News
‘വരാനിരിക്കുന്നത് വിലക്കയറ്റപ്പെരുമഴ’; രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അവസാനിച്ചതിന് പിന്നാലെ ജനങ്ങളെ കൊള്ളയടിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ന്യൂഡല്‍ഹി: വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്‍.പി.ജി വില വര്‍ധനവ് വെറും തുടക്കം മാത്രമാണെന്നും പെട്രോള്‍, ഡീസല്‍ വിലകളും ഉടന്‍ കുതിച്ചുയരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അവസാനിച്ചതിന് പിന്നാലെ ജനങ്ങളെ കൊള്ളയടിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വാണിജ്യ സിലിണ്ടറിന് വില വര്‍ധിപ്പിച്ചത് ചെറുകിട വ്യാപാര മേഖലയെ തകര്‍ക്കും. ഇത് പാചകവാതകത്തില്‍ ഒതുങ്ങില്ലെന്നും സാധാരണക്കാരന്റെ കുടുംബ ബജറ്റ് തകര്‍ക്കുന്ന രീതിയില്‍ ഇന്ധനവില വൈകാതെ കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.
kerala
വോട്ടെണ്ണലിനിടെ ക്രമസമാധാന പ്രശ്നങ്ങളുണ്ടായാല്‍ വിജയാഘോഷം ജില്ലാ ഭരണകൂടത്തിന് വിലക്കാം: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍
വോട്ടെണ്ണല്‍ നടപടികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തിടുക്കമില്ലെന്നും വേഗതയേക്കാള്‍ സുതാര്യതയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും രത്തന്‍ യു. ഖേല്‍ക്കര്‍.
തിരുവനന്തപുരം: വോട്ടെണ്ണല്‍ നടപടികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തിടുക്കമില്ലെന്നും വേഗതയേക്കാള്‍ സുതാര്യതയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍. സര്‍വീസ് വോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തിയതോടെ സംസ്ഥാനത്തെ ആകെ പോളിങ് ശതമാനം 79.70 ലേക്ക് എത്തി. മെയ് ഒന്നാം തീയതി വരെ 20,028 സര്‍വീസ് വോട്ടുകളാണ് ലഭിച്ചത്. സര്‍വീസ് വോട്ടുകള്‍ ഒഴികെ 73.63 ശതമാനമായിരുന്നു പോളിങ്. നിലവില്‍ ഇത് 79.70 ശതമാനമായി ഉയര്‍ന്നു. വോട്ടെണ്ണല്‍ തുടങ്ങുന്നതിന് തൊട്ടുമുന്‍പ് വരെ സര്‍വീസ് വോട്ടുകള്‍ സ്വീകരിക്കും.
അതേസമയം പോസ്റ്റല്‍ വോട്ടുകളുടെ മണ്ഡലാടിസ്ഥാനത്തിലുള്ള കണക്കുകള്‍ വോട്ടെണ്ണലിന് മുന്‍പ് പുറത്തുവിടില്ല. ആദ്യം എണ്ണുന്നത് തപാല്‍ വോട്ടുകളായിരിക്കും. എന്നാല്‍ വിവരങ്ങള്‍ തത്സമയം അറിയാന്‍ മാധ്യമങ്ങള്‍ക്ക് മാത്രമായി പ്രത്യേക ലിങ്ക് അനുവദിക്കില്ല. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പൊതുവായ ലിങ്ക് വഴി വിവരങ്ങള്‍ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
വോട്ടെണ്ണല്‍ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും രത്തന്‍ അറിയിച്ചു.
എന്നാല്‍ വോട്ടെണ്ണലിനിടെ ക്രമസമാധാന പ്രശ്നങ്ങളുണ്ടായാല്‍ വിജയാഘോഷങ്ങള്‍ നിരോധിക്കാന്‍ ജില്ലാ ഭരണകൂടത്തിന് അധികാരമുണ്ടാകും. മെയ് ആറ് വരെ മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
നാളെ രാവിലെ എട്ട് മണിക്ക്് വോട്ടെണ്ണല്‍ ആരംഭിക്കും. ഉദ്യോഗസ്ഥര്‍ക്കും മറ്റുമായി QR കോഡ് അധിഷ്ഠിത ഐഡി കാര്‍ഡുകളാണ് നല്‍കിയിരിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
News
പെട്രോള്‍, ഡീസല്‍, പാചക വാതകം വില; കത്തിക്കയറും
ഇന്ധന വില ലിറ്ററിന് 4 മുതല്‍ 5 രൂപ വരെ വര്‍ധിക്കാന്‍ സാധ്യത
ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ വരുത്തിയ വന്‍ വര്‍ധനവിന് പിന്നാലെ ഇന്ധനവിലയും കുതിച്ചുയരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. 19 കിലോഗ്രാം തൂക്കമുള്ള വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ വര്‍ധിപ്പിച്ച നടപടി വിപണിയില്‍ വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതോടെ സിലിണ്ടര്‍ വില 3000 രൂപ കടന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് പിന്നാലെ പാചകവാതകത്തിന് കൂടി ഇത്രയും ഭീമമായ തുക വര്‍ധിച്ചത് ചെറുകിട വ്യാപാര മേഖലയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
അതേസമയം രാജ്യത്ത് ഇന്ധനവിലയില്‍ വന്‍ വര്‍ധനയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. നിലവില്‍ ലിറ്ററിന് 4 മുതല്‍ 5 രൂപ വരെ വര്‍ധനവാണ് വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നത്. വില വര്‍ധനവ് നടപ്പിലാക്കിയാല്‍ കേരളത്തിലെ പെട്രോള്‍ വില 110 രൂപയ്ക്ക് മുകളിലേക്ക് ഉയരാന്‍ സാധ്യതയുണ്ട്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ വന്‍ വര്‍ധനവുണ്ടായ സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ വീട്ടാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയിലും 40 മുതല്‍ 60 രൂപ വരെ മാറ്റം വരുമെന്നാണ് സൂചന.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനവിന്റെ ഭാരം മുഴുവന്‍ സാധാരണക്കാരന്റെ തലയില്‍ കെട്ടിവെക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇന്ധന വില വര്‍ധിപ്പിക്കുന്നത് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് ആക്കം കൂട്ടും. യാത്രാ-ചരക്ക് നീക്ക മേഖലകളും സ്തംഭനാവസ്ഥയിലാകും.
കേന്ദ്ര സര്‍ക്കാരിന്റെ നികുതി നയങ്ങളും എണ്ണക്കമ്പനികള്‍ക്ക് നല്കുന്ന അമിത സ്വാതന്ത്യവുമാണ് ഇന്ധനവില നിയന്ത്രണാതീതമാകാന്‍ കാരണം. ഇന്ധനവില വര്‍ധനയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്കിടയിലും വില കുറയ്ക്കാനുള്ള ക്രിയാത്മകമായ ഇടപെടലുകള്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇന്ധനവില വര്‍ധനവിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ഉടനെ വര്‍ധനവുണ്ടാവുമെന്നാണ് വിലയിരുത്തല്‍.
എണ്ണക്കമ്പനികള്‍ സര്‍ക്കാരിന് മേല്‍ വലിയ രീതിയിലുള്ള സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഇനിയും വില വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് കമ്പനികള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളത്. ആദ്യഘട്ടമെന്ന നിലയിലാണ് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെയും ഇന്‍ഡസ്ട്രിയല്‍ ഡീസലിന്റെയും വിലയില്‍ വലിയ വര്‍ധനവ് വരുത്തിയത്.അന്തിമ തീരുമാനം അടുത്ത അഞ്ച് മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്നാണ് സൂചന. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നിലപാടുകളും ഈ വില വര്‍ധനവില്‍ നിര്‍ണായകമാകും.
അതിനിടെ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ച നടപടിയെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി പ്രഹ്ലാദ് ജോഷി രംഗത്തെത്തി. ഒഴിവാക്കാനാവാത്ത സാഹചര്യമാണെന്നും ഇത് സ്വാഭാവികമായ നടപടിയാണെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.
main stories
നാളെ അറിയാം കേരളത്തിന്റെ ഭാവി
രാവിലെ എട്ട് മണിക്ക് തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും. ഇസിഐനെറ്റ് മൊബൈല്‍ ആപ്പിലും results.eci.gov.in എന്ന വെബ്സൈറ്റിലും ഫലമറിയാം.
തിരുവനന്തപുരം: രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് ഫലം നാളെ. പത്ത് വര്‍ഷത്തെ പിണറായി ഭരണത്തിന് അന്ത്യംകുറിച്ച് അധികാരത്തിലെത്തുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. മൂന്നാമതും ഭരണ തുടര്‍ച്ച അവകാശപ്പെട്ട് എല്‍.ഡി. എഫും ഇടക്ക് പൂട്ടിപ്പോയ അക്കൗണ്ട് തുറക്കാമെന്ന പ്രതീക്ഷയില്‍ ബി.ജെ.പിയും നാളത്തെ ദിവസത്തെ കാത്തിരിക്കുകയാണ്. രാവിലെ എട്ട് മണിക്ക് തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും. ഇസിഐനെറ്റ് മൊബൈല്‍ ആപ്പിലും results.eci.gov.in എന്ന വെബ്സൈറ്റിലും ഫലമറിയാം. സംസ്ഥാനത്ത് വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ യു. രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു. സംസ്ഥാനത്തുടനീളം 43 ഇടങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുക. വോട്ടെണ്ണല്‍ ജോലികള്‍ക്കായി 15,465 ഉദ്യോഗസ്ഥരെയാണ്
കമ്മീഷന് നിയോഗിച്ചിട്ടുള്ളത്. 140 റിട്ടേണിങ് ഓഫിസര്‍മാര്‍, 1,340 അഡീഷണല്‍ റിട്ടേണിങ് ഓഫിസര്‍മാര്‍, 4,208 മൈക്രോ ഒബ്സര്‍വര്‍മാര്‍, 4,208 വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാര്‍, 5,563 വോട്ടെണ്ണല്‍ അസിസ്റ്റന്റുമാര്‍ എന്നിവര്‍ വോട്ടെണ്ണല്‍ പ്രക്രിയയുടെ ഭാഗമാകും.
നിരീക്ഷകന്റെ സാക്ഷ്യപത്രത്തോടെയും സ്ഥാനാര്‍ഥികളുടെയോ അവരുടെ ഏജന്റുമാരുടെയോ സാന്നിധ്യത്തിലുമായിരിക്കും പൂര്‍ണമായും വീഡിയോ റെക്കോര്‍ഡിങ്ങോടെ സ്ട്രോങ് റൂമുകള്‍ തുറക്കുക. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങുക. ഒരു വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണുന്നതിനായി പരമാവധി 14 ടേബിളുകള്‍ വീതമുണ്ടാകും. വോട്ടെണ്ണല്‍ ഹാളില്‍ കര്‍ശനമായ സുരക്ഷാ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്ഥാനാര്‍ഥികളും ഏജന്റുമാരും ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധമായും കയ്യില്‍ കരുതണം. വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും ഇവര്‍ ഹാളില്‍ ഹാജരാകണമെന്നും നിര്‍ദേശമുണ്ട്.
വോട്ടിങ് യന്ത്രത്തിലെ വോട്ടുകളുടെ എണ്ണം ആദ്യം പരിശോധിച്ച ശേഷം ബാലറ്റ് പേപ്പര്‍ അക്കൗണ്ടിലെ വിവരങ്ങളുമായി ഒത്തുനോക്കും. ഒരു ബൂത്തില്‍ വോട്ടിങ് യന്ത്രങ്ങളില്‍ ആകെ ചെയ്ത വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തുന്നതാണു ബാലറ്റ് പേപ്പര്‍ അക്കൗണ്ട്. ഇതിലെയും യന്ത്രത്തിലെയും വോട്ടുകളുടെ കണക്കുകള്‍ തമ്മില്‍ പൊരുത്തപ്പെടുന്നില്ലെങ്കില്‍ യന്ത്രം മാറ്റിവച്ച് വിവിപാറ്റുകള്‍ ഏറ്റവും ഒടുവിലത്തെ റൗണ്ടില്‍ എണ്ണും. നിലവില്‍, ഓരോ മണ്ഡലത്തിലും അഞ്ച് ബൂത്തുകളിലെ വീതം വോട്ടിങ് യന്ത്രവും അവയിലെ വിവിപാറ്റുമാണ് നിര്‍ബന്ധമായും എണ്ണുക. ഇത്തവണ നിരീക്ഷകര്‍ക്ക് ഓരോ റൗണ്ടിലും ആവശ്യമെങ്കില്‍ രണ്ട് വീതം വോട്ടിങ് യന്ത്രങ്ങള്‍ റാന്‍ഡമായി തിരഞ്ഞെടുത്ത് എണ്ണിയതു ശരിയാണോയെന്നു പരിശോധിക്കാന്‍ ആവശ്യപ്പെടാം.
വോട്ടിങ് യന്ത്രത്തിലെയും ബൂത്തില്‍ പോള്‍ ചെയ്ത വോട്ടുകളുടെയും എണ്ണത്തില്‍ വ്യത്യാസമുണ്ടെന്നു കണ്ടാല്‍ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണും. രു നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിക്കു വിജയിക്കാനുള്ള ഭൂരിപക്ഷത്തെ സ്വാധീനിക്കാവുന്നതാണെങ്കില്‍ മാത്രമേ മുന്‍പ് വിവിപാറ്റ് എണ്ണിയിരുന്നുള്ളൂ. ഇത്തവണ വിജയത്തെ സ്വാധീനിച്ചാലും ഇല്ലെങ്കിലും ഇവ എണ്ണാനാണ് നിര്‍ദേശം.
കേരളത്തിനൊപ്പം തമിഴ്നാട്, അസം, പശ്ചിമ ബംഗാള്‍, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണലും നാളെ നടക്കും.
-
india3 days agoബലാത്സംഗ അതിജീവിതർക്ക് ഗർഭച്ഛിദ്രത്തിന് സമയപരിധി നിശ്ചയിക്കരുത്: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നിർദ്ദേശം
-
Career2 days ago‘നീറ്റ്’ ഞായറാഴ്ച: ആത്മവിശ്വാസത്തോടെ ഒരുങ്ങാം
-
Education2 days ago’ലക്ഷ്യ 2026′ സ്കോളർഷിപ്പ് പരീക്ഷാഫലം ഞായറാഴ്ച പ്രസിദ്ധീകരിക്കും; രണ്ടാം ഘട്ട പരീക്ഷകൾ മലപ്പുറത്തും കാസർകോടും
-
main stories2 days agoയുദ്ധ കാലത്തെ തൊഴിലാളി ദിനാചരണം
-
GULF2 days agoമരുഭൂമികളില്‍ വിയര്‍പ്പൊഴുക്കിയവര്‍ക്ക്; ”ലേബര്‍ ഹീറോ അവാര്‍ഡ്”
-
GULF2 days agoതൊഴില്‍ തര്‍ക്ക കേസ്സുകള്‍: അബുദാബിയില്‍ 309 ദശലക്ഷം നല്കി
-
india1 day ago‘വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാരായി കേന്ദ്ര ജീവനക്കാരെ നിയമിച്ചതില്‍ തെറ്റില്ല’; തൃണമൂലിന്റെ ഹര്‍ജി സുപ്രിംകോടതി തള്ളി
-
News1 day ago”ഒരു കുടുംബം ഒരു രാഷ്ട്രം ” അബുദാബി പൊലീസിന്റെ മെയ് ദിനാഘോഷം

