Connect with us

kerala

‘യാത്ര പറയാതെ ശ്രീനി മടങ്ങി, ഞങ്ങള്‍ ഒന്നിച്ച കഥാപാത്രങ്ങള്‍ കാലാതീതമായി നിലനില്‍ക്കുന്നത് -മോഹന്‍ലാല്‍

സ്‌ക്രീനിലും ജീവിതത്തിലും ഞങ്ങള്‍ ദാസനെയും വിജയനെയും പോലെ ചിരിച്ചും, രസിച്ചും, പിണങ്ങിയും, ഇണങ്ങിയും എക്കാലവും സഞ്ചരിച്ചു..

Published

on

കൊച്ചി: യാത്ര പറയാതെ ശ്രീനി മടങ്ങി. വേദനയെ ചിരിയില്‍ പകര്‍ത്തിയ പ്രിയപ്പെട്ടവന്‍. സ്‌ക്രീനിലും ജീവിതത്തിലും ഞങ്ങള്‍ ദാസനെയും വിജയനെയും പോലെ ചിരിച്ചും, രസിച്ചും, പിണങ്ങിയും, ഇണങ്ങിയും എക്കാലവും സഞ്ചരിച്ചു..ശ്രീനിവാസന്റെ വിയോഗത്തില്‍ നൊമ്പരക്കുറിപ്പുമായി മോഹന്‍ലാല്‍. എടാ..വിജയാ എന്നു വിളിക്കുമ്പോള്‍ എന്താടാ ദാസാ എന്ന് മറുവിളി കേള്‍ക്കാന്‍ ഇനി വിജയനുണ്ടാകില്ല. ഒരുപാട് ഓര്‍മകള്‍ ബാക്കിയാക്കി വിജയന്‍ അനശ്വരതയിലേക്ക് മടങ്ങി.

ശ്രീനിയുമായുള്ള ആത്മബന്ധം വാക്കുകളില്‍ എങ്ങനെ ഒതുക്കുമെന്നറിയില്ല. സിനിമയില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചവര്‍ എന്ന നിര്‍വചനത്തിനും എത്രയോ മുകളിലായിരുന്നു ഞങ്ങളുടെ സ്‌നേഹബന്ധം. ഓരോ മലയാളിക്കും ശ്രീനിയോടുള്ള ആത്മബന്ധവും അങ്ങനെ തന്നെയായിരുന്നല്ലോ. മലയാളി തന്റെ സ്വന്തം മുഖം, ശ്രീനി സൃഷ്ടിച്ച കഥാപാത്രങ്ങളില്‍ കണ്ടു. സ്വന്തം വേദനകളും സന്തോഷങ്ങളും, ഇല്ലായ്മകളും അദ്ദേഹത്തിലൂടെ സ്‌ക്രീനില്‍ കണ്ടു.

മധ്യവര്‍ഗ്ഗത്തിന്റെ സ്വപ്നങ്ങളും സ്വപ്നഭംഗങ്ങളും ആവിഷ്‌കരിക്കാന്‍ ശ്രീനിയെപ്പോലെ മറ്റാര്‍ക്ക് കഴിയും. ഞങ്ങള്‍ ഒന്നിച്ച കഥാപാത്രങ്ങള്‍ കാലാതീതമായി നിലനില്‍ക്കുന്നത്. ജഗതിയും മോഹന്‍ലാലും പോലും പ്രേക്ഷകര്‍ ആഘോഷിച്ച കൂട്ടുകെട്ടായിരുന്നു ലാലിന്റെയും ശ്രീനിയുടേതും.. അവസാന കാലത്ത് പൊതുവേദിയില്‍ ഒരുമിച്ച് കണ്ടപ്പോള്‍ ശ്രീനിവാസനെ ചേര്‍ത്തുപിടിച്ച് മുത്തം കൊടുക്കുന്ന ലാലിനെ മലയാളികള്‍ ഒരിക്കലും മറക്കില്ല. സിനിമക്കപ്പുറം അത്രയും മുകളിലായിരുന്നു തങ്ങളുടെ സ്‌നേഹബന്ധമെന്ന് മോഹന്‍ലാല്‍ പറയുന്നു.

ശ്രീനിയുടെ എഴുത്തിലെ മാജിക് ഒന്നുകൊണ്ട് മാത്രമാണ്. ദാസനും വിജയനും ഏതൊരു മലയാളിക്കും സ്വന്തം ആളുകളായി മാറിയത് ശ്രീനിയുടെ അനുഗ്രഹീത രചനാവൈഭവം ഒന്നു കൊണ്ടാണ്. സമൂഹത്തിന്റെ പ്രതിഫലനമായിരുന്നു അദ്ദേഹത്തിന്റെ സൃഷ്ടികള്‍. പ്രിയപ്പെട്ട ശ്രീനിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു…എന്ന് മോഹന്‍ലാല്‍ കുറിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘വീണ്ടെടുക്കാനാവാത്ത നഷ്ടം’: ശ്രീനിവാസന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രിയടക്കമുള്ളവര്‍

ചലച്ചിത്രത്തിന്റെ സമസ്ത രംഗങ്ങളിലും നായകസ്ഥാനത്ത് എത്തിയ അപൂര്‍വ പ്രതിഭയാണ് മറയുന്നതെന്നും, പച്ച മനുഷ്യന്റെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകരെ ബോധതലങ്ങളിലേക്ക് എത്തിക്കുന്നതിലും ശ്രീനിവാസനെപ്പോലെ വിജയിച്ച ചലച്ചിത്രകാരന്‍ മറ്റൊരാളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Published

on

തിരുവനന്തപുരം: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വേര്‍പാട് മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചലച്ചിത്രത്തിന്റെ സമസ്ത രംഗങ്ങളിലും നായകസ്ഥാനത്ത് എത്തിയ അപൂര്‍വ പ്രതിഭയാണ് മറയുന്നതെന്നും, പച്ച മനുഷ്യന്റെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകരെ ബോധതലങ്ങളിലേക്ക് എത്തിക്കുന്നതിലും ശ്രീനിവാസനെപ്പോലെ വിജയിച്ച ചലച്ചിത്രകാരന്‍ മറ്റൊരാളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലയാള സിനിമയില്‍ നിലനിന്നിരുന്ന പല മാമൂലുകളെയും തകര്‍ത്തുകൊണ്ടാണ് ശ്രീനിവാസന്‍ ചുവടുവെച്ചതെന്നും, ആസ്വാദനതലത്തെ ഭാവാത്മകമായി മാറ്റുന്നതിന് അദ്ദേഹം വലിയ പങ്കുവഹിച്ചുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. സാമൂഹിക കാഴ്ചപ്പാടുകളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നതില്‍ അസാധാരണ വിജയം കൈവരിച്ച കലാകാരനായിരുന്നു ശ്രീനിവാസന്‍. കഥ, തിരക്കഥ, സംവിധാനം, അഭിനയം എന്നീ മേഖലകളിലൊക്കെയും സ്വന്തം വ്യക്തിത്വം സ്ഥാപിച്ചെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും, അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ മലയാളികളുടെ മനസ്സില്‍ എക്കാലവും മായാതെ നിലനില്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

”എനിക്ക് വ്യക്തിപരമായും വലിയ നഷ്ടമാണ് ശ്രീനിവാസന്റെ വിയോഗം. ഒരിക്കല്‍ ഒരുമിച്ചിരുന്ന അഭിമുഖവും അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളും ഇന്നും ഓര്‍മയിലുണ്ട്. പരിശ്രമശാലികള്‍ക്കുള്ള പാഠപുസ്തകമാണ് ശ്രീനിവാസന്റെ ജീവിതം,” മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ശ്രീനിവാസന്റെ വിയോഗത്തില്‍ രാഷ്ട്രീയസാംസ്‌കാരിക രംഗത്തെ നിരവധി പേരാണ് അനുശോചനമറിയിച്ചത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ശ്രീനിവാസനെ ”കാലത്തിന് മുന്‍പേ നടന്ന അമൂല്യ പ്രതിഭ”യെന്ന് വിശേഷിപ്പിച്ചു.

എം.കെ. മുനീര്‍ ബുദ്ധിപരമായി സിനിമയെ സമീപിച്ച മനുഷ്യനായിരുന്നു ശ്രീനിവാസനെന്നും, അദ്ദേഹത്തിന്റെ വിയോഗം മലയാളത്തിന് തീരാനഷ്ടമാണെന്നും പറഞ്ഞു.

ഇ.പി. ജയരാജന്‍ വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്ന കലാകാരനെയാണ് നഷ്ടമായതെന്ന് പറഞ്ഞു.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ സാമൂഹികബോധമുള്ള വിഷയങ്ങളെ സരസമായി അവതരിപ്പിച്ച മനുഷ്യസ്നേഹിയെയാണ് നഷ്ടമായതെന്ന് അഭിപ്രായപ്പെട്ടു.

നടന്‍ എം. മുകേഷ് 43 വര്‍ഷത്തെ സൗഹൃദം അനുസ്മരിച്ച്, ശ്രീനിവാസനോടൊപ്പമുള്ള നിമിഷങ്ങള്‍ ”ഗോള്‍ഡന്‍ മൊമെന്റ്‌സ്” ആയിരുന്നുവെന്ന് പറഞ്ഞു.

സ്പീക്കര്‍ എ.എന്‍. ഷംസീര്‍ സാമൂഹികബോധമുള്ള കലാസൃഷ്ടികളിലൂടെ സാധാരണ മനുഷ്യരുടെ ജീവിതം ശക്തമായി അവതരിപ്പിച്ച കലാകാരനെയാണ് നഷ്ടമായതെന്ന് പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് സണ്ണി ജോസഫ് ഭാവനാസമ്പന്നമായ കഥാപാത്രങ്ങളുടെ സൃഷ്ടാവായിരുന്നു ശ്രീനിവാസനെന്ന് അനുസ്മരിച്ചു.
സംവിധായകന്‍ സത്യന്‍ അന്തിക്കാട്, ”ഇത്ര പെട്ടെന്ന് പോകുമെന്ന് കരുതിയില്ലെന്ന് പറഞ്ഞു.

മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ”മലയാളത്തിന്റെ മുഖശ്രീയായിരുന്ന ഹാസ്യശ്രീ മാഞ്ഞു; ഈ വിടവ് നികത്താനാവില്ല” എന്നും പറഞ്ഞു.

മലയാള സിനിമയെ ചിരിയിലൂടെയും ചിന്തയിലൂടെയും സമ്പന്നമാക്കിയ ശ്രീനിവാസന്റെ വിയോഗം സംസ്ഥാനമാകെ വലിയ ദുഃഖമായി മാറുകയാണ്.

 

 

Continue Reading

kerala

‘പ്രിയ സുഹൃത്തിന്റെ മരണം ഞെട്ടിപ്പിക്കുന്നത്’; ശ്രീനിവാസന്റെ വിയോഗത്തില്‍ അനുശോചിച്ച് രജിനികാന്ത്

മൃതദേഹം ഉദയംപേരൂരിലെ വീട്ടിലേക്കു കൊണ്ടുപോകും

Published

on

കൊച്ചി: ശ്രീനിവാസന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നടന്‍ രജിനികാന്ത്. പ്രിയ സുഹൃത്തിന്റെ മരണം ഞെട്ടിപ്പിക്കുന്നത്. അദ്ദേഹം മദ്രാസ് ഫിലിം യൂണിവേഴ്സിറ്റിയില്‍ എന്റെ സഹപാഠിയായിരുന്നു. അതുല്യ നടനായ അദ്ദേഹം നല്ല മനുഷ്യനായിരുന്നുവെന്നും രജിനികാന്ത് പറഞ്ഞു. മുനപ് പലപ്പോഴും രജനീകാന്തിനൊപ്പമുള്ള ആ കാലത്തെക്കുറിച്ച് ശ്രീനിവാസന്‍ മനസ് തുറന്നിട്ടുണ്ട്.

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ ഇന്ന് രാവിലെയാണ് അന്തരിച്ചത്. രാവിലെ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടത്തിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 69 വയസ്സായിരുന്നു. നീണ്ട 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയായിരുന്നു ശ്രീനിവാസന്‍.

കണ്ടനാടുള്ള വീട്ടുവളപ്പില്‍ നാളെ രാവിലെ 10 മണിക്കായിരിക്കും സംസ്‌കാരമെന്ന് സംവിധായകന്‍ രഞ്ജി പണിക്കര്‍ മാധ്യമങ്ങളോട് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 1 മണിമുതല്‍ 3 വരെ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും.

 

Continue Reading

kerala

ശ്രീനിയുടെ മൃതദേഹം വീട്ടിലെത്തിച്ചു; ഒരു മണി മുതല്‍ മൂന്ന് മണിവരെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം; സംസ്‌കാരം നാളെ

സംസ്‌കാരം നാളെ തൃപ്പൂണിത്തുറയിലെ വീട്ടുവളപ്പിലാണ് നടക്കുക.

Published

on

കൊച്ചി: മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സിനിമയെ ജീവിതത്തോട് ചേര്‍ത്തുനിര്‍ത്തിയ അപൂര്‍വ കലാകാരനായിരുന്നു ശ്രീനിവാസന്‍.

ഡയാലിസിസിനായി രാവിലെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് ആരോഗ്യനില മോശമായത്. തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉടന്‍ തന്നെ മരണം സ്ഥിരീകരിച്ചു. ആശുപത്രിയിലെത്തുമ്പോള്‍ ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.

മൃതദേഹം ഉദയംപേരൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം നടക്കും. സംസ്‌കാരം നാളെ തൃപ്പൂണിത്തുറയിലെ വീട്ടുവളപ്പിലാണ് നടക്കുക.

മരണവിവരം അറിഞ്ഞതോടെ സിനിമ, രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ നിരവധി പേര്‍ ആശുപത്രിയിലെത്തി. മൂത്തമകന്‍ വിനീത് ശ്രീനിവാസന്‍ ആശുപത്രിയിലെത്തി. തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കര്‍, നടി സരയു, നിര്‍മാതാവ് ആന്റോ ജോസഫ്, കെ. ബാബു എംഎല്‍എ എന്നിവരും ആശുപത്രിയിലെത്തി. മുഖ്യമന്ത്രിയും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും കൊച്ചിയില്‍ എത്തിയിട്ടുണ്ടെന്നും ഇരുവരും ശ്രീനിവാസന് ആദരാഞ്ജലി അര്‍പ്പിക്കുമെന്നും അറിയിച്ചു.

സിനിമയിലും ജീവിതത്തിലും വ്യത്യസ്തത കാത്തുസൂക്ഷിച്ചയാളായിരുന്നു ശ്രീനിവാസനെന്ന് മോഹന്‍ലാല്‍ പറഞ്ഞു. എല്ലാവരുമായും പ്രത്യേക സൗഹൃദം നിലനിര്‍ത്തിയിരുന്ന അദ്ദേഹം ജീവിതത്തില്‍ എന്നും ഹാസ്യം കൈവിടാത്ത വ്യക്തിയായിരുന്നു. ”ഒരുപാട് അസുഖങ്ങളുടെ പിടിയിലായിരുന്നെങ്കിലും കുടുംബത്തോടും സുഹൃത്തുകളോടും നല്ല ബന്ധം അദ്ദേഹം എന്നും സൂക്ഷിച്ചു. എത്രയോ വര്‍ഷത്തെ ജീവിതയാത്രയില്‍ ഒപ്പമുണ്ടായിരുന്ന ആളാണ്. അദ്ദേഹത്തിന്റെ വിയോഗം തീരാത്ത ദുഃഖമാണ് നല്‍കുന്നത്,” മോഹന്‍ലാല്‍ പറഞ്ഞു. അടുത്തകാലത്ത് അമൃത ആശുപത്രിയില്‍ പോയിരുന്നെങ്കിലും കാണാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ ഒരുമിച്ച് കടന്നുപോയ അനുഭവങ്ങളാണ് ശ്രീനിവാസനുമായുള്ള ബന്ധമെന്നും, സിനിമയിലെ സഹപ്രവര്‍ത്തകന്‍ എന്നതിലുപരി അദ്ദേഹത്തിന്റെ കുടുംബവുമായും ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. സമൂഹത്തിലെ വിരോധാഭാസങ്ങളും സാമൂഹിക സാഹചര്യങ്ങളും വിമര്‍ശിച്ചുകൊണ്ട് തമാശയുടെ രൂപത്തില്‍ പ്രധാനപ്പെട്ട സന്ദേശങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ഒന്നിച്ച് സാധിച്ചുവെന്നും, അതില്‍ അങ്ങേയറ്റം സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മലയാള സിനിമയ്ക്ക് ചിരിയുടെയും ചിന്തയുടെയും സമൃദ്ധമായ പൈതൃകം സമ്മാനിച്ച ശ്രീനിവാസന്റെ വിയോഗം മലയാളികള്‍ക്കെല്ലാം തീരാനഷ്ടമായി മാറുകയാണ്.

 

Continue Reading

Trending