Connect with us

kerala

കഴക്കൂട്ടത്ത് സ്റ്റേഷന് മുന്നിലിരുന്ന് മദ്യപിച്ച പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍; ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

പോലീസിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കിയെന്നും ഗുരുതരമായ അച്ചടക്കലംഘനവും അധികാര ദുര്‍വിനിയോഗവുമാണ് നടന്നതെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി

Published

on

തിരുവനന്തപുരം: കഴക്കൂട്ടം പോലീസ് സ്റ്റേഷന് തൊട്ടുമുമ്പില്‍വെച്ച് പരസ്യമായി മദ്യപിച്ച ആറ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പോലീസിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കിയെന്നും ഗുരുതരമായ അച്ചടക്കലംഘനവും അധികാര ദുര്‍വിനിയോഗവുമാണ് നടന്നതെന്നും ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടേതാണ് നടപടി.

എസ്.ഐ. ബിനു, അരുണ്‍, സി.പി.ഒമാരായ അരുണ്‍, രതീഷ്, മനോജ്, അഖില്‍രാജ് എന്നിവരെയാണ് സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. സ്റ്റേഷന് മുന്നിലെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ വാഹനത്തിലിരുന്നായിരുന്നു ഉദ്യോഗസ്ഥരുടെ മദ്യപാനം. ഒരു വിവാഹ സല്‍ക്കാരത്തിന് പോകുന്നതിന് മുന്നോടിയായാണ് ഇവര്‍ മദ്യപിച്ചതെന്നാണ് പ്രാഥമികമായി വന്ന വിവരം.

ഉദ്യോഗസ്ഥര്‍ മദ്യപിച്ചത് ഡ്യൂട്ടിയിലായിരുന്നപ്പോഴാണെന്ന് സൈബര്‍ എ.സി.പി.യുടെ അന്വേഷണത്തില്‍ കണ്ടെത്തി. വാഹനമോടിക്കുന്ന സി.പി.ഒ ഉള്‍പ്പെടെയുള്ളവര്‍ മദ്യപിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് നാര്‍ക്കോട്ടിക് എ.സി.പി.യെ ചുമതലപ്പെടുത്തി. രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശമുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊറിയന്‍ സുഹൃത്തിന്റെ മരണം: എറണാകുളത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

ഇന്ന് രാവിലെ വീടിന് സമീപത്തെ ക്വാറിയിലെ വെള്ളക്കെട്ടിലാണ് ആദിത്യയുടെ മൃതദേഹം കണ്ടെടുത്തത്.

Published

on

കൊച്ചി: ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട കൊറിയന്‍ സുഹൃത്തിന്റെ മരണത്തില്‍ മനംനൊന്ത് എറണാകുളത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. തിരുവാങ്കുളം മാമല കക്കാട് കിണറ്റിങ്കല്‍ വീട്ടില്‍ മഹേഷിന്റെ മകള്‍ ആദിത്യയാണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ വീടിന് സമീപത്തെ ക്വാറിയിലെ വെള്ളക്കെട്ടിലാണ് ആദിത്യയുടെ മൃതദേഹം കണ്ടെടുത്തത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിദ്യാര്‍ത്ഥി മാനസികമായ വിഷമത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തുന്നത്. സംഭവസ്ഥലത്ത് നിന്നും പെണ്‍കുട്ടിയുടെ ബാഗും ആത്മഹത്യാക്കുറിപ്പും പോലീസിന് ലഭിച്ചു. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട കൊറിയന്‍ സുഹൃത്ത് മരിച്ചതില്‍ മനംനൊന്താണ് താന്‍ ജീവിതം അവസാനിപ്പിക്കുന്നത് എന്ന് കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ചോറ്റാനിക്കര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം പെണ്‍കുട്ടി സൂചിപ്പിച്ച ‘കൊറിയന്‍ യുവാവ്’ ആരാണെന്നും, ഇയാള്‍ യഥാര്‍ത്ഥത്തില്‍ മരിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കും. ഓണ്‍ലൈന്‍ ലോകത്തെ വ്യാജവാര്‍ത്തകളോ പ്രൊഫൈലുകളോ ആണോ പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ട്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കായി പോലീസ് ശേഖരിച്ചു.

Continue Reading

kerala

ട്വന്റി ട്വന്റി എന്‍ഡിഎ പ്രവേശനം; സാബു എം. ജേക്കബിന്റെ കമ്പനിയായ കിറ്റെക്സിനെതിരെ ഇഡി അന്വേഷണം നടക്കുന്നതിനിടെ

രണ്ടുതവണ കമ്പനിക്കെതിരേ ഇഡി നോട്ടീസ് നല്‍കിയിരുന്നു.

Published

on

By

കൊച്ചി: ട്വന്റി ട്വന്റി എന്‍ഡിഎയില്‍ എത്തിയത്, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബിന്റെ കമ്പനിയായ കിറ്റെക്‌സ് ഗ്രൂപ്പിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം കടുപ്പിക്കുന്നതിനിടെ എന്ന് റിപ്പോര്‍ട്ട്. രണ്ടുതവണ കമ്പനിക്കെതിരേ ഇഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, സാബു എം ജേക്കബ് ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് ട്വന്റി ട്വന്റിയുടെ എന്‍ഡിഎ പ്രവേശനം നടക്കുന്നത്.

കിറ്റെക്‌സ് ഗ്രൂപ്പിനെതിരേ ഫെമ നിയമലംഘനത്തിനാണ് ഇഡി കേസെടുത്തത്. വിദേശത്തേക്ക് പണമയച്ചതുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണം. ഇതിന്റെ ഭാഗമായി രണ്ടുതവണ നോട്ടീസ് അയച്ചെങ്കിലും സാബു എം. ജേക്കബ് ഹാജരായിരുന്നില്ല. പകരം, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ അയയ്ക്കുകയായിരുന്നു. വിഷയത്തില്‍ അന്വേഷണം മുറുകുന്നതിനിടെയാണ് സാബു എം. ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി ട്വന്റി എന്‍ഡിഎയുടെ ഭാഗമാകുന്നത്.

 

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ. പത്മകുമാര്‍ വീണ്ടും റിമാന്‍ഡില്‍

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വേലി തന്നെ വിളവ് തിന്നെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

Published

on

By

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേയ്ക്കാണ് കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തത്. ഫെബ്രുവരി 10ന് വീണ്ടും ഹാജരാക്കും. റിമാന്‍ഡ് 90 ദിവസം പിന്നിട്ടാല്‍ ജാമ്യഹര്‍ജി സമര്‍പ്പിക്കാനാണ് പത്മകുമാറിന്റെ നീക്കം. അതിന് മുമ്പ് പ്രാഥമിക കുറ്റപത്രമെങ്കിലും സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് എസ്‌ഐടി.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വേലി തന്നെ വിളവ് തിന്നെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ദേവസ്വം മിനുട്സില്‍ തിരുത്തല്‍ വരുത്തിയത് മനഃപൂര്‍വമാണെന്നാണ് എസ്ഐടി കണ്ടെത്തല്‍. പിച്ചളപാളി എന്നത് മാറ്റി ചെമ്പ് പാളി എന്നെഴുതി. ‘അനുവദിക്കുന്നു’ എന്നും മിനുട്സില്‍ സ്വന്തം കൈപ്പടയില്‍ എഴുതി. ഇതിന് പിന്നാലെയാണ് പോറ്റിയ്ക്ക് പാളികള്‍ കൈമാറിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Continue Reading

Trending