News
കേന്ദ്രത്തിനെതിരെ കര്‍ണാടക സര്‍ക്കാര്‍; മുഴുവന്‍ പഞ്ചായത്ത് ഓഫീസുകള്‍ക്കും ഇനി ഗാന്ധിജിയുടെ പേര് ചേര്‍ക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
പദ്ധതിയുടെ പേര്, രൂപ മാറ്റത്തില്‍ രാജ്യമെങ്ങും പ്രതിഷേധം കനക്കവെയാണ് കര്‍ണാടക സര്‍ക്കാരിന്റെ സുപ്രധാന തീരുമാനം.
ബെംഗളൂരു: സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്ത് ഓഫീസുകളുടെയും പേരിന് മുന്‍പ് മഹാത്മാ ഗാന്ധിയുടെ പേര് ചേര്‍ക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റത്തിനെതിരെ കര്‍ണാടക കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലായിരുന്നു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രഖ്യാപനം. പദ്ധതിയുടെ പേര്, രൂപ മാറ്റത്തില്‍ രാജ്യമെങ്ങും പ്രതിഷേധം കനക്കവെയാണ് കര്‍ണാടക സര്‍ക്കാരിന്റെ സുപ്രധാന തീരുമാനം.
കഴിഞ്ഞ ദിവസമാണ് ബെംഗളൂരു ഫ്രീഡം പാര്‍ക്കില്‍ ‘MGNREGA ബച്ചാവോ സംഗ്രാം’ എന്ന പേരില്‍ കര്‍ണാടക സര്‍ക്കാര്‍ പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ രൂക്ഷമായ ഭാഷയിലാണ് സിദ്ധരാമയ്യ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചത്. മഹാത്മാ ഗാന്ധിയുടെ പേരുള്ളത് ബിജെപി സര്‍ക്കാരിന് സഹിക്കാന്‍ പോലും കഴിയുന്നില്ല. ജനങ്ങളുടെ മനസിനെ കബളിപ്പിക്കാന്‍ വേണ്ടി പദ്ധതിക്ക് അവര്‍ മനഃപൂര്‍വം റാം എന്ന പേര് നല്കി. പാവപ്പെട്ടവര്‍ ഇപ്പോഴും പാവപ്പെട്ടവരായിത്തന്നെ ഇരിക്കണം എന്നാണ് ബിജെപിയുടെ ലക്ഷ്യം. ആര്‍എസ്എസ് പിന്തുണച്ച പരിപാടികളെപ്പോലും ബിജെപി തഴയുന്നത് അതിനാണ് എന്നും സിദ്ധരാമയ്യ ആഞ്ഞടിച്ചു.
പരിപാടിയില്‍ സംസാരിച്ച ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും രൂക്ഷമായ ഭാഷയിലാണ് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത്. ‘പദ്ധതിയെ മാറ്റിമറിക്കുന്നതിലൂടെ ഗ്രാമ പഞ്ചായത്തുകളുടെ അധികാരത്തെയും, പാവങ്ങളുടെ തൊഴിലിനെയും ബിജെപി അപഹരിക്കുകയാണ്. എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാലയും ബിജെപിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. കേന്ദ്രസര്‍ക്കാര്‍ 11 കോടിയോളം വരുന്ന ഗ്രാമീണതൊഴിലാളികളുടെ ഉപജീവനം തകര്‍ത്തുവെന്ന് സുര്‍ജേവാല പറഞ്ഞു. പുതിയ നിയമം പ്രകാരം, സംസ്ഥാനങ്ങള്‍ പദ്ധതിയുടെ 40% തുക വകയിരുത്തണം. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി പരിഷ്കരണം നടപ്പിലാക്കിയത് മൂലം സംസ്ഥാനങ്ങളുടെ കയ്യില്‍ പണമില്ല. കര്‍ണാടകയ്ക്ക് മാത്രം 70,000 കോടി രൂപയാണ് കേന്ദ്രം നല്‍കാനുള്ളത് എന്നും സുര്‍ജേവാല പറഞ്ഞു.
kerala
സ്ത്രീധനം നല്‍കുന്നത് കുറ്റകരമല്ലാതാക്കാന്‍ ശുപാര്‍ശ: ഹൈക്കോടതിയില്‍ വിശദീകരണവുമായി സംസ്ഥാന സര്‍ക്കാര്‍
നിലവില്‍ സ്ത്രീധനം വാങ്ങുന്നതും നല്‍കുന്നതും ഒരേപോലെ ശിക്ഷാര്‍ഹമായ കുറ്റമാണെന്നിരിക്കെയാണ് ഈ നീക്കം.
കൊച്ചി: സ്ത്രീധന നിരോധന നിയമത്തില്‍ (1961) നിന്ന് സ്ത്രീധനം നല്‍കുന്നത് കുറ്റകരമാക്കുന്ന വകുപ്പ് ഒഴിവാക്കാന്‍ കേരള നിയമ പരിഷ്കരണ കമ്മീഷന് ശുപാര്‍ശ ചെയ്തതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നിലവില്‍ സ്ത്രീധനം വാങ്ങുന്നതും നല്‍കുന്നതും ഒരേപോലെ ശിക്ഷാര്‍ഹമായ കുറ്റമാണെന്നിരിക്കെയാണ് ഈ നീക്കം.
സ്ത്രീധനം നല്‍കുന്നത് കുറ്റമല്ലാതാക്കുന്നതിലൂടെ, പീഡനത്തിന് ഇരയാകുന്ന സ്ത്രീകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നിയമനടപടികളെ ഭയക്കാതെ പരാതി നല്കാന് സാധിക്കും. അതേസമയം സ്ത്രീധനം വാങ്ങുന്നവര്‍ക്കും അത് ആവശ്യപ്പെടുന്നവര്‍ക്കും കടുത്ത തടവുശിക്ഷയും പിഴയും നല്‍കണമെന്ന് കമ്മീഷന് നിര്‍ദ്ദേശിച്ചു.
സ്ത്രീധനത്തെ വരനോ വരന്റെ കുടുംബമോ ആവശ്യപ്പെടുന്ന സ്വത്തോ സെക്യൂരിറ്റിയോ ആയി മാത്രം പുനര്‍നിര്‍വചിക്കണമെന്നാണ് ശുപാര്‍ശ. തങ്ങളും കുറ്റക്കാരാകുമെന്ന് കരുതി പല പെണ്‍കുട്ടികളുടെ വീട്ടുകാരും പരാതി നല്കാന് മടിക്കുന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ് ഇത്തരം മാറ്റം വരുത്താനുള്ള നീക്കം.
എറണാകുളം സ്വദേശിനി നല്കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം ബോധിപ്പിച്ചത്. കേസ് പരിഗണിച്ച ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടി.
ഫെബ്രുവരി 11-നകം ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
News
ഇന്‍ഡോര്‍ കുടിവെള്ള ദുരന്തം; മരണങ്ങള്‍ക്ക് കാരണം മലിനജലമാണെന്ന് സ്ഥിരീകരിച്ച് സര്‍ക്കാര്‍
മധ്യപ്രദേശ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സര്‍ക്കാര്‍ വ്യക്തമാക്കിയത്.
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഉണ്ടായ കുടിവെള്ള മലിനീകരണമാണ് കൂട്ടമരണങ്ങള്‍ക്ക് കാരണമെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. മധ്യപ്രദേശ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സര്‍ക്കാര്‍ വ്യക്തമാക്കിയത്. സംഭവത്തില്‍ ഇതുവരെ 23 പേര് മരണപ്പെട്ടതായും, 1400ലധികം പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കമ്മീഷന് നാലാഴ്ചയ്ക്കുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് അറിയിപ്പ്. നഗരത്തിലെ പ്രധാന ജലവിതരണ പൈപ്പില്‍ ഉണ്ടായ ചോര്‍ച്ചയിലൂടെ മലിനജലം കുടിവെള്ളത്തിലേക്ക് കലര്‍ന്നതാണ് ദുരന്തത്തിന് കാരണമായതെന്ന് കണ്ടെത്തി. പരിശോധനയില്‍ ശുചിമുറിയിലെ മാലിന്യം ജലവിതരണ പൈപ്പിന് മുകളിലുള്ള കുഴിയിലേക്ക് വഴിതിരിച്ചുവിട്ടതായും കണ്ടെത്തിയിട്ടുണ്ട്. ലാബ് പരിശോധനയില്‍ കുടിവെള്ളം മലിനമായിരുന്നുവെന്നതും സ്ഥിരീകരിച്ചു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷനും (NHRC) വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ഉത്തരവാദിത്തക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
india
‘വോട്ട് ചെയ്യേണ്ടത് ബംഗ്ലാദേശില്‍, ഇന്ത്യയിലല്ല’: അസമിലെ ബംഗാളി മുസ്ലിംങ്ങളെ ലക്ഷ്യമിട്ട് ഹിമന്ത ബിശ്വ ശര്‍മ്മ
മിയാ മുസ്ലീങ്ങള്‍ ഇന്ത്യയില്‍ വോട്ട് ചെയ്യാന്‍ പാടില്ലെന്നും അവര്‍ ബംഗ്ലാദേശില്‍ പോയി വോട്ട് ചെയ്യണമെന്നുമാണ് ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞത്.
അസമിലെ ബംഗാളി സംസാരിക്കുന്ന മുസ്ലിം സമുദായത്തെ (മിയാ മുസ്ലീങ്ങള്‍) ലക്ഷ്യമിട്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. മിയാ മുസ്ലീങ്ങള്‍ ഇന്ത്യയില്‍ വോട്ട് ചെയ്യാന്‍ പാടില്ലെന്നും അവര്‍ ബംഗ്ലാദേശില്‍ പോയി വോട്ട് ചെയ്യണമെന്നുമാണ് ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞത്.
നിലവില്‍ അസമില്‍ നടക്കുന്ന വോട്ടര്‍ പട്ടിക പുതുക്കലിലൂടെ ലക്ഷക്കണക്കിന് മിയാ മുസ്ലിംങ്ങളുടെ പേരുകള്‍ നീക്കം ചെയ്യപ്പെടുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. വോട്ടര്‍ പട്ടികയില്‍ നിന്നും 4 മുതല്‍ 5 ലക്ഷം വരെ പേരുകള്‍ ഒഴിവാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഈ വിഭാഗത്തെ സമ്മര്‍ദ്ദത്തിലാക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഹിമന്ത തുറന്നടിച്ചു.
ഹിന്ദുക്കള്‍ക്കോ അസമിലെ തദ്ദേശീയ മുസ്ലീങ്ങള്‍ക്കോ നിലവിലെ വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയില്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും, മിയാ മുസ്ലീങ്ങളെ മാത്രമേ ലക്ഷ്യം വെക്കുന്നുള്ളൂവെന്നുമാണ് അദ്ദേഹം അവകാശപ്പെടുന്നത്.
കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ നടപടിക്കെതിരെ ശക്തമായി രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളില്‍ സര്‍ക്കാര്‍ ഇടപെടുന്നുവെന്നും യഥാര്‍ത്ഥ പൗരന്മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നും ഗൗരവ് ഗോഗോയ് എംപി ആരോപിച്ചു.
ഫെബ്രുവരി 10-ഓടെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാനിരിക്കെയാണ് ഈ വിവാദങ്ങള്‍.
-
Culture18 hours agoപത്മഭൂഷൺ മമ്മൂട്ടിക്ക് ആദരവുമായി “പദയാത്ര” ടീമിനൊപ്പം അടൂർ ഗോപാലകൃഷ്ണൻ
-
kerala17 hours agoകോഴിക്കോട് ഇടതുമുന്നണിയില്‍ വിള്ളല്‍; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ആര്‍ജെഡി, മുന്നണി വിടാന്‍ തീരുമാനം!
-
News3 days agoടി20 ലോകകപ്പിനുള്ള പാക് ടീം പ്രഖ്യാപിച്ചു; ബാബര്‍ അസം ഉള്‍പ്പെട്ടു, റിസ്വാനും ഹാരിസ് റൗഫും പുറത്ത്
-
Film17 hours agoഗസ്സയിലെ ഇസ്രാഈല്‍ ക്രൂരതയുടെ യാഥാര്‍ത്ഥ്യങ്ങളുമായി ‘അമേരിക്കന്‍ ഡോക്ടര്‍’ ഡോക്യുമെന്ററി
-
india15 hours agoഗോവയില്‍ 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സമൂഹമാധ്യമ വിലക്ക് ഏര്‍പ്പെടുത്തും; ഓസ്ട്രേലിയന്‍ മാതൃക പിന്തുടരാന് നീക്കം
-
entertainment15 hours agoബേസിൽ ജോസഫ്- എൽ കെ അക്ഷയ് കുമാർ- വിഘ്നേഷ് വടിവേൽ ചിത്രം “രാവടി” ഫസ്റ്റ് ലുക്കും ക്യാരക്ടർ ഗ്ലിമ്പ്സും പുറത്ത്
-
kerala15 hours agoഹെല്‍മെറ്റില്ലെങ്കില്‍ കീശ കീറും: ഒരാഴ്ചയ്ക്കുള്ളില്‍ പിഴയായി ഈടാക്കിയത് 2.55 കോടി!
-
kerala19 hours agoകൊറിയന്‍ സുഹൃത്തിന്റെ മരണം: എറണാകുളത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
