News
കിരീടപ്പോരാട്ടം ഇന്ന്; മൂന്നാം ലോകകപ്പ് ലക്ഷ്യമിട്ട് ഇന്ത്യ, കന്നി കിരീടം തേടി ന്യൂസീലന്‍ഡ്
ഇന്ത്യ ജയിച്ചാല്‍ ട്വന്റി20 ലോകകപ്പ് മൂന്നു തവണ നേടുന്ന ആദ്യ ടീമായി മാറും. ന്യൂസീലന്‍ഡ് വിജയിച്ചാല്‍ ട്വന്റി20 ലോകകപ്പിന് പുതിയൊരു ജേതാവിനെ ലോകം കാണും.
ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനല്‍ മത്സരത്തില്‍ കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് കളത്തിലിറങ്ങും. രാത്രി ഏഴിന് അഹമ്മദാബാദില്‍ നടക്കുന്ന ഫൈനലില്‍ ന്യൂസീലന്‍ഡാണ് എതിരാളികള്‍. മലയാളി താരം സഞ്ജു സാംസണ് മികച്ച പ്രകടനം കാഴ്ചവെക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മൂന്നാം ലോകകപ്പ് കിരീടമാണ് ഇന്ത്യയുടെ ലക്ഷ്യം, അതേസമയം ആദ്യ കിരീടം സ്വന്തമാക്കാനാണ് ന്യൂസീലന്‍ഡിന്റെ ശ്രമം.
ട്വന്റി20 ലോകകപ്പിന്റെ ആദ്യ ജേതാക്കളായ ഇന്ത്യ 2007ല്‍ ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്ബര്‍ഗില്‍ നടന്ന ഫൈനലില്‍ പാകിസ്ഥാനെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ചാണ് കിരീടം നേടിയത്. മഹേന്ദ്രസിംഗ് ധോണിയുടെ നേതൃത്വത്തിലായിരുന്നു ആ ചരിത്ര വിജയം.
രണ്ടാം കിരീടത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിച്ചത് നീണ്ട പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ബാര്‍ബഡോസില്‍ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചാണ് രോഹിത് ശര്‍മയുടെ ഇന്ത്യ വീണ്ടും കിരീടം സ്വന്തമാക്കിയത്.
അതേസമയം 2014ല്‍ ശ്രീലങ്കയോട് ഫൈനലില്‍ തോറ്റ ചരിത്രവും ഇന്ത്യക്കുണ്ട്. ന്യൂസീലന്‍ഡാകട്ടെ 2021ല്‍ നടന്ന ഫൈനലില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ടിരുന്നു. ഇന്ന് ആര് ജയിച്ചാലും പുതിയൊരു ചരിത്രം പിറക്കും. ഇന്ത്യ ജയിച്ചാല്‍ ട്വന്റി20 ലോകകപ്പ് മൂന്നു തവണ നേടുന്ന ആദ്യ ടീമായി മാറും. ന്യൂസീലന്‍ഡ് വിജയിച്ചാല്‍ ട്വന്റി20 ലോകകപ്പിന് പുതിയൊരു ജേതാവിനെ ലോകം കാണും.
അവശ്യസാധനങ്ങള്‍:
1. കല്ലുമ്മക്കായ – 1 kg
2. പുഴുക്കലരി – 1 kg
3. നാളികേരം -1
4. ചെറിയ ഉള്ളി – 200 gm
5. പെരുംജീരകം – 50 gm
6. മുളകുപൊടി – 50 gm
7. ഉപ്പ് ആവശ്യത്തിന്
8. വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം: അരി കഴുകി നാലു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വെക്കുക കല്ലുമ്മക്കായ കഴുകി വൃത്തിയാക്കി മാറ്റിവെക്കുക. കുതിര്‍ത്ത അരി ആവശ്യത്തിന് വെള്ളം ഒഴിച്ച് മിക്സിയില്‍ അരച്ചെടുക്കുക മാവ് ഒരു പാത്രത്തിലേക്ക് മാറ്റി ചിരകിയ നാളികേരം, തൊലി കളഞ്ഞ ചുവന്നുള്ളി, പെ രുഞ്ചീരകം, കുറച്ചു കറിവേപ്പില ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് അരച്ചെടുക്കുക. ഇത് അരച്ച മാവില്‍ യോജിപ്പിച്ച് കുഴച്ച് കഴുകിവെച്ച കല്ലുമ്മക്കായ കത്തി ഉപയോഗിച്ച് നടുഭാഗം തുറന്നു മാവ് അതില്‍ നിറയ്ക്കുക. തുടര്‍ന്ന് ഇഡലി ചെമ്പില്‍ വെച്ച് ആവിയില്‍ വേവിക്കുക ശേഷം തൊലി കളഞ്ഞ് മുളകുപൊടി അല്പം വെള്ളം ഒഴിച്ച് നിറച്ചുവെച്ച കല്ലുമ്മക്കായ അതില്‍ മുക്കി തിളച്ച വെളിച്ചെണ്ണയില്‍ ഇട്ട് വറുത്തെടുക്കുക.
editorial
കല്ല് പൊട്ടിക്കാനുണ്ടോ…
ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവമായ തിരഞ്ഞെടുപ്പിന് കേരളത്തില്‍ കേളികൊട്ടുയരാന്‍ ഇനി ഏതാനും ദിവസം മാത്രമേയുള്ളൂ.
ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവമായ തിരഞ്ഞെടുപ്പിന് കേരളത്തില്‍ കേളികൊട്ടുയരാന്‍ ഇനി ഏതാനും ദിവസം മാത്രമേയുള്ളൂ. ജനകീയ രോഷം കാരണം ഊര്ധ ശ്വാസം വലിക്കുന്ന പിണറായി സര്‍ക്കാര്‍ പോണ പോക്കില്‍ സംസ്ഥാനത്തിന്റെ കഴുക്കോല് വരെ ഊരാനുള്ള തത്രപ്പാടിലാണ്. ഒരേ പ്രവര്‍ത്തിക്ക് പല ഉദ്ഘാടനം, പണി തീരാത്ത കെട്ടിടങ്ങളുടെ കൂട്ട ഉദ്ഘാടനം തുടങ്ങി മുഖ്യനും റീല്‍സ് മന്ത്രിയും കത്രിക മന്ത്രിയും കള്ള് മന്ത്രിയുമടക്കം ഉദ്ഘാടന മഹാമഹവുമായി ഓടി നടക്കുകയാണ്. കിണറിലെ വെള്ളം കലക്കു വെള്ളമാണോ എന്ന് അറിയാന്‍ കിണറ്റിലിറങ്ങിയ കിണറോലുവാണ് ഇപ്പോള്‍ സര്‍ക്കാറിനും സി.പി.എമ്മിനുമായി തിരഞ്ഞെടുപ്പ് തന്ത്രം ആരായുന്നത്. അതിന്റെ ഗുണം കാണാനുമുണ്ട്. നുണക്കൊരു അവാര്‍ഡ് കൊടുത്താല്‍ അത് എന്തു കൊണ്ടും നേടാന്‍ ഇപ്പോള്‍ സര്‍ക്കാറിന് അര്‍ഹതയായിട്ടുണ്ട്. വയനാട്ടിലേക്ക് തുരങ്കപാതയുടെ പല ആവര്‍ത്തി ഉദ്ഘാടന പ്രഹസനത്തിന്റെ അവസാന പതിപ്പായിരുന്നു കഴിഞ്ഞ ദിവസം. കണ്ടവര്‍ കണ്ടവര്‍ അന്തം വിട്ടു. പാറപൊട്ടിക്കല്‍ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി. നേരത്തെ പാറയൊക്കെ തൊഴിലാളികളാണ് പൊട്ടിച്ച് തുടങ്ങിയിരുന്നതെങ്കില്‍ ഇപ്പോള്‍ അതും മുഖ്യന് തന്നെ ഉദ്ഘാടനം ചെയ്യും. റീല്‍സ് മന്ത്രി വീഡിയോ പിടിക്കും കിണറോലും പരസ്യപ്പെടുത്തും. ഇതാണ് ഇപ്പോഴത്തെ രീതി.
ഒരു നിയമസഭാ സീറ്റിനായി എന്ത് തറ പരിപാടിക്കും തയ്യാറായി നടന്നിട്ടും പിണറായിയും സംഘവും കിണറോലുവിന് സീറ്റ് മാത്രം നല്‍കിയിട്ടില്ല ഇതുവരെ. അതിനുള്ള പ്രതികാരമാണോ എന്നറിയില്ല. സര്‍ക്കാറിനെ ടിയാന് കുഴിയില്‍ നിന്നും വന്‍ ഗര്‍ത്തത്തിലേക്ക് എടുത്തെറിഞ്ഞ് ശരിയാക്കുന്നുണ്ട്. ഏതായാലും ഇത്തവണയും മുണ്ടുടുത്ത മോദി തന്നെയാണ് പാര്‍ട്ടിയെ നയിക്കുക. വനിതാ മുഖ്യമന്ത്രിയെന്നൊക്കെ പറഞ്ഞ് കൊമ്പത്ത് കയറ്റി ഇപ്പോള്‍ അവിടെ നിന്നും വീണ്ടും ചാവേറേക്കാനായി മറ്റൊരു സീറ്റിലേക്ക് മുന്‍ ആരോഗ്യ മന്ത്രിയെ വിട്ടിട്ടുണ്ട്. മുന്‍ മന്ത്രി സുധാകരനും പി.കെ ശശിയുമൊക്കെ പാര്‍ട്ടിയില്‍ നിന്നും പിന്നോട്ടു പോയി. അവരവരുടെ നിലപാടുമായി മുന്നോട്ടു പോവുകയാണ്. കോണ്‍ഗ്രസിലെ കുടുംബാധിപത്യമെന്നൊക്കെ മൈക്ക് കെട്ടി ഘോര ഘോരം പ്രസംഗിച്ചവര്‍ ഇപ്പോള്‍ ഞാനും അഫന് തമ്പ്രാനും സുഭദ്രയും എന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്. അധികാര വടം വലിയില്‍ പാര്‍ട്ടി സെക്രട്ടറിക്ക് സീറ്റ് പോയപ്പോള്‍ പകരം വരുന്നത് സ്വന്തം ഭാര്യ. ഉന്നത വിദ്യാഭ്യാസ മന്ത്രിയെ ഒഴിവാക്കിയാല്‍ പകരം ഭര്‍ത്താവ്. നല്ല കീഴ് വഴക്കം. കണ്ണൂരില്‍ ജയരാജന്മാരുടെ ആധിപത്യം അവസാനിക്കാനും ഇത്തവണ കാരണമാകും. സി.പി.എമ്മില്‍ പിണറായി വിജയന് താഴെ ‘അനിഷേധ്യനായ രണ്ടാമന്’ ആകാനുള്ള എം.വി. ഗോവിന്ദന്റെ കരുനീക്കത്തിന്റെ ഭാഗമായി മുതിര്‍ന്ന നേതാക്കളെ അറഞ്ചം പുറഞ്ചം വെട്ടി നിരത്തുന്നുണ്ട്.
മുഖ്യമന്ത്രി മാറിയാല്‍ മരുമകന് മതിയെന്ന രീതിയിലാണ് ഇപ്പോഴത്തെ പോക്ക്. തനിക്ക് ഭീഷണിയാകാന്‍ സാധ്യതയുള്ള എല്ലാ മുതിര്‍ന്ന നേതാക്കളെയും സംഘടനാ തത്വങ്ങളുടെ പേരുപറഞ്ഞ് വെട്ടിനിരത്തുകയാണെന്ന വികാരം പാര്‍ട്ടിയില്‍ പുകയുന്നുണ്ട്. എന്തായാലും സ്വന്തമായി നേട്ടമൊന്നുമില്ലാത്ത സര്‍ക്കാര്‍ ഇപ്പോള്‍ 10 വര്‍ഷം മുമ്പുള്ള സര്‍ക്കാറുമായി താരതമ്യം ചെയ്തു കൊണ്ടുള്ള പരസ്യവുമായാണ് ഇറങ്ങുന്നത്. അതായത് നെഹ്റുവിന്റെ കാലത്ത് ഇന്ത്യയില്‍ ഇത്ര സംസ്ഥാനങ്ങളുണ്ടായില്ലെന്ന് സങ്കികള്‍ പറയുന്ന പോലുള്ള യമണ്ടന്‍ ലോജിക്. എന്നാല്‍ ഇത് പൊതുജനങ്ങളുടെ പണമെടുത്താണെന്നതാണ് ഇതിലെ വലിയ പ്രശ്നം. അതായത് മോദി വന്നതിന് ശേഷം 2014ലാണ് ഇന്ത്യ ഉണ്ടായതെന്ന് സങ്കികള്‍ പറയുന്ന പോലെ 2016നു ശേഷമാണ് കേരളമുണ്ടായതെന്നാണ് മുണ്ടുടുക്കാത്ത മോദിയുടെ ചിയര്‍സംഘം പ്രചരിപ്പിക്കുന്നത്.
ലോകത്ത് സാങ്കേതിക വിദ്യ എത്ര മാറിയാലും മാറാത്ത ഒന്നേയുള്ളൂ സി.പി.എമ്മുകാരുടെ ബുദ്ധി. പാര്‍ട്ടി ഓഫീസില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ചാണ് പാര്ട്ടിക്കാര് ചിന്തിക്കുക. ഈയിടെ പത്രങ്ങളിലെല്ലാം കിണറോലുവിന്റെ നേതൃത്വത്തില്‍ വന്ന പരസ്യം കണ്ടവര്‍ ഒന്ന് ഞെട്ടി പട്ടാപ്പകല്‍ ഇത്രയും കൊള്ള നടത്തിയവന്മാരൊക്കെ ഹരിഷ് ചന്ദ്രന്‍മാരാവാന്‍ ശ്രമിക്കുന്നു. അല്ലേലും പൊതുവെ കേരളത്തിലൊരു ചൊല്ലുണ്ട് സത്യം ചെരിപ്പിടുമ്പോഴേക്കും സി.പി.എമ്മുകാര്‍ നാടു നീളെ കള്ളം കൊട്ടിപ്പാടുമെന്ന്. കഴിഞ്ഞ 10 വര്‍ഷമായി കക്കുക മുക്കുക നക്കുക എന്നതല്ലാതെ നാലാള്‍ക്ക് തൊഴില്‍ നല്കിയ ഏതേലും സംരംഭം പിണറായി തുടങ്ങിയിട്ടുണ്ടോ എന്ന് ആരെലും ചോദിച്ചാല്‍ ആകെ ഉത്തരം നല്കാന് പ്രാപ്തിയുള്ളത്. വ്യവസായ മന്ത്രിക്കാണ്. അതാവട്ടെ ഈ ദുനിയാവില് ആരും കാണാത്ത കമ്പനിയൊക്കയാവും. ലോകത്ത് സ്കാനിങ് മെഷീന് ഉണ്ടാക്കുന്ന രണ്ട് കമ്പനികളില്‍ ഒന്ന് കേരളത്തിലാണെന്നാണ് മന്ത്രി പറയുന്നത്.
കേരളത്തില്‍ ഉണ്ടാക്കി അമേരിക്കയില്‍ നിന്നും ലേബലൊട്ടിച്ച് അയക്കുകയാണ് പോലും. എവിടെയാണ് ഫാക്ടറി ഏതാണ് കമ്പനി എന്നൊന്നും ചോദിക്കരുത്. എല്ലാത്തിനും ശങ്കരാടിയുടെ രേഖതന്നെയാണ് ബലം. യു.ഡി.എഫ് കാലത്ത് എട്ട് മാസത്തെ പെന്ഷന് മുടങ്ങിയെന്ന അണ്ടി മുക്ക് ശാഖ വാട്സ്ആപ്പ് യൂണിവേഴ്സിറ്റി കണക്കുമായാണ് പിണറായി ഇപ്പോഴും ഉരുളുന്നത്. കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് പെന്‍ഷന്‍കാരുടെ എണ്ണം വെട്ടിക്കൂട്ടി കൊട്ടയിലിട്ട കണക്ക് പറയാതെ വാട്സ്ആപ്പ് യൂണിവേഴ്സിറ്റി കണക്കാണ് ഇപ്പോഴും ആധാരം. പിണറായിയും പരിവാരങ്ങളും കേരളത്തില്‍ ആകെ തുടങ്ങാന്‍ ശ്രമിച്ചത് ഒരേ ഒരു സംരഭമാണ്. അതാണ് കെ റെയില്‍. കെ റെയില്‍ വരും കെട്ടോ എന്ന് എല്ലാ യോഗങ്ങളിലും സംസ്ഥാന സെക്രട്ടറി വീമ്പിളക്കിയതും അപ്പം വില്പനക്കായി നാട്ടാരെ പ്രാപ്തരാക്കിയതും മാത്രമാണ്. മിച്ചം ആകെ കേരളത്തില്‍ കാക്കകള്‍ക്ക് തൂറാന്‍ ഒരു മഞ്ഞക്കുറ്റി മാത്രമാണ് പിണറായി സംഭാവന ചെയ്തത്. ഇനി അതിന്റെ കണക്കുകള്‍ ഓഡിറ്റ് ചെയ്യുമ്പോള്‍ അറിയാം കട്ട് മുടിച്ചത് എത്രയെന്ന്. പി.ആര് കൊണ്ട് ഓട്ടയടക്കാന്‍ ശ്രമിക്കുന്ന ഈ സര്‍ക്കാറിനെ ജനം ചെവിക്ക് പിടിച്ച് തൂക്കി പുറത്തിടാന്‍ എന്തായാലും അധിക നാള് വേണ്ടി വരില്ല.
News
വാര്‍ദ്ധക്യവും മൂത്രാശയ ആരോഗ്യവും: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കൃത്യസമയത്തുള്ള രോഗനിര്‍ണ്ണയത്തിലൂടെയും ചികിത്സയിലൂടെയും വാര്‍ദ്ധക്യ കാലത്തെ മൂത്രാശയ രോഗങ്ങള്‍ പൂര്‍ണ്ണമായും നിയന്ത്രിക്കാനാകും.
പ്രായമാകുമ്പോള്‍ ശരീരത്തിലെ മറ്റ് അവയവങ്ങളെപ്പോലെ വൃക്കകളുടെയും മൂത്രാശയ വ്യവസ്ഥയുടെയും പ്രവര്‍ത്തനക്ഷമതയില്‍ മാറ്റങ്ങള്‍ വരുന്നത് സ്വാഭാവികമാണ്.
എന്നാല്‍ പലപ്പോഴും ഇത്തരം മാറ്റങ്ങളെ പ്രായത്തിന്റെ പ്രശ്നങ്ങളായി കണ്ട് അവഗണിക്കുന്നത് രോഗം സങ്കീര്ണ്ണമാകാന് കാരണമാകുന്നു. കൃത്യസമയത്തുള്ള രോഗനിര്‍ണ്ണയത്തിലൂടെയും ചികിത്സയിലൂടെയും വാര്‍ദ്ധക്യ കാലത്തെ മൂത്രാശയ രോഗങ്ങള്‍ പൂര്‍ണ്ണമായും നിയന്ത്രിക്കാനാകും.മുത്രാശയ വ്യവസ്ഥയിലെ മാറ്റങ്ങള്‍
പ്രായമാകുമ്പോള്‍ മൂത്രസഞ്ചിയുടെ ഇലാസ്തികത (elastictiy) കുറയുകയും പേശികള്‍ക്ക് ബലക്കുറവ് സംഭവിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി കു റഞ്ഞ അളവില്‍ മൂത്രം നിറയുമ്പോള്‍ തന്നെ ശക്തമായ അസ്വസ്ഥത, മൂത്രം പിടിച്ചുനിര്‍ത്താന്‍ പ്രയാസം നേരിടുക തുടങ്ങിയ അവസ്ഥകള്‍ ഉണ്ടാകാം. സ്ത്രീകളില്‍ പെല്‍വിക് പേശികളുടെ ബലക്കുറവ് മൂലം ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ അറിയാതെ മൂത്രം പോകുന്ന അവസ്ഥയും കണ്ടുവരാറുണ്ട്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയും പുരുഷന്മാരും
അറുപത് വയസ്സ് പിന്നിട്ട പുരുഷന്മാരില് കണ്ടുവരുന്ന പ്രധാന പ്രശ്നമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം അഥവാ ബി.പി.എച്ച്. മൂത്രമൊഴിക്കാന്‍ കാലതാമസമെടുക്കുക, മൂത്രത്തിന്റെ ഒഴുക്ക് കുറയുക, മൂത്രം പൂര്‍ണ്ണമായും പോകാത്ത അവസ്ഥ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. ഇതിനുപുറമെ, ഇടയ്ക്കിടെ മൂത്രമൊഴിക്കുക (പ്രത്യേകിച്ച് രാ ത്രികാലങ്ങളില്‍), മൂത്രം പിടിച്ചുനിര്‍ത്താന്‍ കഴിയാതെ വരിക എന്നീ ബുദ്ധി മുട്ടുകളും കണ്ടുവരാറുണ്ട്. ബി.പി.എച്ച്. കൂടാതെ ഈ പ്രായത്തിലുള്ളവരില്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, ബ്ലാഡര്‍ (മൂത്രസഞ്ചി) ക്യാന്‍സര്‍ എന്നിവയ്ക്കുള്ള സാധ്യതയും കൂടുതലാണ്. ഇത് കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ മൂത്രതടസ്സമുണ്ടാകുകയും അത് വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും.
മുത്രാശയ അണുബാധയിലെ പ്രത്യേകതകള്‍ പ്രായമായവരില്‍ മൂത്രാശയ അണുബാധയുടെ ലക്ഷണങ്ങള്‍ യുവാക്കളില്‍ നിന്ന് വ്യത്യസ്തമായിരിക്കും. പലപ്പോഴും പനിയോ പുകച്ചിലോ ഉണ്ടാകണമെന്നില്ല. പകരം പെട്ടെന്നുണ്ടാകുന്ന തളര്‍ച്ച, ആശയക്കുഴപ്പം, വീഴ്ചകള്‍ എന്നിവ കണ്ടേക്കാം. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു യൂറോളജിസ്റ്റിന്റെ സഹായത്തോടെ മൂത്രപരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.
വൃക്കകളുടെ സംരക്ഷണം
പ്രമേഹവും രക്തസമ്മര്‍ദ്ദ വും നിയന്ത്രണവിധേയമല്ലെങ്കില്‍ അത് വൃക്കകളെ ഗുരുതരമായി ബാധിക്കും. ദീര്‍ഘകാലം വേദനസംഹാരികള്‍ ഉപയോഗിക്കുന്നതും വൃക്കകളുടെ ആരോഗ്യത്തിന് വെല്ലുവിളിയാണ്. കൃത്യമായ ഇടവേളകളില്‍ യൂറിന്‍ റുട്ടീന്‍ ,സെറം ക്രിയാറ്റിനിന്‍, ഇ.ജി.എഫ്.ആര് തു ടങ്ങിയ പരിശോധനകളിലൂടെ വൃക്കകളു ടെ ആരോഗ്യം വിലയിരുത്തണം.
പരിശോധനാരീതികള്‍
രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ യൂറിന്‍ റുട്ടീന്‍, സെറം ക്രിയാറ്റിനിന്‍, ഇ.ജി.എ ഫ്.ആര് എന്നീ പ്രാഥമിക പരിശോധനകള്‍ നടത്തേണ്ടതാണ്. കൂടാതെ, അള്‍ട്രാസൗണ്ട് സ്കാനിംഗ്, യൂറോ ഫ്ലോമെട്രി തുടങ്ങിയ ലളിതമായ പരിശോധനകള്‍ യൂറോളജിസ്റ്റിന്റെ നിര്‍ദ്ദേശപ്രകാരം ചെയ്യേണ്ടതാണ്..പുരുഷന്മാര് പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത തള്ളിക്കളയാന്‍ സെറം പി.എസ്.എ പരി ശോധന നടത്തുന്നത് ഉചിതമായിരിക്കും.
മുന്‍കരുതലുകള്‍:
ധാരാളം വെള്ളം കുടിക്കുന്നത് അണുബാധ തടയാന്‍ സഹായിക്കും. എങ്കിലും രാത്രിയില്‍ അമിതമായി മൂത്രമൊഴിക്കുന്നത് ഒഴിവാക്കാന്‍ വൈകുന്നേരത്തിന് ശേഷം വെള്ളത്തിന്റെ അളവ് പരിമിതപ്പെടുത്താം. മദ്യപാനവും പുകവലിയും പൂര്‍ണ്ണമായും ഒഴിവാക്കണം. ലക്ഷണങ്ങള്‍ കണ്ടാലുടന്‍ സ്വയം ചികിത്സയ്ക്ക് നില്‍ക്കാതെ ഒരു വിദഗ്ധ ഡോക്ടറുടെ നിര്‍ദ്ദേശം തേടാന്‍ വൈകരുത്.
-
india2 days agoകർണാടകയില്‍ സമൂഹ മാധ്യമ നിയന്ത്രണം; 16 വയസിന് താഴെയുള്ള കുട്ടികൾക്ക് വിലക്ക്
-
More2 days ago‘ഞങ്ങൾ കാത്തിരിക്കുന്നു’; കരയുദ്ധത്തിനിറങ്ങിയാൽ യുഎസിനെ കാത്തിരിക്കുന്നത് ദുരന്തമെന്ന് ഇറാൻ
-
kerala2 days agoസമഗ്ര വികസനത്തിന്റെ കൊണ്ടോട്ടി മാതൃക
-
More2 days agoയുദ്ധത്തിനിടെ ട്രംപിന് വേണ്ടി പ്രാര്‍ഥിക്കാൻ ഓവൽ ഓഫീസിൽ ഒത്തുകൂടി ക്രിസ്ത്യൻ പാസ്റ്റര്‍മാര്‍
-
india2 days agoഭരണഘടനക്കായി ഒരുമിക്കണം; യൂത്ത് ലീഗ് ഇഫ്താര്‍ മീറ്റില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ്ഭാനു ചിബ്
-
More2 days agoഇറാന്റെ അടുത്ത നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ ഇടപെടും, ഖാംനഈയുടെ മകന് തനിക്ക് സ്വീകാര്യനല്ല: ട്രംപ്
-
News2 days agoഎപ്സ്റ്റീന് ഫയല്‍; ഈയാഴ്ച പുറത്തുവിടാനിരിക്കുന്ന രേഖകളില്‍ ട്രംപിനെതിരായ വെളിപ്പെടുത്തലുകളും
-
More2 days agoതിരിച്ചടി തുടര്‍ന്ന് ഇറാന്; തെല്‍ അവിവില്‍ മിസൈല്‍ വര്‍ഷം

