Connect with us

News

ഡോ. വന്ദനദാസ് വധക്കേസ്; വിധി മാർച്ച് 17ന്

കേസില്‍ 70-ല്‍ അധികം സാക്ഷികളെ വിസ്തരിച്ചു.

Published

on

കൊല്ലം: ഡോ. വന്ദന ദാസ് വധക്കേസില്‍ മാര്‍ച്ച് 17ന് വിധി പറയും. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ അന്തിമ വാദം പൂര്‍ത്തിയായി. കേസില്‍ 70-ല്‍ അധികം സാക്ഷികളെ വിസ്തരിച്ചു.

2023 മെയ് 10ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലിരിക്കെ ഡോ. വന്ദന ദാസിനെ പ്രതിയായ സന്ദീപ് കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. അന്നേ ദിവസം ആശുപത്രിയിലെത്തിച്ചിരുന്ന അധ്യാപകനായ പ്രതി സന്ദീപ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെയും ആക്രമിച്ചതായി കേസില്‍ പറയുന്നു.

ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ നിരവധി തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി. കേസില്‍ 70 സാക്ഷികളും 27 രേഖകളും 23 തൊണ്ടിമുതലുകളും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി. പടിക്കല്‍ കോടതിയില്‍ സമര്‍പ്പിച്ചു.

 

 

india

‘ഇറാന്റെ കപ്പലിന് അഭയം നല്‍കിയത് മാനുഷിക പരിഗണനയില്‍’; നയം വ്യക്തമാക്കി വിദേശകാര്യ മന്ത്രി

. പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്ന വേളയില്‍ ഇന്ത്യ കൈക്കൊണ്ട ഈ നടപടി ശരിയായ തീരുമാനമാണെന്നും ജയശങ്കര്‍ വ്യക്തമാക്കി.

Published

on

കൊച്ചി: സാങ്കേതിക തകരാറുകളെത്തുടര്‍ന്ന് സഹായം തേടിയ ഇറാനിയന്‍ നാവികസേനയുടെ ഐറിസ് ലവാന്‍ എന്ന കപ്പലിന് കൊച്ചിയില്‍ അഭയം നല്‍കിയത് മാനുഷിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍. പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്ന വേളയില്‍ ഇന്ത്യ കൈക്കൊണ്ട ഈ നടപടി ശരിയായ തീരുമാനമാണെന്നും ജയശങ്കര്‍ വ്യക്തമാക്കി.

ഫെബ്രുവരി 28-ന് കപ്പലിന് സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും പിന്നാലെ തീരത്തടുപ്പിക്കാന്‍ ഇറാന്‍ അനുമതി തേടിയതും. തുടര്‍ന്ന് മാര്‍ച്ച് 1-ന് ഇന്ത്യ അനുമതി നല്‍കുകയും മാര്‍ച്ച് 4-ന് കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിടുകയും ചെയ്തു.

അതേസമയം കപ്പലിലുണ്ടായിരുന്ന 183 നാവികരെയും കൊച്ചിയിലെ നാവിക കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

Continue Reading

News

പുതുവൈപ്പിനില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

അഞ്ചു പേരെ രക്ഷപ്പെടുത്തി

Published

on

By

കൊച്ചി: പുതുവൈപ്പിനില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ആലപ്പുഴ സ്വദേശിയായ നിരഞ്ജനാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.

ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. സെന്റ് സേവ്യര്‍ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടതെന്ന് തീരദേശ പൊലീസ് അറിയിച്ചു. ബോട്ടിന്റെ സ്രാങ്ക് ആയിരുന്നു നിരഞ്ജന്‍.

അപകടം നടന്ന ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ച് ബോട്ടിലുണ്ടായിരുന്ന ആറ് പേരെയും കരയിലേക്ക് എത്തിച്ചു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നിരഞ്ജന്റെ ജീവന്‍ രക്ഷിക്കാനായില്ല. കടലില്‍ മുങ്ങിയ ബോട്ട് വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്

Continue Reading

india

‘തമിഴ്‌നാട്ടില്‍ ചെയ്തതൊന്നും ഇവിടെ നടക്കില്ല’; ഗവര്‍ണര്‍ ആര്‍.എന്‍. രവിക്ക് മമതയുടെ മുന്നറിയിപ്പ്

ആര്‍.എന്‍. രവി ഒരു ബിജെപി കേഡറെപ്പോലെയാണ് പെരുമാറുന്നതെന്നും മമത വിമര്‍ശിച്ചു.

Published

on

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ പുതിയ ഗവര്‍ണറായി നിയമിതനായ ആര്‍.എന്‍. രവിക്ക് കടുത്ത ഭാഷയില്‍ മുന്നറിയിപ്പുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. ആര്‍.എന്‍. രവി ഒരു ബിജെപി കേഡറെപ്പോലെയാണ് പെരുമാറുന്നതെന്നും മമത വിമര്‍ശിച്ചു. തമിഴ്നാട് ഗവര്‍ണറായിരുന്നപ്പോള്‍ അദ്ദേഹം അവിടെ കാണിച്ച രീതികള്‍ ബംഗാളില്‍ അനുവദിക്കില്ലെന്ന് അവര്‍ വ്യക്തമാക്കി. ലോക് ഭവനെ ബിജെപി പാര്‍ട്ടി ഓഫീസാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്നും മമത കുറ്റപ്പെടുത്തി.

അതേസമയം മുന്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസിന്റെ രാജി കേന്ദ്രത്തിന്റെ സമ്മര്‍ദ്ദം മൂലമാണെന്ന് മമത ആവര്‍ത്തിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് കേന്ദ്രം ഗവര്‍ണറെ മാറ്റിയതെന്നും മമത ആരോപിച്ചു.

ബംഗാളിനെ ഭീഷണിപ്പെടുത്താന്‍ നോക്കിയാല്‍ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ പതനം ഉറപ്പാക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

 

Continue Reading

Trending