Connect with us

News

വേനല്‍ച്ചൂട് കടുക്കുന്നു; തണുപ്പ് തേടി പാമ്പുകള്‍ വീടുകളിലേക്ക്

ചൂടുകാലത്ത് പാമ്പുകളുടെ വര്‍ധിച്ച സാന്നിധ്യം: കാരണങ്ങളും മുന്‍കരുതലുകളും

Published

on

കേരളത്തില്‍ സമീപകാലത്ത് പാമ്പുകടി കേസുകളും മരണങ്ങളും വര്‍ധിക്കുന്നതിന് പ്രധാനമായും അസഹനീയമായ വേനല്‍ച്ചൂടും, പാമ്പുകളുടെ പ്രജനന കാലവും ആണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ഒരു ആഴ്ചയില്‍ തന്നെ 4 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.ഈപശ്ചാത്തലത്തില്‍, ആന്റിവെനം ചികിത്സ നല്‍കുന്നതില്‍ വീഴ്ച വരുത്തരുതെന്ന് ഡിഎംഒമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കഠിനമായ ചൂടില്‍ പാമ്പുകള്‍ക്ക് മാളങ്ങളില്‍ കഴിയാന്‍ സാധിക്കാത്തതുകൊണ്ട്, തണുപ്പും വെള്ളവും തേടി വീടുകളിലും പരിസരത്തും എത്തുന്നു.വീടിന് ചുറ്റുമുള്ള വിറക് കൂനകള്‍, കല്ലുകള്‍, ഓടുകള്‍, ചെടികള്‍ എന്നിവയ്ക്കിടയില്‍ പാമ്പുകള്‍ അഭയം പ്രാപിക്കുന്നു.വീട്ടുപരിസരത്ത് മാലിന്യങ്ങള്‍ അലക്ഷ്യമായി തള്ളുന്നത് എലികളെ ആകര്‍ഷിക്കുന്നു, എലികളെ പിടിക്കാന്‍ പാമ്പുകള്‍ എത്തുന്നു.പാമ്പുകളുടെ മുട്ട വിരിയുന്ന സമയമായതിനാല്‍ കുഞ്ഞു പാമ്പുകള്‍ ധാരാളമായി പുറത്തിറങ്ങുന്നു. കുഞ്ഞു പാമ്പുകളെ തിരിച്ചറിയാന്‍ പ്രയാസമാണ്.
കാവുകള്‍, പറമ്പുകള്‍ എന്നിവ നശിക്കുന്നത് കാരണം പാമ്പുകള്‍ക്ക് സുരക്ഷിതമായി കഴിയാന്‍ ഇടമില്ലാത്ത അവസ്ഥയുണ്ട്.കടുത്ത ചൂട് മൂലം പാമ്പുകള്‍ വീടിനുള്ളിലും പരിസരത്തും അഭയം പ്രാപിക്കാന്‍ സാധ്യതയുള്ളതിനാല്‍, വീടും പരിസരവും വൃത്തിയാക്കാനും, ഉറങ്ങുമ്പോള്‍ ശ്രദ്ധിക്കാനും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വേനലവധി കാലമായതിനാല്‍ കുട്ടികള്‍ വീടിന് പുറത്ത് കൂടുതല്‍ സമയം ചെലവഴിക്കുകയും കുറ്റിക്കാടുകളിലോ പറമ്പുകളിലോ കളിക്കാന്‍ പോവുകയും ചെയ്യുന്നത് സാധാരണമാണ്. ഈ സാഹചര്യത്തില്‍ പാമ്പുകളുമായി സമ്പര്‍ക്കമുണ്ടാകാനുള്ള സാധ്യത വര്‍ധിക്കുന്നു.കളിക്കാന്‍ എപ്പോഴും വൃത്തിയുള്ളതും പുല്ലു കുറഞ്ഞതുമായ സ്ഥലങ്ങള്‍ തിരഞ്ഞെടുക്കാന്‍ മുന്നറിയിപ്പ് നല്‍കുക.പുറത്ത് കളിക്കാന്‍ പോകുമ്പോള്‍ കാലുകള്‍ പൂര്‍ണ്ണമായും മറയ്ക്കുന്ന ചെരുപ്പുകളോ ഷൂസുകളോ ധരിപ്പിക്കുക.
പാമ്പ് കടിയേറ്റാല്‍ പരിഭ്രമിക്കാതെ ഉടന്‍ തന്നെ ആന്റിവെനം ലഭ്യമായ അടുത്ത ആശുപത്രിയില്‍ ചികിത്സ തേടുക.

രാത്രികാലങ്ങളില്‍ പാമ്പുകള്‍ ഇര തേടി ഇറങ്ങുന്ന സമയമായതിനാല്‍, ഉറങ്ങുന്ന സാഹചര്യത്തിലും ചില സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കുന്നത് നല്ലതാണ്. പ്രത്യേകിച്ചും തറയില്‍ കിടന്നുറങ്ങുന്ന ശീലമുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കണം.പാമ്പുകള്‍ക്ക് എളുപ്പത്തില്‍ എത്തിപ്പെടാന്‍ കഴിയുന്ന സ്ഥലമാണ് തറ. അതിനാല്‍ കട്ടിലിലോ തറയില്‍ നിന്ന് അല്പം ഉയരമുള്ള ഇടങ്ങളിലോ ഉറങ്ങാന്‍ ശ്രമിക്കുക.പാമ്പുകള്‍ സാധാരണയായി ചുമരുകളോട് ചേര്‍ന്നാണ് സഞ്ചരിക്കാറുള്ളത്. അതിനാല്‍ കട്ടിലോ മെത്തയോ ചുമരില്‍ നിന്ന് കുറച്ച് അകത്തി ഇടുന്നത് സുരക്ഷിതമാണ്.വീടിന്റെ ജനലുകളിലും വാതിലുകളിലും വിടവുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുക.

Advertisement

പാമ്പ് കടിയേറ്റാല്‍ ഒട്ടും പരിഭ്രമിക്കാതെ കൃത്യസമയത്ത് ശരിയായ ചികിത്സ ലഭ്യമാക്കുക എന്നതാണ് ഏറ്റവും പ്രധാനം.പരിഭ്രമിക്കുന്നത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും വിഷം വേഗത്തില്‍ ശരീരത്തില്‍ വ്യാപിക്കാന്‍ കാരണമാവുകയും ചെയ്യും. കടിയേറ്റ വ്യക്തിയെ സമാധാനിപ്പിക്കുക.കടിയേറ്റ ഭാഗം അധികം ചലിപ്പിക്കരുത്. ശരീരത്തിന്റെ ചലനം കുറയ്ക്കുന്നത് വിഷം പകരുന്നത് സാവധാനത്തിലാക്കും.
മുറിവ് സോപ്പും വെള്ളവും ഉപയോഗിച്ച് സാവധാനം കഴുകാം. എന്നാല്‍ അമര്‍ത്തി തിരുമ്മരുത്.പാമ്പുകടിയേറ്റാല്‍ 108 എന്ന നമ്പറില്‍ വിളിക്കുക. ആന്റി വെനം ലഭ്യമായ ആശുപത്രികളെക്കുറിച്ചുള്ള വിവരം ഇവര്‍ക്ക് നല്‍കാന്‍ സാധിക്കും.

 

 

 

Advertisement

 

 

 

Advertisement
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

main stories

കമ്പം പടക്ക നിര്‍മ്മാണശാലയ്ക്ക് തീപിടിച്ചു; രണ്ട് മരണം

തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഇന്ന് രാവിലെയായിരുന്നു പടക്കനിര്‍മ്മാണശാല തുറന്നത്.

Published

on

By

തമിഴ്നാട്: കമ്പം കാട്ടുപള്ളിവാസല്‍ പ്രദേശത്തെ പടക്ക നിര്‍മ്മാണശാലയില്‍ ഉണ്ടായ തീപിടിത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. സൂര്യ, ദീന ദയാലന്‍ എന്നിവരാണ് മരണപ്പെട്ടത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് തേനി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഇന്ന് രാവിലെ ഫാക്ടറി തുറന്നതോടെ ഉടന്‍ തന്നെ പൊട്ടിത്തെറി സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് തീ വേഗത്തില്‍ പടര്‍ന്നുപിടിച്ചു.

പൊട്ടിത്തെറിയുടെയും തീപിടിത്തത്തിന്റെയും കാരണം വ്യക്തമല്ലെങ്കിലും വിഷവാതക ചോര്‍ച്ചയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ തൊഴിലാളികള്‍ സ്ഥലത്ത് ഇല്ലാതിരുന്നത് ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ സഹായിച്ചതായി അധികൃതര്‍ അറിയിച്ചു.
സംഭവത്തില്‍ പൊലീസ്, ഫയര്‍ഫോഴ്സ് വിഭാഗങ്ങള്‍ അന്വേഷണം ആരംഭിച്ചു.

 

Advertisement

 

 

 

 

Advertisement

 

 

Continue Reading

News

മാറ്റമില്ലാതെ സ്വര്‍ണവില

പവന് 1,12,960രൂപയില്‍ തുടരുന്നു

Published

on

By

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും മാറ്റമില്ല. വെള്ളിയാഴ്ച രാവിലെ പവന് 1040 രൂപ കുറഞ്ഞെങ്കിലും വൈകിട്ടോടെ 800 രൂപ കൂടി 1,12,960രൂപയില്‍ എത്തുകയായിരുന്നു. ഇതേ നിരക്കിലാണ് ശനിയാഴ്ചയും വില്‍പ്പന പുരോഗമിക്കുന്നത്. ഗ്രാമിന് 14,120 രൂപ എന്നതാണ് നിലവിലെ വില.

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11,605 രൂപ, 14 കാരറ്റ് 9,035രൂപ, 9 കാരറ്റ് 5,825 രൂപ എന്നിങ്ങനെയാണ് വില. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്ഥിരത പുലര്‍ത്തുന്ന വെള്ളി ഇന്ന് ഗ്രാമിന് 260രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.

ആഗോള വിപണിയില്‍ സ്വര്‍ണവില നേരിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 0.05 ശതമാനം കൂടി 4,708.69 ഡോളറിലെത്തി. കഴിഞ്ഞ നാല് ആഴ്ചകളിലുണ്ടായ വലിയ വര്‍ധനയ്ക്കു പിന്നാലെ ഡോളര്‍ ശക്തിപ്രാപിച്ചതും മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷാവസ്ഥയും ഈ ആഴ്ചയില്‍ വിലയില്‍ ചാഞ്ചാട്ടം സൃഷ്ടിച്ചിരിക്കുകയാണ്.

 

Advertisement

 

Continue Reading

india

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്നുപേര്‍ കൊല്ലപ്പെട്ടു, മുഖം തിരിച്ച് മോദി സര്‍ക്കാര്‍

കുക്കി, തങ്കുല്‍ നാഗ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന ഗ്രാമത്തില്‍ നിരവധി വീടുകള്‍ക്ക് തീയിടുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെയോടെ പ്രദേശത്ത നിന്ന് സുരക്ഷാസേന രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു.

Published

on

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഉഖ്രുല്‍ ജില്ലയില്‍ ഉണ്ടായ വ്യത്യസ്ത വെടിവെപ്പുകളില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവര്‍ സൈനിക വേഷത്തിനു സമാനമായ വസ്ത്രങ്ങളാണ് ധരിച്ചിരുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. കുക്കി, തങ്കുല്‍ നാഗ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന ഗ്രാമത്തില്‍ നിരവധി വീടുകള്‍ക്ക് തീയിടുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെയോടെ പ്രദേശത്ത നിന്ന് സുരക്ഷാസേന രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു.

വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 ന് ഗ്രാമവാസികള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഉഖ്രുലിലെ മുള്ളം, ഷോങ്ഫാല്‍ എന്നിവിടങ്ങളിലെ കുക്കി ഗ്രാമങ്ങളില്‍ നാഗാ വിമതര്‍ ആക്രമണം നടത്തിയതായി കുക്കി സംഘടനകള്‍ ആരോപിച്ചു. ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റതായും അവര്‍ പറഞ്ഞു. അക്രമികള്‍ വെടിയുതിര്‍ക്കുകയും നിരവധി വീടുകള്‍ കത്തിക്കുകയും ചെയ്തതായും കുക്കി ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ട്രസ്റ്റ് (കോഹൂര്‍) ആരോപിച്ചു.

അതേസമയം, ആരോപണങ്ങള്‍ നിഷേധിച്ച് തങ്കുല്‍ നാഗാ സംഘടനകള്‍ രംഗത്തെത്തി. ഉഖ്രുല്‍ ജില്ലയിലെ സിനകൈതൈക്ക് സമീപം വെള്ളിയാഴ്ച രാവിലെ 29 കാരനായ ഹോര്‍ഷോക്മി ജമാങ് എന്ന ഗ്രാമ വളണ്ടിയര്‍ കൊല്ലപ്പെട്ടതായി തങ്കുല്‍ നാഗ ലോങ് അറിയിച്ചു. പട്രോളിങ് നടത്തുകയായിരുന്ന തങ്ങളെ കുക്കി വിമതര്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം.

1992ല്‍ ആരംഭിച്ച് ആറ് വര്‍ഷത്തോളം നീണ്ടുനിന്ന കുക്കി-നാഗ സംഘര്‍ഷത്തില്‍ ആയിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. 2023ന് ആരംഭിച്ച കുക്കി-മേയ്‌തേയ് കലാപത്തില്‍ ഇതുവരെ 260 ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. എന്നാല്‍ പ്രദേശത്ത് കടുത്ത സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും കൃത്യമായ ഇടപ്പെടല്‍ നടത്താന്‍ കേന്ദ്രം തയ്യാറാവുന്നില്ല. മണിപ്പൂരിന് നേരെ മുഖം തിരിക്കുന്ന നിലപാടുകളാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്.

Advertisement

 

Continue Reading

Trending