main stories
കേരളത്തില്‍ യുഡിഎഫ് കുതിപ്പ്; 100-ത്തിലധികം സീറ്റുകളില്‍ ലീഡ് – അധികാരമാറ്റ സൂചന
140 മണ്ഡലങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാന്‍ 71 സീറ്റുകളാണ് ആവശ്യമായത്.
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ആദ്യഘട്ട പ്രവണതകളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് വലിയ മുന്നേറ്റം കാഴ്ചവയ്ക്കുന്നു. 100-ത്തിലധികം സീറ്റുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ആദ്യഘട്ട കണക്കുകള്‍ പ്രകാരം യുഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടുന്ന സാഹചര്യം രൂപപ്പെട്ടിട്ടുണ്ട്. ഭരണകക്ഷിയായ എല്‍ഡിഎഫ് പിന്നിലായിരിക്കുമ്പോള്‍, സംസ്ഥാനത്ത് അധികാരമാറ്റത്തിനുള്ള സാധ്യത ശക്തമാകുന്നുവെന്നാണ് വിലയിരുത്തല്‍.
140 മണ്ഡലങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാന്‍ 71 സീറ്റുകളാണ് ആവശ്യമായത്. നിലവിലെ പ്രവണതകള്‍ തുടരുകയാണെങ്കില്‍ യുഡിഎഫ് സുതാര്യമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് മടങ്ങിയെത്താന്‍ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
രാവിലെ 8 മണിക്ക് പോസ്റ്റല്‍ വോട്ടുകളോടെ ആരംഭിച്ച വോട്ടെണ്ണലിന് പിന്നാലെ മണിക്കൂറുകള്‍ക്കകം തന്നെ യുഡിഎഫ് ലീഡ് ശക്തമാക്കി. വൈകുന്നേരത്തോടെ അന്തിമ ചിത്രം വ്യക്തമായേക്കും. കൂടുതല്‍ റൗണ്ടുകള്‍ പൂര്‍ത്തിയാകുന്നതോടെ കൃത്യമായ ഫലങ്ങള്‍ വ്യക്തമാകും.
main stories
കാത്തിരിപ്പിന് വിട, വിധി ഇന്നറിയാം
വോട്ടെണ്ണല്‍ രാവിലെ എട്ടുമുതല്‍
ആദ്യ ഫലസൂചന 9 മണിയോടെ
തിരുവനന്തപുരം: കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. 9 മണിയോടെ തന്നെ ആദ്യ ഫലസൂചനകള്‍ പുറത്തുവരും. 11 മണിയോടെ കേരളം ഭരിക്കുന്നത് ഏത് മുന്നണിയെന്ന് വ്യക്തമാകും.
വോട്ടെടുപ്പ് കഴിഞ്ഞ് 25 ദിവസത്തിന് ശേഷം പുറത്തുവരുന്ന ജനവിധിയെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് യു.ഡി.എഫ് ഉറ്റുനോക്കുന്നത്. 10 വര്‍ഷത്തെ ജനദ്രോഹ ഭരണത്തിന് എതിരായി വോട്ടര്‍മാര്‍ വിധിയെഴുതിയെന്ന എക്സിറ്റ് പോള്‍ ഫലങ്ങളേക്കാള്‍ ഗ്രൗണ്ട് റിപ്പോര്‍ട്ടുകളിലാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. മിനിമം 80 മുതല്‍ തരംഗമുണ്ടായാല്‍ 100 വരെ സീറ്റുകളാണ് യു.ഡി.എഫ് നേതാക്കള്‍ കണക്കുകൂട്ടുന്നത്. രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച ഇന്ദിര ഗ്യാരണ്ടിയോടുള്ള വിശ്വാസവും പിണറായി ഭരണം മാറിയേ തീരൂവെന്ന ജനങ്ങളുടെ ഇച്ഛാശക്തിയുമാണ് വോട്ടെടുപ്പില്‍ പ്രതിഫലിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലെ കനത്ത വിജയത്തിന്റെ സ്വാഭാവിക തുടര്‍ച്ച നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്ന് യു.ഡി.എഫ് കണക്കുകൂട്ടുന്നു.
മലപ്പുറം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോഴിക്കോട്, കോട്ടയം, വയനാട് ജില്ലകളില്‍ യു.ഡി.എഫിന് വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. അതേസമയം നേരിയ മാര്‍ജിനിലെങ്കിലും ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന അവകാശവാദത്തിലാണ് സി.പി.എം. കഴിഞ്ഞ തവണ എക്സിറ്റ് പോളുകള്‍ 80 പ്രവചിച്ച ശേഷം 99 സീറ്റുകള്‍ കിട്ടിയതിനാല്‍ ഇത്തവണ പ്രവചിക്കപ്പെട്ട 60 കടന്ന് വിജയസംഖ്യയിലെത്താന്‍ സാധ്യതയുണ്ടെന്ന് സി.പി.എം നേതാക്കള്‍ അവകാശപ്പെടുന്നു.
61 സീറ്റുകളില്‍ ഉറച്ച വിജയമെന്നാണ് സി.പി.എം കണക്കുകൂട്ടി വെച്ചിരിക്കുന്നത്. ബാക്കി 30 സീറ്റുകളില്‍ വിജയിക്കാന്‍ വലിയ പ്രയാസമില്ലെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ കണക്ക്. ബലാബലം മത്സരം നടന്നയിടങ്ങളില്‍ വിജയം തങ്ങള്‍ക്കൊപ്പമാകുമെന്നും 75 സീറ്റുവരെ നേടാമെന്നും അദ്ദേഹം പറയുന്നു. തൃശൂര്‍, പാലക്കാട്, തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, ആലപ്പുഴ, കാസര്‍കോട് ജില്ലകള്‍ കൂടെനില്‍ക്കുമെന്ന വിശ്വാസത്തിലാണ് എല്‍.ഡി.എഫ്. പരാജയപ്പെട്ടാല്‍ ഒരു സംസ്ഥാനത്തു പോലും ഭരണമില്ലാത്തവരായി സി.പി.എം മാറുമെന്നതാണ് ശ്രദ്ധേയം.
എന്നാല്‍ ഏറ്റവുമൊടുവില്‍ പുറത്തുവന്ന എക്സിറ്റ് പോളില്‍ സന്തോഷിച്ചിരിക്കുകയാണ് ബി.ജെ.പി നേതൃത്വം. 14 സീറ്റുകള്‍ വരെയാണ് അവര്‍ എന്‍.ഡി.എക്ക് നല്‍കിയിരിക്കുന്നത്. അതിനാല്‍ കേരളത്തില്‍ ഇക്കുറി തൂക്കുമന്ത്രിസഭ ഉണ്ടായേക്കാമെന്ന് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ ആവര്‍ത്തിച്ച് പറയുന്നതും കേള്‍ക്കാം. നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, ചാത്തന്നൂര്‍, തിരുവല്ല, തൃശൂര്‍, പാലക്കാട്, മഞ്ചേശ്വരം എന്നീ സീറ്റുകളിലാണ് ബി.ജെ.പി വിജയം പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം 20 സീറ്റുകളില്‍ രണ്ടാമതെത്തുമെന്നും എന്‍ഡിഎ നേതൃത്വം വിലയിരുത്തുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 12.52 ശതമാനം വോട്ട് നേടിയ ബി.ജെ.പി 15 മുതല്‍ 16 ശതമാനം വോട്ടിലേക്ക് ഉയരുമെന്നും അത് നിര്‍ണായകമാകുമെന്നും അവര്‍ അവകാശപ്പെടുന്നു.
kerala
വോട്ടെണ്ണലിനിടെ ക്രമസമാധാന പ്രശ്നങ്ങളുണ്ടായാല്‍ വിജയാഘോഷം ജില്ലാ ഭരണകൂടത്തിന് വിലക്കാം: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍
വോട്ടെണ്ണല്‍ നടപടികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തിടുക്കമില്ലെന്നും വേഗതയേക്കാള്‍ സുതാര്യതയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും രത്തന്‍ യു. ഖേല്‍ക്കര്‍.
തിരുവനന്തപുരം: വോട്ടെണ്ണല്‍ നടപടികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തിടുക്കമില്ലെന്നും വേഗതയേക്കാള്‍ സുതാര്യതയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍. സര്‍വീസ് വോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തിയതോടെ സംസ്ഥാനത്തെ ആകെ പോളിങ് ശതമാനം 79.70 ലേക്ക് എത്തി. മെയ് ഒന്നാം തീയതി വരെ 20,028 സര്‍വീസ് വോട്ടുകളാണ് ലഭിച്ചത്. സര്‍വീസ് വോട്ടുകള്‍ ഒഴികെ 73.63 ശതമാനമായിരുന്നു പോളിങ്. നിലവില്‍ ഇത് 79.70 ശതമാനമായി ഉയര്‍ന്നു. വോട്ടെണ്ണല്‍ തുടങ്ങുന്നതിന് തൊട്ടുമുന്‍പ് വരെ സര്‍വീസ് വോട്ടുകള്‍ സ്വീകരിക്കും.
അതേസമയം പോസ്റ്റല്‍ വോട്ടുകളുടെ മണ്ഡലാടിസ്ഥാനത്തിലുള്ള കണക്കുകള്‍ വോട്ടെണ്ണലിന് മുന്‍പ് പുറത്തുവിടില്ല. ആദ്യം എണ്ണുന്നത് തപാല്‍ വോട്ടുകളായിരിക്കും. എന്നാല്‍ വിവരങ്ങള്‍ തത്സമയം അറിയാന്‍ മാധ്യമങ്ങള്‍ക്ക് മാത്രമായി പ്രത്യേക ലിങ്ക് അനുവദിക്കില്ല. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പൊതുവായ ലിങ്ക് വഴി വിവരങ്ങള്‍ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
വോട്ടെണ്ണല്‍ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും രത്തന്‍ അറിയിച്ചു.
എന്നാല്‍ വോട്ടെണ്ണലിനിടെ ക്രമസമാധാന പ്രശ്നങ്ങളുണ്ടായാല്‍ വിജയാഘോഷങ്ങള്‍ നിരോധിക്കാന്‍ ജില്ലാ ഭരണകൂടത്തിന് അധികാരമുണ്ടാകും. മെയ് ആറ് വരെ മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
നാളെ രാവിലെ എട്ട് മണിക്ക്് വോട്ടെണ്ണല്‍ ആരംഭിക്കും. ഉദ്യോഗസ്ഥര്‍ക്കും മറ്റുമായി QR കോഡ് അധിഷ്ഠിത ഐഡി കാര്‍ഡുകളാണ് നല്‍കിയിരിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
main stories
നാളെ അറിയാം കേരളത്തിന്റെ ഭാവി
രാവിലെ എട്ട് മണിക്ക് തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും. ഇസിഐനെറ്റ് മൊബൈല്‍ ആപ്പിലും results.eci.gov.in എന്ന വെബ്സൈറ്റിലും ഫലമറിയാം.
തിരുവനന്തപുരം: രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് ഫലം നാളെ. പത്ത് വര്‍ഷത്തെ പിണറായി ഭരണത്തിന് അന്ത്യംകുറിച്ച് അധികാരത്തിലെത്തുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. മൂന്നാമതും ഭരണ തുടര്‍ച്ച അവകാശപ്പെട്ട് എല്‍.ഡി. എഫും ഇടക്ക് പൂട്ടിപ്പോയ അക്കൗണ്ട് തുറക്കാമെന്ന പ്രതീക്ഷയില്‍ ബി.ജെ.പിയും നാളത്തെ ദിവസത്തെ കാത്തിരിക്കുകയാണ്. രാവിലെ എട്ട് മണിക്ക് തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും. ഇസിഐനെറ്റ് മൊബൈല്‍ ആപ്പിലും results.eci.gov.in എന്ന വെബ്സൈറ്റിലും ഫലമറിയാം. സംസ്ഥാനത്ത് വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ യു. രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു. സംസ്ഥാനത്തുടനീളം 43 ഇടങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുക. വോട്ടെണ്ണല്‍ ജോലികള്‍ക്കായി 15,465 ഉദ്യോഗസ്ഥരെയാണ്
കമ്മീഷന് നിയോഗിച്ചിട്ടുള്ളത്. 140 റിട്ടേണിങ് ഓഫിസര്‍മാര്‍, 1,340 അഡീഷണല്‍ റിട്ടേണിങ് ഓഫിസര്‍മാര്‍, 4,208 മൈക്രോ ഒബ്സര്‍വര്‍മാര്‍, 4,208 വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാര്‍, 5,563 വോട്ടെണ്ണല്‍ അസിസ്റ്റന്റുമാര്‍ എന്നിവര്‍ വോട്ടെണ്ണല്‍ പ്രക്രിയയുടെ ഭാഗമാകും.
നിരീക്ഷകന്റെ സാക്ഷ്യപത്രത്തോടെയും സ്ഥാനാര്‍ഥികളുടെയോ അവരുടെ ഏജന്റുമാരുടെയോ സാന്നിധ്യത്തിലുമായിരിക്കും പൂര്‍ണമായും വീഡിയോ റെക്കോര്‍ഡിങ്ങോടെ സ്ട്രോങ് റൂമുകള്‍ തുറക്കുക. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങുക. ഒരു വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണുന്നതിനായി പരമാവധി 14 ടേബിളുകള്‍ വീതമുണ്ടാകും. വോട്ടെണ്ണല്‍ ഹാളില്‍ കര്‍ശനമായ സുരക്ഷാ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്ഥാനാര്‍ഥികളും ഏജന്റുമാരും ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധമായും കയ്യില്‍ കരുതണം. വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും ഇവര്‍ ഹാളില്‍ ഹാജരാകണമെന്നും നിര്‍ദേശമുണ്ട്.
വോട്ടിങ് യന്ത്രത്തിലെ വോട്ടുകളുടെ എണ്ണം ആദ്യം പരിശോധിച്ച ശേഷം ബാലറ്റ് പേപ്പര്‍ അക്കൗണ്ടിലെ വിവരങ്ങളുമായി ഒത്തുനോക്കും. ഒരു ബൂത്തില്‍ വോട്ടിങ് യന്ത്രങ്ങളില്‍ ആകെ ചെയ്ത വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തുന്നതാണു ബാലറ്റ് പേപ്പര്‍ അക്കൗണ്ട്. ഇതിലെയും യന്ത്രത്തിലെയും വോട്ടുകളുടെ കണക്കുകള്‍ തമ്മില്‍ പൊരുത്തപ്പെടുന്നില്ലെങ്കില്‍ യന്ത്രം മാറ്റിവച്ച് വിവിപാറ്റുകള്‍ ഏറ്റവും ഒടുവിലത്തെ റൗണ്ടില്‍ എണ്ണും. നിലവില്‍, ഓരോ മണ്ഡലത്തിലും അഞ്ച് ബൂത്തുകളിലെ വീതം വോട്ടിങ് യന്ത്രവും അവയിലെ വിവിപാറ്റുമാണ് നിര്‍ബന്ധമായും എണ്ണുക. ഇത്തവണ നിരീക്ഷകര്‍ക്ക് ഓരോ റൗണ്ടിലും ആവശ്യമെങ്കില്‍ രണ്ട് വീതം വോട്ടിങ് യന്ത്രങ്ങള്‍ റാന്‍ഡമായി തിരഞ്ഞെടുത്ത് എണ്ണിയതു ശരിയാണോയെന്നു പരിശോധിക്കാന്‍ ആവശ്യപ്പെടാം.
വോട്ടിങ് യന്ത്രത്തിലെയും ബൂത്തില്‍ പോള്‍ ചെയ്ത വോട്ടുകളുടെയും എണ്ണത്തില്‍ വ്യത്യാസമുണ്ടെന്നു കണ്ടാല്‍ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണും. രു നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിക്കു വിജയിക്കാനുള്ള ഭൂരിപക്ഷത്തെ സ്വാധീനിക്കാവുന്നതാണെങ്കില്‍ മാത്രമേ മുന്‍പ് വിവിപാറ്റ് എണ്ണിയിരുന്നുള്ളൂ. ഇത്തവണ വിജയത്തെ സ്വാധീനിച്ചാലും ഇല്ലെങ്കിലും ഇവ എണ്ണാനാണ് നിര്‍ദേശം.
കേരളത്തിനൊപ്പം തമിഴ്നാട്, അസം, പശ്ചിമ ബംഗാള്‍, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണലും നാളെ നടക്കും.
-
GULF3 days agoമരുഭൂമികളില്‍ വിയര്‍പ്പൊഴുക്കിയവര്‍ക്ക്; ”ലേബര്‍ ഹീറോ അവാര്‍ഡ്”
-
GULF3 days agoതൊഴില്‍ തര്‍ക്ക കേസ്സുകള്‍: അബുദാബിയില്‍ 309 ദശലക്ഷം നല്കി
-
Education3 days ago’ലക്ഷ്യ 2026′ സ്കോളർഷിപ്പ് പരീക്ഷാഫലം ഞായറാഴ്ച പ്രസിദ്ധീകരിക്കും; രണ്ടാം ഘട്ട പരീക്ഷകൾ മലപ്പുറത്തും കാസർകോടും
-
main stories3 days agoയുദ്ധ കാലത്തെ തൊഴിലാളി ദിനാചരണം
-
india2 days ago‘വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാരായി കേന്ദ്ര ജീവനക്കാരെ നിയമിച്ചതില്‍ തെറ്റില്ല’; തൃണമൂലിന്റെ ഹര്‍ജി സുപ്രിംകോടതി തള്ളി
-
News2 days ago”ഒരു കുടുംബം ഒരു രാഷ്ട്രം ” അബുദാബി പൊലീസിന്റെ മെയ് ദിനാഘോഷം
-
kerala2 days agoസംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
kerala2 days agoമുസ്ലിംലീഗ് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; ഗുണഭോക്താക്കളുടെ സ്വകാര്യത മാനിച്ച് പദ്ധതി പ്രദേശത്തേക്ക് പ്രവേശനം നിരോധിച്ചു

