Connect with us

india

ബിഎംഡബ്ല്യൂ കാറിന് മുകളിലേക്ക് കോണ്‍ക്രീറ്റ് മിക്‌സര്‍ ലോറി മറിഞ്ഞു, അഭിഭാഷകന് ദാരുണാന്ത്യം

Published

on

ഹൈദരാബാദ്: ആഡംബരക്കാറിന് മുകളിലേക്ക് കോണ്‍ക്രീറ്റ് മിക്‌സര്‍ ലോറി മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം. ആന്ധ്ര പ്രദേശ് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ ബി ശ്രീനിവാസ് റാവു ആണ് മരിച്ചത്. ഹൈദരാബാദ്-വിജയവാഡ ഹൈവേയില്‍ ശനിയാഴ്ച വൈകീട്ടായിരുന്നു ദാരുണമായ അപകടം ഉണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട റെഡി-മിക്‌സ് കോണ്‍ക്രീറ്റ് ടാങ്കര്‍ ലോറി ശ്രീനിവാസ് റാവു സഞ്ചരിച്ച കാറിന് മുകളിലേക്ക് മറിയുകയായരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

അമരാവതിയില്‍ നടന്ന ബാര്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത ശേഷം ശ്രീനിവാസ് റാവു ഹൈദരാബാദിലേക്ക് മടങ്ങുന്നതിനിടെ ആയിരുന്നു അപകടം. അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് ശ്രീനിവാസ റാവുവിന്റെ മൃതദേഹം പുറത്തെടുത്തത്.

റെഡി-മിക്‌സ് കോണ്‍ക്രീറ്റ് വഹിച്ചുകൊണ്ടിരുന്ന ടാങ്കര്‍ ടോള്‍ പ്ലാസയ്ക്ക് സമീപം തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് വീഴുകയായിരുന്നു. കാര്‍ ടോള്‍ ഗേറ്റ് കടക്കുന്നതിനിടെയാണ് അപകടം. പൊലീസും ടോള്‍ പ്ലാസ ജീവനക്കാരും നാട്ടുകാരുമാണ് ആദ്യം രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയത്. ക്രെയിനുകളും മണ്ണുമാന്തി യന്ത്രങ്ങളും ഉപയോഗിച്ചാണ് മറിഞ്ഞ ടാങ്കര്‍ ഉയര്‍ത്തി തകര്‍ന്ന വാഹനം പുറത്തെടുത്തത്. പൂര്‍ണ്ണമായും തകര്‍ന്ന ബിഎംഡബ്ല്യുവിന് മുകളില്‍ ട്രക്ക് വശത്തേക്ക് കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അമിതഭാരമോ അശ്രദ്ധയോ അപകടത്തിന് കാരണമായോ എന്നുള്‍പ്പെടെ പരിശോധിച്ച് വരികയാണെന്നും വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് കമ്മീഷണര്‍ പറഞ്ഞു. അപകടത്തെത്തുടര്‍ന്ന് തിരക്കേറിയ ഹൈവേയില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

india

അധ്യാപകരുടെ ജോലി സംരക്ഷിക്കാൻ നിയമനിർമ്മാണം വേണം: ഹാരിസ് ബീരാൻ എം പി

ഒഴിഞ്ഞു മാറി കേന്ദ്രമന്ത്രി

Published

on

ന്യൂഡൽഹി: സുപ്രീംകോടതി വിധി മൂലം ജോലി നഷ്ടപ്പെടാൻ സാധ്യതയുള്ള ആയിരക്കണക്കിന് ഇൻ-സർവീസ് അധ്യാപകരെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മുസ്ലിം ലീഗ് എം പി അഡ്വ. ഹാരിസ് ബീരാൻ രാജ്യസഭയിൽ ആവശ്യപ്പെട്ടു. അധ്യാപക യോഗ്യതാ പരീക്ഷ (TET) നിർബന്ധമാക്കിയുള്ള 2015-ലെ സുപ്രീംകോടതി വിധി മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുന്നത് തടയാൻ ആവശ്യമായ നിയമനിർമ്മാണം നടത്തണമെന്നോ അല്ലെങ്കിൽ കോടതിയിൽ ആവശ്യപ്പെടണമെന്നോ അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ന് രാജ്യസഭയിൽ നടന്ന ചോദ്യോത്തര വേളയിലാണ് ഹാരിസ് ബീരാൻ ഈ വിഷയം ഉന്നയിച്ചത്. ചോദ്യോത്തര വേളയിലെ മൂന്നാം ഉപചോദ്യമായാണ് അദ്ദേഹം ഈ സുപ്രധാന വിഷയം സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. അധ്യാപകർ സ്കൂളുകളുടെ അവിഭാജ്യ ഘടകമാണെന്ന് ഓർമ്മിപ്പിച്ചു കൊണ്ടാണ് ഹാരിസ് ബീരാൻ തന്റെ ചോദ്യം ആരംഭിച്ചത്. സർവീസിലുള്ള അധ്യാപകർ, ആവശ്യമായ യോഗ്യതകളും പരിചയസമ്പത്തും ഉണ്ടായിട്ടും, TET പരീക്ഷ പാസാകണമെന്ന നിർബന്ധം മൂലം വലിയ പ്രതിസന്ധി നേരിടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സർവീസിലുള്ള അധ്യാപകരുടെ ജോലി സംരക്ഷിക്കാൻ സർക്കാർ എന്തെങ്കിലും നടപടികൾ സ്വീകരിക്കുന്നുണ്ടോ എന്ന് അദ്ദേഹം ചോദ്യമുന്നയിച്ചു. ഇതിനായി ആവശ്യമായ നിയമനിർമ്മാണം നടത്തുമോ അല്ലെങ്കിൽ സുപ്രീംകോടതിയിൽ നൽകിയിട്ടുള്ള റിവ്യൂ പെറ്റീഷനിൽ ഇടപെട്ട്, ടെറ്റ് നിർബന്ധമാക്കുന്ന വിധിക്ക് മുൻകാല പ്രാബല്യം നൽകരുതെന്ന് ആവശ്യപ്പെടുമോ എന്നും അദ്ദേഹം ചോദിച്ചു.

എന്നാൽ, കേന്ദ്രമന്ത്രിയുടെ മറുപടി അധ്യാപകർക്ക് ആശ്വാസം നൽകുന്നതായിരുന്നില്ല. ‘ടെറ്റ് ‘ പരീക്ഷ പാസാകുന്നത് അധ്യാപകരുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. കോടതി വിധി മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുന്നത് മൂലം അധ്യാപകർക്ക് ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന വിഷയത്തിൽ വ്യക്തമായ മറുപടി നൽകാൻ മന്ത്രി തയ്യാറായില്ല. ഇത് വഴി സർക്കാർ അധ്യാപകരുടെ പ്രശ്നത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് എന്ന് ഹാരിസ് ബീരാൻ ആരോപിച്ചു.

Continue Reading

india

പാക് താരത്തെ ടീമിലെടുത്തു; സണ്‍റൈസേഴ്സ് ലീഡ്സിന്റെ എക്‌സ് അക്കൗണ്ടിന് പൂട്ട്

കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ രണ്ടര ലക്ഷം ഡോളറിനാണ് സണ്‍റൈസേഴ്സ് പാക് താരത്തെ സ്വന്തമാക്കിയത്.

Published

on

ലണ്ടന്‍: ദി ഹന്‍ഡ്രഡ് ക്രിക്കറ്റ് ലീഗില്‍ പാകിസ്താന്‍ സ്പിന്നര്‍ അബ്രാര്‍ അഹ്‌മദിനെ ടീമിലെടുത്തതിന് പിന്നാലെ സണ്‍റൈസേഴ്സ് ലീഡ്സിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ രണ്ടര ലക്ഷം ഡോളറിനാണ് സണ്‍റൈസേഴ്സ് പാക് താരത്തെ സ്വന്തമാക്കിയത്.

ദി ഹന്‍ഡ്രഡ് ലീഗില്‍ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഒരു ടീം പാക് താരത്തെ വാങ്ങുന്നത് ആദ്യമായാണ്. ഐപിഎല്‍ ടീമായ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഉടമസ്ഥരായ സണ്‍ ഗ്രൂപ്പാണ് ടീമിനെ നയിക്കുന്നത്.

അബ്രാറിനെ ടീമിലെടുത്തതിനു പിന്നാലെ സമൂഹ മാധ്യമത്തില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. അബ്രാര്‍ അഹ്‌മദ് മുന്‍പ് ഇന്ത്യ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ആരോപിച്ചാണ് ടീമിനെതിരെ ആരാധകര്‍ വലിയ പ്രതിഷേധം പ്രകടിപ്പിച്ചത്.

BoycottSRH തുടങ്ങിയ ഹാഷ്ടാഗുകള്‍ എക്‌സില്‍ ട്രെന്‍ഡിംഗാവുകയും ആരാധകര്‍ കൂട്ടത്തോടെ അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് നിയമങ്ങള്‍ ലംഘിച്ചു എന്ന കാരണത്താല്‍ എക്‌സ് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

പാക് താരങ്ങളെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ടീമുകള്‍ മാറ്റിനിര്‍ത്തുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് കാവ്യ മാരന്റെ നേതൃത്വത്തിലുള്ള സണ്‍റൈസേഴ്സ് അബ്രാറിനായി ലേലം വിളിച്ചത്.

Continue Reading

india

യുപിയില്‍ പള്ളിയും ദര്‍ഗയും പൊളിക്കാന്‍ കോടതി ഉത്തരവ്; ഇമാമുമാര്‍ക്ക് 7 കോടി രൂപ പിഴ

സംസ്ഥാനത്ത് മുസ്‌ലിം ആരാധനാലയങ്ങള്‍ ബോധപൂര്‍വ്വം ലക്ഷ്യമിടുന്നുവെന്ന് ആരോപിച്ച് പ്രദേശവാസികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ സെയ്ഫ് ഖാന്‍ സരായ് ഗ്രാമത്തിലുള്ള പള്ളിയും ദര്‍ഗയും നിരവധി വീടുകളും പൊളിച്ചുനീക്കാന്‍ പ്രാദേശിക റവന്യൂ കോടതി ഉത്തരവ്. ഇതിനു പിന്നാലെ രണ്ട് പ്രാദേശിക ഇമാമുമാര്‍ക്ക് മേല്‍ 6.95 കോടി രൂപ പിഴയും ചുമത്തി. സംസ്ഥാനത്ത് മുസ്‌ലിം ആരാധനാലയങ്ങള്‍ ബോധപൂര്‍വ്വം ലക്ഷ്യമിടുന്നുവെന്ന് ആരോപിച്ച് പ്രദേശവാസികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

അതേസമയം ഗ്രാമത്തിലെ പൊതുഭൂമിയില്‍ നിയമവിരുദ്ധമായാണ് ഈ നിര്‍മ്മാണങ്ങള്‍ നടത്തിയിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് തഹസീല്‍ദാര്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഗ്രാമത്തിലെ പ്ലാന്റേഷനായി നീക്കിവച്ചിട്ടുള്ള ‘ഖാത നമ്പര്‍ 452’ എന്ന പ്ലോട്ട് കൈയേറി എന്നാണ് പള്ളി ഇമാമുമാരായ അഫ്താബ് ഹുസൈന്‍, മെഹ്താബ് ഹുസൈന്‍ എന്നിവര്‍ക്കെതിരെയുള്ള കേസ്. എന്നാല്‍ ഭൂമി വഖഫ് ബോര്‍ഡിന്റേതാണെന്ന ഇമാമുമാരുടെ വാദം റവന്യൂ രേഖകള്‍ പരിശോധിച്ച ശേഷം കോടതി തള്ളി.

‘വര്‍ഷങ്ങളായി ഞങ്ങള്‍ ഈ സമൂഹത്തെ സേവിക്കുന്നവരാണ്. ഇത്രയും വലിയ തുക പിഴയായി നല്‍കുക എന്നത് ഞങ്ങളെപ്പോലെയുള്ള പാവപ്പെട്ടവര്‍ക്ക് മരണശിക്ഷയ്ക്ക് തുല്യമാണ്. എങ്ങനെയാണ് ഞങ്ങള്‍ ഇത് അടയ്ക്കുക?’ എന്ന് ഇമാം അഫ്താബ് ഹുസൈന്‍ ചോദിച്ചു.

മറ്റ് സമുദായങ്ങളുടെ സമാനമായ നിര്‍മ്മാണങ്ങള്‍ക്കെതിരെ നടപടിയെടുക്കാതെ മുസ്‌ലിം ആരാധനാലയങ്ങളെ മാത്രം ലക്ഷ്യം വെക്കുന്നുവെന്ന് ഗ്രാമവാസികള്‍ ആരോപിച്ചു. ഇതിനു പിന്നാലെ ഗ്രാമവാസികളും ഇമാമുമാരും ഇപ്പോള്‍ സഹായത്തിനായി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

Continue Reading

Trending