Connect with us

News

കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം; പ്രായപരിധി അടിസ്ഥാനമാക്കി നിയന്ത്രണത്തിന് ബിൽ കൊണ്ടുവരുന്നു

ഇതുമായി ബന്ധപ്പെട്ട പുതിയ ബിൽ പാർലമെന്റിലെ മൺസൂൺ സമ്മേളനത്തിൽ അവതരിപ്പിക്കാനാണ്  തീരുമാനം.

Published

on

ന്യൂഡൽഹി: കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ പ്രായപരിധി അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ . ഇതുമായി ബന്ധപ്പെട്ട പുതിയ ബിൽ പാർലമെന്റിലെ മൺസൂൺ സമ്മേളനത്തിൽ അവതരിപ്പിക്കാനാണ്  തീരുമാനം.

കുട്ടികളെ 8–12, 12–16, 16–18 എന്നീ മൂന്ന് പ്രായവിഭാഗങ്ങളായി തിരിച്ച് സോഷ്യൽ മീഡിയ ഇടപെടലുകളിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള പദ്ധതിയാണ് പരിഗണിക്കുന്നത്. സോഷ്യൽ മീഡിയയുടെ അതിയായ ഉപയോഗം കുട്ടികളിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങളും പരിഗണിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും അദ്ദേഹം പറഞ്ഞു.

18 വയസിന് താഴെയുള്ള കുട്ടികൾക്കായി നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിൽ സൂക്ഷ്മവും ഘട്ടംഘട്ടമായ സമീപനമാണ് സർക്കാർ സ്വീകരിക്കുകയെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സോഷ്യൽ മീഡിയ പൂർണ്ണമായും നിരോധിക്കാനുള്ള തീരുമാനം സർക്കാരിന് ഇല്ലെന്നും അവർ വ്യക്തമാക്കി.

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കാബിനറ്റിൽ അനൗദ്യോഗിക ചർച്ചകൾ നടന്നതായും റിപ്പോർട്ടുകൾ പറയുന്നു. 13 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കണമെന്ന് ആന്ധ്രാപ്രദേശ് നിർദേശിച്ചിട്ടുണ്ട്. കൂടാതെ 16 വയസിന് താഴെയുള്ളവർക്ക് സമൂഹമാധ്യമ ഉപയോഗത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണമെന്നും സംസ്ഥാന സർക്കാർ അഭിപ്രായപ്പെട്ടു.

വൈകുന്നേരങ്ങളിലും രാത്രിയിലും ലോഗിൻ അനുവദിക്കാതിരിക്കുക, ദിവസത്തിൽ നിശ്ചിത സമയം മാത്രമേ ഉപയോഗിക്കാൻ അനുവദിക്കൂ തുടങ്ങിയ സമയപരിധി അടിസ്ഥാനമാക്കിയ നിയന്ത്രണങ്ങളും സർക്കാർ പരിഗണിക്കുന്നുണ്ട്.

ഇന്തോനേഷ്യയിൽ 16 വയസിന് താഴെയുള്ള കുട്ടികൾക്ക് ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ നിരോധിക്കുമെന്ന് ഈ മാസം പ്രഖ്യാപിച്ചിരുന്നു. ഓസ്ട്രേലിയയിൽ കൊണ്ടുവന്നതുപോലുള്ള നിയമങ്ങൾക്ക് സമാനമായി ഇന്ത്യയിലും കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കണമെന്ന ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

രാഷ്ട്രപതിക്ക് മറുപടിയുമായി മമത; ബിജെപിയുടെ ഉപദേശം കേട്ട് രാഷ്ട്രീയം കളിക്കരുതെന്ന് വിമർശനം

തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രപതിയുടെ തുടർച്ചയായ ബംഗാൾ സന്ദർശനങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഉദ്ദേശമുണ്ടെന്നും അവർ ആരോപിച്ചു.

Published

on

By

കൊൽക്കത്ത: രാഷ്ട്രപതി ദ്രൗപതി മുർമു നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്ത്. ബിജെപിയുടെ ഉപദേശപ്രകാരം രാഷ്ട്രപതി തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയം കളിക്കരുതെന്ന് മമത ബാനർജി വിമർശിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രപതിയുടെ തുടർച്ചയായ ബംഗാൾ സന്ദർശനങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഉദ്ദേശമുണ്ടെന്നും അവർ ആരോപിച്ചു.

“മധ്യപ്രദേശിലോ ഛത്തീസ്ഗഢിലോ ഗോത്രവർഗക്കാർക്കെതിരെ അതിക്രമങ്ങൾ നടക്കുമ്പോൾ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല? ബിജെപിയുടെ ഉപദേശപ്രകാരം തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയം കളിക്കരുത്. ഞങ്ങൾ എപ്പോഴും നിങ്ങളുടെ പിന്നാലെ നടക്കണമെന്നാണോ പറയുന്നത്?” എന്നായിരുന്നു മമതയുടെ പ്രതികരണം.

Continue Reading

News

തിരൂരങ്ങാടിയില്‍ 656 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍

കുടിവെള്ളം ആരോഗ്യം. ഊര്‍ജം,വിദ്യാഭ്യാസ, പശ്ചാത്തല മേഖലകളില്‍ വലിയ മുന്നേറ്റം സൃഷ്ടിച്ചു.

Published

on

By

തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ 656 കോടി രൂപയുടെ വികസന പദ്ധതികള്‍ കൊണ്ടുവരാന്‍ കെ.പി.എ മജീദ് എം.എല്‍.എയുടെ നിരന്തരമായ ശ്രമങ്ങളിലൂടെ കഴിഞ്ഞു. കുടിവെള്ളം ആരോഗ്യം. ഊര്‍ജം,വിദ്യാഭ്യാസ, പശ്ചാത്തല മേഖലകളില്‍ വലിയ മുന്നേറ്റം സൃഷ്ടിച്ചു.

കടലോര ഭിത്തി നിര്‍മാണം ഉള്‍പ്പെടെ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരമായി. തിരുരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വിവിധ കെട്ടിട പദ്ധതികള്‍ കൊണ്ടു വന്നു. നന്നമ്പ്ര കുടിവെള്ള പദ്ധതി 96.8 കോടി, എടരിക്കോട് കുടിവെള്ള പദ്ധതി 77 കോടി, തിരൂരങ്ങാടി അമത്- 14.56 കോടി, പരപ്പനങ്ങാടി അമൃത് 22 കോടി, തെന്നല ജ ലനിധി തുടര്‍പ്രവര്‍ത്തി 14.88 കോടി, തിരൂരങ്ങാടി നഗരസഞ്ചയം 4 കോടി, പരപ്പനങ്ങാടി നഗരസഞ്ചയം -5 കോടി, തിരൂരങ്ങാടി താലൂക്ക് ആശുപത്രി കുടിവെള്ള പൈപ്പ് ലൈന്‍ 25 ലക്ഷം, തിരൂരങ്ങാടി (കല്ലക്കയം) തുടര്‍ച്ച 14 കോടി, പുതുപ്പറമ്പ് ജലസേചന പദ്ധതി 5 കോടി, പതിനാറുങ്ങള്‍ ബൈപാസ് പദ്ധതിയില്‍ സര്‍ വെ പൂര്‍ത്തിയായി.

തെന്നല പെരുമ്പുഴ തോട് ന വീകരണം 2 കോടി, പരപ്പന ങ്ങാടി നഗരസഭയിലെ തീരപ്ര ദേശത്ത് കടല്‍ ഭിത്തി നിര്‍മ്മാണം 6 കോടി, വെഞ്ചാലി കുണ്ടൂര്‍ എക്‌സ്പ്രസ് കനാല്‍ നിര്‍മ്മാണം- 5 കോടി, തിരൂരങ്ങാടി താലൂക്ക് ആശുപത്രി ഡയാലിസിസ് ബ്ലോക്ക് നിര്‍മ്മാ ണം 1 കോടി, തെന്നല പൂക്കിപ്പറമ്പ് അറക്കല്‍ റോഡ് 2 കോടി, മനക്കുളം നവീകരണം – 1 കോടി, പുളിഞ്ചോട് നിന്ന് പൈപ്പ് ലൈന്‍ വഴി വട്ടച്ചിറയില്‍, വെള്ളം എത്തിക്കലും പമ്പ് ഹൗസ് നിര്‍മ്മാണവും 5 കോടി,എടരിക്കോട് പറമ്പിലങ്ങാടി റോഡ് നവീകരണം 1.5 പര്‍പ്പനങ്ങാടി ഉള്ളണം കോവിലകം കല്‍പ്പുഴ പാലവും, അപ്രോച്ച് റോഡ് നിര്‍മ്മാണവും – 3.50 കോടി, പരപ്പനങ്ങാടി ഫിഷറീസ് കോളനിപട്ടയം ഫിഷറീസ് എന്‍ഒസി ലഭിച്ചു.

സര്‍ക്കാര്‍ & പിഡബ്ലി യുഡി ഫണ്ട് തിരൂര്‍ എടരിക്കോട് റോഡില്‍ ക്ലാരി മുച്ചിക്കല്‍ ഭാഗത്ത് ഡ്രൈനേജ് 25 ലക്ഷം, കക്കാട് ചെമ്മാട് റോഡില്‍ തിരൂരങ്ങാടി തൂക്കുമരം ഭാഗത്ത് ഡ്രൈനേജ് 62 ലക്ഷം, കുണ്ടൂര്‍ ചെറുമുക്ക് റോഡ് സൈഡ് കോണ്ക്രീറ്റ് ചെയ്യല്‍ 25 ലക്ഷം, തിരൂരങ്ങാടി റസ്റ്റ് ഹൗസ് രൂഫ് വര്‍ക്ക് 16 ലക്ഷം, പരപ്പനങ്ങാടി കോടതി നിര്‍മ്മാണം 25.56 കോടി, പരപ്പനങ്ങാടി പോക്‌സോ കോടതി 25 ലക്ഷം, തിരൂരങ്ങാടി ഹജൂര്‍ കച്ചേരി പൈതൃക മ്യൂസിയം മാസ്റ്റര്‍ പ്ലാന്‍ നിര്‍മ്മാണം-10 ലക്ഷം, തിരൂരങ്ങാടി താലൂക്ക് ആശുപത്രി 2.2743 കോടി, പരപ്പനങ്ങാടി എഫ്എച്ച്‌സി കെട്ടിട നിര്‍മ്മാണം 1.43 കോടി, തെന്നല എഫ്എച്ച്‌സി കെട്ടിടം നിര്‍മ്മാണം 1.26 കോടി, പെരുമണ്ണ ക്ലാരി എഫ്എച്ച്‌സി കെട്ടിട നിര്‍മ്മാണം 1.43 കോടി, എടരിക്കോട് എഫ്എച്ച്‌സി കെട്ടിട നിര്‍മ്മാണം 15.5 ലക്ഷം, ഗവ. എല്‍.പി സ്‌കൂള്‍ കുറ്റിപ്പാല കെട്ടിട നിര്‍മ്മാണം 1 കോടി,തിരൂരങ്ങാടി താലൂക്ക് ആശുപത്രി കെട്ടിട നിര്‍മ്മാണം 13.79 കോടി , പാലത്തിങ്ങല്‍ ബ്യൂട്ടിഫിക്കേഷന്‍ – 25 ലക്ഷം, പരപ്പനങ്ങാടിയില്‍ ഹാരബര്‍ എഞ്ചിനീയറിങ് സബ് ഡിവിഷന്‍ ഓഫീസ് ലഭ്യമാക്കി.

സയന്‍സ് പാര്‍ക്ക് -1 കോടി, ചപ്ലാപ്പടി ജുമാമസ്ജിദ് കടല്‍ഭിത്തി 34.1 ലക്ഷം, തെന്നല സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിര്‍മ്മാണം 50 ലക്ഷം, പരപ്പനങ്ങാടി ന്യൂകട്ട് പാലം നിര്‍മ്മാണം – 21.9 കോടി, കീരനല്ലൂര്‍ ന്യൂ കട്ട് ടൂറിസം പദ്ധതി – 1.045 കോടി, പെരുമണ്ണ ക്ലാരി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം 45 ലക്ഷം, പുതുപ്പറമ്പ് ഗ വ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ കെട്ടിടനിര്‍മ്മാണം 1 കോടി, പെരുമണ്ണ ക്ലാരി കുടുംബാരോഗ്യ കേന്ദ്രം കെട്ടിട നിര്‍മ്മാണം 6 കോടി, പുളിഞ്ചോട് വട്ടച്ചിറ പൈപ്പ് ലൈന്‍ പദ്ധതി ഇന്‍വെസ്റ്റിഗേഷന്‍ – 5 ലക്ഷം, വെന്നിയൂര്‍ 33 കെവി സബ് സ്റ്റേഷന്‍ നിര്‍മ്മാണം -5.80 കോടി, വെന്നിയൂര്‍ 33 കെവി സബ്‌സ്റ്റേഷന്‍ 110 കെവി ആയി ഉയര്‍ത്തലും, വെന്നിയൂര്‍ സബ് സ്റ്റേഷനിലേക്ക് പരപ്പനങ്ങാടി, കൂരിയാട്, എടരിക്കോട്, സബ് സ്റ്റേഷനുകളില്‍ നിന്നും 11 കെവി ലൈന്‍ വലിക്കലും 19 കോടി, മലപ്പുറം പാക്കേജില്‍ ഉള്‍പ്പെടുത്തി കെഎസ്ഇബിയില്‍ നിന്നും അനുവദിച്ച പദ്ധതികള്‍ – 26.2 കോടി, തിരൂരങ്ങാടി മണ്ഡലത്തില്‍ 5 വൈദ്യുതി വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ ലഭ്യമാക്കി.

വെന്നിയൂര്‍ പതിനാറുങ്ങല്‍ ബൈപ്പാസ് നിര്‍മ്മാണം (നടപടികള്‍ പുരോഗമിക്കു ന്നു) 100 കോടി, പരപ്പനങ്ങാടി റജിസ്റ്റര്‍ ഓഫീസ് കെട്ടിട നിര്‍മ്മാണം 256 കോടി, ചെട്ടിപ്പടി റെയില്‍വെ മേല്‍പ്പാലം- 25.45 കോടി, ചിറമംഗലം റെയില്‍വെ ബ്രിഡ്ജ് -39 കോടി, പരപ്പനങ്ങാടി മുനിസിപ്പാലിറ്റി, എടരിക്കോട് പഞ്ചായത്ത് എന്നിവിടങ്ങളില്‍ മൊത്തം 21 മിനിമാസ്റ്റ് ലൈറ്റുകള്‍ -63 ലക്ഷം, നന്നമ്പ്ര ഗ്രാമപഞ്ചായത്ത്, തെന്നലഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ മൊത്തം 20 മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കല്‍.- 60 ലക്ഷം, തിരൂരങ്ങാടി മുനിസിപ്പാലിറ്റി, പെരുമണ്ണ-ക്ലാരി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ മൊത്തം 20 മിനിമാസ്റ്റ് ലൈറ്റുകള്‍, റോഡ്, നാഷണല്‍ ഇംഗ്ലീഷ് മീഡിയം റോഡ് എന്നീ റോഡുകളുടെ നിര്‍മ്മാണം 91 ലക്ഷം, തിരുരങ്ങാടി മുനിസിപ്പാലിറ്റിയിലെ മണ്ണാറക്കല്‍ റോഡ്- 10 ലക്ഷം, പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ കല്ലിങ്ങല്‍ ഡ്രൈനേജ് കം ഫൂട്ട് പാത്ത്- 20 ലക്ഷം, തിരൂരങ്ങാടി മുനിസി പ്പാലിറ്റിയിലെ കൊടിമരം കണ്ടാണത്ത് റോഡ് 13 ലക്ഷം. എന്നിവയും വിവിധ പഞ്ചായത്തുകളിലും മുനി സിപ്പാലിറ്റികളിലുമായി വ്യത്യസ്ത റോഡു കള്‍ക്കായി പാസാക്കിയ ഫണ്ടുകളുമുള്‍പ്പടെ മൊത്തം 655.9065 കോടി രൂപയുടെ വികസന പദ്ധതികളാണ് കെ.പി.എ മജീദ് എം.എല്‍.എ മണ്ഡലത്തി ലെത്തിച്ചത്.

Continue Reading

News

കിരീടപ്പോരാട്ടം ഇന്ന്; മൂന്നാം ലോകകപ്പ് ലക്ഷ്യമിട്ട് ഇന്ത്യ, കന്നി കിരീടം തേടി ന്യൂസീലന്‍ഡ്

ഇന്ത്യ ജയിച്ചാല്‍ ട്വന്റി20 ലോകകപ്പ് മൂന്നു തവണ നേടുന്ന ആദ്യ ടീമായി മാറും. ന്യൂസീലന്‍ഡ് വിജയിച്ചാല്‍ ട്വന്റി20 ലോകകപ്പിന് പുതിയൊരു ജേതാവിനെ ലോകം കാണും.

Published

on

By

ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനല്‍ മത്സരത്തില്‍ കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് കളത്തിലിറങ്ങും. രാത്രി ഏഴിന് അഹമ്മദാബാദില്‍ നടക്കുന്ന ഫൈനലില്‍ ന്യൂസീലന്‍ഡാണ് എതിരാളികള്‍. മലയാളി താരം സഞ്ജു സാംസണ്‍ മികച്ച പ്രകടനം കാഴ്ചവെക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മൂന്നാം ലോകകപ്പ് കിരീടമാണ് ഇന്ത്യയുടെ ലക്ഷ്യം, അതേസമയം ആദ്യ കിരീടം സ്വന്തമാക്കാനാണ് ന്യൂസീലന്‍ഡിന്റെ ശ്രമം.

ട്വന്റി20 ലോകകപ്പിന്റെ ആദ്യ ജേതാക്കളായ ഇന്ത്യ 2007ല്‍ ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്ബര്‍ഗില്‍ നടന്ന ഫൈനലില്‍ പാകിസ്ഥാനെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ചാണ് കിരീടം നേടിയത്. മഹേന്ദ്രസിംഗ് ധോണിയുടെ നേതൃത്വത്തിലായിരുന്നു ആ ചരിത്ര വിജയം.

രണ്ടാം കിരീടത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിച്ചത് നീണ്ട പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ബാര്‍ബഡോസില്‍ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചാണ് രോഹിത് ശര്‍മയുടെ ഇന്ത്യ വീണ്ടും കിരീടം സ്വന്തമാക്കിയത്.

അതേസമയം 2014ല്‍ ശ്രീലങ്കയോട് ഫൈനലില്‍ തോറ്റ ചരിത്രവും ഇന്ത്യക്കുണ്ട്. ന്യൂസീലന്‍ഡാകട്ടെ 2021ല്‍ നടന്ന ഫൈനലില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടിരുന്നു. ഇന്ന് ആര് ജയിച്ചാലും പുതിയൊരു ചരിത്രം പിറക്കും. ഇന്ത്യ ജയിച്ചാല്‍ ട്വന്റി20 ലോകകപ്പ് മൂന്നു തവണ നേടുന്ന ആദ്യ ടീമായി മാറും. ന്യൂസീലന്‍ഡ് വിജയിച്ചാല്‍ ട്വന്റി20 ലോകകപ്പിന് പുതിയൊരു ജേതാവിനെ ലോകം കാണും.

 

Continue Reading

Trending