kerala
ഒക്ടോബറില്‍ മെസിയും സംഘവും കേരളത്തില്‍; സ്ഥിരീകരിച്ച് ടീമിന്റെ ഒഫീഷ്യല്‍ സ്പോണ്സര്
അര്‍ജന്റീന ഫുട്ബാള്‍ ടീം ഒക്ടോബറില്‍ ഇന്ത്യയിലെത്തുമെന്ന് എച്ച്എസ്ബിസി പ്രസ്താവനയില്‍ പറഞ്ഞു

ഒക്ടോബറില്‍ മെസിയും സംഘവും കേരളത്തില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ ഒഫീഷ്യല്‍ സ്പോണ്സര് എച്ച്എസ്ബിസി. അര്‍ജന്റീന ടീമിന്റെ ഇന്ത്യ, സിംഗപ്പൂര്‍ രാജ്യങ്ങളിലെ ഔദ്യോഗിക സ്പോണ്സര് ആയി എച്എസ്ബിസി കഴിഞ്ഞ ദിവസം കരാര്‍ ഒപ്പിട്ടിരുന്നു.
14 വര്‍ഷത്തിന് ശേഷം ലയണല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ഫുട്ബാള്‍ ടീം ഒക്ടോബറില്‍ ഇന്ത്യയിലെത്തുമെന്ന് എച്ച്എസ്ബിസി പ്രസ്താവനയില്‍ പറഞ്ഞു. 2011 സെപ്തംബറിലാണ് ഇതിന് മുമ്പ് മെസിയും സംഘവും ഇന്ത്യയിലെത്തിയത്. കൊല്‍ക്കത്തയില്‍ വെനസ്വേലക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിനായിട്ടായിരുന്നു അന്ന് ടീം എത്തിയത്. മത്സരത്തില്‍ 1-0ത്തിന് അര്‍ജന്റീന ജയിച്ചു.
kerala
കപ്പല്‍ അപകടം; മുഴുവന്‍ ജീവനക്കാരെയും രക്ഷപ്പെടുത്തി
കൊച്ചി തീരത്തിനടുത്ത് വെച്ചുണ്ടായ കപ്പലപകടത്തില്‍ ചരക്കുകപ്പലില്‍ ഉണ്ടായിരുന്ന 24 ജീവനക്കാരെയും രക്ഷപ്പെടുത്തി.

കൊച്ചി തീരത്തിനടുത്ത് വെച്ചുണ്ടായ കപ്പലപകടത്തില്‍ ചരക്കുകപ്പലില്‍ ഉണ്ടായിരുന്ന 24 ജീവനക്കാരെയും രക്ഷപ്പെടുത്തി. കപ്പിലിന്റെ ക്യാപ്റ്റന്‍ റഷ്യന്‍ പൗരനാണ്. കൂടാതെ 20 ഫിലിപ്പൈന്‍സ് ജീവനക്കാരും, രണ്ട് യുക്രൈന് പൗരന്മാരും ഒരു ജോര്‍ജിയ പൗരനുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്. MSC Elsa 3 കപ്പലാണ് അറബിക്കടലില്‍ വെച്ച് 28 ഡിഗ്രി ചരിഞ്ഞത്.
അതേസമയം കപ്പലപകടത്തില്‍് 9 കാര്‍ഗോകള്‍ കപ്പലില്‍നിന്നും കടലില്‍ വീണിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത എല്ലാ തീരദേശ മേഖലകളിലും ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. അപകടകരമായ വസ്തുവാണ് കപ്പലപകടത്തില്‍ കടലില്‍ വീണതെന്ന് കോസ്റ്റ് ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തീരത്ത് അടിയുന്ന വസ്തുക്കളില്‍ സ്പര്‍ശിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം വസ്തുക്കള്‍ കരയ്ക്ക് അടിഞ്ഞാല്‍ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 112 എന്ന നമ്പറിലേക്കോ വിവരം അറിയിക്കണമെന്നും അറിയിപ്പ് നല്കി.
മറൈന്‍ ഗ്യാസ് ഓയിലാണ് കടലില്‍ വീണതെന്നാണ് സൂചന.
kerala
റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ 24 മണിക്കൂറില്‍ 204.4 മി.മീറ്റര്‍ മഴ ലഭിച്ചേക്കും
മേഘവിസ്ഫോടനത്തിനും മിന്നല്‍പ്രളയത്തിനും സാധ്യത

സംസ്ഥാനത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ അടുത്ത 24 മണിക്കൂറില്‍ 204.4 മി.മീറ്റര്‍ മഴ ലഭിച്ചേക്കും. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ ജില്ലകളില്‍ മേഘവിസ്ഫോടനത്തിനും മിന്നല്‍പ്രളയത്തിനും സാധ്യതയുണ്ട്. ഇത് ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കും. മലയോരമേഖലകളിലേക്കുള്ള രാത്രി യാത്രകള്‍ പൂര്‍ണമായി ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ മുന്‍കൂറായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീകരിക്കാന്‍ ജില്ല കലക്ടര്‍മാര്‍ക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്കി.
കണ്ണൂര്‍-കാസര്‍കോട് (വളപട്ടണം മുതല്‍ ന്യൂമാഹി വരെയും കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെയും) തീരങ്ങളില്‍ 3.2 മുതല്‍ 4.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മറ്റ് കേരള തീരങ്ങളിലും കനത്ത ജാഗ്രത തുടരുകയാണ്. കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.
kerala
റെഡ് അലര്‍ട്ട്: മലപ്പുറം ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മലപ്പുറം: കനത്ത മഴ തുടരുന്നതിനാലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും മേയ് 25ന് മദ്റസകള്‍, ട്യൂഷന് സെന്ററുകള്‍ ഉള്‍പ്പെടെ ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ല കലക്ടര്‍ വി.ആര്. വിനോദ് അറിയിച്ചു.
നാളെയും മറ്റന്നാളും മലപ്പുറത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ കാലവര്‍ഷം എത്തിയതോടെ മഴയുടെ ശക്തി വര്‍ധിച്ചിരിക്കുകയാണ്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. 26ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ 11 ജില്ലകളിലും റെഡ് അലര്‍ട്ടാണ്.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍
മേയ് 24: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട്
മേയ് 25: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്
മേയ് 26: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
മേയ് 27: പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
മേയ് 28: കണ്ണൂര്‍, കാസര്‍കോട്
-
Health2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
tech3 days ago
റേസർ 60 അൾട്രാ പുറത്തിറക്കി മോട്ടറോള
-
kerala2 days ago
രാവിലെ വരെ സിപിഎമ്മായിരുന്നു, മരണം വരെ ബിജെപിയായിരിക്കും; എസ്എഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
-
kerala2 days ago
ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
kerala3 days ago
ആലുവയിലെ നാലുവയസ്സുകാരിയുടെ കൊലപാതകം; അമ്മയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
-
News2 days ago
യുഎസില്‍ ജൂത മ്യൂസിയത്തിന് സമീപം വെടിവെപ്പ്; രണ്ട് ഇസ്രാഈല്‍ എംബസി ജീവനക്കാര്‍ കൊല്ലപ്പെട്ടു
-
kerala2 days ago
മരിക്കുന്നതിന്റെ തലേന്നും നാലുവയസുകാരി പീഡിപ്പിക്കപ്പെട്ടു; സ്വകാര്യ ഭാഗത്ത് മുറിവുകള്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
-
kerala2 days ago
ഫുട്ബോള്‍ മത്സരത്തിനിടെ തര്‍ക്കം; യുവാവിന് നേരെ ക്രൂരമര്‍ദനം