india
ഭരണഘടനക്കായി ഒരുമിക്കണം; യൂത്ത് ലീഗ് ഇഫ്താര്‍ മീറ്റില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ്ഭാനു ചിബ്
ഭരണഘടനാ സംരക്ഷണത്തിനായി എല്ലാ ഭിന്നതകളും മറന്നു ഒരുമിക്കേണ്ട സന്ദർഭമാണിതെന്നു യൂത്ത് കൊൺഗ്രസ്സ് ദേശീയ അധ്യക്ഷൻ ഉദയ്ഭാനു ചിബ്. മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ഡൽഹിയിൽ ഇന്ത്യ മുന്നണിയിലെ യുവജന നേതാക്കൾക്കായി സംഘടിപ്പിച്ച ‘ബസ്‌മേ റംസാൻ’ ഇഫ്താർ മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരെയും ഭയക്കാതെ തല ഉയർത്തി നിന്ന യുവത്വം ഇന്ത്യയുടെ പ്രതീകമായിരുന്നു. സ്വന്തന്ത്ര്യ സമര കാലം മുതൽക്കുള്ള രാജ്യത്തിന്റെ ചരിത്രം അതിനു തെളിവാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഏകാധിപത്യ ഭരണകൂടമായി ബി.ജെ.പി സർക്കാർ മാറിക്കഴിഞ്ഞിരിക്കുന്നു.ഇതിനെതിരെ മറ്റെല്ലാം മറന്നു യുവജന സംഘടനകൾ ഒരുമിക്കേണ്ട കാലമാണിത്. ഈ സന്ദേശം യഥാർത്ഥ്യമാക്കാൻ യൂത്ത് ലീഗ് നടത്തുന്ന പരിശ്രമങ്ങൾ ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹി ഖാഇദേ മില്ലത് സെന്ററിൽ നടന്ന യൂത്ത് ലീഗ് ‘ബസ്‌മേ റംസാൻ’ പ്രതിപക്ഷ യുവജന സംഘടനാ നേതാക്കളുടെ ഒത്തു ചേരലായി. യൂത്ത് കോൺഗ്രസ്, ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ്, സമാജ് വാദി യൂത്ത് വിഗ്, എൻ സി പി, എ എ പി തുടങ്ങി പ്രമുഖ സംഘടനകളുടെ നേതാക്കളും മാധ്യമ പ്രവർത്തകരും സംബന്ധിച്ചു.
യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് അഡ്വ. സർഫറാസ് അഹ്‌മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.പി അശ്റഫലി സ്വാഗതം പറഞ്ഞു. ഓർഗനൈസിഗ് സെക്രട്ടറി അഡ്വ.ഷിബു മീരാൻ ആമുഖ പ്രഭാഷണം നടത്തി. ദേശീയ സെക്രട്ടറി സി.കെ ഷാകിർ നന്ദി പറഞ്ഞു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിമാരായ ഖുറം അനീസ് ഉമർ, ആസിഫ് അൻസാരി, മുൻ മന്ത്രിയും സ്ഥലം എം.എൽ.എയുമായ ഇമ്രാൻ ഹുസൈൻ, സഞ്ജയ് കുമാർ (ഡി.വൈ.എഫ്.ഐ), സുഖവിന്ദർ മഹേശ്വരി (എ.ഐ.വൈ.എഫ് ), ഫഹദ് ആലം (സമാജ് വാദി യുവ സഭ), അയീൻ അഹ്‌മദ് (യുവ ആർ ജെ ഡി ), അനുരാഗ് നിഗം (യൂത്ത് വിംഗ് എ.എ.പി ), സായി ബാലാജി (ഐസ), മുഹമ്മദ് ഫഹദ് (എൻ സി പി ), അസറുദിൻ ചൗധരി, അഡ്വ:മർസൂഖ് ബാഫഖി(യൂത്ത് ലീഗ്), ഡോ:ഷീത് (എസ്.കെ.എസ്.എസ്.എഫ്), മുഹമ്മദ് ഹലിം (കെ.എം.സി.സി ), അജ്മൽ മുഫീദ് (കെ.എം.ഡബ്‌ളിയു ) അതീബ് ഖാൻ, ഇമ്രാൻ ഐജാസ്, ആഷിക്ക് ഇലാഹി എന്നിവർ സംസാരിച്ചു.
india
ഖമേനിയുടെ മരണത്തില്‍ അനുശോചിച്ച് ഇന്ത്യ, വിദേശകാര്യ സെക്രട്ടറി ഇറാന്‍ എംബസിയിലെത്തി
ന്യൂഡല്‍ഹി: ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ മരണത്തില്‍ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി ഇന്ത്യ. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഡല്‍ഹിയിലെ ഇറാന്‍ എംബസിയില്‍ എത്തിയാണ് ആയത്തുല്ല ഖമേനിക്കായി അനുശോചനം അറിയിച്ചത്. എംബസിയില്‍ വച്ച പുസ്തകത്തില്‍ വിക്രം മിസ്രി ഒപ്പുവച്ചു.
ഫെബ്രുവരി 28 ന് യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ സൈനിക നീക്കത്തില്‍ ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ട ശേഷം ഇതാദ്യമായാണ് ഇന്ത്യ ഔദ്യോഗികമായി പ്രതികരിക്കുന്നത്.
അതിനിടെ, ആയത്തുല്ല അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ മാറ്റി വച്ചു. ബുധനാഴ്ച വൈകുന്നേരം ടെഹ്റാനില്‍ ആയിരുന്നു സംസ്‌കാര ചടങ്ങ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചടങ്ങ് പിന്നീട് നടക്കുമെന്ന് ഇറാന്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ അറിയിച്ചു. ഖമേനിയുടെ മൃതദേഹം അദ്ദേഹത്തിന്റെ ജന്മസ്ഥലമായ മഷ്ഹദില്‍ സംസ്‌കരിക്കുമെന്നായിരുന്നു അറിയിപ്പ്. പൊതുദര്‍ശത്തിലെ വന്‍ ജനപങ്കാളിത്തം ഉള്‍പ്പെടെ പരിഗണിച്ചാണ് സംസ്‌കാരം മാറ്റിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഖമേനിയുടെ മരണത്തില്‍ 40 ദിവസത്തെ ദേശീയ ദുഃഖാചരണമാണ് ഇറാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
india
പശ്ചിമേഷ്യയില്‍ യുദ്ധസമാന സാഹചര്യം: ആഗോള എണ്ണവില കുതിച്ചുയരുന്നു; ഇന്ത്യയില്‍ ആശങ്ക ശക്തം
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വിതരണ പാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഭാഗികമായി അടച്ചതും കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളുമാണ് വിപണിയെ കാര്യമായി ബാധിച്ചത്.
ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ ഇറാന്‍-ഇസ്രാഈല്‍-യുഎസ് സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വിതരണ പാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഭാഗികമായി അടച്ചതും കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളുമാണ് വിപണിയെ കാര്യമായി ബാധിച്ചത്. വ്യാഴാഴ്ച്ച ക്രൂഡ് ഓയില്‍ വില രണ്ട് ശതമാനം വര്‍ധിച്ചു.
ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ ഏകദേശം 20-27 ശതമാനവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് തടസ്സപ്പെട്ടത് ആഗോള വിതരണ ശൃംഖലയെ താറുമാറാക്കി. ഇതുവഴി കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കുമെന്ന് ഇറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ പകുതിയിലധികവും ഈ പാതയെ ആശ്രയിച്ചാണ്. അതേസമയം നിലവിലെ സാഹചര്യം നേരിടാന്‍ ഇന്ത്യ സജ്ജമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പൊതുമേഖലാ എണ്ണ കമ്പനികളുടെ കൈവശം ഏകദേശം 25 ദിവസത്തേക്കുള്ള ക്രൂഡ് ഓയില്‍, പെട്രോള്‍, ഡീസല്‍ ശേഖരമുണ്ട്. കൂടാതെ 21 ദിവസത്തെ എല്‍.എന്‍.ജി (LNG) ശേഖരവും ലഭ്യമാണ്.
എണ്ണവില ഉയരുന്നത് രാജ്യത്തെ പണപ്പെരുപ്പത്തിന് കാരണമാകുമെന്നും സാധാരണക്കാരുടെ ജീവിതച്ചിലവ് വര്‍ദ്ധിപ്പിക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
india
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം
മേഖലയിലെ അസ്ഥിരത ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയെയും വ്യാപാര ശൃംഖലയെയും നേരിട്ട് ബാധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ വഷളായിക്കൊണ്ടിരിക്കുന്ന സംഘര്‍ഷാവസ്ഥ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം. മേഖലയിലെ അസ്ഥിരത ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയെയും വ്യാപാര ശൃംഖലയെയും നേരിട്ട് ബാധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
ഇന്ത്യയുടെ പ്രധാനപ്പെട്ട വ്യാപാര പാതകളും ഊര്‍ജ്ജ വിതരണ ശൃംഖലകളും ഈ മേഖലയിലൂടെയാണ് കടന്നുപോകുന്നത്. ഇവിടെയുണ്ടാകുന്ന തടസ്സങ്ങള്‍ ഇന്ധനവില വര്‍ധിക്കുന്നതിനും ചരക്ക് നീക്കം നിലയ്ക്കുന്നതിനും കാരണമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
കപ്പലുകള്‍ക്കും വ്യാപാര ഗതാഗതത്തിനും നേരെ നടക്കുന്ന ആക്രമണങ്ങളെയും ഇന്ത്യ ശക്തമായി അപലപിച്ചു. ഇത്തരം പ്രവണതകള്‍ അന്താരാഷ്ട്ര വ്യാപാരത്തെ ദോഷകരമായി ബാധിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. സംഘര്‍ഷങ്ങളില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുള്ള സാഹചര്യത്തില്‍ സര്‍ക്കാര്‍ അതീവ ജാഗ്രതയിലാണെന്നും എത്രയും വേഗം യുദ്ധം അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
-
News3 days ago‘ഖാംനഈ വധത്തിലെ ഇന്ത്യയുടെ നിശബ്ദത നിഷ്പക്ഷതയല്ല’ – വിമര്‍ശിച്ച് സോണിയ ഗാന്ധി
-
News3 days agoഇറാനെ ആക്രമിക്കാന്‍ രാജ്യത്തെ വ്യോമതാവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല -സ്പെയിന്
-
News3 days agoഇറാന്റെ തിരിച്ചടി; ഇസ്രാഈലില്‍ പരിക്കേറ്റവരുടെ എണ്ണം 500 കടന്നു
-
kerala3 days agoഎം.എല്‍.എ പറയുന്നു കഴിഞ്ഞ അഞ്ച് വര്‍ഷം; വികസനത്തിന് പച്ചക്കൊടി കാട്ടി വേങ്ങര മണ്ഡലം
-
News18 hours agoഎപ്സ്റ്റീന് കേസുമായി ബന്ധപ്പെട്ട രേഖകള്‍ കൈകാര്യം ചെയ്തതില്‍ വീഴ്ച; യു.എസ് അറ്റേര്‍ണി ജനറലിന് സമന്‍സ്
-
News2 days agoസംസ്ഥാനത്ത് നാളെ മുതൽ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് തുടക്കം
-
News18 hours ago‘ഇറാന്‍ ഇനിയൊന്നും നഷ്ടപ്പെടാനില്ല, അവര്‍ അവസാന നിമിഷം വരെ പോരാടും’: വെലീന ടാകറോവ
-
News2 days agoഅനിശ്ചിതത്വം തുടരുന്നു; ഇന്ന് റദ്ദാക്കിയത് 40 വിമാനങ്ങൾ; പ്രവാസികൾക്ക് കൈത്താങ്ങായി ആശ്വാസപ്പറക്കൽ

