india
മുസ്ലിം ലീഗ് ലയനം ചോദ്യം ചെയ്ത് നൽകിയ ഹരജി ഡൽഹി ഹൈക്കോടതി തള്ളി
ന്യൂ ഡൽഹി: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗും കേരള സ്റ്റേറ്റ് മുസ്ലിം ലീഗും തമ്മിൽ 2011 ലുണ്ടായ ലയനം ചോദ്യം ചെയ്തുകൊണ്ട് ദാവൂദ് മിയാൻ ഖാൻ നൽകിയ ഹരജി ഡൽഹി ഹൈക്കോടതി തള്ളി. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ലയനം നിയമ വിരുദ്ധമാണെന്നും അതിനാൽ റദ്ദ് ചെയ്യണമെന്നും പറഞ്ഞ് മിയാൻ ഖാൻ ഡൽഹി ഹൈക്കോടതിക്കു നൽകിയ ഹരജിയാണ് അന്തിമ വാദം കേട്ട ഹൈകോടതി തള്ളിയത്.
2011ൽ ഡൽഹിയിലെ കോൺസ്റ്റിട്യുഷൻ ക്ലബ്ബിൽ നടന്ന ലയന സമ്മേളനത്തിൽ പങ്കെടുത്തവരിൽ
രണ്ട് വ്യത്യസ്ത പാർട്ടികളിൽ ഒരേസമയം അംഗങ്ങളായാവരാണെന്നും ലയന പ്രമേയത്തിൽ ഒപ്പുവച്ച ഇ. അഹമ്മദ് ഉൾപ്പടെയുള്ളവർ യഥാർത്ഥത്തിൽ ഐയുഎംഎൽ മെമ്പർ ആയിരുന്നില്ല എന്നും അതിനാൽ ലയനം നിയമ വിരുദ്ധമാണെന്നുമായിരിന്നു ദാവൂദ് മിയാൻ ഖാന്റെ പ്രധാന ആരോപണം. അതോടൊപ്പം ഐയുഎംഎൽ എന്ന ദേശീയ പാർട്ടിയെ സംസ്ഥാന പാർട്ടിയായി തരം താഴ്ത്തുന്നതാണ് ലയന പ്രക്രിയയെന്നും അദ്ദേഹം ഹരജിയിൽ ആരോപിച്ചു.
എന്നാൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനുവേണ്ടി ഹാജരായ സുപ്രിം കോടതി അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും അഡ്വ. മർസൂക്ക് ബാഫക്കിയും ദാവൂദ് മിയാൻ ഖാനെ 2003ൽ പാർട്ടിയിൽ നിന്നും പുറത്താക്കിയതാണെന്നും അങ്ങനെയൊരാൾക്ക് ഹരജി നൽകാൻ പോലും അവകാശമില്ലെന്നും കോടതിയെ അറിയിച്ചു.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗും കേരള സംസ്ഥാന മുസ്ലിം ലീഗും തമ്മിലുള്ള ലയനം വ്യത്യസ്ത പാർട്ടികൾ തമ്മിലുള്ളതല്ലെന്നും മറിച്ച് ഒരേ ആശയം പിന്തുടരുന്ന പാർട്ടിയുടെ രണ്ട് വ്യത്യസത ഘടകങ്ങളുടെ ഏകോപനമായിരുന്നു എന്നുമായിരിന്നു ഐയുഎംഎലിന്റെ വാദം.
മുസ്ലിം ലീഗിന്റെ വാദം അംഗീകരിച്ച ഡൽഹി ഹൈക്കോടതി ദാവൂദ് മിയാൻ ഖാന് ഹരജി നൽകാൻ അവകാശമില്ലെന്ന് കണ്ടെത്തി ഹരജി തള്ളുകയായിരിന്നു.
അതേസമയം വളരെ സൂക്ഷമമായ രീതിയിൽ ലയനത്തിന്റെ എല്ലാ രേഖകളും പരിശോധിച്ച ശേഷമാണ് ലയനം അംഗീകരിച്ചതെന്ന് ഇലക്ഷൻ കമ്മീഷനുവേണ്ടി ഹാജരായ സിദ്ധാർഥ് വശിഷ്ട് ഹൈ കോടതിയെ അറിയിച്ചു.
മുസ്ലിം ലീഗിനുവേണ്ടി അഭിഭാഷകരായ ഹാരിസ് ബീരാൻ, മർസൂഖ് ബാഫഖി എന്നിവരും ദാവൂദ് മിയാൻ ഖാന് വേണ്ടി മുതിർന്ന അഭിഭാഷകനായ സഞ്ജയ് ഘോഷ്, ഇലക്ഷൻ കമ്മീഷനുവേണ്ടി സിദ്ധാർഥ് വശിഷ്ട് എന്നിവർ ഹാജരായി. ഡൽഹി ഹൈക്കോടതിയിൽ ജസ്റ്റിസ് അമിത് ബൻസലാണ് വിധി പ്രസ്താവിച്ചത്.
india
നമസ്കരിച്ചതിന് ലഖ്നൗ യൂനിവേഴ്സിറ്റിയിലെ 13 വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടീസ്
ലഖ്നൗ യൂണിവേഴ്സിറ്റിയിലെ ലാൽ ബറദാരി മസ്ജിദിൽ നമസ്കരിച്ചതിന് 13 മുസ്ലിം വിദ്യാർത്ഥികൾക്ക് നോട്ടീസ്. ഹസംഗഞ്ച് പൊലീസ് സ്റ്റേഷന്റെ ചാലാൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നമസ്കാരം സർവകലാശാലാ ക്യാമ്പസിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചതായും ഭാവിയിൽ പൊതുസമാധാനം ഭംഗപ്പെടാനുള്ള സാധ്യത നിഷേധിക്കാനാകില്ലെന്നും ഉത്തരവിൽ പറയുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എല്ലാ 13 വിദ്യാർത്ഥികളോടും ഒരു വർഷത്തേക്ക് സമാധാനവും നിയമവും ക്രമവും പാലിക്കുമെന്ന് ഉറപ്പ് നൽകുന്നതിനായി ₹50,000യുടെ വ്യക്തിഗത ബോണ്ടും ₹50,000 വീതമുള്ള രണ്ട് ജാമ്യങ്ങളും സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്.
india
ഭരണഘടനയുടെ ആത്മാവില്‍ നിന്ന് സുപ്രിം കോടതി അകലുന്നോ? ഹിമന്തക്കെതിരായ ഹരജി പരിഗണിക്കാത്തതില്‍ ചോദ്യവുമായി ദുഷ്യന്ത് ദവെ
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ക്കെതിരായ ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ച സുപ്രിം കോടതി നടപടിയെയാണ് അദ്ദേഹം വിമര്‍ശിക്കുന്നത്.
ന്യൂഡല്‍ഹി: ഭരണഘടനയുടെ ആത്മാവില്‍ നിന്ന് സുപ്രിം കോടതി അകലെയാണോയെന്ന ചോദ്യമുയര്‍ത്തി മുതിര്‍ന്ന അഭിഭാഷകന് ദുഷ്യന്ത് ദവെ. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ക്കെതിരായ ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ച സുപ്രിം കോടതി നടപടിയെയാണ് അദ്ദേഹം വിമര്‍ശിക്കുന്നത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വിപുല്‍ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് ‘ലൈവ് ലോ’യില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. ‘എപ്പോള്‍ തെരഞ്ഞെടുപ്പ് വന്നാലും സുപ്രിം കോടതി ഒരു രാഷ്ട്രീയ യുദ്ധഭൂമിയാകും’, ‘എല്ലാ വിഷയവും സുപ്രിം കോടതിയിലെത്തുന്നത് അസ്വസ്ഥതയുണ്ടാക്കുന്ന പ്രവണതയാണ്’ എന്നിങ്ങനെയുള്ള പരാമര്‍ശങ്ങള്‍ ഭരണഘടനാപരമായ അവകാശങ്ങളെ തള്ളിക്കളയുന്നതാണെന്ന് ദവെ ചൂണ്ടിക്കാട്ടി.
പൗരന്മാരുടെ മൗലികാവകാശ സംരക്ഷണത്തിനായി സുപ്രിം കോടതിയെ നേരിട്ട് സമീപിക്കാന്‍ അവകാശം നല്കുന്ന ആര്‍ട്ടിക്കിള്‍ 32-നെ ഡോ. ബി.ആര്. അംബേദ്കര്‍ വിശേഷിപ്പിച്ചത് ഭരണഘടനയുടെ ‘ഹൃദയവും ആത്മാവും’ എന്നാണ്. വിദ്വേഷ പ്രസംഗം പോലുള്ള ഗൗരവകരമായ വിഷയങ്ങളില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുന്നത് ഈ ഭരണഘടനാ തത്വത്തിന് വിരുദ്ധമാണെന്നും ദവെ പറഞ്ഞു.
മിയ മുസ്ലിംകളെ ഉപദ്രവിക്കുമെന്നും അവരെ സാമ്പത്തികമായി ബഹിഷ്കരിക്കണമെന്നും ഉള്‍പ്പെടെയുള്ള ഹിമന്തയുടെ പ്രസ്താവനകള്‍ ഭരണഘടനാ വിരുദ്ധവും കോടതിയലക്ഷ്യവുമാണ്. ജഡ്ജിമാര്‍ക്ക് ഇത് കാണാനാകുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു.
india
‘ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താന്‍ അനുവദിക്കില്ല’: NCERTക്കെതിരെ കേസെടുത്ത് സുപ്രീംകോടതി
ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഒരാളെയും അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ന്യൂഡല്‍ഹി: എട്ടാം ക്ലാസ്സിലെ എന്‍.സി.ഇ.ആര്.ടി പാഠപുസ്തകത്തില്‍ നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ച് പരാമര്‍ശിച്ചതില്‍ കടുത്ത വിമര്‍ശനവുമായി സുപ്രീം കോടതി. വിഷയത്തില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് സ്വമേധയാ കേസെടുത്തു. ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഒരാളെയും അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ജുഡീഷ്യറിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള കരുതിക്കൂട്ടിയുള്ള നീക്കമാണെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. വസ്തുതകള്‍ ഇല്ലാതെ ഇത്തരം ഗൗരവതരമായ ആരോപണങ്ങള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയത് ജനാധിപത്യ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജുഡീഷ്യറിക്കെതിരെ സമൂഹ മാധ്യമത്തിലും മറ്റും നടക്കുന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയാണോ ഇതെന്നും കോടതി ചോദിച്ചു.
പാഠപുസ്തകങ്ങളെ ആധികാരികമായി കാണുന്ന കുട്ടികളില്‍, കോടതികള്‍ അഴിമതി നിറഞ്ഞതാണെന്ന ധാരണ വളര്‍ത്തുമെന്നും ഇത് നിയമവ്യവസ്ഥയിലുള്ള അവരുടെ വിശ്വാസം തകര്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു. രാഷ്ട്രീയം, ബിസിനസ്സ് തുടങ്ങിയ മറ്റ് മേഖലകളിലെ അഴിമതി പരാമര്‍ശിക്കാതെ ജുഡീഷ്യറിയെ മാത്രം ലക്ഷ്യം വെക്കുന്നത് ശരിയല്ലെന്നും മുതിര്‍ന്ന അഭിഭാഷകര്‍ വാദിച്ചു.
എട്ടാം ക്ലാസ്സിലെ സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയ ‘നമ്മുടെ സമൂഹത്തില്‍ നീതിന്യായ വ്യവസ്ഥയുടെ പങ്ക്’ എന്ന പാഠഭാഗത്താണ് വിവാദ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അഴിമതിക്ക് പുറമെ, കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണവും പുസ്തകത്തില്‍ നല്‍കിയിട്ടുണ്ട്.
-
News2 days agoഅന്റാര്‍ട്ടിക്കയില്‍ പക്ഷിപ്പനി പടരുന്നു; പെന്‍ഗ്വിനുകള്‍ക്ക് കൂട്ടവംശനാശ ഭീഷണി
-
News2 days agoചലച്ചിത്ര പ്രവര്‍ത്തകയെ അപമാനിച്ചകേസ്; പി.ടി.കുഞ്ഞുമുഹമ്മദിനെതിരെയുള്ള കുറ്റപത്രം കോടതി അംഗീകരിച്ചു
-
News2 days agoഉച്ചയ്ക്കുശേഷം സ്വർണവിലയിൽ ഇടിവ്
-
kerala2 days agoമഹാത്മാഗാന്ധിയെ അധിക്ഷേപിച്ചു: പി.സി. ജോര്‍ജിനെതിരെ പോലീസില്‍ പരാതി നല്കി യൂത്ത് കോണ്‍ഗ്രസ്
-
kerala2 days agoകോഴിക്കോട് കെട്ടിട അപകടം: മരണസംഖ്യ നാലായി
-
News2 days agoപുടിന് മൂന്നാം ലോകമഹായുദ്ധം ആരംഭിച്ചുകഴിഞ്ഞു; തടയുകയാണ് ഇനി ലക്ഷ്യം: വ്ളോദിമര്‍ സെലന്‍സ്കി
-
kerala2 days ago‘കാലിലെ മുറിവ് ഉണങ്ങുന്നില്ല’: മഅ്ദനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
-
kerala22 hours ago‘നവകേരള സര്‍വേ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചരണം’; വി ഡി സതീശന്
