Connect with us

Sports

റൂബൻ അമോറിമിനെ പുറത്താക്കി മാഞ്ചസ്റ്റർ യുനൈറ്റഡ്

ഞാൻ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ മാനേജറാവാനാണ് എത്തിയത്, കോച്ചായിട്ടല്ല’ എന്ന അദ്ദേഹത്തിന്റെ പ്രസ്താവന വിവാദമായി.

Published

on

മാഞ്ചസ്റ്റർ: പരിശീലകൻ റൂബൻ അമോറിമിനെ പുറത്താക്കി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഭീമന്മാരായ മാഞ്ചസ്റ്റർ യുനൈറ്റഡ്. 2024 നവംബറിൽ എറിക് ടെൻ ഹാഗിന് പകരം ഓൾഡ് ട്രാഫോഡിലെത്തിയ പോർച്ചുഗീസ് കോച്ചിന്റെ 14 മാസത്തെ കാലയളവിനാണ് അവസാനമായത്. ക്ലബ്ബിലെ മുൻ താരം ഡാരൻ ഫ്‌ളച്ചർ ഇടക്കാല മാനേജറാവും.

‘പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുനൈറ്റഡിന് ഉയർന്ന ലീഗ് ഫിനിഷിങ്ങിനുള്ള മികച്ച അവസരം നൽകുന്നതിന് ഇപ്പോൾ മാറ്റം വരുത്തേണ്ട സമയമാണെന്ന് ക്ലബ്ബ് നേതൃത്വം തീരുമാനിച്ചിരിക്കുന്നു. റൂബന്റെ സംഭാവനകൾക്ക് നന്ദി പറയുന്നു. നല്ല ഭാവി ആശംസിക്കുന്നു.’

അമോറിമിന്റെ അവസാന മത്സരം ലീഡ്‌സ് യുനൈറ്റഡിനെതിരായ 1-1 സമനിലയായിരുന്നു. ആ മത്സരത്തിനു ശേഷമുള്ള പത്രസമ്മേളനത്തിൽ ക്ലബ്ബ് മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചതാണ് പുറത്താക്കലിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ‘ഞാൻ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ മാനേജറാവാനാണ് എത്തിയത്, കോച്ചായിട്ടല്ല’ എന്ന അദ്ദേഹത്തിന്റെ പ്രസ്താവന വിവാദമായി. സ്‌കൗട്ടിങ് ഡിപ്പാർട്ട്‌മെന്റും സ്‌പോർട്ടിങ് ഡയറക്ടർ ജേസൺ വിൽകോക്‌സും തങ്ങളുടെ ജോലി യഥാവാധി നിർവഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കാര്യമായ താരങ്ങളെ എത്തിക്കാൻ കഴിയാത്തതിലുള്ള അതൃപ്തി അമോറിമിനെ ക്ലബ്ബ് ഉടമകളുമായി അകറ്റിയിരുന്നു എന്നാണ് സൂചന. അവസാന 5 മത്സരങ്ങളിൽ ഒരു ജയം മാത്രമാണ് ടീമിന് നേടാൻ കഴിഞ്ഞത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

75-ാമത് ദേശീയ സീനിയർ ബാസ്കറ്റ്ബാൾ: കേരള പുരുഷ–വനിത ടീമുകൾക്ക് ജയത്തോടെ തുടക്കം

കഴിഞ്ഞ വർഷത്തെ റണ്ണറപ്പുകളായ വനിതകൾ ഗുജറാത്തിനെ 91–22 എന്ന ഏകപക്ഷീയ സ്കോറിന് തകർത്തപ്പോൾ, പുരുഷ ടീം പശ്ചിമ ബംഗാളിനെതിരെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 80–79ന് വിജയം നേടി.

Published

on

ചെന്നൈ: ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ ഞായറാഴ്ച ആരംഭിച്ച 75-ാമത് ദേശീയ സീനിയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ പുരുഷ, വനിത ടീമുകൾ വിജയത്തോടെ കാമ്പയിൻ തുടങ്ങി. കഴിഞ്ഞ വർഷത്തെ റണ്ണറപ്പുകളായ വനിതകൾ ഗുജറാത്തിനെ 91–22 എന്ന ഏകപക്ഷീയ സ്കോറിന് തകർത്തപ്പോൾ, പുരുഷ ടീം പശ്ചിമ ബംഗാളിനെതിരെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 80–79ന് വിജയം നേടി.

പുരുഷന്മാരുടെ മത്സരത്തിൽ അവസാന സെക്കൻഡിൽ ആരോൺ ബ്ലെസ്സൺ നേടിയ നിർണായക രണ്ട് പോയന്റുകളാണ് കേരളത്തിന് വിജയം സമ്മാനിച്ചത്. സെജിൻ മാത്യു 23 പോയന്റുമായി ടോപ് സ്കോററായി; ജിഷ്ണു ജി. നായർ 15 പോയന്റും നേടി.

വനിതകളിൽ ജയലക്ഷ്മി 15 പോയന്റുമായി ടോപ് സ്കോററായി. അക്ഷയ ഫിലിപ്പും സൂസൻ ഫ്ലോറന്റീനയും 14 പോയന്റുകൾ വീതം നേടി. ആദ്യ മത്സരങ്ങളിലെ ശക്തമായ പ്രകടനത്തോടെ ഇരുടീമുകളും ടൂർണമെന്റിൽ ആത്മവിശ്വാസം നേടി മുന്നേറുകയാണ്.

Continue Reading

News

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: വോള്‍വ്‌സിന് ആദ്യജയം

ജോണ്‍ അറിയാസ് (4), ഹുവാങ് ഹീ ചാന്‍ (31, പെനാല്‍റ്റി), മാത്യൂസ് മാനെ (41) എന്നിവര്‍ ആദ്യ പകുതിയില്‍ നേടിയ ഗോളുകളാണ് വിജയം ഉറപ്പിച്ചത്.

Published

on

ലണ്ടന്‍: നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണില്‍ വോള്‍വ്‌സ് ആദ്യജയം സ്വന്തമാക്കി. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ വെസ്റ്റ് ഹാമിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു. ജോണ്‍ അറിയാസ് (4), ഹുവാങ് ഹീ ചാന്‍ (31, പെനാല്‍റ്റി), മാത്യൂസ് മാനെ (41) എന്നിവര്‍ ആദ്യ പകുതിയില്‍ നേടിയ ഗോളുകളാണ് വിജയം ഉറപ്പിച്ചത്. ആറ് പോയന്റുമായി പട്ടികയുടെ അടിത്തട്ടില്‍ 20-ാം സ്ഥാനത്തുള്ള വോള്‍വ്‌സിന് ഇതുവരെ ഒരു ജയവും മൂന്ന് സമനിലയും 16 തോല്‍വിയുമാണ്. തരംതാഴ്ത്തല്‍ ഭീഷണി ശക്തമാണ്.

പോയന്റ് പട്ടികയില്‍ ലീഡ് കൂട്ടി ആഴ്‌സനല്‍ കിരീടപ്പോരാട്ടത്തില്‍ മുന്നേറുന്നു. ബോണ്‍മൗത്തിന്റെ മൈതാനത്ത് പത്താം മിനിറ്റില്‍ പിറകിലായ ശേഷമാണ് ഗണ്ണേഴ്‌സ് തിരിച്ചടിച്ചത്. എവാനില്‍സണ്‍ (10) ബോണ്‍മൗത്തിനെ മുന്നിലെത്തിച്ചെങ്കിലും 16-ാം മിനിറ്റില്‍ ഗബ്രിയേല്‍ സമനില നേടി. രണ്ടാം പകുതിയില്‍ ഡെക്ലാന്‍ റൈസ് (54, 71) ഇരട്ടഗോള്‍ നേടി വിജയം ഉറപ്പിച്ചു. 76-ാം മിനിറ്റില്‍ എലി ജൂനിയര്‍ ക്രൂപ്പി ഒരു ഗോള്‍ മടക്കിയെങ്കിലും 32 ജയം ആഴ്‌സനലിനൊപ്പം. 20 മത്സരങ്ങളില്‍ 48 പോയന്റുമായാണ് ആഴ്‌സനല്‍ മുന്നില്‍.

ലീഡ്‌സ് യുനൈറ്റഡിനെതിരെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സമനിലയില്‍ തളര്‍ന്നു. 62-ാം മിനിറ്റില്‍ ബ്രണ്ടന്‍ ആരോണ്‍സണ്‍ ലീഡ്‌സിനെ മുന്നിലെത്തിച്ചെങ്കിലും 65-ാം മിനിറ്റില്‍ മാത്യൂസ് കുഞ്ഞ റെഡ് ഡെവിള്‍സിനായി സമനില ഗോള്‍ നേടി. മാഞ്ചസ്റ്റര്‍ സിറ്റിചെല്‍സി മത്സരം ഞായറാഴ്ച നടക്കാനിരിക്കെ, 31 പോയന്റുമായി യുനൈറ്റഡ് അഞ്ചാം സ്ഥാനത്താണ്.

 

Continue Reading

News

ടി20 ലോകകപ്പ് ലീഗ് മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബംഗ്ലാദേശ്

ടി20 ലോകകപ്പ് ലീഗ് മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനോട് (ബിസിബി) രാജ്യത്തിന്റെ കായിക മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

Published

on

ന്യൂഡല്‍ഹി/ധാക്ക: ബിസിസിഐയുടെ നിര്‍ദ്ദേശപ്രകാരം ബംഗ്ലാദേശ് പേസര്‍ മുസ്തഫിസൂര്‍ റഹ്‌മാനെ ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കിയ സംഭവത്തെ തുടര്‍ന്ന്, ”കളിക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ഗുരുതര ആശങ്കകള്‍” ചൂണ്ടിക്കാട്ടി ടി20 ലോകകപ്പ് ലീഗ് മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനോട് (ബിസിബി) രാജ്യത്തിന്റെ കായിക മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ മാസം അബുദാബിയില്‍ നടന്ന ഐപിഎല്‍ ലേലത്തില്‍ 9.20 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആര്‍) സ്വന്തമാക്കിയ മുസ്തഫിസൂറിനെ, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ബിസിസിഐയുടെ നിര്‍ദ്ദേശപ്രകാരം ഫ്രാഞ്ചൈസി വിട്ടയച്ചത്. ഇതിനെത്തുടര്‍ന്ന് ചേര്‍ന്ന അടിയന്തര ബോര്‍ഡ് യോഗത്തിന് ശേഷം ബിസിബി പ്രസിഡന്റ് അമിനുല്‍ ഇസ്ലാം ബുള്‍ബുള്‍ പരസ്യ പ്രതികരണത്തില്‍ നിന്ന് വിട്ടുനിന്നു.

എന്നാല്‍, സര്‍ക്കാര്‍ ഉപദേഷ്ടാവ് ആസിഫ് നസ്രുള്‍ ഫേസ്ബുക്കില്‍ നടത്തിയ കുറിപ്പില്‍, ബംഗ്ലാദേശിന്റെ നാല് ലീഗ് മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റാന്‍ ജയ് ഷായുടെ നേതൃത്വത്തിലുള്ള ഐസിസിയോട് ഔപചാരികമായി ആവശ്യപ്പെടാന്‍ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയതായി വ്യക്തമാക്കി.

”കരാറിലായിട്ടും ഒരു ബംഗ്ലാദേശ് താരത്തിന് ഇന്ത്യയില്‍ കളിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ദേശീയ ടീം ലോകകപ്പിനായി ഇന്ത്യയിലേക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ കഴിയുമോ എന്ന ചോദ്യമാണ് ഉയരുന്നത്,” നസ്രുള്‍ പറഞ്ഞു.

നിലവില്‍ ബംഗ്ലാദേശിന് ഇന്ത്യയില്‍ നിശ്ചയിച്ചിരിക്കുന്ന മത്സരങ്ങള്‍:

ഫെബ്രുവരി 7 – വെസ്റ്റ് ഇന്‍ഡീസിനെതിരെ (കൊല്‍ക്കത്ത)

ഫെബ്രുവരി 9 – ഇറ്റലിക്കെതിരെ (കൊല്‍ക്കത്ത)

ഫെബ്രുവരി 14 – ഇംഗ്ലണ്ടിനെതിരെ (കൊല്‍ക്കത്ത)

ഫെബ്രുവരി 17 – നേപ്പാളിനെതിരെ (മുംബൈ)

അതേസമയം, ടൂര്‍ണമെന്റിന് ഒരു മാസം മാത്രം ശേഷിക്കെ മത്സരങ്ങള്‍ മാറ്റുക അസാധ്യമാണെന്ന് ബിസിസിഐ വൃത്തങ്ങള്‍ പ്രതികരിച്ചു. ”ഇത് വലിയ ലോജിസ്റ്റിക് വെല്ലുവിളിയാണ്. ടീമുകളുടെ യാത്രയും ഹോട്ടല്‍ ബുക്കിംഗും ബ്രോഡ്കാസ്റ്റ് ക്രൂവും ഉള്‍പ്പെടെ എല്ലാം ക്രമീകരിച്ചുകഴിഞ്ഞു. ദിവസേന മൂന്ന് മത്സരങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍, ഒരു മത്സരം ശ്രീലങ്കയിലേക്ക് മാറ്റുന്നത് പ്രായോഗികമല്ല,” വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇതിനിടെ, ഇന്ത്യ-ബംഗ്ലാദേശ് ബന്ധം അടുത്തകാലത്ത് ഗുരുതര പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇന്ത്യയിലേക്ക് പലായനം ചെയ്ത മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനു പിന്നാലെ, ഇരുരാജ്യ ബന്ധത്തില്‍ വലിയ സംഘര്‍ഷമാണ് നിലനില്‍ക്കുന്നത്. ഈ രാഷ്ട്രീയ പശ്ചാത്തലമാണ് മുസ്തഫിസൂറിനെ ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തിന് വഴിയൊരുക്കിയതെന്നാണ് വിലയിരുത്തല്‍.

Continue Reading

Trending