Connect with us

india

മധ്യപ്രദേശില്‍ പിക്ക് അപ്പ് വാൻ മറിഞ്ഞ് അപകടം; 14 മരണം

ദേവാരി ഗ്രാമത്തിൽ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗ്രാമീണർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്

Published

on

മധ്യപ്രദേശിൽ പിക്കപ്പ് വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞ് 14 പേർക്ക് ദാരുണാന്ത്യം. 21 പേർക്ക് പരിക്കേറ്റു. ദിൻഡോരി ജില്ലയിലെ ബദ്‌ജർ ഗ്രാമത്തിന് സമീപം വ്യാഴാഴ്ച പുലർച്ചെ 1.30 ഓടെയായിരുന്നു അപകടം. ദേവാരി ഗ്രാമത്തിൽ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗ്രാമീണർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.

ദിൻഡോരി ജില്ലയിലെ ബദ്‌ജർ ഗ്രാമത്തിന് സമീപം വ്യാഴാഴ്ച പുലർച്ചെ 1.30 ഓടെയാണ് അപകടം. ദേവാരി ഗ്രാമത്തിൽ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം ഒരു സംഘം ഗ്രാമവാസികൾ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പിക്കപ്പ് വാനിലാണ് ഗ്രാമീണര്‍ സഞ്ചരിച്ചിരുന്നത്. നാട്ടുകാരും പോലീസും ചേർന്ന് പരിക്കേറ്റവരെ സമീപത്തെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ എത്തിച്ചു.

സംഭവത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

india

കെജ്‌രിവാളിന് ഇടക്കാലജാമ്യം; പ്രചാരണം നടത്താം: ‘ഇന്ത്യ’ മുന്നണിക്ക് ഊര്‍ജ്ജം

ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യത്തിൽ ഉത്തരവ് പുറപ്പെടുവിച്ചത്.

Published

on

മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം ലഭിച്ചു. ജൂൺ ഒന്ന് വരെയാണ് ജാമ്യം അനുവദിച്ചത്. ജൂൺ 4 വരെ കെജ്രിവാളിന്റെ അഭിഭാഷകൻ സമയം ആവശ്യപ്പെട്ടെങ്കിലും ഈ ആവശ്യം സുപ്രിം കോടതി അംഗീകരിച്ചില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയാണ് ജാമ്യം അനുവദിച്ചത്.

ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യത്തിൽ ഉത്തരവ് പുറപ്പെടുവിച്ചത്. 50 ദിവസത്തിന് ശേഷമാണ് അദ്ദേഹം ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത്. ജാമ്യ കാലയളവിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കാനാവില്ല. ഫയലുകളിൽ ഒപ്പിടരുത്, മന്ത്രിസഭായോഗം വിളിക്കരുത് തുടങ്ങി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

Continue Reading

india

ഗുജറാത്തില്‍ വോട്ടെടുപ്പില്‍ നിന്ന് മുസ്‌ലിംകളെ മാറ്റിനിര്‍ത്താന്‍ ബി.ജെ.പിയുടെ സൗജന്യ സിയാറത്ത് യാത്ര

സംഭവത്തില്‍ സൂറത്ത് ജില്ലാ വരണാധികാരിക്ക് കോണ്‍ഗ്രസ് പരാതി നല്‍കി.

Published

on

ഗുജറാത്തില്‍ വോട്ടെടുപ്പില്‍നിന്ന് മുസ്‌ലിംകളെ മാറ്റിനിര്‍ത്താന്‍ ബി.ജെ.പിയുടെ സൗജന്യ സിയാറത്ത് യാത്ര. രാജസ്ഥാനിലെ അജ്മീറിലേക്കാണ് ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ചയുടെ നേതൃത്വത്തില്‍ വോട്ടെടുപ്പ് ദിവസം സൗജന്യ സിയാറത്ത് യാത്ര ഒരുക്കിയത്. മുസ്‌ലിംകളെ വോട്ടെടുപ്പില്‍നിന്ന് മാറ്റി നിര്‍ത്തി കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുകയായിരുന്നു ലക്ഷ്യം.

ചൊവ്വാഴ്ചയാണ് ഗുജറാത്തില്‍ വോട്ടെടുപ്പ് നടന്നത്. തിങ്കളാഴ്ച 35 ആഡംബര ബസ്സുകളിലാണ് ലിംഗായത്തില്‍നിന്ന് മുസ്‌ലിംകളെ സിയാറത്തിന് കൊണ്ടുപോയത്. വോട്ടെടുപ്പിന് ശേഷം ബുധനാഴ്ച ഈ ബസ്സുകള്‍ തിരിച്ചെത്തി. സൗജന്യ യാത്രയും ഭക്ഷണവും നല്‍കിയാണ് മുസ്‌ലിംകളെ വോട്ടെടുപ്പില്‍നിന്ന് മാറ്റി നിര്‍ത്തിയത്. സംഭവത്തില്‍ സൂറത്ത് ജില്ലാ വരണാധികാരിക്ക് കോണ്‍ഗ്രസ് പരാതി നല്‍കി.

 

Continue Reading

crime

നരേന്ദ്ര ദബോൽക്കർ വധക്കേസ്; സൂത്രധാരനടക്കം മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു

സനാതന്‍ സന്‍സ്ത എന്ന തീവ്ര ഹിന്ദു സംഘടനയുടെ പങ്ക് സിബിഐ കണ്ടെത്തി.

Published

on

സാമൂഹിക പ്രവര്‍ത്തകന്‍ നരേന്ദ്ര ദബോല്‍ക്കര്‍ വധക്കേസില്‍ സൂത്രധാരനടക്കം 3 പ്രതികളെ പൂനെയിലെ കോടതി വെറുതെ വിട്ടു. ബൈക്കിലെത്തിയ രണ്ട് പേര്‍ മാത്രമാണ് കുറ്റക്കാര്‍. ഇവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷിച്ചു.

അന്ധവിശ്വാസം തുടച്ച് നീക്കാന്‍ മുന്നിട്ടിറങ്ങിയ ദബോല്‍ക്കറെ വെടിവച്ച് കൊന്ന കേസില്‍ പതിനൊന്ന് വര്‍ഷത്തിന് ശേഷം കോടതി ശിക്ഷ വിധിച്ചു. ബൈക്കിലെത്തി വെടിവച്ച രണ്ട് പേര്‍ മാത്രം കുറ്റക്കാര്‍. ഇതിന് പിന്നിലെ സൂത്രധാരരെന്ന് സിബിഐ കണ്ടെത്തിയ രണ്ട് പേരും തെളിവ് നശിപ്പിച്ച ഒരു അഭിഭാഷകനും കുറ്റ വിമുക്തരായി. 2013 ഓഗസ്റ്റിലാണ് അന്ധാശ്രദ്ധാ നിര്‍മൂലെന്‍ സമിതി നരേന്ദ്ര ദബോല്‍ക്കല്‍ കൊല്ലപ്പെട്ടത്. പ്രഭാത സവാരിക്കിടെ ബൈക്കിലെത്തിയ രണ്ട് പേര്‍ വെടിവച്ചു.

ആദ്യം പൊലീസും പിന്നീട് സിബിഐയുമാണ് അന്വേഷിച്ചത്. സനാതന്‍ സന്‍സ്ത എന്ന തീവ്ര ഹിന്ദു സംഘടനയുടെ പങ്ക് സിബിഐ കണ്ടെത്തി. ദബോല്‍ക്കറെ കൊന്നാല്‍ അദ്ദേഹത്തിന്ര്‍റെ സംഘടന ഇല്ലാതാവുമെന്നായിരുന്നു ഗൂഡാലോച സംഘത്തിന്ര്‍റെ കണക്ക് കൂട്ടല്‍. വീരേന്ദ്ര സിംഗ് താവഡെ, വിക്രം ഭാവെ എന്നിവരായിരുന്നു ഗൂഢാലോചനക്ക് പിന്നിലെന്ന് സിബിഐ കണ്ടെത്തി.

ഇവരെയും അറസ്റ്റ് ചെയ്തു. തെളിവി നശിപ്പിച്ചതിന് സഞ്ജീവ് പുനലെക്കര്‍ എന്ന അഭിഭാഷകനും അറസ്റ്റിലായി. എന്നാല്‍ ഇവര്‍ക്കെതിരെ തെളിവുകള്‍ ശക്തമല്ലെന്നാണ് കോടതി നിരീക്ഷണം. ബൈക്കിലെത്തി വെടിവച്ചവര്‍ ജീവപര്യന്തത്തിനൊപ്പം 5 ലക്ഷം വീതം പിഴയും ഒടുക്കണം.

 

Continue Reading

Trending