GULF
സൗദിയിൽ ശക്തമായ പൊടിക്കാറ്റിനും മഴയ്ക്കും സാധ്യത
റിയാദ്: സൗദി അറേബ്യയുടെ മിക്ക ഭാഗങ്ങളിലും പൊടിപടലങ്ങളോട് കൂടിയ ശക്തമായ കാറ്റ് തുടരാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച രാജ്യത്തിൻറ വിവിധയിടങ്ങളിൽ കാലാവസ്ഥാ വ്യതിയാനം പ്രകടമാകുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി.
റിയാദ്, ഖസീം, കിഴക്കൻ പ്രവിശ്യ, വടക്കൻ അതിർത്തി മേഖലകൾ, അൽ-ജൗഫ് എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും പൊടിപടലങ്ങൾക്കും സാധ്യതയുണ്ട്.
ജിസാൻ, അസീർ, അൽ-ബാഹ, മക്ക എന്നിവിടങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മഞ്ഞിനും സാധ്യതയുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ജിസാൻ, അസീർ, അൽ-ബാഹ, മക്ക, നജ്റാൻ എന്നിവയുടെ കിഴക്കൻ ഭാഗങ്ങളിലും കാറ്റിെൻറ സ്വാധീനം പ്രകടമാകും. മോശം കാലാവസ്ഥയെത്തുടർന്ന് കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
GULF
അസ്ലം കൊളക്കോടന്റെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു
പ്രവാസി എഴുത്തുകാരൻ അസ്ലം കൊളക്കോടന്റെ പ്രഥമ രചനകൾ ദമ്മാമിൽ പ്രകാശിതമായി.
ദമ്മാം: പ്രവാസി എഴുത്തുകാരൻ അസ്ലം കൊളക്കോടന്റെ പ്രഥമ രചനകൾ ദമ്മാമിൽ പ്രകാശിതമായി. ആത്മകഥാംശം പകർന്ന ‘മരീചികയോ ഈ മരുപ്പച്ച’ എന്ന പുസ്തകം എഴുത്തുകാരനും സിനിമ സംവിധായകനും നടനുമായ ജോയ് മാത്യു, River of Thoughts’ എന്ന ഇംഗ്ലീഷ് കവിതാ സമാഹാരം സാഹിത്യകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എന്നിവർ പ്രകാശനം നിർവ്വഹിച്ചു. വ്യവസായ പ്രമുഖരായ മുരളി ഊട്ടുകളം മുഹമ്മദ് സുഹൈൽ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.
പ്രോഗ്രാം ചെയർമാൻ ആലിക്കുട്ടി ഒളവട്ടൂർ അധ്യത വഹിച്ചു. ഡോ. ടി.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അമ്മാര്‍ കിഴുപറമ്പ ആമുഖപ്രഭാഷണം നടത്തി. സാജിദ് ആറാട്ടുപുഴ, ഫൈസൽ ഇരിക്കൂർ എന്നിവർ പുസ്തക പരിചയം നടത്തി. ദമ്മാം കെ.എം.സി.സി പ്രസിഡന്റ് സൈനു കുമളി, കെപ്വ ചെയർമാൻ ജൗഹർ കുനിയിൽ, സാമൂഹിക പ്രവർത്തകരായ നൗഷാദ് തിരുവനന്തപുരം, ഷാജി മതിലകം ആശംസകൾ അർപ്പിച്ചു. അതിഥികൾക്കുള്ള ഉപഹാരങ്ങൾ കാദർ ചെങ്കള, മൻസൂർ പള്ളൂർ, കാദർ മാസ്റ്റർ എന്നിവർ വിതരണം ചെയ്തു. ജനറൽ കൺവീനർ മാലിക് മഖ്ബൂൽ സ്വാഗതവും ചീഫ് കോർഡിനേറ്റർ റഹ്മാൻ കാരയാട് നന്ദിയും പറഞ്ഞു. ഡോ. സിന്ധു ബിനു അവതാരകയായിരുന്നു. മഹമൂദ് പൂക്കാട്, സമീർ അരീക്കോട്, ഷിറാഫ് മൂലാട്, ഷാനി പയ്യോളി, നജുമു സമാൻ, അജ്മൽ കൊളക്കോടൻ, അലി ഊരകം, അനസ് ഊരകം, റൂഖിയ റഹ്മാൻ, ഷബ്ന നജീബ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ദമ്മാം: ദേശ-ദേശാന്തരങ്ങളുടെ സംസ്കാരങ്ങളും പൈതൃകങ്ങളും മിഴിവാർന്ന നവീന നിർമ്മിതിയിൽ സമ്മേളിക്കുന്ന സംഗമ ഭൂമിക- സഊദി അറേബ്യയിലെ ദമ്മാം ഗ്ലോബൽ സിറ്റിയിലേക്ക് അഭൂതപൂർവ്വമായ ജനപ്രവാഹം. ലോകത്തിൻ്റെ വിവിധ സംസ്ക്കാരങ്ങളെയും കാഴ്ചകളെയും ഒരൊറ്റ കുടക്കീഴിൽ അണിനിരത്തുന്ന ദമ്മാം ഗ്ലോബൽ സിറ്റിക്ക് പ്രവാസി സമൂഹത്തിൽ നിന്നും സ്വദേശികളിൽ നിന്നും ലഭിക്കുന്നത് അപ്രതീക്ഷിത സ്വീകാര്യതയാണെന്ന് പദ്ധതിയുടെ ആസൂത്രകരും നടത്തിപ്പുകാരുമായ സാരഥികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മൂന്ന് ആഴ്ചകൾക്ക് മുമ്പ് മാത്രം പ്രവർത്തനം ആരംഭിച്ച ഗ്ലോബൽ സിറ്റിയിൽ ഇതുവരെ പത്തുലക്ഷത്തിലധികം സന്ദർശകർ എത്തിയതായി സി.ഇ.ഒ ടോണിവിഗ വ്യക്തമാക്കി. പ്രതീക്ഷിച്ചതിലും അപ്പുറമായ വളർച്ചയാണ് പദ്ധതി കൈവരിക്കുന്നത്. ദിനംപ്രതി ശരാശരി 20,000 പേർ എത്തുന്ന ഇവിടെ വാരാന്ത്യങ്ങളിൽ സന്ദർശകരുടെ എണ്ണം 40,000 കടക്കുന്നുണ്ട്. സൗദി അറേബ്യയ്ക്ക് പുറമെ കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് എളുപ്പത്തിൽ എത്തിച്ചേരാം എന്നതായിരുന്നു ദമ്മാമിനെ ഈ പദ്ധതിക്കായി തിരഞ്ഞെടുക്കാൻ പ്രധാന കാരണം. ഇത് ശരിവെക്കുന്ന തരത്തിൽ സന്ദർശകരിൽ 30 ശതമാനവും അയൽരാജ്യങ്ങളിൽ നിന്നുള്ളവരാണ്.
ദുബൈ ഗ്ലോബൽ വില്ലേജിലെ 25 വർഷത്തെ അനുഭവസമ്പത്തുള്ള ‘വേഗ ഇൻ്റർനാഷനൽ’എന്ന കമ്പനി യാണ് ദമ്മാമിൽ ഗ്ലോബൽ സിറ്റി നിർമിച്ച് പ്രവർത്തിപ്പിക്കുന്നത്. 25 വർഷത്തെ ലീസ് കരാറിലാണ് പ്രവർ ത്തനം. മൂന്ന് ഘട്ടങ്ങളിലായി വിഭാവനം ചെയ്ത പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഇന്ത്യയുൾപ്പെടെ 17 രാജ്യ ങ്ങളുടെ പവിലിയനുകൾ പൂർത്തിയായി. രണ്ടാം ഘട്ടത്തിൽ 10 രാജ്യങ്ങളുടെ പവിലിയനുകൾ കൂടി പ്രവർ ത്തനമാരംഭിക്കും.
പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ കലാ-സാംസ്കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രമായിമാറുമെന്ന് പ്രതീക്ഷിക്കുന്ന അത്യാധുനിക ഓഡിറ്റോറിയം ഗ്ലോബൽ സിറ്റിയുടെ പ്രധാന ആകർഷണ മാണ്. 5,000 പേരെ ഉൾക്കൊള്ളാവുന്ന തരത്തിലാണ് ഇതിന്റെ നിർമ്മാണം പുരോഗമിക്കുന്നത്.
രാജ്യാന്തര മേളയിൽ ഒട്ടേറെ രാജ്യത്തുനിന്നുള്ള ഭക്ഷ്യ സംസ്കാ രം പരിചയപ്പെടുത്തുന്ന വിവിധ ബൂത്തുകൾ നിലവിലുണ്ട്. ഓരോ പവിലിയനുകളിലും അതാത് രാജ്യത്തിൻ്റെ സാംസ്കാരിക മൂല്യം വി ളിച്ചോതുന്ന കലാ പരിപാടികൾ അരങ്ങേറുന്നു. ഇന്ത്യൻ പവലിയ നിലെ പഞ്ചാബി നൃത്തം തുടങ്ങിയ കലാ രൂപങ്ങൾ സ്വദേശികൾ ഉൾപ്പടെ ഹർഷാവരത്തോടെയാണ് ഏറ്റെടുക്കുന്നത്.
ആഫ്രിക്കൻ പവിലിയ നിൽ മുഴുവൻ ആഫ്രിക്കയുടെയും സാംസ്കാരിക പൈതൃകം പ്രദർശിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ, ആഫ്രിക്കൻ പവിലിയനുകളുടെ രൂപകൽപനയ്ക്ക് പിന്നിൽ ദുബൈ ആസ്ഥാനമായുള്ള ഷംസ് അൽ ബറക്കാത് എക്സിബിഷൻ എൽ.എൽ.സിയിയാണ്.വിദഗ്ധരായ മലയാളികളാണ് ഇതിനു നേതൃത്വം നൽകുന്നത്. വരും ദിവസങ്ങളിൽ ഗ്ലോബൽ സിറ്റിക്കുള്ളിലെ തടാകത്തിൽ പുതിയ വിനോദ പരിപാടിക ൾ ആരംഭിക്കുമെന്നും സൗദിയുടെ വിവിധ ഭാഗങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്നും ഓപറേഷൻ മാനേ ജർ ഹസൻ ഹാദി അറിയിച്ചു.ഗ്ലോബൽ സിറ്റിയിൽ നടന്ന വാർത്താ സമ്മേളനത്തിൽശംസ് അൽ ബറാക്കാത്ത് സിഇഒ ചന്ദ്രൻ ബേപ്പ്, ജനറൽ മാനേജർ അനിൽ ബേപ്പ് എന്നിവരും സംബന്ധിച്ചു.
GULF
അബഹയ്ക്ക് സമീപം ദാരുണ വാഹനാപകടം; മലയാളി യുവാവും കർണാടക സ്വദേശിയും മരിച്ചു
തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് അപകടം.
അബഹ: ദക്ഷിണ സൗദിയിലെ അബഹയ്ക്ക് സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി യുവാവും കർണാടക സ്വദേശിയും മരിച്ചു. കാസർകോട് വലിയപറമ്പ സ്വദേശി എ.ജി. റിയാസ് (35), ഉഡുപ്പി കുന്ദാപുര സ്വദേശി അമ്മാർ അഹമ്മദ് (25) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് അപകടം. അബഹയിൽ നിന്ന് 80 കിലോമീറ്റർ അകലെ ജീസാൻ റൂട്ടിലെ ദർബിന് സമീപം മർദ എന്ന സ്ഥലത്തായിരുന്നു സംഭവം.
സെൻട്രൽ പോയിന്റ് ജീസാൻ ബ്രാഞ്ചിലെ ജീവനക്കാരായ റിയാസും അമ്മാറും, അബഹയിലെ റീജ്യനൽ ഓഫീസിൽ നടന്ന സ്റ്റാഫ് മീറ്റിങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെയാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന ടൊയോട്ട യാരിസ് കാറിൽ പിറകിൽ നിന്നെത്തിയ സൗദി പൗരൻ ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട കാർ മറ്റൊരു വാഹനത്തോടും കൂട്ടിയിടിച്ചു.
അപകടത്തിൽ റിയാസും അമ്മാറും സംഭവസ്ഥലത്തുതന്നെ മരിച്ചു. കാറിലുണ്ടായിരുന്ന സഹയാത്രികരായ മംഗലാപുരം സ്വദേശി തമീം, നേപ്പാൾ സ്വദേശി ബിഷാൽ എന്നിവർക്ക് പരിക്കേറ്റു. ഇവരെ ദർബ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാസർകോട് വലിയപറമ്പ എ.എൽ.പി സ്കൂളിന് സമീപം താമസിക്കുന്ന മുബറാക്–റംലത്ത് ദമ്പതികളുടെ മകനാണ് റിയാസ്. ഉഡുപ്പി കുന്ദാപുര കോട്ടേശ്വര സ്വദേശികളായ ഇർഷാദ് അഹമ്മദ്–നജീന പർവീൻ ദമ്പതികളുടെ മകനാണ് അമ്മാർ അഹമ്മദ്. അപകടവിവരം പ്രവാസി സമൂഹത്തിൽ വലിയ ദുഃഖം വിതച്ചിരിക്കുകയാണ്.
-
india19 hours agoസുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ
-
kerala22 hours agoബിസിനസ് ലോകത്തെ നടുക്കി സി.ജെ. റോയിയുടെ വിയോഗം
-
kerala20 hours agoഎന്‍ഡിഎ പ്രവേശനത്തില്‍ ട്വന്റി-20യില്‍ പൊട്ടിത്തെറി; ആറ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
-
kerala19 hours ago‘ഒരു ബൂര്‍ഷ്വാ രാഷ്ട്രീയ നേതാവിന്റെ ശൈലിയാണ് അയാള്‍ സ്വീകരിച്ചത്’
-
kerala21 hours ago‘റോയ് മരിച്ചിട്ടും റെയ്ഡ് തുടര്‍ന്നു, മരണത്തിന് ഉത്തരവാദി ആദായ വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍’
-
kerala23 hours ago‘പുസ്തക പ്രകാശനത്തിന് പൊലീസ് സംരക്ഷണം നല്‍കണം’; വി.കുഞ്ഞികൃഷ്ണന്റെ ഹരജിയില്‍ ഹൈക്കോടതി ഉത്തരവ്
-
News2 days agoവെനസ്വേലന്‍ വ്യോമാതിര്‍ത്തി ഉടന്‍ തുറക്കും; എണ്ണക്കമ്പനികള്‍ കാരക്കാസിലേക്ക്; നിര്‍ണ്ണായക പ്രഖ്യാപനവുമായി ട്രംപ്
-
kerala2 days agoസംഘത്തിന്റെ ‘അഭിമാനം’ സംരക്ഷിക്കാന്‍ ഒരു പിതാവിന്റെ കണ്ണീര് വില്‍ക്കരുത്: സന്ദീപ് വാര്യര്‍
