍ 7 സീറ്റ് ഒഴിവു വരും. ജമ്മു കശ്മീരിന്റെ 4 സീറ്റും ഉത്തര്‍പ്രദേശിന്റെ
ഒരു സീറ്റും രാഷ്ട്രപതി ശുപാര്‍ശ ചെയ്യുന്ന 2 സീറ്റുകളുമാണ് ഒഴിവു വരിക. ഇതോടെ ആകെ സീറ്റുകളുടെ എണ്ണം 238 ആവുകയും കേവലഭൂപരിക്ഷത്തിന് 120 സീറ്റുകളുമാകും. 93 സീറ്റുകള്‍ സ്വന്തമായുള്ള ബി.ജെ.പിക്ക് സഖ്യകക്ഷികളെ കൂടി ചേര്‍ത്താല്‍ 105 സീറ്റാവും. നാമനിര്‍ദേശം ചെയ്യപ്പെട്ട 5 എം.പിമാരുടെയും രണ്ട് സ്വതന്ത്രരുടെയും പിന്തുണ പാര്‍ട്ടി പ്രതീക്ഷിക്കുന്നുണ്ട്. ഇതോടെ 112 പേരുടെ പിന്തുണ ഉറപ്പാക്കുന്ന ബി.ജെ.പിക്ക് ഭൂരിപക്ഷത്തിലെത്താന്‍ കേവലം 8 സീറ്റുകള്‍ കൂടി മതിയാകും.

india

ഇന്ത്യ മുന്നണിക്ക് അനുകൂലമായി വലിയൊരു അടിയൊഴുക്കുണ്ട്: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ജനങ്ങള്‍ക്ക് തോന്നുന്നുണ്ടെന്നും പാര്‍ട്ടിക്ക് പിന്തുണ നല്‍കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ അവകാശപ്പെട്ടു. രാമക്ഷേത്രം, ഹിന്ദു-മുസ്‌ലിം, ഇന്ത്യ-പാകിസ്താന്‍ എന്നിവയുടെ പേരില്‍ ബി.ജെ.പി ആവര്‍ത്തിച്ച് ആളുകളെ പ്രേരിപ്പിച്ച് ‘വൈകാരികമായി കൊള്ളയടിക്കുന്നുവെന്നും ഖാര്‍ഗെ ആരോപിച്ചു

Published

on

തന്റെ പാര്‍ട്ടിയോടും ഇന്ത്യ മുന്നണിയോടുമുള്ള ജനങ്ങളുടെ പ്രതികരണത്തില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിക്കുന്നതില്‍ നിന്ന് തടയാന്‍ സഖ്യത്തിന് അനുകൂലമായ വലിയ അടിയൊഴുക്ക് ഉണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അവര്‍ക്കുവേണ്ടിയും സമൂഹത്തില്‍ വിദ്വേഷവും ഭിന്നിപ്പും പടര്‍ത്തുന്ന ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും പ്രത്യയശാസ്ത്രത്തിനെതിരെയും ഇപ്പോള്‍ പോരാടുന്നത് ജനങ്ങളാണെന്നും പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ജനങ്ങള്‍ക്ക് തോന്നുന്നുണ്ടെന്നും പാര്‍ട്ടിക്ക് പിന്തുണ നല്‍കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ അവകാശപ്പെട്ടു. രാമക്ഷേത്രം, ഹിന്ദു-മുസ്‌ലിം, ഇന്ത്യ-പാകിസ്താന്‍ എന്നിവയുടെ പേരില്‍ ബി.ജെ.പി ആവര്‍ത്തിച്ച് ആളുകളെ പ്രേരിപ്പിച്ച് ‘വൈകാരികമായി കൊള്ളയടിക്കുന്നുവെന്നും ഖാര്‍ഗെ ആരോപിച്ചു. ഇപ്പോള്‍ അവരുടെ യഥാര്‍ത്ഥ നിറം ബി.ജെ.പി മനസിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘രാജ്യത്തുടനീളം സഞ്ചരിക്കുമ്പോള്‍, ഞങ്ങള്‍ക്ക് അനുകൂലമായി ഒരു വലിയ അടിയൊഴുക്കുണ്ടെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഇന്‍ഡ്യ മുന്നണിയിലെ സഖ്യകക്ഷികള്‍ക്കും ഇത്തവണ കൂടുതല്‍ സീറ്റുകള്‍ ലഭിക്കും. അധികാരത്തിലെത്താന്‍ ആവശ്യമായ സീറ്റുകള്‍ ബി.ജെ.പിക്ക് ലഭിക്കുന്നത് തടയാന്‍ ഞങ്ങള്‍ക്ക് സാധിക്കും. ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്ന് എനിക്ക് തോന്നുന്നു, ”അദ്ദേഹം പി.ടി.ഐയോട് പറഞ്ഞു.

‘നമുക്കുവേണ്ടി പോരാടുന്നത് പൊതുസമൂഹമാണ്, അത് ഞങ്ങള്‍ മാത്രമല്ല. ഞങ്ങള്‍ പിന്തുടരുന്ന പ്രത്യയശാസ്ത്രത്തെ ആളുകള്‍ പിന്തുണയ്ക്കുകയും നമുക്കുവേണ്ടി പോരാടുകയും ചെയ്യുന്നു. ബി.ജെ.പി പിന്നിലാകുമെന്നും ഞങ്ങള്‍ മുന്നോട്ട് പോകുമെന്നും വ്യക്തമാണ്”. എവിടെ നിന്നാണ് ആത്മവിശ്വാസം ലഭിക്കുന്നതെന്ന ചോദ്യത്തിന്, തങ്ങളോടുള്ള ആളുകളുടെ പ്രതികരണവും അവര്‍ എങ്ങനെയാണ് അവരെ പിന്തുണയ്ക്കാന്‍ തുടങ്ങിയതും അവരുടെ പ്രത്യയശാസ്ത്രത്തിന് വേണ്ടി പോരാടുന്നതും തനിക്ക് ആത്മവിശ്വാസം നല്‍കുന്നതെന്ന് ഖാര്‍ഗെ പറഞ്ഞു. ഈ ലോക്സഭാ തെരഞ്ഞെടുപ്പ് നിര്‍ണായകമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള ആഹ്വാനം എല്ലാ ഇന്ത്യക്കാരുടെയും മൗലികാവകാശങ്ങളും അഭിപ്രായപ്രകടന സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനുവേണ്ടിയാണെന്ന് പറഞ്ഞു.

രണ്ട് കോടി തൊഴിലവസരങ്ങള്‍ നല്‍കാനും വിദേശത്ത് നിന്ന് കള്ളപ്പണം തിരിച്ചുകൊണ്ടുവരാനും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനും ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ലെന്ന് ഖാര്‍ഗെ ആരോപിച്ചു. സര്‍ക്കാര്‍ നുണകള്‍ പറയുകയും ജനങ്ങളെ വിഡ്ഢികളാക്കുകയും ചെയ്യുന്നതായും കോണ്‍ഗ്രസ് അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് അവരുടെ ഉദ്ദേശ്യങ്ങള്‍ മനസ്സിലായെന്നും അവര്‍ ഇപ്പോള്‍ അവരുടെ മുന്നില്‍ തുറന്നുകാട്ടപ്പെടുന്നുവെന്നും അവകാശപ്പെട്ടു.”ബി.ജെ.പി ഒരു ഹൈപ്പ് സൃഷ്ടിക്കുന്നു, മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ് നടത്തിയ പ്രവര്‍ത്തനങ്ങളെ അവര്‍ അംഗീകരിക്കുന്നില്ല. അവര്‍ കോഴി, പോത്ത്, മംഗളസൂത്രം, ഭൂമി എന്നിവയെക്കുറിച്ച് സംസാരിക്കുന്നു, പ്രധാനമന്ത്രി ഇങ്ങനെയാണോ സംസാരിക്കുന്നത്, ‘ അദ്ദേഹം ചോദിച്ചു.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പ്രതിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും പ്രചാരണത്തിന് പോലും അനുവദിക്കാതെ ജയിലില്‍ അടയ്ക്കുകയും ചെയ്യുകയാണെന്നും ഖാര്‍ഗെ ആരോപിച്ചു. പ്രതിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്തുന്നതിനാല്‍ ബി.ജെ.പി സമനില പാലിക്കുന്നില്ലെന്നും ജനാധിപത്യത്തില്‍ ഈ കാര്യങ്ങള്‍ നല്ലതല്ലെന്നും സ്വേച്ഛാധിപത്യ ഭരണമാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

എന്നാല്‍ കേന്ദ്രത്തില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ശക്തമായ എന്‍.ഡി.എ സര്‍ക്കാര്‍ വേണമെന്ന് ജനങ്ങള്‍ തീരുമാനിച്ചിരിക്കുകയാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദം. ബി.ജെ.പിക്കുള്ള പിന്തുണയുടെ തരംഗം കൂടുതല്‍ ശക്തമാവുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

Continue Reading

india

‘സീറ്റ് കിട്ടാത്തതിനു വോട്ടു പോലും ചെയ്തില്ല’; മുന്‍ കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയ്ക്ക് ബിജെപിയുടെ കാരണം കാണിക്കല്‍ നോട്ടീസ്

അതിനാല്‍ രണ്ടു ദിവസത്തിനകം കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Published

on

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നിന്ന മുന്‍ കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയ്ക്ക് ബിജെപിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്നും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിഞ്ഞു നിന്നെന്നും, വോട്ടു ചെയ്യാന്‍ പോലും കൂട്ടാക്കിയില്ലെന്നും ബിജെപി ഝാര്‍ഖണ്ഡ് ജനറല്‍ സെക്രട്ടറി ആദിത്യ സാഹു നല്‍കിയ നോട്ടീസില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

താങ്കളുടെ പ്രവൃത്തി സംഘടനയ്ക്ക് കളങ്കമുണ്ടാക്കുന്നതാണ്. അതിനാല്‍ രണ്ടു ദിവസത്തിനകം കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ഹസാരിബാഗിലെ എംപിയാണ് ജയന്ത് സിന്‍ഹ. പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞ് ബിജെപി വിട്ട മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയുടെ മകനാണ് ജയന്ത്.

ഇത്തവണ ജയന്ത് സിന്‍ഹയ്ക്ക് ഹസാരിബാഗില്‍ സ്ഥാനാര്‍ത്ഥിത്വം നല്‍കിയില്ല. പകരം മനീഷ് ജയ്‌സ്വാളിനെയാണ് ഹസാരിബാഗില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്. ഇതില്‍ പ്രതിഷേധിച്ചാണ് ജയന്ത് സിന്‍ഹ ബിജെപി പ്രവര്‍ത്തനങ്ങളില്‍ നിന്നും അകലം പാലിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ പ്രസ്താവന നടത്തിയതിന് ധന്‍ബാദ് കൗണ്‍സിലര്‍ രാജ് സിന്‍ഹയ്ക്കും ബിജെപി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

Continue Reading

india

മുസ്‍ലിംകൾക്കെതിരെ വിദ്വേഷ പരസ്യങ്ങൾക്ക് അനുമതി നൽകി മെറ്റ; ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ബി.ജെ.പിക്ക് വേണ്ടി വിദ്വേഷ പരസ്യങ്ങള്‍ മെറ്റ പ്രചരിപ്പിച്ചതായി ഇന്ത്യ സിവില്‍ വാച്ച് ഇന്റര്‍നാഷണലും (ഐ.സി.ഡബ്ല്യു.ഐ) കോര്‍പറേറ്റ് അക്കൗണ്ടബിലിറ്റി ഗ്രൂപ്പായ ‘ഇക്കോ’യും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്.

Published

on

ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരെ വിഷം വമിപ്പിക്കുന്ന 14 വിദ്വേഷ പരസ്യങ്ങള്‍ക്ക് ഇന്‍സ്റ്റാഗ്രാം, ഫെയ്‌സ്ബുക് തുടങ്ങിയവയുടെ മാതൃ കമ്പനിയായ മെറ്റ അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ബി.ജെ.പിക്ക് വേണ്ടി വിദ്വേഷ പരസ്യങ്ങള്‍ മെറ്റ പ്രചരിപ്പിച്ചതായി ഇന്ത്യ സിവില്‍ വാച്ച് ഇന്റര്‍നാഷണലും (ഐ.സി.ഡബ്ല്യു.ഐ) കോര്‍പറേറ്റ് അക്കൗണ്ടബിലിറ്റി ഗ്രൂപ്പായ ‘ഇക്കോ’യും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്.

‘നമുക്ക് ഈ കീടങ്ങളെ (ഇന്ത്യയിലെ മുസ്‌ലിംകളെ പരാമര്‍ശിച്ച്) കത്തിക്കാം,’ ‘ഹിന്ദു രക്തം ചൊരിയുന്നു, ഈ ആക്രമണകാരികളെ ചുട്ടുകളയണം’ എന്നിങ്ങനെ മുസ്‌ലിം വിരുദ്ധ അക്രമത്തിന് പ്രേരിപ്പിക്കുന്നതായിരുന്നു ഫെയ്‌സ്ബുക്കില്‍ വന്ന പരസ്യങ്ങള്‍. പ്രധാനമായും പ്രതിപക്ഷ കക്ഷികളെ ലക്ഷ്യമിട്ട് ഭരണകക്ഷിയായ ബി.ജെ.പിയെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു വിദ്വേഷ ചിത്രങ്ങള്‍. പാകിസ്താന്‍ ദേശീയ പതാകയ്ക്കരികില്‍ പ്രതിപക്ഷ നേതാവ് നില്‍ക്കുന്ന എ.ഐ നിര്‍മിത ചിത്രത്തിനൊപ്പം ‘ഇന്ത്യയില്‍ നിന്ന് ഹിന്ദുക്കളെ ഇല്ലാതാക്കാന്‍’ ആഗ്രഹിക്കുന്ന നേതാവിനെ വധിക്കണമെന്ന് ആഹ്വാനം നല്‍കുന്ന പരസ്യത്തിനും മെറ്റ അംഗീകാരം നല്‍കി.

ലോക്സഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനും മതത്തിന്റെ പേരില്‍ അക്രമം പ്രോത്സാഹിപ്പിക്കുന്നതിനുമായി നിര്‍മിത ബുദ്ധിയില്‍ കൃത്രിമ ചിത്രങ്ങള്‍ സൃഷ്ടിച്ചാണ് ഈ പരസ്യങ്ങള്‍ തയ്യാറാക്കിയത്. ഇവ കണ്ടെത്തുന്നതിലും തടയുന്നതിലും മെറ്റ പരാജയപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ തീവ്രവലതുപക്ഷം പ്രചരിപ്പിക്കുന്ന വിദ്വേഷ പ്രസംഗങ്ങളുടെയും തെറ്റായ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് എല്ലാ പരസ്യങ്ങളും സൃഷ്ടിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പ് തുടങ്ങിയ ശേഷം പ്രത്യക്ഷപ്പെട്ട ഇവ ജൂണ്‍ 1 വരെ തുടരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മെയ് എട്ടിനും 13നും ഇടയില്‍ 14ഓളം അത്യന്തം പ്രകോപനപരമായ പരസ്യങ്ങള്‍ക്ക് മെറ്റ അംഗീകാരം നല്‍കിയെന്നും ഇത്തരം പരസ്യങ്ങളിലൂടെ മെറ്റ സാമ്പത്തിക ലാഭമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തെരഞ്ഞെടുപ്പില്‍ 400 സീറ്റ് കൈവരിക്കുമെന്ന് ആദ്യഘട്ടത്തില്‍ അവകാശപ്പെട്ട ബി.ജെ.പി, ഇടക്ക് തോല്‍വി ഭയന്ന് പ്രധാനമന്ത്രിയു?ടെ തന്നെ നേതൃത്വത്തില്‍ മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. രാജസ്ഥാനിലെ റാലിയില്‍ പ്രധാനമന്ത്രി മോദി മുസ്‌ലിംകളെ ഉദ്ദേശിച്ച് ‘നുഴഞ്ഞുകയറ്റക്കാര്‍’ എന്നും ‘കൂടുതല്‍ കുട്ടികളെ പെറ്റുകൂട്ടുന്നവര്‍’ എന്നും അധിക്ഷേപിച്ചു. പിന്നീട് ഇത് വിവാദമായതോടെ താന്‍ മുസ്‌ലിംകളെ ഉദ്ദേശിച്ചല്ല ഇത് പറഞ്ഞതെന്നും തനിക്ക് ധാരാളം മുസ്‌ലിം സുഹൃത്തുക്കള്‍ ഉണ്ടെന്നും മോദി പറഞ്ഞിരുന്നു.

Continue Reading

Trending