Connect with us

kerala

ഇടുക്കിയിൽ 6 വയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്ന പ്രതിക്ക് വധശിക്ഷ

അമ്മയെയും മുത്തശ്ശിയെയും ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷമാണ് പ്രതി 14 വയസ്സുകാരിയായ സഹോദരിയെ ഏലത്തോട്ടത്തിൽ വച്ച് ബലാത്സംഗം ചെയ്തതത്.

Published

on

ഇടുക്കി അനച്ചാലിനു സമീപം ആമക്കണ്ടത്ത് ആറുവയസ്സുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയും 14 വയസ്സുള്ള സഹോദരിയെ പീഡിപ്പിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് കോടതി വധ ശിക്ഷ വിധിച്ചു. കുട്ടികളുടെ അമ്മയുടെ സഹോദരിയുടെ ഭർത്താവിനെയാണ് ഇടുക്കി അതിവേഗ പോക്സോ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. നാലു കേസുകളിൽ മരണം വരെ തടവും കോടതി വിധിച്ചു. നാലു ലക്ഷത്തിൽ അധികം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ആകെ 92 വർഷം തടവ് ശിക്ഷ അനുഭവിക്കണം. അമ്മയെയും മുത്തശ്ശിയെയും ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷമാണ് പ്രതി 14 വയസ്സുകാരിയായ സഹോദരിയെ ഏലത്തോട്ടത്തിൽ വച്ച് ബലാത്സംഗം ചെയ്തതത്. പ്രതിക്ക് വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻറെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. 2021 ഒക്ടോബർ രണ്ടിനു രാത്രിയാണ് സംഭവം നടന്നത്.

kerala

‘വെള്ളാപ്പള്ളി ഇരിക്കേണ്ടത് ആർഎസ്എസ് തലപ്പത്ത്, നിരന്തരം വിദ്വേഷ പരാമർശം നടത്തിയിട്ടും കേസെടുക്കാത്തതിന് പിന്നിൽ സിപിഎം’: പി.അബ്ദുൽ ഹമീദ് മാസ്റ്റർ

Published

on

മലപ്പുറം:നിരന്തരം വിദ്വേഷ പരാമർശം നടത്തിയിട്ടും എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസ് എടുക്കാത്തത് സിപിഎമ്മിൻ്റെ പിന്തുണയുള്ളത് കൊണ്ടാണെന്ന് മുസ്‍ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി പി.അബ്ദുൽ ഹമീദ് മാസ്റ്റർ. നിലമ്പൂരിലെ വിദ്വേഷ പ്രസംഗത്തിന് കേസെടുത്തിരുന്നുവെങ്കിൽ വെള്ളാപ്പള്ളി വീണ്ടും ഇതുപോലെ ആവർത്തിക്കില്ലായിരുന്നു. വെള്ളാപ്പള്ളി നടേശൻ ശ്രീനാരായണ പ്രസ്ഥാനത്തിന്റെ തലപ്പത്തല്ല, ആർഎസ്എസിന്റെ തലപ്പത്താണ് ഇരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ കോട്ടയത്ത് നടന്ന എസ്എന്‍ഡിപി നേതൃയോഗത്തില്‍ വെള്ളപ്പള്ളി നടേശന്‍ മലപ്പുറം ജില്ലക്കെതിരെയും മുസ്‍ലിം സമുദായത്തിനെതിരെയും പ്രസംഗിച്ചിരുന്നു.

‘മുസ്‌ലിം സമുദായം ജനസംഖ്യ വർധിപ്പിക്കുവാൻ തുടങ്ങി. നമ്മൾ ജനസംഖ്യ നിയന്ത്രിച്ചാൽ ഇല്ലാതാവും. കേരളത്തിൽ മുസ്‌ലിം ലീഗ് കൂടുതൽ സീറ്റിൽ മത്സരിക്കുന്നു. വിഎസ് അച്യുതാനന്ദൻ നേരത്തെ പറഞ്ഞതുപോലെ കേരളം ഒരു മുസ്‍ലിം ഭൂരിപക്ഷ സമുദായമാക്കും. കേരളത്തിൽ മറ്റിടങ്ങളിൽ നിയമസഭാ മണ്ഡലം കുറഞ്ഞപ്പോൾ മലപ്പുറത്ത നാല് സീറ്റ് കൂടി.അടുത്ത തെരഞ്ഞെടുപ്പിൽ വീണ്ടും സീറ്റ് കൂടുതൽ ചോദിക്കും.മലബാറിന് പുറത്തു തിരു-കൊച്ചിയിലും അവർ സീറ്റ് ചോദിക്കും. എന്നിട്ട് അവർ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനമാണെന്നും’ വെള്ളപ്പാള്ളി പറഞ്ഞു.

Continue Reading

kerala

കണ്ണൂരില്‍ കുഞ്ഞുമായി പുഴയില്‍ ചാടി; അമ്മ മരിച്ചു

ഒപ്പമുണ്ടായിരുന്ന മൂന്നുവയസ്സുകാരനായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുന്നു

Published

on

കണ്ണൂര്‍: ചെമ്പല്ലിക്കുണ്ടില്‍ കുഞ്ഞുമായി പുഴയില്‍ ചാടിയ അമ്മ മരിച്ചു. വയലപ്പുറം സ്വദേശിനി റീമയാണ് മരിച്ചത്. 30 വയസ്സായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്നുവയസ്സുകാരനായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുന്നു.

ഇന്ന് പുലര്‍ച്ചെയാണ് യുവതി ചെമ്പല്ലിക്കുണ്ടിലെ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയത്. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം.

വീട്ടുകാര്‍ ഉറങ്ങിക്കിടക്കുന്നതിനിടെ യുവതി കുഞ്ഞുമായി പുറത്തിറങ്ങുകയായിരുന്നു. വിട്ടുകാര്‍ എഴുന്നേറ്റപ്പോള്‍ യുവതിയെ കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് റീമ ഉപയോഗിച്ച ഇരുചക്ര വാഹനം ചെല്ലമ്പിക്കുണ്ടിലെ പാലത്തില്‍ കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സും സ്‌കൂബ ടീമും നടത്തിയ തിരച്ചിലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

‘അഥവാ ഞാൻ ചത്താൽ അയാളെന്നെ കൊന്നതാണെന്ന് വിചാരിച്ചോണം എന്ന് പറഞ്ഞിട്ടുണ്ട്,എന്റെ മോൾ ആത്മഹത്യ ചെയ്യില്ല ‘; അതുല്യയുടെ അമ്മ

Published

on

ഷാര്‍ജയില്‍ മലയാളി യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി മാതാവ്. മകള്‍ ആത്മഹത്യ ചെയ്തതല്ലെന്നും താന്‍ മരിക്കില്ലെന്ന് മകള്‍ തന്നെ മുന്‍പ് പറഞ്ഞിരുന്നുവെന്നും അതുല്യയുടെ മാതാവ് തുളസിഭായ്. സ്വയം മരിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും താന്‍ മരിച്ചുവെന്ന് കേട്ടാല്‍ അത് അയാള്‍ എന്തെങ്കിലും ചെയ്തതാകുമെന്ന് കരുതിക്കൊള്ളണമെന്നും മകള്‍ ഈയടുത്ത് തന്നോട് പറഞ്ഞതായി മാതാവ് പറഞ്ഞു. സതീഷ് ഉപദ്രവിക്കുന്നുവെന്ന് മകള്‍ എപ്പോഴും പറയാറുണ്ടായിരുന്നു. സതീഷ് തലയ്ക്കും നാഭിയ്ക്കുമാണ് മര്‍ദിക്കാറുള്ളതെന്നും അങ്ങനെ മകളെ കൊലപ്പെടുത്തിയതാകുമെന്ന് കരുതുന്നുവെന്നും തുളസി കൂട്ടിച്ചേര്‍ത്തു.

കുഞ്ഞിനെ ഓര്‍ത്താണ് എല്ലാം സഹിക്കുന്നതെന്ന് അതുല്യ തന്നോട് പറഞ്ഞതായി മാതാവ് പറയുന്നു. എന്നാല്‍ എന്തിനിനിയും സഹിക്കണമെന്ന് താന്‍ മകളോട് ചോദിച്ചിരുന്നുവെന്നും ഇങ്ങ് പോരാന്‍ മകള്‍ക്ക് ധൈര്യം കൊടുത്തിരുന്നുവെന്നും മാതാവ് പറഞ്ഞു. അതുല്യയുടെ മരണത്തിന് തൊട്ടുമുന്‍പും മകളോട് സംസാരിച്ചിരുന്നു. ഷാര്‍ജയില്‍ തന്നെയുള്ള സഹോദരിയുടെ വീട്ടില്‍പ്പോയ വിശേഷങ്ങള്‍ പറഞ്ഞ് ചിരിച്ചുവെന്നും അന്ന് മകള്‍ സന്തോഷത്തിലായിരുന്നുവെന്നും മാതാവ് പറഞ്ഞു. നാളെ മുതല്‍ താന്‍ പുതിയ ജോലിയില്‍ പ്രവേശിക്കുകയാണെന്ന് മകള്‍ സന്തോഷത്തോടെ അറിയിച്ചതായും അമ്മ കൂട്ടിച്ചേര്‍ത്തു.

ദുബായിലുള്ള കെട്ടിട നിര്‍മാണ കമ്പനിയിലെ എഞ്ചിനിയറാണ് അതുല്യയുടെ ഭര്‍ത്താവ് സതീഷ്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഭര്‍ത്താവുമായി വഴക്കുണ്ടായതായി ബന്ധുക്കള്‍ പറയുന്നു. ഇതിന് പിന്നാലെയാണ് അതുല്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒന്നരവര്‍ഷം മുന്‍പാണ് സതീഷ് അതുല്യയെ ഷാര്‍ജയില്‍ കൊണ്ടുവന്നത്. നേരത്തെ ഇവര്‍ ദുബായിലായിരുന്നു താമസിച്ചത്. ഷാര്‍ജ മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ക്കുശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും. അതേസമയം അതുല്യയുടെ മരണത്തില്‍ മാതാവ് നല്‍കിയ പരാതിയില്‍ കൊലക്കുറ്റം ഉള്‍പ്പെടെ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

Trending