kerala
കേന്ദ്ര സര്‍ക്കാരിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നു; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ പാര്‍ലമെന്റില്‍ നോട്ടീസ് നല്കി പ്രതിപക്ഷ എംപിമാര്‍
സിഇസിയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇരുസഭകളിലും നോട്ടീസ് നല്കി.
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ (സിഇസി) ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ എംപിമാര്‍ രംഗത്ത്.
കേന്ദ്ര സര്‍ക്കാരിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച്, സിഇസിയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇരുസഭകളിലും നോട്ടീസ് നല്കി. ലോകസഭയില്‍ 130 ഉം രാജ്യസഭയില്‍ 63 ഉം അംഗങ്ങള്‍ ഒപ്പിട്ട നോട്ടീസാണ് സമര്‍പ്പിച്ചത്.
ബിഹാര്‍, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ലക്ഷക്കണക്കിന് വോട്ടര്‍മാരെ എസ്ഐആറില്‍ നിന്ന് ആസൂത്രിതമായി ഒഴിവാക്കിയെന്നും ഇത് ഭരണകക്ഷിയെ സഹായിക്കാനാണെന്നും പ്രതിപക്ഷം ആരോപിച്ചു. വോട്ടര്‍ പട്ടിക പരിഷ്കരണം ‘പിന്‍വാതില്‍ വഴിയുള്ള എന്‍ആര്‍സി’ ആണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ നിലപാട്.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പക്ഷപാതപരമായ നിലപാട് സ്വീകരിച്ചതായും അന്വേഷണങ്ങള്‍ തടസ്സപ്പെടുത്തിയതായും നോട്ടീസില്‍ പറയുന്നു. സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്നതിന് സമാനമായ സങ്കീര്‍ണ്ണമായ ‘ഇംപീച്ച്മെന്റ്’ നടപടിക്രമങ്ങളിലൂടെ മാത്രമേ സിഇസിയെ നീക്കം ചെയ്യാനാകൂ. നോട്ടീസ് അംഗീകരിക്കപ്പെട്ടാല്‍ പ്രത്യേക സമിതി രൂപീകരിച്ച് അന്വേഷണം നടത്തേണ്ടി വരും. കേന്ദ്ര സര്‍ക്കാര്‍ നോട്ടീസില്‍ സ്വീകരിക്കുന്ന നിലപാട് ജനാധിപത്യ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
kerala
കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില; ഒറ്റദിവസം കൊണ്ട് പവന് 4,360 രൂപ കുറഞ്ഞു
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളാണ് വില കുറയ്ക്കുന്നത്.
കേരളത്തില്‍ ഒറ്റദിവസം കൊണ്ട് സ്വര്‍ണ വില 4,360 രൂപ കുറഞ്ഞു. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 1,02,680 രൂപയായി. ഗ്രാമിന് 545 രൂപ കുറഞ്ഞ് 12,935 രൂപയിലെത്തി. രണ്ടു ദിവസത്തിനിടെ 6,560 രൂപയാണ് സ്വര്‍ണ വിലയില്‍ കുറഞ്ഞത്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളാണ് വില കുറയ്ക്കുന്നത്.
രാജ്യാന്തര വില കുത്തനെ കുറഞ്ഞതാണ് കേരളത്തിലും വില കുറയുന്നതിന് കാരണം. വെള്ളിയാഴ്ച 4,490 ഡോളറിലായിരുന്ന രാജ്യാന്തര വില ഇന്നുള്ളത് 4,348.60 ഡോളറിലാണ്. യു.എസ്- ഇറാന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അസംസ്കൃത എണ്ണ വില ഉയരുന്നതാണ് സ്വര്‍ണ വില കുറയുന്നതിനുള്ള അടിസ്ഥാന കാരണം. രാജ്യാന്തര വില മൂന്നു ശതമാനത്തോളമാണ് കുറഞ്ഞത്. ഇതോടെ വില നാലു മാസത്തെ താഴ്ന്ന നിലയിലെത്തി.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുകയാണെങ്കില്‍ എണ്ണ വില ഉയരുന്നത് സ്വര്‍ണവിലയില്‍ സമ്മര്‍ദ്ദം തുടരാന്‍ കാരണമാകും. സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്ന സൂചനകളൊന്നും നിലവിലില്ലാത്തതിനാല്‍ സ്വര്‍ണ വില കൂടുതല്‍ താഴേക്ക് പോകാനാണ് നിലവിലെ സാഹചര്യത്തില്‍ സാധ്യത. അങ്ങനെയെങ്കില്‍ നാളെയോ അടുത്ത ദിവസങ്ങളിലോ സ്വര്‍ണ വില ലക്ഷത്തിന് താഴേക്ക് എത്താം.
kerala
സാദിഖലി തങ്ങള്‍ക്കെതിരെ വ്യാജ ആരോപണം; പരാതി നല്കി നിയമപരമായി പോരാടും: പി.കെ കുഞ്ഞാലിക്കുട്ടി
‘സംഭവത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്’
kerala
ജനദ്രോഹ നയങ്ങൾ മറച്ചുവെക്കാൻ പി.ആർ. അഭ്യാസങ്ങൾ: പി.കെ. കുഞ്ഞാലിക്കുട്ടി
പുൽപ്പറ്റ ഗ്രാമപഞ്ചായത്ത് യുഡിഎഫ് നേതൃ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനദ്രോഹ നയങ്ങൾ മറച്ചുവെക്കാൻ സർക്കാർ വൻതോതിൽ പി.ആർ. പ്രവർത്തനങ്ങൾ നടത്തുകയാണെന്ന് മലപ്പുറം മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പി.കെ. കുഞ്ഞാലിക്കുട്ടി. പുൽപ്പറ്റ ഗ്രാമപഞ്ചായത്ത് യുഡിഎഫ് നേതൃ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങൾക്ക് ഉപകാരപ്രദമായ ഒരു കാര്യവും ഈ സർക്കാർ ചെയ്തിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭരണപരാജയങ്ങൾ മൂടിവെക്കാൻ കോടികൾ ചെലവാക്കി പരസ്യം നൽകുന്ന രീതിയാണ് സർക്കാർ സ്വീകരിക്കുന്നത്. സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരായ ശക്തമായ വിധിയെഴുത്തായി ഈ തിരഞ്ഞെടുപ്പ് മാറുമെന്നും അദ്ദേഹം പറഞ്ഞു.
സംഗമം പി. ഉബൈദുള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പി. എ സലാം, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ പി കുഞ്ഞാപ്പു ഹാജി , എ എം അബൂബക്കർ,യു.ഡി.എഫ് ചെയർമാൻ ഷൗക്കത്ത് അലി, കൺവീനർ പി ടി അബ്ബാസ്, പൂക്കോടൻ അബൂബക്കർ, ടി കെ റഷീദ്, അജ്മൽ ആനത്താൻ, എ എം സനാഉല്ല മാസ്റ്റർ, റിയാസ് പുൽപ്പറ്റ, വിപി റിയാസ്, എസ് അദ്നാൻ, സലാം വളമംഗലം, ശിഹാബ് തൃപ്പനച്ചി, പി സി അബ്ദു റഹ്മാൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ കെ റംല, ഇ അബൂബക്കർ, സിത്താര ഉള്ളത്, ഹരിദാസ് പുൽപ്പറ്റ, ബാബു പാത്തിക്കൽ, കെ പി ബഷീർ, ആബിദ ഫാറൂഖി, സി എച്ച് സൈനബ, അഡ്വ കെ വി യാസർ എന്നിവർ സംസാരിച്ചു.
-
News2 days agoതെറ്റായ വാര്‍ത്തകളും ചിത്രങ്ങളും പ്രചരിപ്പിച്ച 109 പേരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു
-
kerala2 days agoസ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; പവന് 2200 രൂപ കുറഞ്ഞു
-
kerala2 days agoകാസര്‍കോട് ബിഎല്‍ഒ ജീവനൊടുക്കി; ജോലി സമ്മര്‍ദ്ദമെന്ന് കുടുംബം
-
News2 days agoഡോ.വന്ദന ദാസ് വധക്കേസ്; പ്രതി സന്ദീപിന് ജീവപര്യന്തം
-
editorial1 day agoചില വര്‍ഗവഞ്ചകരും ചെറ്റത്തരവും
-
GULF1 day ago’24 മണിക്കൂറിനകം രാജ്യം വിടണം’; ഇറാന് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി സഊദി
-
kerala19 hours agoജനദ്രോഹ നയങ്ങൾ മറച്ചുവെക്കാൻ പി.ആർ. അഭ്യാസങ്ങൾ: പി.കെ. കുഞ്ഞാലിക്കുട്ടി
-
kerala16 hours agoസാദിഖലി തങ്ങള്‍ക്കെതിരെ വ്യാജ ആരോപണം; പരാതി നല്കി നിയമപരമായി പോരാടും: പി.കെ കുഞ്ഞാലിക്കുട്ടി

