kerala
വെള്ളാപ്പള്ളിയുടെ പത്മഭൂഷന്‍ പിന്‍വലിക്കണം; എസ്എന്‍ഡിപി സംരക്ഷണ സമിതി അംഗങ്ങള്‍
ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാള്‍ക്ക് രാജ്യത്തെ ഉന്നത ബഹുമതി നല്‍കുന്നത് നിയമവിരുദ്ധമാണെന്ന് അവര്‍ പറഞ്ഞു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ലഭിച്ച പത്മഭൂഷണ്‍ പുരസ്കാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എന്‍ഡിപി സംരക്ഷണ സമിതി. വെള്ളാപ്പള്ളി 124-ഓളം തട്ടിപ്പ് കേസുകളില്‍ പ്രതിയാണെന്ന് സമിതി ആരോപിക്കുന്നു. ഇത്തരത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാള്‍ക്ക് രാജ്യത്തെ ഉന്നത ബഹുമതി നല്‍കുന്നത് നിയമവിരുദ്ധമാണെന്ന് അവര്‍ പറഞ്ഞു.
‘പത്മ പുരസ്കാരങ്ങള്‍ പണം കൊടുത്താല്‍ കിട്ടുന്നതാണെന്നും തനിക്ക് തന്നാല്‍ വാങ്ങില്ലെന്നും’ വെള്ളാപ്പള്ളി മുമ്പ് പറഞ്ഞിരുന്നു. ഈ നിലപാട് രാജ്യത്തെയും പുരസ്കാരത്തെയും അപമാനിക്കുന്നതാണെന്ന് സമിതി ചൂണ്ടിക്കാട്ടി.
പുരസ്കാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമിതി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പരാതി നല്കി. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് അവരുടെ തീരുമാനം.
kerala
‘അനീതികളെ തിരുത്താന്‍ കരുത്തുള്ള നേതൃനിര’; മുസ്ലിം യൂത്ത് ലീഗ് മലപ്പുറം മണ്ഡലം പ്രതിനിധി സമ്മേളനം
‘അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്’ എന്ന മുദ്രാവാക്യത്തില്‍ മുസ്ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം പ്രതിനിധി സമ്മേളനം യൂത്ത് കാബിനറ്റ് പ്രൗഢമായി.
‘അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്’ എന്ന മുദ്രാവാക്യത്തില്‍ മുസ്ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം പ്രതിനിധി സമ്മേളനം യൂത്ത് കാബിനറ്റ് പ്രൗഢമായി. സമകാലത്ത് ഉടലെടുക്കുന്ന അനീതികളെ തിരുത്താന്‍ കരുത്തുള്ള നേതൃനിരയാണ് മലപ്പുറത്തിനുള്ളതെന്ന് പ്രകടമാകുന്നതായി മാറി മഹാ സംഗമം. ആലസ്യത്തിന്റെ ആനന്ദം വിട്ട് സംഘടനാ ബോധ്യത്തോടെ ഉത്തരവാദിത്വം നിര്‍വ്വഹിക്കാന്‍ ഉദ്ഘോഷിക്കുന്നതായി മാറിയ സമ്മേളനം ജനാധിപത്യത്തിന് മേല്‍ വര്‍ഗ്ഗീയത അതീഷത്വം സ്ഥാപിക്കുന്ന അപകടത്തെ തിരുത്താനുമുള്ള പ്രഖ്യാപനമായിരുന്നു മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായ സമാപന സമ്മേളന പരിപാടികളാണ് മണ്ഡലത്തില്‍ നടന്ന് വരുന്നത്.
മുനിസിപ്പല്‍, പഞ്ചായത്ത് ഭാരവാഹികളുടെ ഫാമിലി ഒരുമിച്ചിരുന്ന പരിവാര്‍ മീറ്റ് ഇതിന്റെ ഭാഗമായി നടന്നു.സമ്പൂര്‍ണ്ണ വൈറ്റ് ഗാര്‍ഡ് സംഗമം തുടര്‍ന്ന് നടക്കും. ഫെബ്രുവരി 13 നാണ് മലപ്പുറത്തെ യുവതയുടെ കരുത്ത് വിളിച്ചോതുന്ന യുവജന റാലി നടക്കുക. മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പല്‍, പഞ്ചായത്ത് ഭാരവാഹികളും നിയോജക മണ്ഡലം പ്രവര്‍ത്തക സമിതി അംഗങ്ങളും യൂണിറ്റ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ ഉള്‍പ്പെടെയുള്ള നിയോജക മണ്ഡലത്തിലെ സംഘടനാ ഉത്തരവാദിത്വപ്പെട്ടവരാണ് യൂത്ത് കാബിനറ്റില്‍ പ്രതിനിധികളായി പങ്കെടുത്തത്. സംഗമത്തില്‍ പ്രതിനിധികള്‍ റിപ്പബ്ലിക് ദിന പ്രതിജ്ഞയെടുത്തു.
മലപ്പുറം വ്യാപാര ഭവനില്‍ നടന്ന യൂത്ത് കാബിനറ്റ് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് എപി ശരീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് മുഖ്യ പ്രഭാഷണം നടത്തി. പി.ഉബൈദുള്ള എം.എല്‍.എ, പിഎ സലാം, ബാവ വിസപ്പടി, ഷാഫി കാടേങ്ങല്‍, കെപി സവാദ് മാസ്റ്റര്‍, ഹാരിസ് ആമിയന്‍, കെഎന്‍ ഷാനവാസ് സംസാരിച്ചു. മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികളായ ബാസിഹ് മോങ്ങം, എസ്.അദിനാന്, സൈഫു വല്ലാഞ്ചിറ, സലാം വളമംഗലം, സമീര്‍ ബാബു മൊറയൂര്‍, റബീബ് ചെമ്മങ്കടവ്, ടിപി യൂനുസ്, ശിഹാബ് അരീക്കത്ത്, ശിഹാബ് തൃപ്പനച്ചി, സിദ്ദീഖലി പിച്ചന്, കുഞ്ഞിമാന് മൈലാടി, സദാദ് കാമ്പ്ര നേതൃത്വം നല്കി. ഫാരിസ് പൂക്കോട്ടൂര്‍, റിയാസ് പുല്‍പ്പറ്റ ആഷിഖ് പള്ളിമുക്ക്, പികെ ബാവ, ഫെബിന് കളപ്പാടന്‍ എന്നിവര്‍ സന്നിഹിതരായി. പ്രമുഖ ഇന്റര്‍നാഷണല്‍ ട്രൈനര്‍ ഡോ.റാഷിദ് ഗസ്സാലി ക്ലാസ് എടുത്തു. 
kerala
വാര്‍ത്താസമ്മേളന പരാമര്‍ശങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടു; കൂടുതല്‍ വിശദീകരണവുമായി ബാദുഷ
ആരോപണത്തിനെതിരെ കൂടുതല്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം
ചലച്ചിത്ര നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷ തന്നില്‍ നിന്നും 20 ലക്ഷം രൂപ കടം വാങ്ങി തിരിച്ചു നല്‍കിയില്ലെന്ന നടന് ഹരീഷ് കണാരന്റെ ആരോപണത്തിനെതിരെ പ്രതികരണവുമായി ബാദുഷ വാര്‍ത്താ സമ്മേളനം നടത്തിയത്. ആരോപണത്തിനെതിരെ കൂടുതല്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. വാര്‍ത്താ സമ്മേളനത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടെന്ന് ബാദുഷ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ബാദുഷയുടെ കുറിപ്പ്
കഴിഞ്ഞ ദിവസം ഞാന്‍ നടത്തിയ വാര്‍ത്താ സമ്മേളനവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാജനകമായ വ്യാഖ്യാനങ്ങള്‍ പലേടത്തു നിന്നുമുണ്ടായ സാഹചര്യത്തിലാണ് ഈ കുറിപ്പ്.
ആര്‍ട്ടിസ്റ്റുകളെ പ്രോപ്പറയി മാനേജ് ചെയ്യുക അഥവാ സെലിബ്രിറ്റി മാനേജ്മെന്റ് വളരെ പ്രൊഫഷണലായ ഒരു മേഖല സിനിമാരംഗത്തുണ്ട്. കഴിഞ്ഞ കുറെക്കാലമായി ഞാന്‍ അത് ചെയ്യുന്നുണ്ട്. എന്റെ ബന്ധങ്ങളും പരിചയവുമൊക്കെ അത് വളരെ നന്നായി ചെയ്യാന്‍ എന്നെ സഹായിച്ചിട്ടുണ്ട്.
നടന്റെ അല്ലെങ്കില്‍ നടിയുടെ ഡേറ്റ് മാനേജ്മെന്റ്, അവസരങ്ങള്‍ ഉറപ്പ് വരുത്തുക, കൃത്യമായി ശമ്പളം വാങ്ങി നല്‍കുക അടക്കമുള്ള കാര്യങ്ങള്‍ ഇതില്‍ വരും.
എന്റെ ബന്ധങ്ങളും മികവും മനസ്സിലാക്കി ശ്രീ. ഹരീഷ് കണാരന് എന്നെ ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ കാര്യങ്ങള്‍ ചെയ്യുന്നതിന് എന്നെ ഏല്‍പ്പിക്കുകയും ചെയ്യുന്നത്. അദ്ദേഹത്തിന്റെ കഴിവിനെ വളരെ ഇഷ്ടപ്പെട്ടിരുന്ന ഞാന്‍ വളരെ സന്തോഷത്തോടെ ആ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്ക് നിര്‍മാതാവല്ലേ ശമ്പളം കൊടുക്കേണ്ടത്?
അതെ. എന്നാല്‍ 72 സിനിമകളില്‍ പതിനാറ് സിനിമകള്‍ മാത്രമേ ഞാന്‍ പ്രൊഡ. കണ്‍ട്രാളറായിട്ടുള്ളവയുള്ളൂ. അതിന്റെ പ്രതിഫലം എനിക്ക് നിര്‍മാതാവ് നല്ക്കിയിട്ടുണ്ട്.ബാക്കി സിനിമകളില്‍ ഞാന്‍ ഹരീഷിനു വേണ്ടി ജോലി ചെയതിട്ടുള്ളതാണ്. അതിനുള്ള പ്രതിഫലം സ്വാഭാവികമായും നല്‍കേണ്ടത് ഹരീഷ് ആണെന്നാണ് എന്റെ വിശ്വാസം. പരാമര്‍ശ വിധേയരായ മറ്റ് രണ്ട് കലാകാരന്മാര്ക്കും ഇതേക്കുറിച്ച് ധാരണയുള്ളവരാണ്. ഹരീഷിന് അതില്ലാതെ പോയതെന്താണ് എനിക്ക് മനസ്സിലാകുന്നില്ല.
അക്കാര്യത്തെക്കുറിച്ചാണ് പത്രസമ്മേളനത്തില്‍ പരാമര്‍ശിച്ചത്.
പ്രതികരിക്കാന്‍ വൈകിയത്
വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ എനിക്കെതിരേ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഞാന്‍ കൂടുതലായി പ്രതികരിച്ചിരുന്നില്ല.
ആദ്യം തന്നെ പറയട്ടെ.. ഹരീഷില്‍ നിന്ന് ഇത്തരത്തില്‍ ഒരു പ്രതികരണമുണ്ടായത് തന്നെ എന്നെ ഞെട്ടിച്ചു. എന്റെ പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളിലുമായിരുന്നു ഞാന്‍. അതിനാലാണ് കൂടുതല്‍ പ്രതികരിക്കാത്തത്.
സത്യവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല.
ഇനി എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ..
ഇനി ഇക്കാര്യവുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണത്തിനുമില്ല.
എല്ലാവരോടും സ്നേഹം മാത്രം..
-ബാദുഷ
kerala
യുവതിയോട് മോശമായി പെരുമാറി; ചുരുളിക്കോട് സിപിഐഎം ബ്രാഞ്ച് അംഗത്തിനെതിരെ കേസ്
പ്രതി യുവതിയെ കടന്നുപിടിച്ചു എന്നാണ് പരാതി.
പത്തനംതിട്ട: യുവതിയോട് മോശമായി പെരുമാറിയ ചുരുളിക്കോട് സിപിഐഎം ബ്രാഞ്ച് അംഗം കോശി തങ്കച്ചനെതിരെ കേസ്. യുവതിയുടെ പരാതിയില്‍ പത്തനംതിട്ട പൊലീസാണ് കേസെടുത്തത്. പ്രതി യുവതിയെ കടന്നുപിടിച്ചു എന്നാണ് പരാതി. സംഭവം ആരോടും പറയരുതെന്നും താന്‍ പാര്‍ട്ടി പ്രവര്ത്തകന് ആണെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായി യുവതി പരാതിയില്‍ പറയുന്നു. യുവതിക്ക് മാനഹാനിയും മനോവിഷമവും ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രതിയുടെ പ്രവൃത്തിയെന്നും എഫ്ഐആറില്‍ പറയുന്നു.
-
entertainment17 hours agoബേസിൽ ജോസഫ്- എൽ കെ അക്ഷയ് കുമാർ- വിഘ്നേഷ് വടിവേൽ ചിത്രം “രാവടി” ഫസ്റ്റ് ലുക്കും ക്യാരക്ടർ ഗ്ലിമ്പ്സും പുറത്ത്
-
kerala16 hours agoഹെല്‍മെറ്റില്ലെങ്കില്‍ കീശ കീറും: ഒരാഴ്ചയ്ക്കുള്ളില്‍ പിഴയായി ഈടാക്കിയത് 2.55 കോടി!
-
Culture20 hours agoപത്മഭൂഷൺ മമ്മൂട്ടിക്ക് ആദരവുമായി “പദയാത്ര” ടീമിനൊപ്പം അടൂർ ഗോപാലകൃഷ്ണൻ
-
kerala19 hours agoകോഴിക്കോട് ഇടതുമുന്നണിയില്‍ വിള്ളല്‍; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ആര്‍ജെഡി, മുന്നണി വിടാന്‍ തീരുമാനം!
-
News3 days agoടി20 ലോകകപ്പിനുള്ള പാക് ടീം പ്രഖ്യാപിച്ചു; ബാബര്‍ അസം ഉള്‍പ്പെട്ടു, റിസ്വാനും ഹാരിസ് റൗഫും പുറത്ത്
-
Film18 hours agoഗസ്സയിലെ ഇസ്രാഈല്‍ ക്രൂരതയുടെ യാഥാര്‍ത്ഥ്യങ്ങളുമായി ‘അമേരിക്കന്‍ ഡോക്ടര്‍’ ഡോക്യുമെന്ററി
-
india17 hours agoഗോവയില്‍ 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സമൂഹമാധ്യമ വിലക്ക് ഏര്‍പ്പെടുത്തും; ഓസ്ട്രേലിയന്‍ മാതൃക പിന്തുടരാന് നീക്കം
-
kerala20 hours agoകൊറിയന്‍ സുഹൃത്തിന്റെ മരണം: എറണാകുളത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
