Connect with us

kerala

തല്ലും തലോടലും ഒരുമിച്ച് പോകില്ല; ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ.സി.ബി.സി

രു വശത്ത് വിരുന്നൊരുക്കുകയും മറുവശത്ത് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് പാലക്കാപ്പള്ളിയുടെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Published

on

ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെസിബിസി. തല്ലും തലോടലും ഒരുമിച്ച് പോകില്ല എന്ന പേരില്‍ ദീപിക ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം. ഒരു വശത്ത് വിരുന്നൊരുക്കുകയും മറുവശത്ത് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് പാലക്കാപ്പള്ളിയുടെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കേരളത്തില്‍ ബിജെപിയുടെ ഇരട്ടത്താപ്പ് പൊതുജനം തിരിച്ചറിയും.ക്രൈസ്തവ നേതൃത്വവുമായി സമവായമുണ്ടാക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ക്ക് സഭയുടെ പ്രോത്സാഹനമില്ലെന്നും ദീപിക ലേഖനം ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയില്‍ പ്രതിദിനം ശരാശരി 2 അതിക്രമങ്ങള്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്നുണ്ട്. വര്‍ഷം തോറും ഈ ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍, കള്ളക്കേസുകളില്‍ പെടുത്തല്‍, ദേവാലയങ്ങള്‍ നശിപ്പിക്കല്‍, തുടങ്ങിയവയാണ് ഇവ. ഇതെല്ലാം നടക്കുന്നത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്ന് കെ.സി.ബി.സി ചൂണ്ടിക്കാട്ടുന്നു.

ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് തീവ്രഹിന്ദുത്വ സംഘടനകളുടെ പ്രവര്‍ത്തരാണ് നേതൃത്വം നല്‍കുന്നത്. ഇതിനെല്ലാം ഇടയിലാണ് ക്രൈസ്തവരുമായി
സൗഹൃദം പുലര്‍ത്താന്‍ ബി.ജെ.പി ശ്രമിക്കുന്നത്.

വിരുന്നുകള്‍ സംഘടിപ്പിക്കുന്നതടക്കം നടക്കുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും ഭരണകൂടം ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ഇതരമതവിരോധം കൊണ്ടുനടക്കുന്ന പ്രസ്ഥാനങ്ങളെ നിയന്ത്രിക്കണം. അല്ലാത്തപക്ഷം വിരുന്നുകളും സന്ദര്‍ശനങ്ങളും പ്രഹസനമാകുമെന്നും ഫാ. ജേക്കബ് പാലക്കാപ്പള്ളിയുടെ ലേഖനത്തില്‍ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചന്ദ്രിക വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു

മാധ്യമരംഗത്ത് മുദ്ര പതിപ്പിച്ച ചന്ദ്രിക വിജയ മുദ്ര ചരിത്രം സൃഷ്ടിതായി പ്രഫ, കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ പറഞ്ഞു. മഞ്ചേരിയിലും തിരൂരിലും എജ്യൂ എക്‌സല്‍ വേറിട്ട അനുഭവമാണ് തീര്‍ത്തിരിക്കുന്നത്.

Published

on

തിരൂര്‍: മാധ്യമരംഗത്ത് മുദ്ര പതിപ്പിച്ച ചന്ദ്രിക വിജയ മുദ്ര ചരിത്രം സൃഷ്ടിതായി പ്രഫ, കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ പറഞ്ഞു. മഞ്ചേരിയിലും തിരൂരിലും എജ്യൂ എക്‌സല്‍ വേറിട്ട അനുഭവമാണ് തീര്‍ത്തിരിക്കുന്നത്. ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസവും പ്രതീക്ഷയും പകര്‍ന്നതായി ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ പറഞ്ഞു. മാധ്യമ മേഖലയില്‍ സമഗ്രമായ സംഭാവനയര്‍പ്പിക്കുന്ന ചന്ദ്രിക വിദ്യാഭ്യാസ മുന്നേറ്റത്തിനു നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനിയമാണെന്ന് അഡ്വ.എന്‍ ശംസുദ്ദീന്‍ എം.എല്‍.എ പറഞ്ഞു. ഒരു കാലത്ത് സംപുജ്യരായ സ്‌കൂളുകളുടെ വാര്‍ത്തകള്‍ വന്നിരുന്ന ജില്ലയായിരുന്നു മലപ്പുറം. ഇന്ന് നൂറുമേനിയുടെ കഥകളാണ് ജില്ലക്ക് പറയാനുളളത്. ഈ നിലയിലേക്കുയര്‍ത്തിയ മുസ്‌ലിം ലീഗും ചന്ദ്രികയും വഹിച്ച പങ്ക് വിസ്മയകരമാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ജില്ലയില്‍ ഉന്നത വിജയികളെ കണ്ടെത്താന്‍ പ്രയാസനായിരുന്നുവെന്നും ഇന്ന് ഏത് പരീക്ഷയിലും മലപ്പുറമാണ് മുന്നിലെന്നും വിദ്യാര്‍ഥികളെ മുന്നില്‍ നില്‍ക്കാന്‍ പ്രാപ്തമാക്കിയത് മുസ്‌ലിം ലീഗും ചന്ദ്രികയുമാണന്ന് കുറുക്കോളി മെയ്തീന്‍ എം.എല്‍.എ പറഞ്ഞു. ബാഫഖി തങ്ങളുടെയും സിഎച്ചിന്റെയും ദീര്‍ഘവീക്ഷണം മുന്നേറ്റത്തിനു വഴിയൊരുക്കി. എം.എല്‍.എ പറഞ്ഞു. പ്രതീക്ഷാര്‍ഹമായ മുന്നേറ്റമാണ് വിദ്യാഭ്യാസരംഗത്ത് ജില്ല കൈവരിച്ചതെന്ന് അബ്ദുറഹ്‌മാന്‍ രണ്ടത്താണി പറഞ്ഞു. സാഹിത്യ രംഗത്തുള്‍പ്പെടെ ശ്രദ്ധേയമായ സംഭാനയര്‍പ്പിച്ച മാധ്യമമാണ് ചന്ദ്രിക. മലയാളത്തിലെ സാഹിത്യ സാമ്രാട്ടുകള്‍ എഴുതി വളര്‍ന്നതും ആദ്യ പ്രതിഫലം കൈപ്പറ്റിയതും ചന്ദ്രികയിലൂടെയാണെന്നതും സ്മരണിയമാണെന്ന് അബ്ദുറഹിമാന്‍ രണ്ടത്താണി പറഞ്ഞു. പ്രമുഖ ട്രൈനര്‍മാരുടെ ക്ലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഉപകാരപ്രദമായി. പി.വി ജിഷ്ണു, ഡോ.അല്‍ത്താഫ്, കെ.മുഹമ്മദ് ഹാഷിം, യദുനാദ്, എം.ഷാറൂഖ് ക്ലാസെടുത്തു. പിന്നണി ഗായകന്‍ ഹനാന്‍ ഷാ, ഇഹ്സാന്‍, അഫീഫ് എന്നിവരുടെ സംഗീത വിരുന്നും ശ്രദ്ധേയമായി.

Continue Reading

Education

എൽ.ബി.എസ് 2024; ബി.എസ്.സി. നഴ്സിംഗ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ജൂൺ 15 വരെ അപേക്ഷിക്കാം

എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ https://lbscentre.in/paramnursingnew/index.aspx എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.

Published

on

സംസ്ഥാനത്തെ സർക്കാർ സ്വാശ്രയ കോളേജുകളിലേക്ക് 2024-25 വർഷത്തെ ബി.എസ്.സി. നഴ്സിംഗ്, ബി.എസ്.സി. എം.എൽ.റ്റി, ബി.എസ്.സി. പെർഫ്യൂഷൻ ടെക്നോള ജി, ബി.എസ്.സി. മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി, ബി.എസ്.സി. ഒപ്റ്റോമെടി, ബി.പി.റ്റി. ബി.എ.എസ്സ് എൽ.പി., ബി.സി.വി.റ്റി., ബി.എസ്.സി. ഡയാലിസിസ് ടെക്നോളജി, ബി.എസ്.സി പേഷണൽ തെറാപ്പി, ബി.എസ്.സി. മെഡിക്കൽ ഇമേജിംഗ് ടെക്നോളജി, ബി.എസ്.സി. മെഡിക്കൽ റേഡിയോതെറാപ്പി ടെക്നോളജി, ബി.എസ്.സി. ന്യൂറോ ടെക്നോളജി എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ https://lbscentre.in/paramnursingnew/index.aspx എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.

– പുതിയ കോഴ്സുകൾക്ക് സർക്കാർ അംഗീകാരം ലഭിക്കുന്ന പ്രകാരം പ്രവേശന പ്രക്രിയയിൽ ഉൾപ്പെടുത്തുന്നതാണ്.

ഫീസ് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ സൈറ്റിൽ നിന്നും
ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ 2024 മേയ് 17 മുതൽ 2024 ജൂൺ 12 വരെ അപേക്ഷാ ഫീസ് ഒടുക്കാവുന്നതാണ്.

ജനൽ, എസ്.ഇ.ബി.സി എന്നീ വിഭാഗത്തിന് 800 രൂപയും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്.

-അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി: 2024 ജൂൺ 15

പ്രോസ്പെക്ടസ്റ്റ് വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ബി.എസ്.സി നഴ്സിംഗ്, ബി.എ.എസ്സ്.എൽ.പി. ഒഴികെയുള്ള മറ്റ് പാരാമെഡി ക്കൽ കോഴ്സുകൾക്ക് കേരള ഹയർ സെക്കണ്ടറി വിദ്യാഭ്യാസ ബോർഡിന്റെ ഹയർ സെക്കണ്ടറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയാ പാസ്സായിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായി ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് മൊത്തത്തിൽ 50% മാർക്കോടെ ജയിച്ചവർ പ്രവേശനത്തിന് അർഹരാണ്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഓരോന്നും പ്രത്യേകം പാസ്സായിരിക്കണം.

ബി.എ.എസ്സ്.എ.പി. കോഴ്സസിന് കേരള ഹയർ സെക്കന്ററി വിദ്യാഭ്യാസ ബോർഡിന്റെ +2 ഹയർ സെക്കന്ററി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷ യോ പാസ്സായിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായി, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമറ്റിക്സ് കമ്പ്യൂട്ടർ സയൻസ്/സ്റ്റാറ്റിസ്റ്റിക്സ്/ഇലക്ട്രോണിക്സ് സൈക്കോളജി എന്നിവയ്ക്കു മൊത്തത്തിൽ 10% മാർക്കോടെ ജയിച്ചവർ ആയിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി മാത്തമറ്റിക്സ്/കമ്പ്യൂട്ടർ സയൻസ് സ്റ്റാറ്റിസ്റ്റിക് ഇലക്ട്രോണിക്സ്/ സൈക്കോളജി ഓരോന്നും പ്രത്യേകം പാസ്സായിരിക്കണം. കേരള വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ കേരള ഹയർ സെക്കണ്ടറി പരീക്ഷക്ക് തത്തുല്യ യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്.

അപേക്ഷാർത്ഥികൾ 2024 ഡിസംബർ 31 ന് 17 വയസ് പൂർത്തീകരിച്ചിരിക്കണം.
ബി.എസ്.സി സിംഗ് കോഴ്സിനുള്ള ഉയർന്ന പ്രായപരിധി 35 വയസ്സാണ്. നിശ്ചിത പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതല്ല. പാരാമെഡിക്കൽ കോഴ്സുകൾക്ക് സർവ്വീസ് കോട്ടായിൽ അപേക്ഷിക്കുന്നവർ ഒഴികെയുള്ളവർക്ക് ഉയർന്ന പ്രായപരിധിയില്ല. ബി.എസ്. സി.(എം.എൽ.പി.), ബി.എസ്.സി.(ഒപ്റ്റോമെട്രി) എന്നീ കോഴ്സുകളിലെ സർവ്വീസ് കോട്ട യിലേയ്ക്കുള്ള അപേക്ഷാർത്ഥികൾക്ക് പരമാവധി 46 വയസ്സും ആയിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്
0471-2560363,2560364 എന്നീ ഹെല്‌പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Continue Reading

kerala

കാസര്‍കോട്‌ സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി; നേതാക്കള്‍ക്കെതിരെ സ്ഫോടകവസ്തു എറിഞ്ഞു; ചിതറിയോടി ലോക്കല്‍ സെക്രട്ടറിയടക്കമുള്ളവർ; സ്ത്രീയ്ക്ക് പരിക്ക്‌

അമ്പലത്തറ മുട്ടിച്ചരലില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് നേതാക്കള്‍ക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകന്‍ സ്‌ഫോടക വസ്തു എറിഞ്ഞത്.

Published

on

അമ്പലത്തറയില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. നേതാക്കള്‍ക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകന്‍ സ്‌ഫോടക വസ്തുവെറിഞ്ഞു. ലോക്കല്‍ സെക്രട്ടറിയടക്കം ഓടി രക്ഷപ്പെടുകയായിരുന്നു. സ്‌ഫോടനത്തില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റു.

അമ്പലത്തറ മുട്ടിച്ചരലില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് നേതാക്കള്‍ക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകന്‍ സ്‌ഫോടക വസ്തു എറിഞ്ഞത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിനായി പ്രദേശത്ത് ഗൃഹ സന്ദര്‍ശനത്തിന് എത്തിയ സിപിഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ ഉള്ള നേതാക്കള്‍ക്ക് നേരെ സ്‌ഫോടക വസ്തു എറിയുകയായിരുന്നു. ഓടി മാറിയതിനാല്‍ ലോക്കല്‍ സെക്രട്ടറി അനൂപ്, ബാബുരാജ്, ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി അരുണ്‍, ബാലകൃഷ്ണന്‍ എന്നിവര്‍ പരിക്ക് ഏല്‍ക്കാതെ രക്ഷപെട്ടു. സ്‌ഫോടനത്തില്‍ പ്രദേശവാസിയായ ആമിന എന്ന സ്ത്രീക്ക് പരുക്കേറ്റു.

പാര്‍ട്ടി പ്രവര്‍ത്തകനായ അമ്പലത്തറ ലാലൂര്‍ സ്വദേശി രതീഷ് ആണ് സ്‌ഫോടക വസ്തു എറിഞ്ഞതെന്നാണ് നേതാക്കള്‍ പറയുന്നത്. ഇയാള്‍ കൊലപാതക കേസില്‍ ഉള്‍പ്പെടെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പ്രദേശത്ത് ഏതാനും ദിവസങ്ങളായി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നു. സംഘര്‍ഷത്തില്‍ മാന്തി രതീഷ് എന്നയാള്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. സിപിഎം പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ക്കും മര്‍ദ്ദനമേറ്റു. ഇതിന്റെ തുടര്‍ച്ചയായാണ് സംഘര്‍ഷം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. പ്രതിക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Continue Reading

Trending