Connect with us

kerala

മുസ്‌ലിംലീഗ് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; ഗുണഭോക്താക്കളുടെ സ്വകാര്യത മാനിച്ച് പദ്ധതി പ്രദേശത്തേക്ക് പ്രവേശനം നിരോധിച്ചു

പദ്ധതി പ്രദേശത്തെ 51 വീടുകളാണ് ആദ്യഘട്ടത്തില്‍ കൈമാറിയത്.

Published

on

മുസ്‌ലിംലീഗ് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന്റെ ഭാഗമായി ഗുണഭോക്താക്കള്‍ക്ക് കൈമാറിയ സ്നേഹഭവനങ്ങളിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രവേശനം നിരോധിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം അറിയിച്ചു. പദ്ധതി പ്രദേശത്തെ 51 വീടുകളാണ് ആദ്യഘട്ടത്തില്‍ കൈമാറിയത്. 105 വീടുകളില്‍ ബാക്കിയുള്ള വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. 51 വീടുകളിലും കുടുംബങ്ങള്‍ താമസം ആരംഭിച്ച് കഴിഞ്ഞു. ഇതോടെ ഈ വീടുകളെല്ലാം ഗുണഭോക്താക്കളുടെ ഉടമസ്ഥതയിലാണെന്നും അടുത്ത ബന്ധുക്കളല്ലാതെ മറ്റാരും വീടുകളിലേക്ക് കയറുന്നത് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബസ്സുകളിലും മറ്റും വിനോദസഞ്ചാരത്തിനെന്ന പോലെ പദ്ധതി പ്രദേശത്തേക്ക് എത്തി പലരും വീടുകളില്‍ കയറുന്നത് ഗുണഭോക്താക്കള്‍ക്ക് അലോസരം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

ഓരോ വീടുകളും ഗുണഭോക്താക്കളുടെ സ്വകാര്യ സ്വത്താണ്. വലിയ സൗകര്യങ്ങളില്‍ കഴിഞ്ഞ ദുരന്തബാധിതര്‍ക്ക് ഏറ്റവും മികച്ച സൗകര്യങ്ങളോടെയാണ് മുസ്ലിംലീഗ് വീടുകള്‍ കൈമാറിയത്. സംഭവിച്ചതെല്ലാം മറക്കാന്‍ ശ്രമിച്ച് പുതുജീവിതത്തിലേക്ക് പ്രവേശിക്കുന്ന അവരെ ഉരുള്‍പൊട്ടലിന്റെ കാര്യങ്ങള്‍ ഓര്‍മിപ്പിക്കുന്നത് പലര്‍ക്കും മാനസികമായ ആഘാതം സൃഷ്ടിക്കുന്നുണ്ട്. സന്ദര്‍ശകരുടെ ആധിക്യം അവരുടെ സൈ്വര്യജീവിതത്തെ ബാധിക്കുന്നുണ്ട്. വീടുകള്‍ കൈമാറിയതോട് കൂടി നമ്മുടെ ഉത്തരവാദിത്തം കഴിഞ്ഞതായും ഏതെങ്കിലും തരത്തിലുള്ള അവകാശബോധത്തോടെ ആ മണ്ണിലേക്ക് ചവിട്ടിപ്പോകരുതെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലിലീഗ് പ്രവര്‍ത്തകരോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അക്കാര്യം ഉള്‍ക്കൊണ്ട് പദ്ധതി പ്രദേശത്തേക്കുള്ള സന്ദര്‍ശനം ഒഴിവാക്കണമെന്നും ഇന്ന് മുതല്‍ ആരെയും കടത്തിവിടാതെ കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തുമെന്നും പി.എം.എ സലാം വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Published

on

സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴ. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് 7 ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഇങ്ങനെ

Advertisement

02/05/2026 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം

03/05/2026 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി

04/05/2026 : ഇടുക്കി, പാലക്കാട്

05/05/2026 : എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട്

Advertisement

06/05/2026 : ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, വയനാട്

എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

 

Advertisement
Continue Reading

kerala

ആലപ്പുഴയില്‍ ഫുട്ബോള്‍ കളിക്കിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

തൃശൂര്‍ വെങ്ങിണിശ്ശേരിയില്‍ ഷട്ടില്‍ കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികള്‍ക്കും വൈകുന്നേരം ഇടിമിന്നലേറ്റു.

Published

on

ആലപ്പുഴ: ചെങ്ങന്നൂരില്‍ ഫുട്ബോള്‍ കളിക്കിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. മുളക്കുഴ പുത്തന്‍പീടികയില്‍ ആസിഫ് അഷ്റഫ് (23) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം പുത്തന്‍കാവ് പള്ളി ഗ്രൗണ്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്ബോള്‍ കളിച്ചുകൊണ്ടിരിക്കെയാണ് ഇടിമിന്നലേറ്റത്.

ഉടന്‍ തന്നെ ആസിഫിനെ മാവേലിക്കരയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രവാസിയായ ആസിഫ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. മേയ് 15-ന് ജോലിസ്ഥലത്തേക്ക് തിരികെ മടങ്ങാനിരിക്കെയാണ് അപകടം.

അതേസമയം തൃശൂര്‍ വെങ്ങിണിശ്ശേരിയില്‍ ഷട്ടില്‍ കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികള്‍ക്കും വൈകുന്നേരം ഇടിമിന്നലേറ്റു. ജിഷ്ണു, ശിവകൃഷ്ണ, അക്ഷര, സച്ചു എന്നിവര്‍ക്കാണ് മിന്നലേറ്റത്. ഇവരില്‍ രണ്ടുപേര്‍ക്ക് സാരമായി പൊള്ളലേറ്റിട്ടുണ്ട്. ഇവരെല്ലാവരും നിലവില്‍ ചികിത്സയിലാണ്.

Continue Reading

kerala

പത്തുവര്‍ഷത്തെ വീമ്പുപറച്ചില്‍ ഇരുട്ടില്‍; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ച് കെഎസ്ഇബി

15 മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെ നിയന്ത്രണം ഉണ്ടാകുക.

Published

on

By

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ച് കെഎസ്ഇബി. ‘പീക്ക് ലോഡ് മാനേജ്മെന്റ് ”എന്ന പേരില്‍ എസ്എംഎസിലൂടെയാണ് വൈദ്യുതി മുടക്കം അറിയിക്കുക. 15 മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെ നിയന്ത്രണം ഉണ്ടാകുക. അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മുന്‍കൂട്ടി അറിയിച്ചുകൊണ്ടുള്ള തീരുമാനം വന്നിരിക്കുന്നത്.

വേനല്‍ കടുത്തതോടെ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. പ്രതിദിന വൈദ്യുതി ഉപയോഗവും പീക്ക് സമയത്തെ ആവശ്യകതയും മുന്‍കാലങ്ങളേക്കാള്‍ വലിയ തോതില്‍ വര്‍ധിച്ച സാഹചര്യത്തില്‍ അടിയന്തരമായി പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നത്. യൂണിറ്റിന് പരമാവധി 10 രൂപ നിരക്കില്‍ 250 മെഗാവാട്ട് വരെ വൈദ്യുതി വാങ്ങാനാണ് അനുമതി നല്‍കിയിരിക്കുന്നത്. മേയ് 15 വരെയാണ് ഇതിനുള്ള സമയപരിധി.

കഴിഞ്ഞ 18ന് പ്രതിദിന വൈദ്യുതി ഉപയോഗം 117 ദശലക്ഷം യൂണിറ്റ് എന്ന റെക്കോര്‍ഡിലെത്തിയിരുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം പീക്ക് സമയത്ത് 6195 മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനത്ത് ആവശ്യമായി വന്നത്. സംസ്ഥാനത്ത് വൈദ്യുതി ഉല്‍പാദനം ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ ഉയര്‍ന്ന വിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങുകയല്ലാതെ ബോര്‍ഡിന്‍്രഡിന് മുന്നില്‍ മറ്റു വഴികളില്ല.

ഇതിനിടെ, വൈദ്യുതി പ്രതിസന്ധി ഒഴിവാക്കുന്നതിനായി വൈകുന്നേരം ആറ് മുതല്‍ 11 വരെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. പമ്പ് സെറ്റ്, ഇന്‍ഡക്ഷന്‍ സ്റ്റൗ, വാട്ടര്‍ ഹീറ്റര്‍, ഇസ്തിരിപ്പെട്ടി, വാഷിങ് മെഷീന്‍ തുടങ്ങിയവയുടെ ഉപയോഗം ഈ സമയങ്ങളില്‍ ഒഴിവാക്കി പകല്‍ സമയങ്ങളിലേക്കോ രാത്രി വൈകിയോ മാറ്റണം. അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റ് ഉപകരണങ്ങളും ഓഫ് ചെയ്യാന്‍ ശ്രദ്ധിക്കണം. എയര്‍ കണ്ടീഷനറുകളുടെ താപനില 25 ഡിഗ്രി സെല്‍ഷ്യസില്‍ ക്രമീകരിക്കുന്നത് വൈദ്യുതി ലാഭിക്കാന്‍ വലിയ തോതില്‍ സഹായിക്കും. ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് അര്‍ധരാത്രിക്ക് ശേഷമാക്കണമെന്നും കെ.എസ്.ഇ.ബി നിര്‍ദേശിച്ചിട്ടുണ്ട്.

Advertisement

 

Continue Reading

Trending