Connect with us

News

മമ്മൂക്കയുമല്ല ലാലേട്ടനുമല്ല; ‘പാട്രിയറ്റ്’ ആദ്യ കാരക്ടര്‍ പോസ്റ്ററായി നയന്‍താര

അധികം വൈകാതെ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ലുക്കുകള്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷ.

Published

on

മമ്മൂട്ടിയും മോഹന്‍ലാലും 19 വര്‍ഷത്തിന് ശേഷം വീണ്ടും ഒരുമിക്കുന്ന ചിത്രമായ ‘പാട്രിയറ്റ്’ സിനിമാ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ഈ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നുണ്ട്.

ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ കാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. ആരാധകര്‍ മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ ലുക്ക് ആയിരിക്കും ആദ്യം പുറത്തുവരികെന്ന് കരുതിയിരിക്കെ, നായിക നയന്‍താരയുടെ കാരക്ടര്‍ ലുക്ക് ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. അധികം വൈകാതെ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ലുക്കുകള്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷ.

‘വിമത ശബ്ദങ്ങള്‍ ദേശസ്‌നേഹത്തിന്റേതാണ്… ദേശദ്രോഹികള്‍ നിറയുന്ന ഈ ലോകത്ത് ഒരു ദേശസ്‌നേഹിയാകൂ’ എന്ന ശക്തമായ കുറിപ്പോടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.

നയന്‍താരയ്ക്ക് പുറമെ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, രേവതി, സെറിന്‍ ഷിഹാബ്, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങി നിരവധി പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. നേരത്തെ തന്നെ ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും കിച്ചപ്പു ഫിലിംസിന്റെയും ബാനറില്‍ ആന്റോ ജോസഫും കെ.ജി. അനില്‍കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഏപ്രില്‍ 23-നാണ് ‘പാട്രിയറ്റ്’ റിലീസിനെത്തുമെന്നാണ് വിവരം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ പിടിയില്‍

ഇന്നു നടക്കുന്ന ഡിവൈഎഫ്‌ഐ പത്തനംതിട്ട ബ്ലോക്ക് സമ്മേളനത്തില്‍ പ്രതിനിധിയായി പങ്കെടുക്കേണ്ട നേതാവായിരുന്നു സഞ്ജു മനോജ്

Published

on

പത്തനംതിട്ട: ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പത്തനംതിട്ടയില്‍ പിടിയിലായി. സഞ്ജു മനോജ് ( 24 വയസ്) , മുഹമ്മദ് ആഷിഖ് (19 വയസ്) എന്നിവരാണ് പിടിയിലായത്. രണ്ടു കിലോ കഞ്ചാവ് ഇവരില്‍ നിന്നും കണ്ടെടുത്തു. റാന്നി പെരുമ്പുഴ പാലത്തിന് സമീപം പൊലീസ് ഡാന്‍സാഫ് സംഘം നടത്തിയ തിരച്ചിലിലാണ് ഇവര്‍ പിടിയിലായത്.

രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരുടെ കാര്‍ കുറുകെ പൊലീസ് വാഹനം നിര്‍ത്തി തടഞ്ഞിട്ടാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. പിടികൂടിയ ഉടന്‍ തന്നെ ഇരുവരുടേയും മൊബൈല്‍ ഫോണ്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് കസ്റ്റഡിയിലുള്ള സഞ്ജുവിന്റെ ഫോണിലേക്ക് ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കള്‍ വിളിച്ചിരുന്നു.

ഇന്നു നടക്കുന്ന ഡിവൈഎഫ്‌ഐ പത്തനംതിട്ട ബ്ലോക്ക് സമ്മേളനത്തില്‍ പ്രതിനിധിയായി പങ്കെടുക്കേണ്ട നേതാവായിരുന്നു സഞ്ജു മനോജ്. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായിട്ടാണ് ഡിവൈഎഫ്‌ഐ നേതാക്കള്‍ സഞ്ജുവിനെ വിളിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോണെടുത്ത സിഐയാണ് കഞ്ചാവുമായി കസ്റ്റഡിയിലെടുത്ത കാര്യം അറിയിച്ചത്.

Continue Reading

News

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് വീണ്ടും; കണ്ണൂരില്‍ 77കാരന് 45 ലക്ഷം രൂപ നഷ്ടമായി

അനധികൃത പണമിടപാട് നടത്തിയെന്നാരോപിച്ചാണ് തട്ടിപ്പുകാര്‍ വയോധികനെ ഭീഷണിപ്പെടുത്തിയത്.

Published

on

കണ്ണൂര്‍: കണ്ണൂരില്‍ ഡിജിറ്റല്‍ അറസ്റ്റ് എന്ന വ്യാജനാടകത്തിലൂടെ വീണ്ടും ലക്ഷങ്ങളുടെ തട്ടിപ്പ്. തലശ്ശേരി സ്വദേശിയായ 77 വയസുകാരനാണ് തട്ടിപ്പിന് ഇരയായത്. അനധികൃത പണമിടപാട് നടത്തിയെന്നാരോപിച്ചാണ് തട്ടിപ്പുകാര്‍ വയോധികനെ ഭീഷണിപ്പെടുത്തിയത്.

തുടര്‍ന്ന് അറസ്റ്റ് വാറണ്ട് വാട്‌സ് ആപ്പ് വഴി അയച്ചുകൊടുത്ത്, അറസ്റ്റ് ഒഴിവാക്കണമെങ്കില്‍ കൈവശമുള്ള പണം സര്‍ക്കാര്‍ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. ഇതുവഴി വയോധികനില്‍ നിന്ന് 45 ലക്ഷം രൂപയാണ് തട്ടിപ്പുകാര്‍ കൈക്കലാക്കിയത്.

ദിവസങ്ങള്‍ക്ക് ശേഷം മാത്രമാണ് സംഭവിച്ച തട്ടിപ്പ് സംബന്ധിച്ച് വയോധികന്‍ ബന്ധുക്കളെ അറിയിച്ചത്. തുടര്‍ന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല.

Continue Reading

News

മലപ്പുറത്ത് എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസ്

Published

on

മലപ്പുറം: മലപ്പുറത്ത് എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ചു. മഞ്ചേരി പുല്ലാര സ്വദേശിയായ മുഹമ്മദിന്റെ മകന്‍ അഹമ്മദുല്‍ അസഫാണ് മരിച്ചത്. സംഭവം ഇന്നലെ വൈകിട്ട്. വണ്ടൂര്‍ ചെട്ടിയാറമ്മലിലുള്ള മാതാവിന്റെ വീട്ടില്‍ കഴിയുകയായിരുന്ന കുഞ്ഞിനെ ഉച്ചയോടെ അനക്കമില്ലാതെ കണ്ടെത്തിയതിനെ തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മുഹമ്മദിന്റെ നാല് മക്കളില്‍ ഏറ്റവും ഇളയവനാണ് അഹമ്മദുല്‍ അസഫ്.

കുട്ടിയുടെ മാതാവിന് മാനസിക ബുദ്ധിമുട്ടുകള്‍ ഉള്ളതായി സൂചനയുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു. സംഭവത്തില്‍ വണ്ടൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. കുഞ്ഞിന്റെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്കായി മാറ്റി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാകൂ.

Continue Reading

Trending