Connect with us

kerala

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 54,600 രൂപ

ഒരു പവന്‍ സ്വര്‍ണ്ണത്തിന് 54,600 രൂപയും, ഗ്രാമിന് 6,825 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 200 രൂപയും, ഗ്രാമിന് 25 രൂപയുമാണ് വില കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 54,600 രൂപയും, ഗ്രാമിന് 6,825 രൂപയുമാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 55,040 രൂപയില്‍ നിന്നും 440 രൂപയാണ് മൂന്ന് ദിവസം കൊണ്ട് പവന് കുറഞ്ഞത്. സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് കുറവുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 95.90 രൂപയാണ് ഇന്നത്തെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരവും. തുടര്‍ന്ന് വില ഉയരുകയായിരുന്നു. 11 ദിവസത്തിനിടെ ഏകദേശം 1700 രൂപ വര്‍ധിച്ച് 55,000 രൂപ കടന്നിരുന്നു. എന്നാല്‍ മൂന്ന് ദിവസത്തിനിടെ 440 രൂപയാണ് കുറഞ്ഞത്.

 

 

 

 

kerala

കപ്പലപകടം: പ്രതികൂല സാഹചര്യം, തീയണയ്ക്കല്‍ നിര്‍ത്തിവെച്ചു

ദൗത്യം നാളെ രാവിലെ പുനരാരംഭിക്കും

Published

on

കേരളതീരത്തിന് സമീപം അറബിക്കടലില്‍ ചരക്ക് കപ്പല്‍ തീപിടിച്ചുണ്ടായ സംഭവത്തില്‍ തീയണയ്ക്കല്‍ നിര്‍ത്തിവെച്ചു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തീ നിയന്ത്രണവിധേയമാക്കാനായില്ല. പ്രതികൂല സാഹചര്യത്തെ തുടര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമം താത്കാലികമായി നിര്‍ത്തിവെച്ചു.

കൂടാതെ കപ്പല്‍ ഒഴുകുന്നതും കണ്ടെയ്നറുകള്‍ ഉള്ളതും ദൗത്യത്തിന് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. നാളെ കാലത്ത് ദൗത്യം പുനരാരംഭിക്കും.

കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തിയ 18 പേരെ മംഗളൂരു തുറമുഖത്തെത്തിക്കും. രണ്ട് പേരുടെ പരുക്ക് ഗുരുതരമാണ്. രാത്രി 10 മണിയോടെ ഇവരെ മംഗളൂരുവില്‍ എത്തിക്കുമെന്നാണ് വിവരം.

കൊളംബോയില്‍ നിന്ന് നവി മുംബൈയിലേക്ക് പോയ കപ്പലാണ് അറബിക്കടലില്‍ അപകടത്തില്‍പ്പെട്ടത്. 22 പേരില്‍ നാല് പേരെയാണ് കാണാതായത്. നാവികസേനയുടെയും കോസ്റ്റ്ഗാര്‍ഡിന്റെയും നേതൃത്വത്തിലാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്.

കേരളതീരത്ത് ആഘാതമില്ലെങ്കിലും ബേപ്പൂര്‍, കൊച്ചി, തൃശൂര്‍ തീരങ്ങളില്‍ മീന്‍പിടുത്തം വിലക്കുണ്ട്.

Continue Reading

kerala

ഇടത് ദുര്‍ഭരണത്തിന് അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പാണ് നിലമ്പൂരിലേത്; കെ മുരളീധരന്‍

മുഖ്യമന്ത്രി രണ്ടാം മോദി ചമയുകയാണെന്നും കെ. മുരളീധരന്‍ പറഞ്ഞു.

Published

on

ഇടത് ദുര്‍ഭരണത്തിന് അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പാണ് നിലമ്പൂരിലേതെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. മുഖ്യമന്ത്രി രണ്ടാം മോദി ചമയുകയാണെന്നും കെ. മുരളീധരന്‍ പറഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ മൂത്തേടം പഞ്ചായത്ത് പര്യടനം പാലാങ്കരയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാവങ്ങളുടെ പ്രയാസങ്ങള്‍ കാണാത്ത സര്‍ക്കാരാണ് പിണറായി സര്‍ക്കാറെന്നും ആശാ വര്‍ക്കര്‍മാര്‍ക്ക് മാന്യമായ വേതനം നല്‍കാതെ പി.എസ്.സി. അംഗങ്ങള്‍ക്ക് ലക്ഷങ്ങളുടെ ആനുകൂല്യമാണ് വാരിക്കോരി നല്‍കിയതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

അതേസമയം മനുഷ്യരുടെ വേദന മനസിലാക്കുന്ന കലാകാരനാണ് ആര്യാടന്‍ ഷൗക്കത്തെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു പറഞ്ഞു. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്ന ഷൗക്കത്തിനെ നിയമസഭയിലേക്ക് അയക്കണമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

അഫാനെ ആശുപത്രി സെല്ലിലേക്ക് മാറ്റി; ജയിലിലേക്ക് മാറ്റാന്‍ വൈകും

ജയിലില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ അഫാനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു.

Published

on

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ആശുപത്രി സെല്ലിലേക്ക് മാറ്റി. ജയിലില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ അഫാനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു.

അഫാന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് സെല്ലിലേക്ക് മാറ്റുകയായിരുന്നു. അപകടനില തരണം ചെയ്തതിനാല്‍ കഴിഞ്ഞയാഴ്ച വെന്റിലേറ്ററില്‍ നിന്ന് മാറ്റിയിരുന്നു. അതേസമയം അഫാനെ ജയിലിലേക്ക് മാറ്റാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് ജയിലധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ 25നാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അഫാന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇതിനിടെ കഴുത്തിലെ ഞരമ്പുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ തുടങ്ങാന്‍ പ്രതിയുടെ സാന്നിധ്യം ആവശ്യമാണ്.

കൂട്ടക്കൊലപാതകം നടത്തിയ കേസില്‍ ഇയാള്‍ക്കെതിരെയുള്ള മൂന്ന് കുറ്റപത്രങ്ങള്‍ പൊലീസ് സമര്‍പ്പിച്ചിരുന്നു. സഹോദരന്‍ അഹ്‌സാന്‍, സുഹൃത്തായ ഫര്‍സാന, പിതൃസഹോദരന്‍ അബ്ദുല്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ സാജിതാ ബീവി, പിതൃമാതാവ് സല്‍മ ബീവി എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയത്.

Continue Reading

Trending