kerala
ഇസ്ലാം ഓഫ് തോട്ട് ബെസ്റ്റ് എഡിറ്റര്‍ അവാര്‍ഡ് കമാല്‍ വരദൂരിന്
മലപ്പുറം: ഇസ്ലാം ഓഫ് തോട്ട് ബെസ്റ്റ് എഡിറ്റര്‍ അവാര്‍ഡിന് ചന്ദ്രിക പത്രാധിപര്‍ കമാല്‍ വരദൂര്‍ അര്‍ഹനായി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെടുന്ന പുരസ്കാരം ജനുവരി 24ന് വൈകുന്നേരം മലപ്പുറം ഭാഷാ അനുസ്മരണ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുസ്ലിം സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമ്മാനിക്കും.
1996 മുതല്‍ ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്ന കമാല്‍ വരദൂര്‍ 2021 മുതല്‍ പത്രത്തിന്റെ പത്രാധിപരായി സേവനം അനുഷ്ഠിച്ചുവരുന്നു. രാജ്യാന്തര തലത്തില്‍ പ്രശസ്തനായ കായിക മാധ്യമപ്രവര്‍ത്തകനായ അദ്ദേഹം ഫിഫ ലോകകപ്പ്, ഒളിമ്പിക്സ്, ക്രിക്കറ്റ് ലോകകപ്പ് തുടങ്ങിയ പ്രധാന അന്താരാഷ്ട്ര കായികമേളകള്‍ ചന്ദ്രികയ്ക്കായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
എഡിറ്ററെന്ന നിലയില്‍ ചുമതലയേറ്റ ശേഷം പത്രത്തിന്റെ രൂപകല്‍പ്പനയിലും വാര്‍ത്താ വിന്യാസത്തിലും നടപ്പാക്കിയ സൃഷ്ടിപരവും ആകര്‍ഷകവുമായ മാറ്റങ്ങളാണ് അവാര്‍ഡിന് പരിഗണിച്ചതെന്ന് ഇസ്ലാം ഓഫ് തോട്ട് അവാര്‍ഡ് ജൂറി കമ്മിറ്റി അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുള്ള കമാല്‍ വരദൂര്‍ കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന പ്രസിഡന്റായും കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളിലുമായി പ്രവര്‍ത്തിച്ച അനുഭവസമ്പത്തുള്ള മാധ്യമപ്രവര്‍ത്തകനാണ്.
kerala
തിരുവനന്തപുരത്ത് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മേയറില്ല; 22 പേരുടെ പട്ടികയില്‍ വിവി രാജേഷിനെ ഉള്‍പ്പെടുത്തിയില്ല
ഗവര്‍ണര്‍ക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയന്, ഉയര്‍ന്ന സൈനിക – പൊലീസ് ഉദ്യോഗസ്ഥര്‍, ബിജെപി നേതാക്കളുമടക്കം 22 പേരാണ് വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തുന്നത്.
തിരുവനന്തപുരത്ത് വന്‍ വിജയം നേടി അധികാരം പിടിച്ച ശേഷം ആദ്യമായി തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മേയര്‍ ഇല്ല.
ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ മുതല്‍ ബിജെപി നേതാക്കള്‍ വരെ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തുമ്പോഴാണ് മേയര്‍ വിവി രാജേഷിന്റെ അസാന്നിധ്യം ചര്‍ച്ചയാവുന്നത്. തിരുവനന്തപുരത്തെ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ബിജെപി മേയര്‍ ഉണ്ടാകുമെന്ന് ഏറെക്കാലമായി ബിജെപി നേതൃത്വം മുഴക്കുന്ന മുദ്രാവാക്യം കൂടിയാണ്.അതിനിടയിലാണ് സുരക്ഷാ കാരണങ്ങളാലാണ് മേയര്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തില്ല എന്ന വിവരം.
സാധാരണ പ്രധാനമന്ത്രി, രാഷ്ട്രപതി പോലുള്ള ഉന്നത സ്ഥാനീയര്‍ തിരുവനന്തപുരത്ത് എത്തുമ്പോള്‍ സ്വീകരിക്കാന്‍ മേയര്‍ പോകുന്നത് പതിവാണ്.
ഗവര്‍ണര്‍ക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയന്, ഉയര്‍ന്ന സൈനിക – പൊലീസ് ഉദ്യോഗസ്ഥര്‍, ബിജെപി നേതാക്കളുമടക്കം 22 പേരാണ് വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തുന്നത്. തിരുവനന്തപുരത്ത് പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ട് പരിപാടികളില്‍ മേയര്‍ പങ്കെടുക്കുന്നുണ്ടെന്നും ഇവിടങ്ങളില്‍ പ്രധാനമന്ത്രി എത്തുന്നതിന് മുന്‍പ് വേദിയില്‍ എത്തേണ്ടതിനാലാണ് മേയര്‍ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാത്തതെന്നുമാണ് വിശദീകരണം.
kerala
ഹൃദയമാറ്റ ശസ്ത്രക്രിയക്ക് പിന്നാലെ മരണം; ദുര്‍ഗയുടെ സംസ്കാരം ഇന്ന്
ഇന്നലെ രാത്രി പത്തുമണിയോടെയാണ് 22കാരിയായ ദുര്‍ഗ കാമി മരിച്ചത്.
കൊച്ചി: ഹൃദയമാറ്റ ശസ്ത്രക്രിയക്ക് ശേഷം തുടര്‍ചികിത്സക്കിടെ മരിച്ച നേപ്പാള്‍ സ്വദേശി ദുര്‍ഗ കാമിയുടെ സംസ്കാരം ഇന്ന് കൊച്ചിയില്‍. ഇന്നലെ രാത്രി പത്തുമണിയോടെയാണ് 22കാരിയായ ദുര്‍ഗ കാമി മരിച്ചത്. 12 മണിക്ക് കളമശേരി സഭ സെമിത്തേരിയില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും.
കഴിഞ്ഞമാസം 22നാണ് നേപ്പാള്‍ സ്വദേശിയായ ദുര്‍ഗയ്ക്ക് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്. രാജ്യത്ത് ആദ്യമായാണ് സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റി ശസ്ത്രക്രിയ നടന്നത്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ശാസ്ത്രക്രിയയ്ക്ക് ശേഷവും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം വൈകിട്ടോടുകൂടി ദുര്‍ഗകാമിയുടെ ആരോഗ്യനില മോശമാവുകയായിരുന്നു.
മരിച്ച കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയമാണ് ദുര്‍ഗാമിക്ക് മാറ്റിവെച്ചിരുന്നത്. ഒരു വര്‍ഷത്തോളം ജനറല്‍ ആശുപത്രിയില്‍ ആയിരുന്നു ദുര്‍ഗകാമിയുടെ ചികിത്സ. തുടര്‍ന്നായിരുന്നു ശസ്ത്രക്രിയയും. എന്നാല്‍ ഫിസിയോതെറാപ്പി അടക്കമുള്ള ചികിത്സകള്‍ നടത്തിവരുകയായിരുന്നു.
kerala
നോവായി ദുര്‍ഗ; ഹൃദയം മാറ്റിവെച്ച നേപ്പാള്‍ സ്വദേശിനി മരിച്ചു
ഡാനണ്‍ എന്ന അപൂര്‍വ ജനിതരോഗം ബാധിച്ച് ഹൃദയം തകരാറിലായ ദുര്‍ഗയ്ക്ക് ഡിസംബര്‍ 22 നാണ് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നത്.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവെച്ച നേപ്പാള്‍ സ്വദേശിനി മരിച്ചു. ദുര്‍ഗ കാമി (21)യാണ് മരിച്ചത്. ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഡാനണ്‍ എന്ന അപൂര്‍വ ജനിതരോഗം ബാധിച്ച് ഹൃദയം തകരാറിലായ ദുര്‍ഗയ്ക്ക് ഡിസംബര്‍ 22 നാണ് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നത്. ആരോഗ്യം മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ജീവന്‍രക്ഷ മെഷീനുകളുടെ പിന്തുണയോടെ കഴിഞ്ഞ ദിവസം മാറ്റുകയും സാധാരണ നിലയിലേക്ക് എത്തുകയും ചെയ്തിരുന്നു. തുര്‍ന്ന് ഫിസിയോതെറാപ്പിയും ആരംഭിച്ചിരുന്നു.
ഇന്ന് വൈകീട്ട് മൂന്ന് മണിയോടുകൂടി ദുര്‍ഗയുടെ ആരോഗ്യനില വഷളാവുകയും ഹൃദയസ്തംഭനം ഉണ്ടാകുകയുമായിരുന്നു.
മസ്തിഷ്കമരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയമാണ് ദുര്‍ഗയ്ക്ക് മാറ്റിവെച്ചിരുന്നത്. ഹൃദയഭിത്തികള്‍ക്ക് കനംകൂടുന്ന ഹൈപ്പര്‍ ഹെര്‍ഡിക്ടറി കാര്‍ഡിയോമയോപ്പതിയായിരുന്നു ദുര്‍ഗയ്ക്ക് ബാധിച്ചിരുന്നത്. നേപ്പാള്‍ ഗഞ്ചില്‍ മലയാളി നടത്തുന്ന അനാഥാലയത്തിലാണ് ദുര്‍ഗ വളര്‍ന്നത്. ബിരുദ വിദ്യാര്‍ഥിനിയാണ്.
-
News2 days agoഗസ്സയുടെ ‘സമാധാന സമിതി’യില്‍ ചേര്‍ന്ന് യുദ്ധക്കുറ്റവാളി നെതന്യാഹു
-
india2 days agoഎസ്ഐആര്‍; ‘വോട്ടര്‍ പട്ടിക പരിഷ്കരണം നടത്തുന്ന രീതി സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ക്ക് അനുസൃതമായിരിക്കണം’
-
kerala2 days agoമുരാരി ബാബുവിനെതിരെ അന്വേഷണം ശക്തമാക്കി വിജിലന്‍സ്; ചങ്ങനാശ്ശേരിയിലെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു
-
kerala2 days agoദീപകിന്റെ ആത്മഹത്യ കേസ്; വീഡിയോ പ്രചരിപ്പിച്ച ഷിംജിത പിടിയില്‍
-
india2 days agoകര്‍ണാടകയില്‍ ദര്‍ഗയ്ക്ക് നേരെ അമ്പെയ്യുന്നതായി ആംഗ്യം; ഹിന്ദുത്വ നേതാവിനെതിരെ കേസ്
-
News15 hours agoട്രംപിന്റെ ബോര്‍ഡ് ഓഫ് പീസ് അംഗങ്ങളായി സൗദിയടക്കമുള്ള രാജ്യങ്ങള്‍; ഒന്നും മിണ്ടാതെ ഇന്ത്യ
-
More2 days agoഗസ്സയിൽ രണ്ട് കുഞ്ഞുങ്ങളും മൂന്ന് മാധ്യമപ്രവർത്തകരുമുൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു
-
Cricket17 hours agoടി20 ലോകകപ്പിനായി ഇന്ത്യയിലേക്കില്ല; നിലപാടില്‍ ഉറച്ച് ബംഗ്ലാദേശ്
