Connect with us

kerala

കൊച്ചിയില്‍ നിന്ന് രണ്ടുവർഷം മുമ്പ് കാണാതായ യുവാവ് ഗോവയില്‍ കൊല്ലപ്പെട്ടു ; കോട്ടയം, വയനാട് സ്വദേശികള്‍ അറസ്റ്റില്‍

മറ്റൊരു കേസ് അന്വേഷണത്തിനിടെയാണ് കൊലപാതക വിവരം പുറത്താവുന്നത്.തുടര്‍ന്ന് ഗോവാ പൊലീസുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജെഫ് ജോണിനെ കൊലപ്പെടുത്തിയതായി സ്ഥിരീകരിക്കുകയായിരുന്നു. ജോണിന്റെ മൃതദേഹം അവിടെ തന്നെ സംസ്‌കരിച്ചതായും പ്രതികള്‍ പൊലീസിനോട് പറഞ്ഞു.

Published

on

കൊച്ചിയിൽ നിന്ന് കാണാതായ യുവാവ് ഗോവയിൽ കൊല്ലപ്പെട്ടു.കൊച്ചി തേവര സ്വദേശി ജെഫ് ജോൺ (27) ആണ് കൊല്ലപ്പെട്ടത്. കേസിൽ കോട്ടയം, വയനാട് സ്വദേശികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.കോട്ടയം വെള്ളൂര്‍ സ്വദേശിയായ അനില്‍ ചാക്കോ, സ്‌റ്റെഫിന്‍, വയനാട് സ്വദേശി വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. 2021 നവംബറിലാണ് ജെഫ് ജോണിനെ കാണാനില്ലെന്ന് കാട്ടി അമ്മ തേവര പൊലീസിൽ പരാതി നൽകിയത്. മറ്റൊരു കേസ് അന്വേഷണത്തിനിടെയാണ് കൊലപാതക വിവരം പുറത്താവുന്നത്.തുടര്‍ന്ന് ഗോവാ പൊലീസുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജെഫ് ജോണിനെ കൊലപ്പെടുത്തിയതായി സ്ഥിരീകരിക്കുകയായിരുന്നു. ജോണിന്റെ മൃതദേഹം അവിടെ തന്നെ സംസ്‌കരിച്ചതായും പ്രതികള്‍ പൊലീസിനോട് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കായിക മന്ത്രി മുങ്ങി

Published

on

വിഖ്യാതമായ കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവലിലെ കായിക ചർച്ചയിൽ നിന്ന് അവസാന നിമിഷം കായികമന്ത്രി വി.അബ്ദുറഹ്മാൻ പിൻവാങ്ങി. പ്രശസ്‌ത മാധ്യമ പ്രവർത്തകൻ കമാൽ വരദുരുമായി ഇന്ന് ( 25,ഞായർ ) രാവിലെ 11.30 നായിരുന്നു.

കേരള സ്പോർട്സ് ഇക്കോണമിയുടെ ഭാവി എന്ന വിഷയത്തിൽ ചർച്ച ഷെഡ്യൂൾ ചെയ്തിരുന്നത്. എന്നാൽ രാവിലെ 9.30 ന് KLF സംഘാടകരാണ് മന്ത്രി പരിപാടി റദ്ദാക്കിയ കാര്യം കമാൽ വരദൂരിനെ അറിയിച്ചത്. അർജൻറീനിയൻ ഇതിഹാസം ലയണൽ മെസിയുടെ കേരളാ സന്ദർശനവുമായി ബന്ധപ്പെട്ട് കായിക മന്ത്രിയോട് തുടക്കം മുതൽ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു കമാൽ വരദൂർ.

ഏറ്റവുമൊടുവിൽ മെസി മാർച്ചിൽ വരുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. അതും നടക്കാത്ത സാഹചര്യത്തിൽ മന്ത്രിയുടെ പുതിയ നിലപാട് എന്തെന്ന് അറിയാൻ KLF വേദിയെയാണ് ഫുട്ബോൾ ലോകം കാത്തിരുന്നത്. അവിടെ നിന്നാണ് അവസാന നിമിഷം മന്ത്രി മുങ്ങിയത്

Continue Reading

kerala

വയനാട് ജനവാസമേഖലയിൽ പുലിയിറങ്ങി; മൂന്ന് സ്ഥലങ്ങളിൽ സാന്നിധ്യം സ്ഥിരീകരിച്ചു

മേപ്പാടി കുന്നംപറ്റ, ബത്തേരി ചീരാൽ, പൊഴുതന അച്ചൂർ എന്നിവിടങ്ങളിലാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.

Published

on

വയനാട്: വയനാട് ജില്ലയിലെ ജനവാസമേഖലകളിൽ മൂന്നിടങ്ങളിൽ പുലിയെ കണ്ടതായി റിപ്പോർട്ട്. മേപ്പാടി കുന്നംപറ്റ, ബത്തേരി ചീരാൽ, പൊഴുതന അച്ചൂർ എന്നിവിടങ്ങളിലാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. സംഭവത്തെ തുടർന്ന് വനംവകുപ്പ് പ്രദേശങ്ങളിൽ വ്യാപക പരിശോധന ആരംഭിച്ചു.

മേപ്പാടി കുന്നംപറ്റയിൽ ഇന്നലെ എട്ടാം നമ്പറിൽ രവീന്ദ്രന്റെ വീട്ടിലെ വളർത്തുനായയെ പുലി കൊന്നിരുന്നു. ഇതിന് പിന്നാലെ ഇന്ന് രാത്രിയും പ്രദേശത്ത് പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ചതോടെയാണ് വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന ശക്തമാക്കിയത്.

അതേസമയം, ബത്തേരി ചീരാലിലും നീണ്ട ഇടവേളയ്ക്ക് ശേഷം പുലിയെ കണ്ടതായി റിപ്പോർട്ട് ലഭിച്ചതോടെ വനംവകുപ്പ് അവിടെയും കർശന നിരീക്ഷണം തുടരുകയാണ്. പൊഴുതന അച്ചൂരിലും പുലിയുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തി വരികയാണ്.

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച വനംവകുപ്പ്, രാത്രികാലങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകി.

Continue Reading

kerala

അയ്യപ്പന്റെ സ്വര്‍ണം മുതല്‍ രക്തസാക്ഷി ഫണ്ട് വരെ കക്കുന്ന പാര്‍ട്ടിയായി മാര്‍ക്‌സിസ്റ്റുകള്‍ അധഃപതിച്ചു; കെ. മുരളീധരന്‍

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ മൂല്യച്യുതിയാണ് ഇപ്പോള്‍ വെളിവാകുന്നതെന്നും, ഇത് തിരുത്താന്‍ ശ്രമിക്കുന്നവരെ തന്നെ നേതൃത്വം പുറത്താക്കുകയാണെന്നും അദ്ദേഹം പറഞ്ഞു

Published

on

തിരുവനന്തപുരം: അയ്യപ്പന്റെ സ്വര്‍ണം മുതല്‍ രക്തസാക്ഷി ഫണ്ട് വരെ കക്കുന്ന പാര്‍ട്ടിയായി മാര്‍ക്‌സിസ്റ്റുകള്‍ അധഃപതിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ ആരോപിച്ചു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ മൂല്യച്യുതിയാണ് ഇപ്പോള്‍ വെളിവാകുന്നതെന്നും, ഇത് തിരുത്താന്‍ ശ്രമിക്കുന്നവരെ തന്നെ നേതൃത്വം പുറത്താക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ നിലയില്‍ പാര്‍ട്ടി മുന്നോട്ടുപോയാല്‍ ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥയിലേക്കാണ് കേരളവും നീങ്ങുകയെന്നും മുരളീധരന്‍ മുന്നറിയിപ്പ് നല്‍കി.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കടകംപള്ളിയുടെ രാജി ആവശ്യപ്പെട്ടത് ചില ഫോട്ടോകള്‍ വന്നതുകൊണ്ടല്ലെന്നും, ഫോട്ടോകള്‍ യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും മുരളീധരന്‍ പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണത്തില്‍ എസ്‌ഐടി പൂര്‍ണമായി പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.

മുരാരി ബാബുവിന് ജാമ്യം ലഭിച്ചുവെന്നും, ഒരാഴ്ചയ്ക്കകം മറ്റ് പ്രതികള്‍ക്കും ജാമ്യം ലഭിക്കുമെന്നും പറഞ്ഞ മുരളീധരന്‍, കൊള്ളക്കാര്‍ എല്ലാം രക്ഷപ്പെടുന്ന അവസ്ഥയാണെന്നും കൂട്ടിച്ചേര്‍ത്തു. ജയിലില്‍ കിടക്കുന്നത് തന്ത്രി മാത്രമാണെന്നും, റിപ്പോര്‍ട്ട് സമര്‍പ്പിക്കാതിരുന്നാല്‍ എല്ലാവരും പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ തലസ്ഥാന സന്ദര്‍ശനത്തെ പരിഹസിച്ച മുരളീധരന്‍, ”പവനായി ശവമായി, ഒന്നും സംഭവിച്ചില്ല” എന്നും പ്രതികരിച്ചു. മൂന്ന് മണിക്കൂറില്‍ കണ്ണൂരിലെത്തുന്ന ബുള്ളറ്റ് ട്രെയിന്‍ അടക്കമുള്ള പ്രഖ്യാപനങ്ങള്‍ വീരവാദം മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി വരുമ്പോള്‍ ബിജെപി മേയര്‍ സ്വീകരിക്കുമെന്ന പ്രഖ്യാപനം ഉണ്ടായിരുന്നുവെങ്കിലും, മേയര്‍ വിമാനത്താവളത്തില്‍ എത്താതിരുന്നതായും അദ്ദേഹം വിമര്‍ശിച്ചു.

Continue Reading

Trending