Connect with us

kerala

ചെലവ് വരവിനെക്കാൾ 39,023 കോടി അധികം; പിടിവിട്ട് സാമ്പത്തിക പ്രതിസന്ധി

. കഴിഞ്ഞ വര്‍ഷത്തില്‍ 28,976 കോടിയെന്ന ധനക്കമ്മിയാണ് ഒറ്റയടിക്ക് പതിനായിരം കോടിയിലേറെ വര്‍ധിച്ചത്.

Published

on

സംസ്ഥാനത്തിന്റെ വരവും ചെലവും തമ്മിലെ അന്തരം അതിഗുരുതരമായ നിലയില്‍ എന്ന് കണ്ടെത്തല്‍. അക്കൗണ്ടന്റ് ജനറലിന്റെ കഴിഞ്ഞമാസം 30 വരെയുള്ള കണക്കനുസരിച്ച് വരവിനെക്കാള്‍ അധികച്ചെലവ് 39,023 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തില്‍ 28,976 കോടിയെന്ന ധനക്കമ്മിയാണ് ഒറ്റയടിക്ക് പതിനായിരം കോടിയിലേറെ വര്‍ധിച്ചത്. റിസര്‍വ് ബാങ്ക് വഴി കടമെടുത്താണ് അധികച്ചെലവിനായി സര്‍ക്കാര്‍ പണം കണ്ടെത്തിയത്. അതേസമയം, ചെലവ് ഇനിയും കുതിച്ചുയര്‍ന്നേക്കും. അതു നിറവേറ്റാന്‍ പണം എവിടെ നിന്നുണ്ടാക്കുമെന്നു സര്‍ക്കാരിനും വ്യക്തതയില്ല.

കഴിഞ്ഞ വര്‍ഷത്തെ കണക്കുമായി താരതമ്യം ചെയ്താല്‍ ജിഎസ്ടി, ഭൂനികുതി, കേന്ദ്രത്തില്‍ നിന്നുള്ള ഗ്രാന്റ് എന്നിവയിലുണ്ടായ കുറവാണ് ആകെ വരുമാനത്തെ സാരമായി ബാധിച്ചത്. എത്ര ശ്രമിച്ചിട്ടും ജിഎസ്ടി വരുമാനം വര്‍ധിക്കാത്തത് സര്‍ക്കാരിനെയും അമ്പരപ്പിച്ചിരിക്കുകയാണ്. പതിവു പോലെ കേന്ദ്രത്തില്‍നിന്ന് അര്‍ഹമായതു ചോദിക്കുന്നതിനു പുറമേ അധികാനുമതിയും കൂടി തേടാനാണു തീരുമാനം.

കേന്ദ്രവുമായുള്ള തര്‍ക്കങ്ങളും കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കാത്തതുമാണ് ഗ്രാന്റുകള്‍ മുടങ്ങാന്‍ മുഖ്യ കാരണം. ബജറ്റില്‍ ലക്ഷ്യമിട്ടതിന്റെ 53.14% മാത്രമേ റവന്യു വരുമാനമായി ലഭിച്ചുള്ളൂ. കഴിഞ്ഞ വര്‍ഷം 57.53% ലഭിച്ചിടത്താണിത്. കടമെടുപ്പ് ഒഴികെ വരുമാനം 1.87% മാത്രം വര്‍ധിച്ചപ്പോള്‍ ചെലവ് 10.64 ശതമാനമാണു കൂടിയത്.

kerala

ശബരിമല സ്വര്‍ണക്കൊളള; പോറ്റിയും ഡി.മണിയും തമ്മില്‍ ഉരുപ്പടികളുടെ ഇടപാട് നടന്നതായി പ്രവാസി വ്യവസായി

ഡി.മണിയെ നാളെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് എസ്ഐടി.

Published

on

ശബരിമല സ്വര്‍ണക്കൊളള കേസില്‍ പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റിയും ഡി.മണിയും തമ്മില്‍ ഇടപാട് നടന്നതായി പ്രവാസി വ്യവസായി. ശബരിമലയിലെ ഉരുപ്പടികളുടെ ഇടപാട് നടന്നതായാണ് മൊഴി. ഉരുപ്പടികള്‍ വിദേശത്തേക്ക് കടത്തിയതായി സംശയമുണ്ടെന്നും വ്യവസായി പറഞ്ഞു. ഡി.മണിയെ നാളെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് എസ്ഐടി.

ശബരിമലയില്‍ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയെന്നായിരുന്നു പ്രവാസി വ്യവസായി അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നത്. ഇത് ശബരിമലയിലേത് തന്നെയെന്ന് ഉറപ്പിക്കുകയാണ് അദ്ദേഹം. തിരുവനന്തപുരത്ത് വെച്ചാണ് ശബരിമലയില്‍ നിന്നുള്ള ഉരുപ്പടികളുടെ ഇടപാട് നടന്നത്. ഇടപാടിനായി സംഘം ആദ്യം തന്നെയാണ് സമീപിച്ചത്. എന്നാല്‍ താന്‍ അതിന് തയ്യാറായില്ല. അതിനാലാണ് മറ്റാളുകളിലേക്ക് ഇടപാടുകള്‍ മാറിയതെന്നും വ്യവസായി അന്വേഷണസംഘത്തോട് മൊഴി നല്‍കി.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടപാട് ഡി. മണിയുമായി തന്നെയായിരുന്നുവെന്ന നിലപാടില്‍ പ്രവാസി വ്യവസായി ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ വിഗ്രഹക്കടത്തില്‍ പങ്കില്ലെന്നാണ് ഡി.മണി ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ച് പറഞ്ഞത്. ഡിണ്ടിഗലിലെ ചോദ്യം ചെയ്യലില്‍ ഡി. മണി അന്വേഷണസംഘത്തോട് കാര്യമായി സഹകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് ഹാജരാകാന്‍ എസ്ഐടി മണിയെ ആവശ്യപ്പെട്ടത്. മണിയെ ചോദ്യം ചെയ്യുന്നതിന് മുമ്പ് പ്രവാസി വ്യവസായില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടുകയാണ് അന്വേഷണസംഘം.

Continue Reading

kerala

പക്ഷിപ്പനി; ആലപ്പുഴയില്‍ ചിക്കന്‍ വിഭവങ്ങള്‍ വില്‍ക്കുന്നതിന് നിരോധനം

ചിക്കന്‍ വിഭവങ്ങള്‍ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെ പ്രതിസന്ധിയിലായി ആലപ്പുഴയിലെ ഹോട്ടല്‍ വ്യാപാര മേഖല.

Published

on

ആലപ്പുഴ: പക്ഷിപ്പനിയെ തുടര്‍ന്ന് ആലപ്പുഴയില്‍ ചിക്കന്‍ വിഭവങ്ങള്‍ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെ പ്രതിസന്ധിയിലായി ആലപ്പുഴയിലെ ഹോട്ടല്‍ വ്യാപാര മേഖല. ശീതീകരിച്ച മാംസത്തിനു പോലും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഹോട്ടലുടമ സംഘടന ഭാരവാഹികള്‍ കലക്ടര്‍ക്ക് നിവേദനം നല്‍കി. കോഴിയിറച്ചി വ്യാപാര മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള പൗള്‍ട്രി ഫെഡറേഷന്‍ പ്രതിനിധികളും ആലപ്പുഴ കലക്ടര്‍ക്ക് നിവേദനം നല്‍കി.

ഇന്നലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ ചിക്കന്‍ വിഭവങ്ങള്‍ വില്‍ക്കുന്ന ഹോട്ടലുകളില്‍ പരിശോധന നടത്തിയിരുന്നു. പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയില്‍ ഇതുവരെ 24,309 പക്ഷികളെയാണ് കൊന്നൊടുക്കിയത്. കള്ളിങ് നടത്തിയ പ്രദേശങ്ങളില്‍ അണു നശീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അതേസമയം, 31 വരെയുള്ള നിരോധനത്തിന്റെ ഫലം പരിശോധിച്ച ശേഷം നടപടി സ്വീകരിക്കാമെന്ന് കളക്ടര്‍ അറിയിച്ചു. ശീതീകരിച്ച മാംസം വില്‍ക്കാന്‍ അനുവദിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. പ്രോട്ടോക്കോള്‍ പാലിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

 

Continue Reading

kerala

കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; പ്രതികള്‍ പിടിയില്‍

പെണ്‍കുട്ടി പെരിന്തല്‍മണ്ണയില്‍ നിന്ന് കോഴിക്കോട്ടേക്ക് 23ന് എത്തുകയും തുടര്‍ന്ന് പീഡനത്തിരയാവുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Published

on

കോഴിക്കോട്: മയക്കുമരുന്ന് നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു. കാസര്‍കോട് സ്വദേശികളായ ഷമീം, റായിസ് എന്നിവര്‍ പിടിയില്‍. പെരിന്തല്‍മണ്ണ സ്വദേശിനിക്കാണ് മയക്ക്മരുന്ന് നല്‍കി പീഡിപ്പിച്ചത്. ബീച്ചില്‍ നിന്ന് താമസസൗകര്യവും ഭക്ഷണവും നല്‍കാമെന്ന് പറഞ്ഞ് ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി മയക്ക് മരുന്ന് നല്‍കി കുട്ടിയെ പീഡിപ്പിക്കികയായിരുന്നു. തുടര്‍ന്ന് 4,000 രൂപ നല്‍കി കോഴിക്കോട് ബീച്ചില്‍ ഇറക്കി വിടുകയും ചെയ്തു.

പെണ്‍കുട്ടി പെരിന്തല്‍മണ്ണയില്‍ നിന്ന് കോഴിക്കോട്ടേക്ക് 23ന് എത്തുകയും തുടര്‍ന്ന് പീഡനത്തിരയാവുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കി പല തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. പീഡനത്തിന് ശേഷം ബീച്ചില്‍ ഇറക്കിവിട്ട പെണ്‍കുട്ടിയെ പെരിന്തല്‍മണ്ണ പൊലീസ് കണ്ടെത്തുകയും മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

 

Continue Reading

Trending