News
വിജയ് ഹസാരെ ട്രോഫി;അതിവേഗ അര്‍ധസെഞ്ചുറിയുമായി കോലി, രോഹിത് ഗോള്‍ഡന്‍ ഡക്കില്‍ പുറത്ത്
ഗുജറാത്തിനെതിരായ മത്സരത്തില്‍ 29 പന്തുകളില്‍ നിന്നാണ് കോലി തന്റെ ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്.
ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയുടെ രണ്ടാം ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഡല്‍ഹിക്കായി വിരാട് കോലി അതിവേഗ അര്‍ദ്ധസെഞ്ചുറി നേടി. ഗുജറാത്തിനെതിരായ മത്സരത്തില്‍ 29 പന്തുകളില്‍ നിന്നാണ് കോലി തന്റെ ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്.
ടോസ് നേടിയ ഗുജറാത്ത് ഡല്‍ഹിയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. പ്രിയാന്‍ഷ് ആര്യയുടെ വിക്കറ്റ് വീണതിന് പിന്നാലെ 2/1 എന്ന നിലയിലാണ് കോലി ബാറ്റിംഗിന് എത്തിയത്. തുടര്‍ന്ന് മികച്ച പ്രകടനം കാഴ്ചവെച്ച കോലി ടീമിനെ മുന്നോട്ട് നയിച്ചു. 11 ഓവര്‍ പിന്നിടുമ്പോള്‍ ഡല്‍ഹി ഒരു വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സെന്ന നിലയിലാണ്. അര്പിത് റാണയാണ് കോലിക്കൊപ്പം ക്രീസിലുള്ളത്.
അതേസമയം, മുംബൈയും ഉത്തരാഖണ്ഡും തമ്മിലുള്ള മത്സരത്തില്‍ സ്റ്റാര്‍ ഇന്ത്യന്‍ ബാറ്റര്‍ രോഹിത് ശര്‍മ ഗോള്‍ഡന്‍ ഡക്കില്‍ പുറത്തായി. 13.3 ഓവര്‍ പിന്നിടുമ്പോള്‍ മുംബൈ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സാണ് നേടിയത്. മുഷീര്‍ ഖാന് (37), സര്‍ഫ്രാസ് ഖാന് (21) എന്നിവര്‍ ക്രീസിലുണ്ട്. അംഘ്രിഷ് രഘുവംശി (11) യുടെ വിക്കറ്റിനൊപ്പം രോഹിത് ശര്‍മയുടെ വിക്കറ്റുമാണ് മുംബൈക്ക് നഷ്ടമായത്.
kerala
പാണക്കാട് തറവാട്ടിൽ ക്രിസ്മസ് കേക്കുമായി ഊരകം ഫാത്തിമ മാതാ പള്ളി പ്രതിനിധികളെത്തി; മതസൗഹാർദ്ദത്തിന്റെ സന്ദേശമായി ക്രിസ്മസ് ആഘോഷം
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു.
മലപ്പുറം: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഊരകം ഫാത്തിമ മാതാ പള്ളി പ്രതിനിധികൾ പാണക്കാട് സന്ദർശിച്ചു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു.
എല്ലാ വർഷവും ക്രിസ്മസ് ആശംസകളുമായി പാണക്കാട് എത്തുന്ന പതിവ് ഇത്തവണയും മതസൗഹാർദ്ദത്തിന്റെ വലിയൊരു സന്ദേശമായി മാറി. ഊരകം ഫാത്തിമ മാതാ ചർച്ച് വികാരി ഫാദർ സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ, സെന്റ് അൽഫോൻസാ സ്കൂൾ പ്രതിനിധി ഫാദർ തോമസ് കണ്ണംപള്ളി, പള്ളി ഭാരവാഹി തങ്കച്ചൻ വലിക്കുന്ന, സിസ്റ്റർ ലീലാമ്മ, സിസ്റ്റർ വിജയ എന്നിവരാണ് ക്രിസ്മസ് കേക്കുമായി എത്തിയത്.
പരസ്പര സ്നേഹവും സാഹോദര്യവുമാണ് ആഘോഷങ്ങളുടെ കാതലെന്നും ഇത്തരം ഒത്തുചേരലുകൾ നാടിന്റെ ഐക്യം കാത്തുസൂക്ഷിക്കാൻ അനിവാര്യമാണെന്നും സാദിഖ് അലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും ആശംസകൾ നേർന്നുകൊണ്ട് പറഞ്ഞു. സ്നേഹവും സന്തോഷവും പങ്കിട്ട സന്ദർശനത്തിന് ശേഷം മധുരം വിതരണം ചെയ്താണ് സംഘം മടങ്ങിയത്.
international
റോഡരികില്‍ നമസ്കരിക്കുന്ന യുവാവിന്റെ മേല്‍ വാഹനം ഇടിച്ചുകയറ്റി; ഫലസ്തീന് യുവാവിന് പരിക്ക്
കുടിയേറ്റക്കാരനായ ഇസ്രായേലി റിസര്‍വ് സൈനികനാണ് യുവാവിനെ ആക്രമിച്ചത്.
ഗസ്സ സിറ്റി: റോഡരികില്‍ നമസ്കരിക്കുകയായിരുന്ന ഫലസ്തീന് യുവാവിനുമേല്‍ വാഹനം ഇടിച്ചുകയറ്റി ഇസ്രായേലി സൈനികന്. ഫലസ്തീന് യുവാവിന് പരിക്ക്. കുടിയേറ്റക്കാരനായ ഇസ്രായേലി റിസര്‍വ് സൈനികനാണ് യുവാവിനെ ആക്രമിച്ചത്. ആക്രമണത്തില്‍ യുവാവിന്റെ ഇരുകാലുകള്‍ക്കും പരിക്കേറ്റു.
അധിനിവേശ വെസ്റ്റ് ബാങ്കിലെ റോഡരികിലാണ് സംഭവം. റാമല്ല നഗരത്തിന് വടക്കുള്ള ദെയ്ര് ജരീര്‍ ഗ്രാമത്തിന് സമീപം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്നലെയാണ് ഫലസ്തീന് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. നമസ്കരിക്കുകയായിരുന്ന ഫലസ്തീന് യുവാവിന് മുകളിലൂടെ തോക്കുധാരിയായ ഇസ്രായേലി കുടിയേറ്റക്കാരന് ചെറു ആള് ടെറൈന്‍ വാഹനം (എ.ടി.വി) ഇടിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്ന് വാഹനത്തില്‍നിന്ന് ഇറങ്ങിയ അക്രമി, ഇവിടം വിട്ടുപോകണമെന്ന് ഫലസ്തീന് യുവാവിനോട് ആക്രോശിക്കുകയും ചെയ്തു.
അക്രമി ഗ്രാമത്തിന് സമീപം ഔട്ട്പോസ്റ്റ് സ്ഥാപിച്ച് സമീപത്തെ റോഡുകള്‍ തടസ്സപ്പെടുത്തി ഫലസ്തീനികളെ സ്ഥിരമായി ശല്യപ്പെടുത്താറുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. അക്രമം നടത്തിയയാള്‍ ഇസ്രായേലി റിസര്‍വ് സൈനികനാണെന്ന് ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു. എന്നാല്‍, സംഭവത്തില്‍ ഇതുവരെ അറസ്റ്റൊന്നും ഉണ്ടായിട്ടില്ല. ഇയാള്‍ മുമ്പ് സിവിലിയന്‍ വസ്ത്രം ധരിച്ച് ഫലസ്തീന് ഗ്രാമത്തിനുള്ളില്‍ കയറി വെടിവെപ്പ് നടത്തിയിരുന്നു.
News
വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; തിരുനെല്ലിയില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു
ഇന്ന് പുലര്‍ച്ചെയോടെയാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക നിഗമനം
കല്‍പ്പറ്റ: വയനാട് തിരുനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി മധ്യവയസ്ക കൊല്ലപ്പെട്ടു. അപ്പപ്പാറ ചെറുമാതൂര്‍ ഉന്നതിയിലെ ചാന്ദിനി (65)യാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെയോടെയാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. വനമേഖലയ്ക്കരികെയുള്ള റോഡില്‍ നിന്നാണ് ചാന്ദിനിയുടെ മൃതദേഹം കണ്ടെത്തിയത്.
തുടര്‍ന്ന് മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
-
kerala3 days agoകൊച്ചി നഗരസഭ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രതിനിധികളെ പ്രഖ്യാപിച്ചു
-
kerala2 days agoമാന്യമായ കരോള്‍ അല്ലെങ്കില്‍ അടി കിട്ടും; കരോള്‍ കുട്ടികളെ ആക്രമിച്ചതില്‍ വിചിത്ര വാദവുമായി ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജ്
-
News2 days agoചരിത്ര റണ്‍ ചേസില്‍ കര്‍ണാടകക്ക് അവിസ്മരണീയ ജയം
-
News3 days agoഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ വെടിവെപ്പ്: 24 മണിക്കൂറിനിടെ 12 പേര് കൊല്ലപ്പെട്ടു
-
News3 days agoയുപി സര്‍ക്കാരിന് തിരിച്ചടി; അഖ്ലാഖ് വധത്തിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന അപേക്ഷ തള്ളി കോടതി
-
kerala3 days agoഡിഐജി വിനോദ് കുമാറിന് ഒടുവില്‍ സസ്പെന്ഷന്
-
kerala16 hours agoഉന്നാംപാറയിൽ ബന്ധുവിന്റെ എയർഗൺ വെടിയേറ്റ് യുവാവിന് പരിക്ക്
-
kerala3 days agoചന്ദ്രിക വാര്‍ഷിക കാമ്പയിന് ജനുവരി ഒന്നു മുതല്‍ 15 വരെ
