Connect with us

kerala

‘സുരേഷ് വായിച്ചറിയുന്നതിലേക്ക് സുഖമെന്ന് കരുതട്ടെ, അനുമോദനങ്ങള്‍ക്ക് നന്ദി.എല്ലാ വിജയവുമുണ്ടാകട്ടെ” എന്ന് സയ്യിദ് മുഹമ്മദലി ശിഹാബ്.

ഇന്നാണ്‌ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പതിനാലാം വിയോഗവാര്‍ഷികം.

Published

on

അനീഷ് ചാലിയാര്‍

”സുരേഷ് വായിച്ചറിയുന്നതിലേക്ക്… സുഖമെന്ന് കരുതട്ടെ, അനുമോദനങ്ങള്‍ക്ക് നന്ദി. നിലമ്പൂരില്‍ ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്യുന്നു എന്നറിഞ്ഞു. എല്ലാ വിജയവുമുണ്ടാകട്ടെ, കുടുംബത്തിനും. നമ്മുടെ എല്ലാ സദുദ്ദേശ്യങ്ങളും ദൈവം നിറവേറ്റിത്തരട്ടെ. എല്ലാ അനുഗ്രഹങ്ങളും നേരുന്നു” എന്ന്് സയ്യിദ് മുഹമ്മദലി ശിഹാബ്.

 

22 വര്‍ഷം മുമ്പ് 2001 ല്‍ ലഭിച്ച ഈ കത്ത് ഒരമൂല്യനിധിയായി സുരേഷ് ഇന്നും കാത്തുസൂക്ഷിക്കുന്നുണ്ട്. പാലാക്കാട്ട് നിന്നും ജോലിതേടിയെത്തിയതായിരുന്നു സുരേഷ് വി.പി. കേട്ടറിഞ്ഞ ശിഹാബ് തങ്ങള്‍ക്കൊരു കത്തെഴുതി …’അങ്ങയെക്കുറിച്ച് ഒരുപാടൊരുപാട് കേട്ടിരിക്കുന്നു. ജോലിതേടി നിലമ്പൂരില്‍ എത്തിയതാണ്,അനുഗ്രഹം വേണം, നേരില്‍ കാണണമെന്ന് ഏറെ ആഗ്രഹവുമുണ്ട്’. ഇതായിരുന്നു ഉള്ളടക്കം. മറുപടി പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ വൈകാതെ തന്നെ ഒരു എയര്‍മെയില്‍ സുരേഷിനെ തേടിയെത്തി. മുസ്്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്റെ ലെറ്റര്‍ പാഡില്‍ തന്നെ. സുരേഷ് എന്ന രാജു നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലെ എരഞ്ഞിമങ്ങാട് ശ്രീനിലയം വീട്ടിലാണ് ഇപ്പോള്‍ താമസം.

‘എത്ര തിരക്കുകള്‍ക്കിടയിലായിരിക്കാം തങ്ങള്‍ കത്തുവായിച്ചിട്ടുണ്ടാവുക… എന്നിട്ടതിന് സ്വന്തം കൈപ്പടയില്‍ മറുപടി നല്‍കിയിരിക്കുന്നു. പ്രതീക്ഷയുമായി തേടിയെത്തുന്നവരിലേക്കെല്ലാം ഒരു നോട്ടത്തിന്, ഒരു പരിഗണനക്ക് സമയം കണ്ടെത്താനുള്ള ആ മനസ്സ്. അതു തന്നെയല്ലെ അദ്ദേഹത്തെ വേറിട്ട് നിര്‍ത്തുന്നത്. നേരില്‍ കാണുന്നതിന് മുമ്പ് അദ്ദേഹം മരണപ്പെട്ടു. പക്ഷെ ഇന്നും എന്റെ മനസ്സില്‍ കെടാവിളക്കുപോലെ ആ മനുഷ്യനുണ്ട്; ചേര്‍ത്തുപിടിക്കലിന്റെ മഹാമന്ത്രം പഠിപ്പിച്ച സ്‌നേഹദൂതന്‍… സുരേഷ് ശിഹാബ് തങ്ങളെ അനുസ്മരിക്കുകയാണ്. ഇതൊരപൂര്‍വ കഥയല്ല. തന്റെ ജീവിതകാലമത്രയും ഒരു മഹാമനുഷ്യന്റെ സ്‌നേഹാനുഭൂതിക്ക് പാത്രമായവര്‍ക്കൊക്കെ ഓര്‍ത്തൈടുക്കാനുള്ള അനുഭവങ്ങളിലൊന്നുമാത്രം. ഓര്‍മകളുടെ പതിനാലാം ആണ്ടിലും തങ്ങള്‍ ഹൃദയങ്ങളില്‍ നിന്ന് ഹൃദയങ്ങളിലേക്ക് വള്ളിപ്പടര്‍പ്പാവുകയാണ്. ഇരുണ്ട കാര്‍മേഘങ്ങള്‍ വീണ്ടും ആശങ്കപടര്‍ത്തുമ്പോള്‍ ശ്വാസനിശ്വാസങ്ങളിലിപ്പോഴും തങ്ങള്‍ കൂടെയുണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു ഓരോരുത്തരും.

 

kerala

ഗൂഢാലോചന കേസ്; കെ. സുധാകരനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി

വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി.

Published

on

സിപിഎം നേതാവും എൽഡിഎഫ് കൺവീനറുമായ ഇ.പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചന കേസില്‍ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി.

ഇ.പി. ജയരാജനെ വെടിവെച്ചുകൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ ഗൂഢാലോചനക്കുറ്റമാണ് കെ. സുധാകരനെതിരെ ചുമത്തിയിരുന്നത്. വിചാരണ നേരിടണമെന്ന തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. സുധാകരന്‍ നല്‍കിയ ഹർജിയിലാണ് കുറ്റവിമുക്തനാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്.

Continue Reading

kerala

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

സ്മാർട്ട് റോഡുകളുടെ നിർമ്മാണം നീളുന്നതിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു.

Published

on

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സ്മാർട്ട് റോഡുകളുടെ നിർമ്മാണം നീളുന്നതിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു.

റോഡ് പണി നീളുന്നതോടെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. മഴ പെയ്തതോടെ യാത്ര ദുസ്സഹമായി മാറിയെന്നും മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി. കേസ് ജൂണിൽ പരിഗണിക്കും.

Continue Reading

kerala

റെക്കോർഡുകൾ ഭേദിച്ച് സ്വർണവില; പവന് 55,000 കടന്നു; ഇന്ന് വർധിച്ചത് 400 രൂപ

ഇതോടെ ഒരു പവൻ സ്വർണത്തിന് 55,120 രൂപയായി.

Published

on

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ്ണം. ആദ്യമായി 55,000 കടന്നു. ഒറ്റയടിക്ക് ഇന്ന് 400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 55,120 രൂപയായി. ഗ്രാമിന് 50 രൂപയാണ് കൂടിയത്. 6890 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. മാർച്ച് 29ന് ആണ് സ്വർണവില ആദ്യമായി 50,000 കടന്നത്.

കഴിഞ്ഞമാസം 19ന് 54,500 കടന്ന് സ്വർണവില സർവകാല റെക്കോർഡിട്ട ശേഷം ഇടിയുന്ന കാഴ്ചയാണ് കണ്ടത്. 54,720 രൂപയായി ഉയർന്ന് ശനിയാഴ്ച രേഖപ്പെടുത്തിയ റെക്കോർഡ് ആണ് ഇന്ന് തിരുത്തിയത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവൻ വില 52,440 രൂപയായിരുന്നു.

മെയ് ഒന്നിനായിരുന്നു ഈ വില രേഖപ്പെടുത്തിയത്. ഓഹരി വിപണിയിൽ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്.

Continue Reading

Trending