Connect with us

News

ഇന്‍ഡിഗോയ്‌ക്കെതിരെ കേന്ദ്ര സര്‍ക്കാറിന്റെ ആദ്യത്തെ നടപടി; വിമാനക്കമ്പനിയുടെ സര്‍വീസുകള്‍ വെട്ടിക്കുറച്ചു

ബെംഗളൂരുവില്‍ നിന്നാണ് ഏറ്റവുമധികം സര്‍വീസുകള്‍ കുറച്ചത്; 52 സര്‍വീസുകള്‍.

Published

on

ദില്ലി: ഇന്‍ഡിഗോ പ്രതിസന്ധിയില്‍ വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം പ്രാബല്യത്തില്‍. വിമാനക്കമ്പനിയുടെ സര്‍വീസുകള്‍ വെട്ടിക്കുറച്ച് കേന്ദ്ര സര്‍ക്കാര്‍. 10 ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കണം എന്നുള്ളതായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശം. ഡിസംബര്‍ ആദ്യമുള്ള 2008 സര്‍വീസുകള്‍ 1879 സര്‍വീസുകളായി ചുരുക്കി.

ബെംഗളൂരുവില്‍ നിന്നാണ് ഏറ്റവുമധികം സര്‍വീസുകള്‍ കുറച്ചത്; 52 സര്‍വീസുകള്‍. നിലവില്‍ വെട്ടിക്കുറച്ചിരിക്കുന്നത് ദൈര്‍ഘ്യം കുറഞ്ഞ സര്‍വീസുകളാണ്. അന്വേഷണ റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍ നടപടികളും വൈകില്ലെന്നാണ് വ്യോമയാന മന്ത്രാലയം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം

കേന്ദ്ര വ്യോമയാനമന്ത്രി റാം മോഹന്‍ നായിഡു പ്രഖ്യാപിച്ച പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടില്‍ ഇന്‍ഡിഗോയ്‌ക്കെതിരെ ഗുരുതര കണ്ടെത്തലുകളുണ്ടെന്നാണ് സൂചന. സിഇഒ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കും കനത്ത പിഴ ചുമത്താനും നിര്‍ദേശിച്ചുള്ള റിപ്പോര്‍ട്ടാണ് ഡിജിസിഎ സമര്‍പ്പിച്ചതെന്നാണ് വിവരം.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ഭാഷയല്ല പ്രശ്‌നം, ഒരു വിവരവും ഗൃഹപാഠവും ഇല്ലാതെ എന്തും പറയാം എന്ന സമീപനമാണ്’: ജെഎസ് അടൂര്‍

Published

on

കൊച്ചി: രാജ്യസഭാ എംപി എഎ റഹീം കര്‍ണാടകയിലെ കുടിയൊഴിപ്പിക്കല്‍ വിഷയത്തില്‍ നടത്തിയ പ്രതികരണത്തില്‍ ഭാഷയല്ല, ഗൃഹപാഠത്തിന്റെ കുറവാണ് പ്രശ്‌നമെന്ന് കോണ്‍ഗ്രസ് പോളിസി വിദഗ്ധനും യുഎന്‍ മുന്‍ ഉദ്യോഗസ്ഥനുമായ ജെഎസ് അടൂര്‍. ഒരു തയ്യാറെടുപ്പും ഇല്ലാതെ അപ്പോള്‍ വായില്‍ വന്നത് അറിയാത്ത ഭാഷയില്‍ യാതൊരു സ്പഷ്ടതയുമില്ലാതെ പറയാന്‍ ശ്രമിക്കുന്നതാണ് ഇംഗ്ലീഷ് ഭാഷയേക്കാള്‍ ഗുരുതരമായ ഒരു പ്രശ്‌നമെന്നും ജെ എസ് അടൂര്‍ പറയുന്നു.

ഇംഗ്ലീഷ് നിരന്തര സംസാര ഭാഷയായവര്‍ കുറവാണ്. അതു കൊണ്ട് തന്നെ എല്ലാവര്‍ക്കും ശശി തരൂരിനെ പൊലെ ഇംഗ്ലീഷ് സംസാരിക്കാന്‍ സാധിക്കില്ല. എഎ റഹീമിന്റെ വിഷയത്തില്‍ പ്രശ്‌നം മെസ്സേജ് ഇല്ലായിരുന്നു എന്നതാണ്. പറഞ്ഞയാള്‍ക്ക് പറഞ്ഞതിനെ കുറിച്ച് ഒരു വിവരവും ഗൃഹപാഠവും ഇല്ലാതെ എന്തും പറയാം എന്ന സമീപനമാണ് പ്രശ്‌നം. രാഷ്ട്രീയം എന്നാല്‍ വായില്‍ വന്നത് വിളിച്ചു പറയുന്ന ഏര്‍പ്പാട് ആകരുത്. വോട്ട് ചെയ്യുന്നവര്‍ക്ക് പലപ്പോഴും രാഷ്ട്രീയ നേതാക്കള്‍ എന്ന് പറഞ്ഞു നടക്കുന്നവരക്കാള്‍ വിവരവും ബോധവും ഭാഷയുമുണ്ടന്നു തിരിച്ചറിയണം എന്നും ജെ എസ് അടൂര്‍ പറയുന്നു.

പഴയ കാലത്തു’ ഇടതു പക്ഷം’ അല്ലെങ്കില്‍ കമ്മ്യുണിസ്റ്റ്കാര്‍ പൊതുവെ നന്നായി വായിക്കുന്നവര്‍ എന്ന ധാരണയോ തെറ്റിധാരണയോ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ എസ്എഫ്‌ഐ / ഡിഫി/ നേതാക്കള്‍ കൂടുതല്‍ വായിക്കാത്തവരാണ് എന്നതിന് തെളിവുകള്‍ വന്നു കൊണ്ടേയിരിക്കുന്നു.കവിതയുടെ എ ബി സി അറിയുന്നവര്‍ ‘ വാഴക്കുല’ തീസിസ് എഴുതില്ല. കോപ്പി കവിതകള്‍ പ്രസിദ്ധീകരിക്കാന്‍ മടിയില്ല. പ്രശ്‌നം വായിച്ചില്ലങ്കിലും ഗൃഹപാഠം ചെയ്തില്ലങ്കിലും പരിശ്രമിക്കാതെ വായില്‍ വന്നത് വിളിച്ചു പറയുന്ന ചല്‍താ ഹെ എന്ന പരിതാപകരമായ നേതൃത്വ ഗുണമില്ലായ്മയാണ്. അതു പട്ടെലര്‍ തൊമ്മി ക്രോണി രാഷ്ട്രീയത്തിന്റെ പരിണിത ഫലം കൂടിയാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എ ഏ റഹീമിന്റെ ഇംഗ്ലീഷ് അല്ല പ്രശ്നം.

എ എ റഹിമിന്റെ മീഡിയ പ്രതികരണത്തിന്റെ ട്രോളുകളാണ് ടൈം ലൈനിൽ.

ഇംഗ്ലീഷ് ഭാഷ ഇന്ത്യയിൽ ഇപ്പോഴും ബഹുഭൂരിപക്ഷമാളുകൾക്കും രണ്ടാം ഭാഷയോ മൂന്നാം ഭാഷയോക്കെയാണ്. ഇംഗ്ലീഷ് നിരന്തര സംസാര ഭാഷയായവർ കുറവാണ്.അതു കൊണ്ട് തന്നെ എല്ലാവർക്കും ശശി തരൂരിനെ പൊലെ ഇംഗ്ലീഷ് സംസാരിക്കാൻ സാധിക്കില്ല.

ഇവിടെ പ്രശ്നം മെസ്സേജ് ഇല്ലായിരുന്നു എന്നതാണ്.ഇംഗ്ലീഷ് ഭാഷയേക്കാൾ ഗുരുതരമായ ഒരു പ്രശ്നം ഒരു ഗൃഹപാഠവും ചെയ്യാതെ ഒരു തയ്യാറെടുപ്പും ഇല്ലാതെ അപ്പോൾ വായിൽ വന്നത് അറിയാത്ത ഭാഷയിൽ യാതൊരു സ്പെഷ്ട്ടതയുമില്ലാതെ പറയുന്നതാണ്.പറഞ്ഞയാൾക്ക് പറഞ്ഞതിനെ കുറിച്ച് ഒരു വിവരവും ഗൃഹപാഠവും ഇല്ലാതെ എന്തും പറയാം എന്ന സമീപനമാണ് പ്രശ്നം.

ആരും ഒരു ഭാഷയിലും നൈപുണ്യവുമായി ജനിക്കുന്നില്ല. പക്ഷെ ഭാഷ സ്വായത്തമാക്കുന്നത് ജീവിത പരിസരങ്ങളിലും നിരന്തര വായനയിലൂടെയാണ്.ഭാഷ എന്നത് നിരന്തരം ഉപയോഗവും പരിശ്രമവും കൊണ്ട് മെച്ചപ്പെടുന്നതാണ്.

ഇന്ന് കേരളത്തിൽ എം എ ഇംഗ്ലീഷ് പഠിച്ചവരിൽ പലർക്കും Twelfth Night ആരാണ് എഴുതിയത് എന്നറിയില്ല. 55% മാർക്കോടെ എം ഏ ഇംഗ്ലീഷ് കേരള യൂണിവേഴ്സിറ്റിയിലെ ഒരു കോളേജിൽ നിന്ന് പാസായ ഒരാളെ ഇന്റർവ്യൂ ചെയ്തു. എന്റെ മുറിയിൽ ഉള്ള മാർട്ടിൻ ലൂഥർ കിങ്ങിന്റെയും നെൽസൻ മണ്ടെലയുടെയും ഫോട്ടോ കാണിച്ചു ഇവരാരാണ് എന്ന് അറിയുമോ? സിലബസിൽ അതു ഇല്ലായിരുന്നു എന്നായിരുന്നു മറുപടി.ഒരു ഇംഗ്ലീഷ് പാരഗ്രാഫ് കൊടുത്തിട്ട് അതിന്റ മലയാള പരിഭാഷ എഴുതാൻ പറഞ്ഞു. പറ്റിയില്ല. അതായത് ഇംഗ്ലീഷോ മലയാളമോ സാമാന്യമായി എഴുതാൻ സാധിക്കാത്ത എം എ ബിരുദക്കാർ ഇവിടെയുണ്ട്.നമ്മുടെ നാട്ടിൽ ബി എ യോ എൽ എൽ ബി പലപ്പോഴും വായിക്കാതെ പഠിക്കാതെ പാസാകം എന്ന സ്ഥിതി ഉണ്ടോ? ചോദ്യപേപ്പർ പകർത്തി വച്ചാലും10 ലും 12 ലും ‘ നല്ല മാർക്കിൽ പാസ്സാക്കും. 100% പാസ്സ് എന്നത് പലപ്പോഴും നമ്മുടെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ഗുണമേന്മ തകർക്കുന്നോ?

കേരളത്തിൽ അടിസ്ഥാന വിദ്യാഭ്യാസമുണ്ടായിരുന്ന കെ കരുണാകരൻ നല്ലത്പോലെ മലയാളവും ഇംഗ്ലീഷും ഭേദമായി ഹിന്ദിയും സംസാരിക്കുമായിരുന്നു പ്രസംഗിക്കുമായിരുന്നു. കാരണം അദ്ദേഹം നന്നായി വായിക്കുക മാത്രം അല്ല, നന്നായി ഗൃഹപാഠം ചെയ്യുമായിരുന്നു. പരിശ്രമിക്കുന്ന നേതാവായിരുന്നു. പൊരുതി വന്ന ഓർഗാനിക് ഒറിജിനൽ ലീഡർ.ഇംഗ്ലീഷ് പത്രങ്ങൾ വായിക്കുമായിരുന്നു.നിരന്തരം പ്രവർത്തിച്ചു പഠിച്ചു ഗൃഹപാഠം ചെയ്തു വളർന്ന ലീഡർ.

അതു പോലെ ആയിരുന്നു ഈ എം എസ്. വളരെ നന്നായി വായിക്കും ഇംഗ്ലീഷ് എഴുതും സംസാരിക്കും. ഈ എം സി ന്റെ പുസ്തകങ്ങളും എഴുത്തുകളും ഞാൻ ഇന്നും ചിലപ്പോൾ റെഫർ ചെയ്യും. കാരണം അദ്ദേഹം നല്ല വായനക്കാരനും എഴുത്തുകാരനുമായിരുന്നു. അദ്ദേഹത്തിന്റെ ഫ്രെണ്ട്ലൈൻ കോളം വായിച്ചാൽ തന്നെ ഇംഗ്ലീഷ് പഠിക്കാം.സുരേഷ് കുറുപ്പ് നന്നായി വായിക്കുന്ന നല്ല എം പി. ഇപ്പോൾ മന്ത്രിയായ രാജീവ്‌ നന്നായി ഗ്രഹപാഠം ചെയ്യുന്ന പെർഫോമ് ചെയ്യുന്ന എം പി ആയിരുന്നു.അതു പൊലെ പ്രേമചന്ദ്രൻ. ലോക സഭയിൽ കേരളത്തിൽ നിന്നുള്ള യു വ എം പി മാർ നന്നായി തയ്യാർ ചെയ്തു നന്നായി പ്രസംഗിക്കുന്നവരാണ്. ഷാഫി, ഹൈബി, ഡീൻ, ജെബി ഇവരൊക്കെ തയ്യാർ എടുത്തു പ്രസംഗിക്കും.വി പി നായർ എന്ന പഴയ കാല സി പി ഐ എം പി യേ എനിക്ക് അറിയാമായിരുന്നു. അദ്ദേഹം വാകിംഗ് എൻസിക്ലോപീഡിയ ആയിരുന്നു. വായനയും ഭാഷയുമുണ്ട്. അതു പോലെ നന്നായി ഗൃഹപാഠം ചെയ്തു എല്ലായിടത്തും റാങ്ക് വാങ്ങിയ അച്ചുത മേനോൻ.

നായനാർക്കും സംസാരത്തിൽ ക്‌ളാരിറ്റി യുള്ളത് അദ്ദേഹം വായിക്കുന്നയാൾ ആയിരുന്നു.

ഇപ്പോഴത്തെ എത്ര അഭിനവ കമ്മ്യൂണിറ്റ് യുവനേതാക്കൾ എത്ര പേര് കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചിട്ടുണ്ടോ,കണ്ടിട്ടുണ്ടോ എന്ന് സംശയമാണ്. മാർക്സിന്റയോ ലെനിനി ന്റെയോ, ഗാന്ധിജി യുടെയോ നെഹ്‌റുവിന്റെയോ. പുസ്തകം വായിച്ച എത്ര യുവ നേതാക്കൾ ഉണ്ട്?

ഭാഷഎന്നത് ഉപയോഗിക്കും തോറും മെച്ചപ്പെടും. സാധാരണ ഇംഗ്ലീഷ് പത്രം സ്ഥിരമായി വായിക്കുന്ന ഒരാൾക്ക് ഭേദപ്പെട്ട ഇംഗ്ലീഷ് വിനിമയം നടത്താം.

ഇംഗ്ലീഷ് മാതൃഭാഷയായ യൂ കെ യിൽ പോലും ഒരു രാഷ്ട്രീയമോ സാമൂഹിക കാര്യങ്ങൾ മീഡിയയോടെ പറയാൻ എഴുതി തയ്യാറാക്കിയ കൃത്യമായ കുറിപ്പ് കാണും. അതു നന്നായി വായിച്ചു മനസ്സിലാക്കിയേ മീഡിയയിൽ പോകുകയുള്ളൂ

ഒരാൾ ഒരു എം പി ആയാൽ നന്നായി സംസാരിക്കാൻ നന്നായി ഗൃഹപാഠം ചെയ്യണം. കൃത്യമായി ആശയങ്ങളും അതിന് അനുസരിച്ചുള്ള വസ്തുതകൾ ശേഖരിക്കണം. വേണ്ടി വന്നാൽ അതു റിഹേഴ്സ് ചെയ്യണം. നിരന്തരമായ ഗൃഹപാഠമോ പരിശ്രമമോ ഇല്ലങ്കിൽ വെറും വായിൽ നിന്ന് വരുന്ന വായ്താരികൊണ്ട് ഒപ്പിക്കാം എന്ന സമീപനമാണ് പ്രശ്നം.

രാഷ്ട്രീയം എന്നാൽ വായിൽ വന്നത് വിളിച്ചു പറയുന്ന ഏർപ്പാട് ആകരുത്. വോട്ട് ചെയ്യുന്നവർക്ക് പലപ്പോഴും രാഷ്ട്രീയ നേതാക്കൾ എന്ന് പറഞ്ഞു നടക്കുന്നവരക്കാൾ വിവരവും ബോധവും ഭാഷയുമുണ്ടന്നു തിരിച്ചറിയുക.

പഴയ കാലത്തു’ ഇടതു പക്ഷം’ അല്ലെങ്കിൽ കമ്മ്യുണിസ്റ്റ്കാർ പൊതുവെ നന്നായി വായിക്കുന്നവർ എന്ന ധാരണയോ തെറ്റിധാരണയോ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോഴത്തെ എസ് എഫ് ഐ/ ഡിഫി/ നേതാക്കൾ കൂടുതൽ വായിക്കാത്തവരാണ് എന്നതിന് തെളിവുകൾ വന്നു കൊണ്ടേയിരിക്കുന്നു.കവിതയുടെ എ ബി സി അറിയൂന്നവർ ‘ വാഴ്ക്കുല’ തീസിസ് എഴുതില്ല. കോപ്പി കവിതകൾ പ്രസിദ്ധീകരിക്കാൻ മടിയില്ല.

പ്രശ്നം വായിച്ചില്ലങ്കിലും ഗൃഹപാഠം ചെയ്തില്ലങ്കിലും പരിശ്രമിക്കാതെ വായിൽ വന്നത് വിളിച്ചു പറയുന്ന ചൽതാ ഹെ എന്ന പരിതാപകരമായ നേതൃത്വ ഗുണമില്ലായ്മ യാണ്. അതു പട്ടെലർ- തൊമ്മി ക്രോണി രാഷ്ട്രീയത്തിന്റെ പരിണിത ഫലം കൂടിയാണ്.

Continue Reading

business

സംസ്ഥാനത്ത് ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണവിലയില്‍ നേരിയ ഇളവ്

ആഗോളവിപണിയില്‍ സ്‌പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 0.4 ശതമാനം ഇടിവ് രേഖപ്പെടുത്തി.

Published

on

സംസ്ഥാനത്ത് ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണവിലയില്‍ നേരിയ ഇളവ്. ഗ്രാമിന് 65 രൂപ കുറഞ്ഞ് 12,990 രൂപയായി. പവന്റെ വിലയില്‍ 520 രൂപയുടെ കുറവുണ്ടായി. 1,03,920 രൂപയായാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം റെക്കോഡിലെത്തിയതിന് പിന്നാലെയാണ് സ്വര്‍ണവില കുറയുന്നത്.

ആഗോളവിപണിയില്‍ സ്‌പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 0.4 ശതമാനം ഇടിവ് രേഖപ്പെടുത്തി. റെക്കോഡ് നിരക്കായ 4,549.71 ഡോളറിലെത്തിയതിന് ശേഷമാണ് 4,512.74 ഡോളറായി അന്താരാഷ്ട്ര വിപണിയില്‍ വില ഇടിഞ്ഞത്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കും കുറഞ്ഞിട്ടുണ്ട്. 0.4 ശതമാനം ഇടിവാണ് സ്വര്‍ണത്തില്‍ ഉണ്ടായിട്ടുണ്ട്.

സ്‌പോട്ട് സില്‍വറിന്റെ നിരക്കും ഇടിഞ്ഞിട്ടുണ്ട്. 1.3 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. നേരത്തെ റെക്കോഡ് നിരക്കായ 83.62 ഡോളറിലേക്ക് വെള്ളിയെത്തിയിരുന്നു. നിരവധി ഘടകങ്ങള്‍ നിലവില്‍ സ്വര്‍ണത്തിന്റേയും വെള്ളിയുടേയും വിലയെ സ്വാധീനിക്കുന്നതിന് കാരണമാവുന്നുണ്ട്. അതില്‍ പ്രധാനകാരണം സെലന്‍സ്‌കി-ട്രംപ് കൂടിക്കാഴ്ചയാണ്.

ഇരു രാഷ്ട്രനേതാക്കളും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ യുക്രെയ്ന്‍-റഷ്യ യുദ്ധം ഉടന്‍ അവസാനിക്കുമെന്ന സൂചന ട്രംപ് നല്‍കിയിരുന്നു. യുദ്ധം അവസാനിച്ചാല്‍ അത് ഓഹരി വിപണികളില്‍ ഉള്‍പ്പടെ ഉണര്‍വുണ്ടാക്കും. ഇത് സുരക്ഷിത നിക്ഷേപമായി പരിഗണിക്കുന്ന സ്വര്‍ണത്തിന്റെ വിലയില്‍ വലിയ വ്യതിയാനങ്ങളാണ് വരുത്തുന്നത്.

 

Continue Reading

india

ഇന്‍ഡിഗോയ്ക്ക് സര്‍ക്കാരിന്റെ ആദ്യവെട്ട്; 10% സര്‍വീസുകള്‍ വെട്ടിക്കുറച്ചു

ഡിസംബര്‍ ആദ്യ വാരം നടത്തിയിരുന്ന 2008 സര്‍വീസുകള്‍ 1879 ആയി കുറച്ചു.

Published

on

ദില്ലി: ആകാശയാത്ര പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്‍ഡിഗോ വിമാനക്കമ്പനിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ആദ്യ നടപടിയെടുത്തു. വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഇന്‍ഡിഗോയുടെ സര്‍വീസുകളില്‍ 10 ശതമാനം വെട്ടിക്കുറവ് പ്രാബല്യത്തില്‍ വന്നു. ഡിസംബര്‍ ആദ്യ വാരം നടത്തിയിരുന്ന 2008 സര്‍വീസുകള്‍ 1879 ആയി കുറച്ചു. ബംഗളൂരുവില്‍ നിന്നുള്ള സര്‍വീസുകളാണ് ഏറ്റവും അധികം വെട്ടിക്കുറച്ചത്. 52 സര്‍വീസുകളാണ് ഇവിടെ നിര്‍ത്തലാക്കിയത്. നിലവില്‍ ദൈര്‍ഘ്യം കുറഞ്ഞ സര്‍വീസുകളെയാണ് പ്രധാനമായും വെട്ടിക്കുറച്ചിരിക്കുന്നത്. ഇതിനിടെ ഇന്‍ഡിഗോയ്‌ക്കെതിരെ കടുത്ത നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുകയാണ്. രാജ്യത്താകെ ലക്ഷക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കിയ സംഭവങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു പ്രഖ്യാപിച്ച പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഇന്‍ഡിഗോയ്‌ക്കെതിരെ ഗുരുതര കണ്ടെത്തലുകളുണ്ടെന്നാണ് സൂചന. ഡിജിസിഎ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിഇഒ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയും കനത്ത പിഴയും ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നാണ് വിവരം. അന്വേഷണ റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍ നടപടികള്‍ വൈകില്ലെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.

Continue Reading

Trending