Connect with us

india

ആന്ധ്രയില്‍ ടാറ്റ നഗര്‍-എറണാകുളം എക്സ്പ്രസ് ട്രെയിനിന് തീപിടിച്ച് ഒരു മരണം; രണ്ട് ബോഗികള്‍ കത്തിനശിച്ചു

ടാറ്റ നഗറില്‍ നിന്ന് എറണാകുളത്തേക്ക് പോകുമ്പോഴാണ് സംഭവം.

Published

on

ആന്ധ്രയില്‍ ടാറ്റ നഗര്‍-എറണാകുളം എക്സ്പ്രസ് ട്രെയിനിന് തീപിടിച്ച് ഒരു മരണം. ബി1, എം2 ബോഗികള്‍ പൂര്‍ണമായും കത്തിനശിച്ചു. ടാറ്റ നഗറില്‍ നിന്ന് എറണാകുളത്തേക്ക് പോകുമ്പോഴാണ് സംഭവം.

വിജയവാഡ സ്വദേശി ചന്ദ്രശേഖറാണ് മരിച്ചത്. എല്ലമ്മചില്ലി റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ചാണ് അപകടം. രണ്ട് ബോഗികളിലുമായി 158ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. രാത്രി 12.45നാണ് അപകടം. തീ ആളിപ്പടരുന്നത് കണ്ടയുടന്‍ യാത്രക്കാരെ കോച്ചില്‍ നിന്ന് അതിവേഗം നീക്കിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. എറണാകുളത്തേക്ക് പോയ ട്രെയിനില്‍ നിന്ന് കേടായ രണ്ട് കോച്ചുകള്‍ വേര്‍പെട്ടു. കേടായ കോച്ചുകളിലെ യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് അയക്കും.

തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ രണ്ട് ഫോറന്‍സിക് സംഘങ്ങള്‍ പ്രവര്‍ത്തിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ആരവല്ലി മലനിര; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

ആരവല്ലി മലനിരകളുടെ നിര്‍വചനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വലിയ പരിസ്ഥിതി ആശങ്കകളില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു.

Published

on

ന്യൂഡല്‍ഹി: ആരവല്ലി മലനിരകളുടെ നിര്‍വചനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വലിയ പരിസ്ഥിതി ആശങ്കകളില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. നവംബര്‍ 20ന് പുറപ്പെടുവിച്ച ഉത്തരവിലെ പുതിയ മാനദണ്ഡങ്ങള്‍ ആരവല്ലിയുടെ നിലനില്‍പ്പിനെ ബാധിക്കുമെന്ന ആക്ഷേപങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ പ്രത്യേക വെക്കേഷന്‍ ബെഞ്ച് വിഷയം ഇന്ന് അടിയന്തരമായി പരിഗണിക്കുന്നത്.

ആരവല്ലി മലനിരകളിലെ ഖനനം നിയന്ത്രിക്കുന്നതിനായി കോടതി അംഗീകരിച്ച പുതിയ നിര്‍വചനമാണ് വിവാദത്തിലായിരിക്കുന്നത്. പരിസ്ഥിതി മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം, തറനിരപ്പില്‍ നിന്ന് 100 മീറ്ററോ അതിലധികമോ ഉയരമുള്ള കുന്നുകളെ മാത്രമേ ‘ആരവല്ലി കുന്നുകള്‍’ ആയി കണക്കാക്കു എന്നാണ് പുതിയ ഉ ത്തരവ്. ഈ മാനദണ്ഡം നടപ്പിലാക്കിയാല്‍ രാജസ്ഥാനിലെ ആരവല്ലി മലനിരകളില്‍ 90 ശതമാനത്തോളം ഭാഗവും സംരക്ഷണ പരിധിക്കു പുറത്താകുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. വെറും 20 മുതല്‍ 50 മീറ്റര്‍ വരെ ഉയരമുള്ള ചെറുകുന്നുകളും കുന്നിന്‍ ചരിവുകളും ഖനനത്തിനായി തുറന്നു കൊടുക്കുന്നത് ഥാര്‍ മരുഭൂമിയുടെ വ്യാപനത്തിന് ഇടയാക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. 100 മീറ്റര്‍ എന്ന പരിധി നിശ്ചയിച്ചത് ശാസ്ത്രീയമായ പഠനങ്ങളില്ലാതെയാണെന്നും ഇത് ഭരണപരമായ സൗകര്യം മാത്രമാണെന്നും വിമര്‍ശനമുണ്ട്. മണല്‍ക്കാറ്റിനെ തടഞ്ഞു നിര്‍ത്തുന്ന സ്വാഭാവിക മതിലായ ആരവല്ലി തകര്‍ന്നാല്‍ ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമാകും. ഹരിയാന, രാജസ്ഥാന്‍ മേഖലകളിലെ പ്രധാന ജലസ്രോതസ്സായ കുന്നിന്‍ നിരകള്‍ ഇല്ലാതാകുന്നത് കുടിവെള്ളക്ഷാമത്തിന് വഴിവെക്കും.

 

Continue Reading

india

ശ്വാസംമുട്ടി തലസ്ഥാനം; ഇന്ന് ഓറഞ്ച് അലര്‍ട്ട്

കൊടുംതണുപ്പിനൊപ്പം വിഷപ്പുകയും മൂടല്‍മഞ്ഞും ഇരട്ടപ്രഹരമായതോടെ ശ്വാസംമുട്ടി രാജ്യതലസ്ഥാനം.

Published

on

ന്യൂഡല്‍ഹി: കൊടുംതണുപ്പിനൊപ്പം വിഷപ്പുകയും മൂടല്‍മഞ്ഞും ഇരട്ടപ്രഹരമായതോടെ ശ്വാസംമുട്ടി രാജ്യതലസ്ഥാനം. വായു ഗുണ നിലവാര സൂചിക വീണ്ടും താഴ്ന്നതോടെ ഇന്ന് കനത്ത മൂടല്‍മഞ്ഞിന് സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
വായു ഗുണനിലവാര സൂചിക 457 ലാണ്. പുലര്‍ച്ചെയും രാത്രിയും കാഴ്ചപരിധി പുജ്യത്തിലേക്ക് താഴാന്‍ സാധ്യതയുണ്ടന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മു ന്നറിയിപ്പ്. ഇത് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകളെയും ട്രെയിന്‍ ഗതാഗതത്തെയും ബാധിച്ചേക്കും. റോഡ് യാത്രക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ഫോഗ് ലൈറ്റുകള്‍ നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

 

Continue Reading

india

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ പിടിയില്‍

തെങ്കാശിയില്‍ വാഹന പരിശോധനയ്ക്കിടയിലാണ് ബാലമുരുകന്‍ പിടിയിലായത്.

Published

on

തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ പിടിയില്‍. തെങ്കാശിയില്‍ വാഹന പരിശോധനയ്ക്കിടയിലാണ് ബാലമുരുകന്‍ പിടിയിലായത്. വിയ്യൂര്‍ ജയിലിലേക്ക് ഹാജരാക്കാന്‍ എത്തിക്കുന്നതിനിടെയാണ് ഇയാള്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞത്. ബാലമുരുകനായി പൊലീസ് വ്യാപക തിരച്ചില്‍ നടത്തി വരുന്നതിനിടെയാണ് പിടിയിലായത്.

ഇതിനിടെ ബാലമുരുകന്‍ തെങ്കാശിയില്‍ എത്തിയെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് പരിശോധന ഊര്‍ജിതമാക്കിയിരുന്നു. ആട് മേയ്ക്കുന്നവരുടെ വേഷത്തില്‍ ബാലമുരുകന്‍ മുണ്ടും ഷര്‍ട്ടും ധരിച്ച് ഭാര്യയെ കാണാന്‍ വീട്ടിലും എത്തിയിരുന്നെങ്കിലും പൊലീസിന് പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. തെങ്കാശി ജില്ലയിലെ കടയത്തിനു സമീപത്തെ കുന്നിന്‍ മുകളിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു ഇയാള്‍. ഇതിനിടെ ബാലമുരുകനെ കാണാത്തതിനു പിന്നാലെ ഭാര്യ ആത്മഹത്യ ചെയ്തിരുന്നു. ഭാര്യയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബാലമുരുകന്‍ എത്തുമെന്ന കണക്ക് കൂട്ടലില്‍ മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിയില്‍ പൊലീസിനെ വിന്യസിച്ചിരുന്നു.

എന്നാല്‍ ബാലമുരുകന്‍ ആശുപത്രിയില്‍ എത്തിയിരുന്നില്ല. അപ്രതീക്ഷിതമായി വാഹന പരിശോധനയ്ക്കിടെ ബാലമുരുകന്‍ പിടിയിലാവുകയായിരുന്നു. കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബാലമുരുകനെ വിയ്യൂരിലേക്ക് എത്തിക്കും.

തെങ്കാശി സ്വദേശിയായ ബാലമുരുകന്‍ കൊലപാതകം ഉള്‍പ്പെടെ 53 കേസുകളിലെ പ്രതിയാണ്. നവംബറില്‍ ബന്തക്കുടിയിലെ കേസുമായി ബന്ധപ്പെട്ട് വിയൂര്‍ ജയിലില്‍ നിന്ന് തമിഴ്നാട് പൊലീസ് ഇയാളെ കൊണ്ടുപോവുകയായിരുന്നു.

Continue Reading

Trending