kerala
എസ്.ഐ.ആര്; ഒഴിവാക്കപ്പെട്ടത് 24.08 ലക്ഷം പേര്, രൂക്ഷ വിമര്‍ശനവുമായി ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍
ഇന്നു ചേര്‍ന്ന യോഗത്തില്‍ ബിജെപി ഒഴികെ എല്ലാ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് കമ്മിഷനെ വിമര്‍ശിച്ചു.
സംസ്ഥാനത്തെ സമഗ്രവോട്ടര്‍ പട്ടിക പരിഷ്കരണുമായി ബന്ധപ്പെട്ട് ആദ്യഘട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നു. ഇന്നു ചേര്‍ന്ന യോഗത്തില്‍ ബിജെപി ഒഴികെ എല്ലാ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് കമ്മിഷനെ വിമര്‍ശിച്ചു. വിതരണം ചെയ്ത 2,78,50,822 എന്യൂമറേഷന് ഫോമുകളും ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞപ്പോള്‍ 6,45,548 വോട്ടര്‍മാരെയാണ് കണ്ടെത്താന്‍ കഴിയാത്തത്. ആകെയുള്ളതിന്റെ 2.32 ശതമാനം വരുമിത്. ഇത്രയും പേരെ കണ്ടെത്താന്‍ കഴിയാതിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍ യോഗത്തില്‍ അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് എസ്ഐആര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 24,08,503 പേരാണ് ഒഴിവാക്കപ്പെട്ടിരിക്കുന്നത്. മരിച്ചവര്‍ 6,49,885, സ്ഥിരമായി താമസം മാറിയവര്‍ 8,16,221, ഒന്നില്‍ കൂടുതല്‍ തവണ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ 1,36,029, മറ്റുള്ളവര്‍ 1,60,830 എന്നിങ്ങനെയാണ് ഒഴിവാക്കപ്പെട്ടവരുടെ എണ്ണം.
തിരുവനന്തപുരത്തെ ഒരു ബൂത്തില്‍ ഇത്തരത്തില്‍ 710 പേരെ ഒഴിവാക്കിയെന്ന് കോണ്‍ഗ്രസ് പ്രതിനിധി എം.കെ.റഹ്മാന് പറഞ്ഞു. എസ്ഐആറിന്റെ സമയം നീട്ടണമെന്നും പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. അതേസമയം, കരട് പട്ടികയിലെ പിഴവുകള്‍ ശ്രദ്ധയില്‍പെടുത്തിയാല്‍ ഇലക്ടറല്‍ റജിസ്ട്രേഷന് ഓഫിസര്‍മാര്‍ തിരുത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ കേല്‍ക്കര്‍ പറഞ്ഞു.
kerala
കണ്ണൂര്‍ തലശ്ശേരിയില്‍ വ്യവസായ സ്ഥാപനത്തില്‍ വന്‍ തീപ്പിടിത്തം
മൂന്ന് യൂണിറ്റ് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീ അണക്കാന്‍ ശ്രമം തുടങ്ങി.
കണ്ണൂരില്‍ വന്‍ തീപ്പിടിത്തം. തലശ്ശേരിയിലെ കണ്ടിക്കല്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലാണ് തീപ്പിടിത്തമുണ്ടായത്. മൂന്ന് യൂണിറ്റ് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീ അണക്കാന്‍ ശ്രമം തുടങ്ങി.
പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റിനാണ് തീ പിടിച്ചത്. വ്യവസായ മേഖലയായത് കൊണ്ട് തന്നെ പ്രദേശത്ത് ജനവാസം കുറവാണ്. ഇതിനകത്ത് പൊട്ടിത്തെറിക്കാന്‍ സാധ്യയുള്ള വസ്തുക്കള്‍ ഉണ്ട്. തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
kerala
‘ഞാന്‍ ഇപ്പോഴും ആ ഞെട്ടലിലാണ്,അത് നമ്മുടെ അവസാനത്തെ സംഭാഷണമാകുമെന്ന് കരുതിയില്ല’ -ശ്വേതാ മേനോന്
ശ്രീനിയേട്ടാ… നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യും. നിങ്ങളുടെ സൃഷ്ടികളിലൂടെയും ഞങ്ങളുടെ ഹൃദയങ്ങളിലൂടെയും നിങ്ങള്‍ എന്നും ജീവിക്കും. എന്ന് ശ്വേത കുറിച്ചു.
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടിയും താരസംഘടന അമ്മയുടെ പ്രസിഡന്റുമായ ശ്വേതാ മേനോന്.
‘ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നമ്മള് സംസാരിക്കുമ്പോള്‍ അത് നമ്മുടെ അവസാനത്തെ സംഭാഷണമായിരിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ഞാന്‍ ഇപ്പോഴും ആ ഞെട്ടലിലാണ്. നിങ്ങള്‍ പോയി എന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിയുന്നില്ല. സത്യത്തില്‍ എന്ത് പറയണമെന്ന് എനിക്കറിയില്ല. ശ്രീനിയേട്ടാ… നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യും. നിങ്ങളുടെ സൃഷ്ടികളിലൂടെയും ഞങ്ങളുടെ ഹൃദയങ്ങളിലൂടെയും നിങ്ങള്‍ എന്നും ജീവിക്കും. ഓം ശാന്തി ശാന്തി ശാന്തി.’ എന്ന് ശ്വേത കുറിച്ചു.
ഇന്ന് രാവിലെ 8.30-ഓടെയായിരുന്നു ശ്രീനിവാസന്റെ അന്ത്യം. ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴി ശ്വാസംമുട്ടലുണ്ടായി. തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെവെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.
ജൂണില്‍ പുറത്തിറങ്ങിയ നാന്‍സി റാണിയാണ് ശ്രീനിവാസന് അഭിനയിച്ച അവസാനചിത്രം. ഫഹദ് ഫാസിലിനെ നായകനാക്കി സത്യന് അന്തിക്കാട് സംവിധാനംചെയ്ത ‘ഞാന്‍ പ്രകാശനു’വേണ്ടിയാണ് ഒടുവില്‍ തിരക്കഥയൊരുക്കിയത്.
kerala
മൃതദേഹം മാറ്റാന്‍ അനുവദിക്കില്ല; പുല്‍പ്പള്ളിയിലെ കടുവ ആക്രമണത്തില്‍ പ്രദേശത്ത് കനത്ത പ്രതിഷേധം
ഭീകരമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്, ഒന്നരമാസം മുമ്പ് തന്നെ കടുവയുടെ സാന്നിധ്യം അധികൃതരെ അറിയിച്ചിരുന്നു.
വയനാട് പുല്‍പ്പള്ളിയില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ പ്രദേശത്ത് കനത്ത പ്രതിഷേധം. മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. വണ്ടിക്കടവ് ഫോറസ്റ്റേഷന് മുമ്പിലാണ് പ്രതിഷേധം. ഭീകരമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്, ഒന്നരമാസം മുമ്പ് തന്നെ കടുവയുടെ സാന്നിധ്യം അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ നടപടിയെടുക്കാന്‍ തയാറായില്ല. പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നും ഇതില്‍ ഒരു ഉറപ്പ് കിട്ടാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
ദേവര്‍ഗദ്ധ ഉന്നതിയിലെ കൂമന് ( 65) ആണ് മരിച്ചത്. കാപ്പി സെറ്റ് ചെട്ടിമറ്റം പ്രദേശത്ത് ആണ് കടുവയുടെ ആക്രമണം ഉണ്ടായത്. പുഴയോരത്തുനിന്ന് കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. വനത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശത്ത് വിറക് ശേഖരിക്കാന്‍ പോയപ്പോഴാണ് അപകടം.
കഴിഞ്ഞ വര്‍ഷവും വയനാട്ടില്‍ കടുവ ആക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.വയനാടിന്റെ വിവിധ മേഖലയില്‍ കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. വയനാട് പച്ചിലക്കാട് ജനവാസമേഖലയില്‍ ഇറങ്ങിയ കടുവ കാടു കയറിയതായി വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ മേഖലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയടക്കമുള്ള നിയന്ത്രണങ്ങള്‍ ഇതി തുടരേണ്ട സാഹചര്യമില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കിയിരുന്നു.
-
india3 days agoട്രെയിനുകളിൽ ലഗേജ് പരിധി: നിശ്ചിത പരിധി കടന്നാൽ അധിക ചാർജ് ഈടാക്കുമെന്ന് റെയിൽവേ മന്ത്രി
-
kerala3 days ago‘പോറ്റിയേ കേറ്റിയേ…’ പാരഡിപ്പാട്ട്: അണിയറപ്രവർത്തകർക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിൽ കേസെടുത്ത് പൊലീസ്
-
GULF3 days agoദുബൈ–തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി; 150 യാത്രക്കാർ ദുരിതത്തിൽ
-
kerala3 days agoശബരിമല സ്വർണക്കൊള്ള കേസ്: എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യം നാളെ സുപ്രീംകോടതി പരിഗണിക്കും
-
kerala3 days agoവഖഫ് സ്വത്തുകൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ മൂന്ന് മാസം കൂടി സമയം
-
india3 days agoഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാതാ വിലക്ക് നീട്ടി പാകിസ്താൻ
-
News3 days agoമഞ്ഞുവീഴ്ച തടസ്സമായി; ഇന്ത്യ–ദക്ഷിണാഫ്രിക്ക നാലാം ട്വന്റി20 മത്സരം വൈകുന്നു
-
kerala2 days agoഎറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദിച്ച സംഭവം: സിഐക്കെതിരെ ഗുരുതര ആരോപണം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
