Connect with us

News

മലപ്പുറത്തിന് ‘കുഞ്ഞാലിക്കുട്ടി’ ടച്ച്

മണ്ഡലത്തിന്റെ വികസനാവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് പൂര്‍ത്തീകരിക്കുക എന്നതിനാണ് അദ്ദേഹത്തിന്റെ പ്രഥമ പരിഗണന.

Published

on

മലപ്പുറം: കേരള നിയമസഭാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിയ പി.കെ കുഞ്ഞാലിക്കുട്ടി നാടിനായി തയ്യാറാക്കി വെച്ചിരിക്കുന്നത് വമ്പന്‍ സര്‍പ്രൈസുകള്‍. മണ്ഡലത്തിന്റെ വികസനാവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് പൂര്‍ത്തീകരിക്കുക എന്നതിനാണ് അദ്ദേഹത്തിന്റെ പ്രഥമ പരിഗണന.
ഇതിനായി മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങള്‍ മനസ്സിലാക്കാനും അത് മുന്‍ ഗണനാടിസ്ഥാനത്തില്‍ നടപ്പിലാക്കാനും പ്രത്യേക കമ്മിറ്റി രൂപീകരിക്കും. വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി നാടിന്റെ സര്‍വോന്മുഖ വികസനത്തിന് ആവശ്യമായ ഇടപെടലുകള്‍ നടത്തും. കേരള നിയമസഭയിലെ ഏറ്റവും പരിചയ സമ്പന്നനായ അംഗത്തിന്റെ മണ്ഡലത്തില്‍ വരാനിരിക്കുന്നത് വികസനപ്പെരുമഴയാണ്. യു.ഡി.എഫിനെ കൈവിടാത്ത മലപ്പുറത്തെ നവീനമായ രീതിയില്‍ മാറ്റാന്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ക്ക് സാധിക്കും. മന്ത്രിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്ത ന ക്ഷമതയും നാടിന് ഗുണം ചെയ്യും.

അക്ഷയ പദ്ധതിയിലൂടെ മലപ്പുറത്ത് ഐ.ടി വിപ്ലവത്തിന് തുടക്കമിട്ടതുപോലെ നൂതനമായ വിവിധ പദ്ധതികളും കുഞ്ഞാലിക്കുട്ടിയുടെ അജണ്ടയിലുണ്ട്.
ഇന്‍കെല്‍ വ്യവസായ പാര്‍ക്ക് കേന്ദ്രീകരിച്ച് എ.ഐ അധിഷ്ഠിത വിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനങ്ങള്‍ സ്ഥാപിക്കും. ഇവയിലൂടെ മലപ്പുറത്ത് നിന്നും പുതിയ സാങ്കേതിക വിദഗ്ധരെ സൃഷ്ടിക്കും.

കൂടാതെ വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്ന വ്യവസായ സ്ഥാപനങ്ങളും ഇന്‍കെലിലും അനുയോജ്യമായ മറ്റിടങ്ങളിലും സ്ഥാപിക്കാനും ശ്രമിക്കും.

മലപ്പുറത്തിന്റെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ കോട്ടക്കുന്ന്, മിനി ഊട്ടി, കടലുണ്ടിപ്പുഴ എന്നിവിടങ്ങളിലും നവീനമായ മാറ്റങ്ങളുണ്ടാക്കും.
കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള പദ്ധതികളിലൂടെ മലപ്പുറത്തെ വിനോദ സഞ്ചാര ഭൂപടത്തില്‍ പ്രധാന കേന്ദ്ര മാക്കിമാറ്റും. സര്‍വ മേഖലയിലും കുഞ്ഞാലിക്കുട്ടി ടച്ച്’ ഉള്ള വികസനമാണ് മണ്ഡലം സ്വപ്നം കാണുന്ന 5. അത് നടപ്പിലാക്കാനുള്ള ഒരുക്കങ്ങള്‍ മലപ്പുറം തെരഞ്ഞെടുത്ത ജനനായകന്‍ ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്.

Advertisement

 

 

 

Advertisement
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

കൂടുതല്‍ ഭൂരിപക്ഷം മൂന്നിയൂര്‍ പഞ്ചായത്തില്‍

വള്ളിക്കുന്നില്‍ ഇടതിനെ മലര്‍ത്തിയടിച്ച് യു.ഡി.എഫ്

Published

on

By

തേഞ്ഞിപ്പലം: വള്ളിക്കുന്ന് മണ്ഡലത്തില്‍ ഇടത് മുന്നണിയെ നിലംപരിശാക്കിയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.വി ഇബ്രാഹീം റെക്കോര്‍ഡ് ഭൂരിപക്ഷം സ്വന്തമാക്കിയത്. വള്ളിക്കുന്ന് മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഇതുവരെ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ലഭിച്ച ഭൂരിപക്ഷങ്ങളുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അതിനെയെല്ലാം മറികടക്കുന്നതാണ് ടി.വിക്ക് ലഭിച്ച ഭൂരിപക്ഷം. കഴിഞ്ഞ പാര്‍ലമെന്റില്‍ ഇ.ടി മുഹമ്മദ് ബഷീറിന് ലഭിച്ച 33182 ഭൂരിപക്ഷമായിരുന്നു ഏറ്റവും വലിയത്. മണ്ഡലം രൂപംകൊണ്ടശേഷം 2011, 2016, 2021 കാലഘട്ടങ്ങളില്‍ നടന്ന അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ മൂന്ന് തവണയും കൂടി ലഭിച്ച ഭൂരിപക്ഷത്തേക്കാളും മികച്ചതാണ് ടി.വി യുടെ ഭൂരിപക്ഷം.51480 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ടി.വി തെരഞ്ഞെടുക്കപ്പെട്ടത് എന്നതാണ് യു.ഡി.എഫിന്റെ ചരിത്ര വിജയമായി കാണുന്നത്. ടി.വിക്ക് ലഭിച്ച ഭൂരിപക്ഷത്തേക്കാളും പിറകിലാണ് ഇടത് സ്ഥാനാര്‍ഥിക്ക് ആകെ ലഭിച്ച വോട്ട് എന്നതാണ് സി.പി.എമ്മിനേറ്റ ഏറ്റവും വലിയ പരാജയം. ബി.ജെ.പിക്ക് 23283 വോട്ടും ലഭിച്ചു. പോസ്റ്റല്‍ വോട്ടിലും 438 ഭൂരിപക്ഷം നേടി ടി.വിയാണ് മുന്നില്‍. 1059 ടി.വി നേടിയപ്പോള്‍ ഇടതിലെ സി.പി മുസ്തഫക്ക് ലഭിച്ചത് 621 വോട്ടാണ്. നാട്ടുകാരനെന്ന പരിവേശം നല്‍കി രംഗത്തിറക്കിയ ഇടത് സ്ഥാനാര്‍ഥി സ്വന്തം ബൂത്തില്‍ പോലും പിറകിലായി എന്നതാണ് വിചിത്രം.

ടി.വിക്ക് പഞ്ചായത്തുകളില്‍ നിന്ന് ലഭിച്ച വോട്ടിങ് നിലയിയിലും വലിയ മുന്നേറ്റമുണ്ടായി. 20690 വോട്ട് യു.ഡി.എഫിന് പള്ളിക്കലില്‍ നിന്ന് ലഭിച്ചപ്പോള്‍ ഇടതിന് ലഭിച്ചത് 8626 വോട്ടാണ്. 12064 ഭൂരിപക്ഷം. പള്ളിക്കലില്‍ ആകെ പോള്‍ ചെയ്ത 75 ശതമാനം വോട്ടും യു.ഡി. എഫാണ് നേടിയത്. ഇടത് സ്ഥാനാര്‍ഥിക്ക് ആകെ ലഭിച്ച വോട്ടിനേക്കാള്‍ മുവായിരത്തില്‍ പരം വോട്ടുകള്‍ കൂടുതല്‍ ഭൂരിപക്ഷം തന്നെ യു.ഡി.എഫിനുണ്ട്. മൂന്നിയൂര്‍ പഞ്ചായത്തില്‍ നിന്ന് 23727 വോട്ട് യു.ഡി.എഫിന് ലഭിച്ചപ്പോള്‍ ഇടതിന് ലഭിച്ചത് 11479 വോട്ടാണ്. 12248 ആണ് ഭൂരിപക്ഷം. ഇവിടെ 39403 വോട്ട് പോള്‍ ചെയ്തതില്‍ 23727 വോട്ടും യു.ഡി.എഫ് നേടി.

പെരുവള്ളൂര്‍ പഞ്ചായത്തില്‍ നിന്ന് 16137 വോട്ട് യു.ഡി.എഫിന് ലഭിച്ചപ്പോള്‍ ഇടതിന് ലഭിച്ചത് 6028 വോട്ടാണ്. 10109 ആണ് ഭൂരിപക്ഷം. ഇവിടെ 25703 വോട്ട് പോള്‍ ചെയ്തതില്‍ 16137 വോട്ടും യു.ഡി.എഫ് നേടി. ഇടത് സ്ഥാനാര്‍ഥിക്ക് ആകെ ലഭിച്ച വോട്ടിനേക്കാള്‍ 6000 ല്‍പരം വോട്ടു കള്‍ കൂടുതല്‍ ഭൂരിപക്ഷം തന്നെയുണ്ട് യു.ഡി.എഫിന്. ചേലേമ്പ്ര പഞ്ചായത്തില്‍ നിന്ന് 13047 ????? യു.ഡി.എഫിന് ലഭിച്ചപ്പോള്‍ ഇടതിന് ലഭിച്ചത് 5687 വോട്ടാണ്. 7347 വോട്ട് ആണ് ഭൂരിപക്ഷം. ഇവിടെ 24040 വോട്ട് പോള്‍ ചെയ്തതില്‍ 13047 വോട്ടും യു.ഡി.എഫ് നേടി. ഇടത് സ്ഥാനാര്‍ഥിക്ക് ആകെ ലഭിച്ചത് 5687 വോട്ടാണ്. തേഞ്ഞിപ്പാലം പഞ്ചായത്തില്‍ നിന്ന് 11280 വോട്ട് യു.ഡി.എഫിന് ലഭിച്ചപ്പോള്‍ ഇടതിന് ലഭിച്ചത് 5836 വോട്ടാണ്. 5444 വോട്ട് ആണ് യു.ഡി.എഫ് ഭൂരിപക്ഷം. വള്ളിക്കുന്നില്‍ യു.ഡി.എഫിന് 14791 വോട്ട് ലഭിച്ചപ്പോള്‍ ഇടതിന് 11152 വോട്ടാണ് ലഭിച്ചത്. മണ്ഡല പുനര്‍നിര്‍ണയ ശേഷം 2011 ല്‍ നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഡ്വ.കെ. എന്‍.എ ഖാദര്‍ 18122 വോട്ടിന്റെ ഭൂരിപക്ഷം നേടി.

 

Advertisement
Continue Reading

News

മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും യു.ഡി.എഫ് മേല്‍ക്കൈ

പെരിന്തല്‍മണ്ണയില്‍ ക്ലീന്‍ സ്വീപ്പ്

Published

on

By

ലോക്‌സഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും പ്രകടമായ മുന്നേറ്റം നിയമസഭ തെരഞ്ഞെടുപ്പിലും ആവര്‍ത്തിച്ച് പെരിന്തല്‍മണ്ണയില്‍ യു.ഡി.എഫ് സമ്പൂര്‍ണ രാഷ്ട്രീയ മേല്‍ക്കൈ ഉറപ്പിച്ചു. നഗരസഭ ഉള്‍പ്പെടെ മണ്ഡലത്തിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും ലീഡ് നേടിയ യു.ഡി.എഫ്, മണ്ഡലത്തെ വീണ്ടും തങ്ങളുടെ ഉറച്ച കോട്ടയാക്കി മാറ്റിയപ്പോള്‍, സ്ഥാനാര്‍ഥിയായ നജീബ് കാന്തപുരം 32,431 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ച് ചരിത്ര നേട്ടം സ്വന്തമാക്കി.

2021-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വെറും 38 വോട്ടിന്റെ ഉദ്വേഗജനകമായ ഭൂരിപക്ഷത്തില്‍ വിജയിച്ച നജീബ് കാന്തപുരം, അഞ്ചുവര്‍ഷത്തിനിടെ മണ്ഡല രാഷ്ട്രീയത്തിന്റെ ചിത്രം പൂര്‍ണമായി മാറ്റി മറിക്കുകയായിരുന്നു. 2021-ല്‍ 76,530 വോട്ടുകള്‍ നേടിയിരുന്ന അദ്ദേഹം ഇത്തവണ 1,04,888 വോട്ടുകളിലെത്തി വന്‍ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. 2024-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായ ഇ.ടി. മുഹമ്മദ് ബഷീര്‍ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ 26,799 വോട്ടിന്റെ ശക്തമായ ലീഡാണ് നേടിയത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രകടമായ യു.ഡി.എ ഫ് മുന്നേറ്റം പിന്നീട് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കപ്പെട്ടു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ നഗരസഭ ഉള്‍പ്പെടെ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും യു.ഡി.എഫ് വ്യക്തമായ മേല്‍ക്കൈ നേടി. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടതുപക്ഷ ആധിപത്യത്തിന് വിരാമമിട്ട് പെരിന്തല്‍മണ്ണു നഗരസഭയു.ഡി.എഫ് തിരിച്ചുപിടിച്ചത് രാഷ്ട്രീയപരമായി വലിയ വഴിത്തിരിവായി.

ഏലംകുളം, പുലാമന്തോള്‍, മേലാറ്റൂര്‍, താഴെക്കോട് പഞ്ചായത്തുക 218 യു.ഡി.എഫ് ഭരണം ഉറപ്പിച്ചപ്പോള്‍, ആലിപ്പറമ്പ്, വെട്ടത്തൂര്‍ പഞ്ചായത്തുകളില്‍ ഭരണം നിലനിര്‍ത്തുകയും ചെയ്തു. ഇതോടെ മണ്ഡലത്തിലെ നഗരസഭയും മുഴുവന്‍ പഞ്ചായത്തുകളും യു.ഡി.എഫിന്റെ നിയന്ത്രണത്തിലായി. തദ്ദേശ തെരഞ്ഞെടുപ്പില്‍ നഗരസഭയിലും ആറു പഞ്ചായത്തുകളിലുമായി യു.ഡി.എഫിന് 96,206 വോട്ടും എല്‍.ഡി.എഫിന് 79,373 വോട്ടുമാണ് ലഭിച്ചത്. 16,833 വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫ് നേടിയത്. ആകെ 163 വാര്‍ഡു കളില്‍ 102 വാര്‍ഡുകളിലും യു.ഡി.എഫ് സഖ്യം വിജയിക്കുകയും ചെയ്തു. 2021-ല്‍ പിന്നിലായിരുന്ന മേഖലകളില്‍ പോലും ഇത്തവണ യു.ഡി.എഫ് വന്‍ മുന്നേറ്റമാണ് നടത്തിയത്.

Advertisement

2021-ല്‍ 2,551 വോട്ടിന് പിന്നിലായിരുന്ന പെരിന്തല്‍മണ്ണ നഗരസഭയില്‍ ഇ ത്തവണ 5,291 വോട്ടിന്റെ ശക്തമായ ലിഡാണ് യു.ഡി.എഫ് നേടിയത്. ഇടത് സ്ഥാനാര്‍ഥിയുടെ നാട് കൂടിയായ പുലാമന്തോളില്‍ 2,053 വോട്ടിന് പിന്നിലായിരുന്നത് ആയിരുന്നത് 838 വോട്ടിന്റെ ലീഡായും മാറി. കമ്മ്യൂണിസ്റ്റ് ആചാര്യന്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നാടായ ഏലംകുളത്ത് 1,105 വോട്ടിന് പിന്നിലായിരുന്നത് 1,803 വോട്ടിന്റെ ലീഡായി മാറുകയും ചെയ്തു. താഴെക്കോട് പഞ്ചായത്തില്‍ 2,248 വോട്ടിന്റെ ലീഡ് 7,809 ആയി ഉയര്‍ന്നു. ആലിപ്പറമ്പ് പഞ്ചായത്തില്‍ 1,417ല്‍ നിന്ന് 6,448 വോട്ടിലേക്കും, വെട്ടത്തൂര്‍ പഞ്ചായത്തില്‍ 1,802ല്‍ നിന്ന് 5,162 വോട്ടിലേക്കും, മേലാറ്റൂര്‍ പഞ്ചായത്തില്‍ 439ല്‍ നിന്ന് 4,907 വോട്ടിലേക്കും യു.ഡി.എഫ് ലീഡ് കുത്തനെ ഉയര്‍ന്നു. പോസ്റ്റല്‍ വോട്ടുകളിലും 2021-ല്‍ പിന്നിലായിരുന്ന യു.ഡി.എ ഫ് ഇത്തവണ 173 വോട്ടിന്റെ ലീഡ് നേടി.

 

Continue Reading

india

‘ഇത് ഉപദേശമല്ല, പരാജയത്തിന്റെ തെളിവ്’; മോദിയുടെ ആഹ്വാനത്തിനെതിരെ രാഹുല്‍ ഗാന്ധി

രാജ്യം ഭരിക്കാന്‍ പ്രധാനമന്ത്രിക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം പരാജയപ്പെട്ടുവെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

Published

on

അമേരിക്ക-ഇറാന്‍ സംഘര്‍ഷത്തെത്തുടര്‍ന്നുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. മോദിയുടെ നിര്‍ദേശങ്ങള്‍ ഭരണ പരാജയത്തിന്റെ തെളിവുകളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യാന്തര വിപണിയില്‍ എണ്ണവില വര്‍ധിക്കുന്നതും വിദേശ നാണയ ശേഖരത്തിലുണ്ടാകുന്ന സമ്മര്‍ദ്ദവും കുറയ്ക്കാന്‍ പ്രധാനമന്ത്രി ചില നിര്‍ദേശങ്ങള്‍ നടത്തിയിരുന്നു. വിവാഹങ്ങള്‍ക്കും മറ്റുമായി സ്വര്‍ണം വാങ്ങുന്നത് ഒരു വര്‍ഷത്തേക്ക് ഒഴിവാക്കണം, ഇന്ധന ഉപഭോഗം കുറയ്ക്കാന്‍ കോവിഡ് കാലത്തിന് സമാനമായി വര്‍ക്ക് ഫ്രം ഹോം വീണ്ടും തുടങ്ങണം, പെട്രോള്‍, ഡീസല്‍ ഉപയോഗം കുറയ്ക്കണം, മെട്രോയും പൊതുഗതാഗതവും ഉപയോഗിക്കുക, വിദേശത്തുള്ള വിവാഹങ്ങളും വിനോദയാത്രകളും ഒരു വര്‍ഷത്തേക്ക് മാറ്റിവെക്കണം, പാചക എണ്ണയുടെ ഉപയോഗം കുറയ്ക്കുക, വളം ഉപയോഗം പകുതിയാക്കുക തുടങ്ങിയവയായിരുന്നു അത്.

‘ഇന്നലെ മോദിജി ജനങ്ങളില്‍ നിന്ന് ത്യാഗം ആവശ്യപ്പെട്ടു. സ്വര്‍ണം വാങ്ങരുത്, വിദേശത്ത് പോകരുത്, പെട്രോള്‍ ഉപയോഗം കുറയ്ക്കണം, വീട്ടിലിരുന്ന് ജോലി ചെയ്യണം… ഇവ വെറും ഉപദേശങ്ങളല്ല, മറിച്ച് പരാജയത്തിന്റെ തെളിവുകളാണ്.’കഴിഞ്ഞ 12 വര്‍ഷത്തെ ഭരണത്തിനൊടുവില്‍ രാജ്യം എത്തിനില്‍ക്കുന്നത് എന്ത് വാങ്ങണം, എവിടെ പോകണം എന്ന് ജനങ്ങളോട് പറയേണ്ടി വരുന്ന അവസ്ഥയിലാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സര്‍ക്കാര്‍ അത് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം ഭരിക്കാന്‍ പ്രധാനമന്ത്രിക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം പരാജയപ്പെട്ടുവെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

ഇറാന്‍-അമേരിക്ക സംഘര്‍ഷത്തെത്തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരം നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് സര്‍ക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥത മറയ്ക്കാനാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

Advertisement

 

Continue Reading

Trending