Connect with us

News

അബുദാബിയിൽ മിസൈൽ അവശിഷ്ടം പതിച്ചു ഇന്ത്യക്കാരന് പരിക്ക്‌

രണ്ടു വ്യോമസേന ഉദ്യോഗസ്ഥർ ഉൾപ്പെടെ എട്ടുപേർക്ക് ജീവഹാനിയുമുണ്ടായി.

Published

on

അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷം തുടർന്നുകൊണ്ടിരിക്കെ മിസൈൽ ആവശിഷ്ടം പതിച്ചു അബുദാബിയിൽ ഇന്ത്യക്കാരന് പരിക്കേറ്റു.

അബുദാബി നഗരത്തിൽ നിന്നും 45 കിലോമീറ്റർ അകലെയുള്ള ബനിയാസിനോട്‌ ചേർന്ന് സ്ഥിതി ചെയ്യുന്ന ശവാമഖിലാണ് അപകടം നടന്നത്.

ഇതോടെ യുഎഇ യിൽ മിസൈൽ അവശിഷ്ടം പതിച്ചു മരണപ്പെടുന്നവരുടെ എണ്ണം 161 ആയി. രണ്ടു വ്യോമസേന ഉദ്യോഗസ്ഥർ ഉൾപ്പെടെ എട്ടുപേർക്ക് ജീവഹാനിയുമുണ്ടായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില; ഒറ്റദിവസം കൊണ്ട് പവന് 4,360 രൂപ കുറഞ്ഞു

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളാണ് വില കുറയ്ക്കുന്നത്.

Published

on

By

കേരളത്തില്‍ ഒറ്റദിവസം കൊണ്ട് സ്വര്‍ണ വില 4,360 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 1,02,680 രൂപയായി. ഗ്രാമിന് 545 രൂപ കുറഞ്ഞ് 12,935 രൂപയിലെത്തി. രണ്ടു ദിവസത്തിനിടെ 6,560 രൂപയാണ് സ്വര്‍ണ വിലയില്‍ കുറഞ്ഞത്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളാണ് വില കുറയ്ക്കുന്നത്.

രാജ്യാന്തര വില കുത്തനെ കുറഞ്ഞതാണ് കേരളത്തിലും വില കുറയുന്നതിന് കാരണം. വെള്ളിയാഴ്ച 4,490 ഡോളറിലായിരുന്ന രാജ്യാന്തര വില ഇന്നുള്ളത് 4,348.60 ഡോളറിലാണ്. യു.എസ്- ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അസംസ്‌കൃത എണ്ണ വില ഉയരുന്നതാണ് സ്വര്‍ണ വില കുറയുന്നതിനുള്ള അടിസ്ഥാന കാരണം. രാജ്യാന്തര വില മൂന്നു ശതമാനത്തോളമാണ് കുറഞ്ഞത്. ഇതോടെ വില നാലു മാസത്തെ താഴ്ന്ന നിലയിലെത്തി.

പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുകയാണെങ്കില്‍ എണ്ണ വില ഉയരുന്നത് സ്വര്‍ണവിലയില്‍ സമ്മര്‍ദ്ദം തുടരാന്‍ കാരണമാകും. സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്ന സൂചനകളൊന്നും നിലവിലില്ലാത്തതിനാല്‍ സ്വര്‍ണ വില കൂടുതല്‍ താഴേക്ക് പോകാനാണ് നിലവിലെ സാഹചര്യത്തില്‍ സാധ്യത. അങ്ങനെയെങ്കില്‍ നാളെയോ അടുത്ത ദിവസങ്ങളിലോ സ്വര്‍ണ വില ലക്ഷത്തിന് താഴേക്ക് എത്താം.

Continue Reading

News

ഒമാനിലെ മഴക്കെടുതി: ഒരു മലയാളി കൂടി മരിച്ചു, മരണസംഖ്യ ഉയരുന്നു

ഒമാനില്‍ ഉണ്ടായ മഴക്കെടുതിയില്‍ ഒരു മലയാളി കൂടി മരിച്ചതോടെ ദുരന്തത്തിലെ മരണസംഖ്യ ഉയര്‍ന്നു.

Published

on

By

മസ്കറ്റ്: ഒമാനില്‍ ഉണ്ടായ മഴക്കെടുതിയില്‍ ഒരു മലയാളി കൂടി മരിച്ചതോടെ ദുരന്തത്തിലെ മരണസംഖ്യ ഉയര്‍ന്നു. കൊല്ലം സ്വദേശിയായ മഹേഷ് കുമാറാണ് മരിച്ചത്. ടൂറിസ്റ്റ് കേന്ദ്രമായ വാദി ബനീ ഖാലിദിലെ വെള്ളച്ചാട്ടം സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു അപകടം. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇതിനിടെ, ഇന്നലെ ഒമാനിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ച രണ്ട് മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് അര്‍ദ്ധരാത്രിയോടെ നാട്ടിലേക്ക് എത്തിക്കും. അപകടത്തില്‍ മരിച്ച മറ്റൊരു മലയാളി യൂസഫിന്റെ മൃതദേഹവും നാട്ടിലെത്തിക്കും.

അപകടത്തില്‍ കാണാതായ യൂസഫിന്റെ മാതാവിനായി തിരച്ചില്‍ തുടരുകയാണ്. ഇന്നലെ രാത്രിയായിരുന്നു മലയാളി കുടുംബം സഞ്ചരിച്ച വാഹനം മിന്നല്‍ പ്രളയത്തില്‍ അകപ്പെട്ടത്. തൃത്താല, കൂറ്റനാട് സ്വദേശികളായ യൂസഫ്, തൃത്താല കൊറ്റപ്പാടം സ്വദേശി ഷംല ലുബിഷാദ് എന്നിവര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്.

Continue Reading

News

ഗള്‍ഫ് സംഘര്‍ഷം: വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയിലേറെ ഉയർന്നു, യാത്രക്കാർ ദുരിതത്തിൽ

സാധാരണ നിരക്കിനെ അപേക്ഷിച്ച് ഇരട്ടിയിലധികം തുകയാണ് ഇപ്പോള്‍ പല വിമാന കമ്പനികളും ഈടാക്കുന്നത്.

Published

on

By

കൊണ്ടോട്ടി: ഗള്‍ഫ് മേഖലയിലെ തുടരുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വലിയ വര്‍ധന രേഖപ്പെടുത്തി. സാധാരണ നിരക്കിനെ അപേക്ഷിച്ച് ഇരട്ടിയിലധികം തുകയാണ് ഇപ്പോള്‍ പല വിമാന കമ്പനികളും ഈടാക്കുന്നത്.

ഷെഡ്യൂള്‍ ചെയ്ത നിരവധി വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രത്യേക അനുമതിയോടെ കുറച്ച് സര്‍വീസുകള്‍ മാത്രമാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് നടത്തുന്നത്. ഇത്തരം സര്‍വീസുകള്‍ ചെലവേറിയതാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിമാന കമ്പനികള്‍ നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്.

കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്കാണ് നിരക്കില്‍ ഏറ്റവും കൂടുതല്‍ വര്‍ധന ഉണ്ടായത്. മുമ്പ് 10,000 മുതല്‍ 15,000 രൂപ വരെയായിരുന്ന ടിക്കറ്റുകള്‍ക്ക് ഇപ്പോള്‍ 25,000 മുതല്‍ 30,000 രൂപ വരെയാണ് നല്‍കേണ്ടത്. അതുപോലെ തന്നെ സംഘര്‍ഷം രൂക്ഷമായ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കുകളും കുത്തനെ ഉയര്‍ന്നിട്ടുണ്ട്.

നാട്ടിലേക്ക് മടങ്ങുന്നവരുടെ തിരക്കും നിലവിലെ സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ നടത്തുന്നതിനുള്ള ചെലവും കൂടിയതും നിരക്ക് വര്‍ധനയ്ക്ക് കാരണമായി. ഇതോടെ ഉംറ തീര്‍ഥാടകരും വലിയ പ്രതിസന്ധിയിലാണ്. മുമ്പ് ബുക്ക് ചെയ്ത ടിക്കറ്റുകളില്‍ യാത്ര സാധ്യമാകാത്തതിനാല്‍ ദിവസങ്ങളോളം കാത്തிருந்து ലഭ്യമായ വിമാനങ്ങള്‍ ആശ്രയിച്ചാണ് പലരും നാട്ടിലെത്തുന്നത്.

ഇത്തരം സാഹചര്യത്തില്‍ പുതിയ ടിക്കറ്റുകള്‍ക്ക് അധിക തുക നല്‍കേണ്ടിവരുന്നതിനാല്‍ നേരത്തെ നിശ്ചയിച്ച പാക്കേജിനേക്കാള്‍ ഓരോ തീര്‍ഥാടകര്‍ക്കും 10,000 മുതല്‍ 20,000 രൂപ വരെ അധിക ചെലവ് വരുന്നു. വിസ കാലാവധി കഴിഞ്ഞ് മടങ്ങുന്ന പ്രവാസികളും നിരക്ക് വര്‍ധനയുടെ തിരിച്ചടിയിലാണ്.

സാധാരണയായി ഏപ്രില്‍, മെയ് മാസങ്ങളിലെ അവധിക്കാല തിരക്കിനെ തുടര്‍ന്ന് നിരക്കുകള്‍ ഉയര്‍ന്നുവരാറുണ്ടെങ്കിലും ഇത്തവണത്തെ കുത്തനെ വര്‍ധനയ്ക്ക് പ്രധാന കാരണം ഗള്‍ഫ് മേഖലയിലെ സംഘര്‍ഷമാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

Continue Reading

Trending