News
‘നിങ്ങള്‍ പരാജയങ്ങളുടെ ചാമ്പ്യന്‍, മാനസികാരോഗ്യ കേന്ദ്രത്തില്‍ പോകേണ്ടയാള്‍’; ഇസ്രായേല്‍ തീവ്രവലതുപക്ഷ മന്ത്രിക്ക് നേരെ രോഷാകുലരായി ഇസ്രായേലികള്‍
ഒരു മന്ത്രിയെ കണ്ട് ‘ഭീകരവാദി’ എന്ന് വിളിച്ച നാട്ടുകാര്‍, ‘ഭീകരവാദ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട നിങ്ങള്‍ ഇവിടെ നില്ക്കാന് അര്‍ഹരല്ല, മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് പോകൂ’ എന്ന് രോഷത്തോടെ തുറന്നടിച്ചു.
വടക്കന്‍ ഇസ്രായേലിലെ ബസ്മത് തബൂണ്‍ (Basmat Tabun) ഗ്രാമത്തില്‍ സന്ദര്‍ശനത്തിനെത്തിയ ഇസ്രായേല്‍ നാഷണല്‍ സെക്യൂരിറ്റി മന്ത്രി ഇറ്റമാര്‍ ബെന്‍-ഗ്വിറിന് നേരെ കനത്ത പ്രതിഷേധവും രൂക്ഷമായ വാക്കാക്രമണവും. കനത്ത സുരക്ഷാ വ്യൂഹത്തോടെ എത്തിയ തീവ്രവലതുപക്ഷ നേതാവായ മന്ത്രിയെ നാട്ടുകാര്‍ കൂവിവിളിക്കുകയും അധിക്ഷേപങ്ങള്‍ ചൊരിയുകയുമായിരുന്നു. പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ തരംഗമായിട്ടുണ്ട്.’നിങ്ങള്‍ സ്വയം ഒരു കോമാളിയായി മാറുകയാണ്, എല്ലാവരും നിങ്ങളെ കണ്ട് ചിരിക്കുന്നു; പരാജയങ്ങളുടെ ചാമ്പ്യനാണ് നിങ്ങള്‍,’ എന്ന് ഗ്രാമവാസികള്‍ മന്ത്രിക്ക് നേരെ വിളിച്ചുപറഞ്ഞു. യു.എസ് വിസ പോലും ലഭിക്കാത്ത കാര്യം ചൂണ്ടിക്കാട്ടിയും ജനങ്ങള്‍ അദ്ദേഹത്തെ പരിഹസിച്ചു. ഒരു മന്ത്രിയെ കണ്ട് ‘ഭീകരവാദി’ എന്ന് വിളിച്ച നാട്ടുകാര്‍, ‘ഭീകരവാദ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട നിങ്ങള്‍ ഇവിടെ നില്ക്കാന് അര്‍ഹരല്ല, മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് പോകൂ’ എന്ന് രോഷത്തോടെ തുറന്നടിച്ചു.ഇസ്രായേലിലെ അറബ് ജനവിഭാഗങ്ങള്‍ക്കിടയില്‍ ബെന്‍-ഗ്വിറിനും ഇസ്രായേല്‍ പൊലീസിനുമെതിരെ വര്‍ധിച്ചുവരുന്ന ശക്തമായ എതിര്‍പ്പുകളുടെ പശ്ചാത്തലത്തിലാണ് പുതിയ സംഭവം. കഴിഞ്ഞദിവസം ഉമ്മു അല്‍-ഫഹം നഗരത്തില്‍ നടന്ന ഒരു വിവാഹച്ചടങ്ങിനിടയില്‍ പൊലീസ് നടത്തിയ റെയ്ഡ് വന്‍ വിവാദമായിരുന്നു. വിവാഹ വേളയില്‍ അതിഥികളെ തോക്കുചൂണ്ടി തറയില്‍ കമിഴ്ത്തിക്കിടത്തിയ പൊലീസുകാരുടെ മനുഷ്യത്വരഹിതമായ നടപടിയെ ദൃശ്യങ്ങള്‍ സഹിതമാണ് ജനങ്ങള്‍ ചോദ്യം ചെയ്തത്.ആയുധങ്ങള്‍ ഉപയോഗിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാല്‍ ഇത് വിവാഹച്ചടങ്ങുകള്‍ തടസ്സപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ‘രാഷ്ട്രീയ നാടകങ്ങള്‍’ മാത്രമാണെന്ന് മുന്‍ ഹദാഷ് ചെയര്‍മാനും ഉമ്മു അല്‍-ഫഹംവാസിയുമായ ഡോ. യൂസഫ് ജബ്ബാരീന്‍ കുറ്റപ്പെടുത്തി. അറബ് ജനതയെ വേട്ടയാടാനും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി പീഡിപ്പിക്കാനുമാണ് ബെന്‍-ഗ്വിര്‍ തന്റെ അധികാരം ദുരുപയോഗം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.മറ്റൊരു സംഭവത്തില്‍, ഗതാഗത തടസ്സമുണ്ടാക്കിയെന്നാരോപിച്ച് തെക്കന്‍ മേഖലയില്‍ വിവാഹഘോഷയാത്രയെ പൊലീസ് തടഞ്ഞുപെടുത്തുകയും വധൂവരന്മാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇത് കാരണം സമയബന്ധിതമായി വിവാഹവേദിയില്‍ എത്താന്‍ കഴിഞ്ഞില്ലെന്നും പല അതിഥികളും മടങ്ങിപ്പോയെന്നും കുടുംബം ആരോപിച്ചു. ഇതിനു പിന്നിലും ബെന്‍-ഗ്വിറിന്റെ രാഷ്ട്രീയ തന്ത്രങ്ങളാണെന്നാണ് അവര്‍ വ്യക്തമാക്കുന്നത്.എന്നാല്‍ ഈ വിമര്‍ശനങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ ബെന്‍-ഗ്വിര്‍, നെഗേവ് മേഖലയിലെ അപകടകരമായ വിവാഹഘോഷയാത്രകളും ആകാശത്തേക്ക് വെടിയുതിര്‍ക്കുന്ന പ്രവണതകളും കര്‍ശനമായി അവസാനിപ്പിക്കുമെന്നും താന്‍ തന്റെ ജോലി തുടരുമെന്നും പ്രതികരിച്ചു.
india
ഭയന്നോടാതെ, മികച്ചവരെങ്കില്‍ ഭരണകാലത്ത് നിര്‍മ്മിച്ച 10 സ്കൂളുകള്‍ കാണിക്കൂ; രാജസ്ഥാനിലെ ബിജെപി സര്‍ക്കാരിനെ പരസ്യമായി വെല്ലുവിളിച്ച് സി.ജെ.പി
തങ്ങളുടെ ഭരണകാലയളവില്‍ നിര്‍മിച്ച ഏറ്റവും മികച്ച 10 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്ന് പരസ്യമാക്കാന്‍ അദ്ദേഹം സര്‍ക്കാറിനെ വെല്ലുവിളിച്ചു.
രാജസ്ഥാനിലെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം അടിസ്ഥാന സൗകര്യങ്ങളെച്ചൊല്ലിയുള്ള രാഷ്ട്രീയ പോര് കടുക്കുന്നു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി മദന്‍ ദിലാവറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.ജെ.പി വക്താവ് അശുതോഷ് റങ്ക രംഗത്തെത്തി. തങ്ങളുടെ ഭരണകാലയളവില്‍ നിര്‍മിച്ച ഏറ്റവും മികച്ച 10 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്ന് പരസ്യമാക്കാന്‍ അദ്ദേഹം സര്‍ക്കാറിനെ വെല്ലുവിളിച്ചു.
പശ്ചിമ ബംഗാളിലെ മൂന്ന് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ജയ്പൂരില്‍ തിരിച്ചെത്തിയ ശേഷം രാജസ്ഥാനിലെ വിവിധ സര്‍ക്കാര്‍ സ്കൂളുകള്‍ നേരിട്ട് സന്ദര്‍ശിച്ച് അവസ്ഥ വിലയിരുത്തുമെന്നും അശുതോഷ് റങ്ക വ്യക്തമാക്കി. സര്‍ക്കാര്‍ സ്കൂളുകളിലെ ദയനീയ സ്ഥിതി തുറന്നുകാട്ടുന്നതിനായി ആരംഭിച്ച ‘സ്കൂള്‍ ടീക്ക് കരോ’ (School Theek Karo) ക്യാമ്പയിന് ശക്തമായി തുടരുമെന്നും, ഇതിന്റെ പേരില്‍ കേസ് എടുത്താലും അറസ്റ്റ് ചെയ്താലും പരിശോധനകളില്‍ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, വിവാദങ്ങള്‍ക്കിടെ സര്‍ക്കാര്‍ സ്കൂളുകളിലേക്ക് പുറത്തുനിന്നുള്ളവര്‍ പ്രവേശിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി രാജസ്ഥാന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ ലളിത് കുമാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം, സ്കൂള്‍ പ്രിന്‍സിപ്പലിന്റെയോ സ്ഥാപന മേധാവിയുടെയോ മുന്‍കൂര്‍ അനുമതിയില്ലാതെ പുറത്തുനിന്നുള്ള ആര്‍ക്കും സ്കൂള്‍ വളപ്പില്‍ പ്രവേശിക്കാനാകില്ല. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി എത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ഈ നിയന്ത്രണത്തില്‍ ഇളവുള്ളത്. സ്കൂളില്‍ പ്രവേശിക്കുന്ന ഏതൊരു വ്യക്തിയും സന്ദര്‍ശക രജിസ്റ്ററില്‍ (Visitor Register) കൃത്യമായി വിവരങ്ങള്‍ രേഖപ്പെടുത്തണം.
അധ്യാപകരുടെയോ ചുമതലപ്പെട്ട ജീവനക്കാരുടെയോ സാന്നിധ്യമില്ലാതെ ക്ലാസ് മുറികള്‍, ലാബുകള്‍, ലൈബ്രറികള്‍, ഹോസ്റ്റലുകള്‍, കളിസ്ഥലങ്ങള്‍, ശുചിമുറികള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കാന്‍ പാടില്ല. സ്കൂളുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാനും സുരക്ഷ ഉറപ്പാക്കാനുമാണ് തീരുമാനമെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ പരിശോധനകള്‍ തടയാനുള്ള നീക്കമാണിതെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആരോപണം.
main stories
രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് ആര്.എസ്.എസിനെ തിരിച്ചടിക്കുന്നു; നാഥുറാം ഗോഡ്സെ ആര്.എസ്.എസുകാരന് തന്നെയെന്ന് സവര്‍ക്കറുടെ കൊച്ചുമകന് കോടതിയില്‍
കേസിന്റെ ക്രോസ് വിസ്താരത്തിനിടെ പരാതിക്കാരനായ സവർക്കറുടെ കൊച്ചുമകൻ സത്യകി പുനെ കോടതിയിൽ നൽകിയ മൊഴികളാണ് ആർ.എസ്.എസിനെ പ്രതിക്കൂട്ടിലാക്കുന്നത്.
ഗാന്ധി വധത്തിലെ ആർ.എസ്.എസ് പങ്കു സംബന്ധിച്ച രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന്റെ പേരിൽ സവർകറുടെ കൊച്ചുമകൻ നൽകിയ മാനനഷ്ടക്കേസ് ആർ.എസ്.എസിനെ തന്നെ തിരിഞ്ഞുകുത്തുന്നു. കേസിന്റെ ക്രോസ് വിസ്താരത്തിനിടെ പരാതിക്കാരനായ സവർക്കറുടെ കൊച്ചുമകൻ സത്യകി പുനെ കോടതിയിൽ നൽകിയ മൊഴികളാണ് ആർ.എസ്.എസിനെ പ്രതിക്കൂട്ടിലാക്കുന്നത്.
ഗാന്ധി വധത്തിൽ പങ്കില്ലെന്ന് പറഞ്ഞ് ഇത്രയും നാൾ കൈകഴുകാൻ ശ്രമിച്ചിരുന്ന ആർ.എസ്.എസിൻ്റെ വാദങ്ങളെ പൊളിച്ചടുക്കുന്നതാണ് സത്യകിയുടെ മൊഴി. ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട നാഥുറാം ഗോഡ്സെയും ഗോപാൽ ഗോഡ്സെയും സജീവ ആർ.എസ്.എസ് പ്രവർത്തകരായിരു ന്നു എന്നാണ് സത്യകി നൽകിയ മൊഴി. രാഹുൽ ഗാന്ധിയുടെ ലണ്ടൻ പ്രസംഗത്തിന്റെ പേരിലാണ് സത്യകി മാനനഷ്ടക്കേസുമായി കോടതിയെ സമീപിച്ചത്.
വി.ഡി സവർകറുടെ സഹോദരൻ നാരായൺ സവർകറുടെ മകനായ അശോക് സവർകറുടെ മകനാണ് സത്യകി. ഇതിനു പുറമെ സത്യകിയുടെ അമ്മ ഹിമാനി സവർകർ നാഥുറാം ഗോഡ്സെയുടെ സഹോദരൻ ഗോപാൽ ഗോഡ്സെയുടെ മകളാണ്. ഹർജിക്കാരൻ്റെ പിതൃ പരമ്പരയിലും മാതൃപരമ്പരയിലും ഗാന്ധി വധക്കേസ് പ്രതി കളുടെ കണ്ണികളുണ്ടെന്ന് നേരത്തെ രാഹുൽ ഗാന്ധി തന്നെ കോടതി മുമ്പാകെ വാദിച്ചിരുന്നു. ഇക്കാര്യമാണ് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ മിലിന്ദ് പവാർ നടത്തിയ ക്രോസ് വിസ്താരത്തിനിടെ ഹർജിക്കാരൻ തന്നെ സമ്മതിച്ചിരിക്കുന്നത്. പ്രത്യേക കോടതി ജഡ്ജി അമോൾ ഷിൻഡെ മുമ്പാകെ ഈ മാസം 17ന് തിങ്കളാഴ്ച്ച നടന്ന വാദത്തിനിടെയായിരുന്നു സത്യകിയുടെ വെളിപ്പെടുത്തലുകൾ.
ഗോഡ്സെ, സവർകർ കുടുംബങ്ങൾ തമ്മിൽ ബന്ധുക്കളാണെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം സത്യകി കോടതിയിൽ സമ്മതിച്ചു. തന്റെ അമ്മ ഗോപാൽ ഗോഡ്സെയുടെ മകളാണെന്ന കാര്യവും സത്യകി സമ്മതിച്ചു. ഗോഡ്സെക്കു പുറമെ ഗോപാൽ ഗോഡ്സെ, വി.ഡി സവർകർ എന്നിവർ ഗാന്ധി വധത്തിൽ പ്രതികളായിരുന്നുവെന്നും സത്യകി വ്യക്തമാക്കി. കേസിലെ പ്രതികളുടെ പേരും സത്യകി കോടതിയിൽ അക്കമിട്ടു നിരത്തി. ഒന്നാം പ്രതി നാഥുറാം ഗോഡ്സെ, രണ്ടാം പ്രതി നാരായൺ ആപ്തെ, മൂന്നാം പ്രതി വിഷ്ണു കർകറെ, നാലാം പ്രതി മദൻലാൽ പഹാവ, അഞ്ചാം പ്രതി ശങ്കർ കിസ് തയ്യ, ആറാം പ്രതി ഗോപാൽ ഗോഡ്സെ, ഏഴാം പ്രതി വിനായക് ദാമോദർ സവർകർ(വി.ഡി. സവർകർ), എട്ടാം പ്രതി ഡോ. ഡി.എസ് പാർച്വർ. ഇതിൽ നാഥുറാം ഗോഡ്സെ, നാരായൺ ആപ്തെ എന്നിവരെ കോടതി വധശിക്ഷക്കു വിധിച്ചിരുന്നു. ഗോപാൽ ഗോഡ്സെയെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം അദ്ദേഹം പൂനെയിലാണ് കഴിഞ്ഞത്.
35 വർഷത്തിനു ശേഷം പുനെയിൽ തന്നെ അദ്ദേഹം മരിച്ചു. പുനെയിൽ താമസിക്കുന്ന വേളയിൽ ഗോപാൽ ഗോഡ്സെ പത്രങ്ങളിൽ ലേഖനങ്ങൾ എഴുതിയിരുന്നുവെന്നും സത്യകി ജഡ്ജി മുമ്പാകെ സമ്മതിച്ചു. തൻ്റെ കക്ഷിയോടുള്ള ചോദ്യങ്ങൾ കേസുമായി ബന്ധമില്ലാത്തതാണെന്ന് പറഞ്ഞ് സത്യകിയുടെ അഭിഭാഷകൻ സംഗ്രാം കോൽഹട്കർ തടയി ടാൻ ശ്രമിച്ചെങ്കിലും ഇത് തള്ളി ക്രോസ് വിസ്താരം തുടരാൻ കോടതി അനുവദിച്ചു.
“തൻ്റെ മുത്തച്ഛൻ ഗോപാൽ ഗോഡ്സെ, നാഥുറാം ഗോഡ്സെ എന്നിവർ രാഷ്ട്രീയ സ്വയം സേവക് 1(ആർ.എസ്.എസ്)ൻ്റെ സജീവ പ്രവർത്തകരായിരുന്നു.” സത്യകി തുടർന്നു. രാഹുൽ ഗാന്ധിയുടെ ലണ്ടൻ പ്രസംഗത്തിലെ ആരോപണങ്ങൾ ഐ.പി.സി 500, സി.ആർ.പി.സി സെക്ഷൻ 357 എന്നിവ പ്രകാരം അപകീർത്തികരമാണെന്നാവശ്യപ്പെട്ടായിരുന്നു സത്യകിയുടെ ഹർജി. ഇതുകൂടാതെ മറ്റൊരു കേസുകൂടി രാഹുലിനെതിരെ ഫയൽ ചെയ്യപ്പെട്ടിരുന്നെങ്കിലും അടുത്തിടെ സുപ്രീംകോടതി ഇത് റദ്ദാക്കിയിരുന്നു.
78 വർഷം പിന്നിടുമ്പോഴും ഗാന്ധി വധത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ആർ.എസ്.എസ് ആവർത്തിച്ചു കൊണ്ടേയിരിക്കുന്നത്. ഗാന്ധി വധം അരങ്ങേറുമ്പോൾ ഗോഡ്സെ ആർ.എസ്.എസുകാരനായിരുന്നില്ലെന്നാണ് ഇതിനായി അവർ നിരത്തുന്ന വാദം. എന്നാൽ ഈ വാദങ്ങളെയെല്ലാം ഒറ്റയടിക്ക് ഖണ്ഡിക്കുന്നതാണ് സവർകറുടെ കൊച്ചു മകൻ കോതിയിൽ നൽകിയിരിക്കുന്ന മൊഴി.
ഗാന്ധിജിയെ വെടിവെച്ചുകൊന്നത് ഗോഡ്സെ ഒറ്റക്കാണെങ്കിലും ഗൂഢാലോചനയിൽ സവർകർ ഉൾപ്പെടെ മറ്റു പേരുകളും ഉയർന്നുവ ന്നിരുന്നു. കേസിൽ സവർകർ അറസ്റ്റിലായെങ്കിലും തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിടുകയായിരുന്നു. സത്യകിയുടെ മൊഴിയോടെ ഗാന്ധി വധത്തിലെ ആർ.എസ്.എസിന്റെ പങ്ക് സംബന്ധിച്ച ചർച്ചകൾ വീണ്ടും പൊ തുമണ്ഡലത്തിൽ ഉയർന്നു വരുമെന്നുറപ്പായി. ആർ.എ സ്.എസിനെതിരെ നിലപാട് ശക്തമാക്കി കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർ ഗെ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
india
‘കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ വഞ്ചിച്ചു’: എഫ്.ഐ.ആറുകള്‍ പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് സി.ജെ.പി
സമരം അവസാനിക്കുമ്പോള്‍ കേന്ദ്രം നല്കിയ ഉറപ്പുകള്‍ ലംഘിക്കപ്പെട്ടുവെന്നും വിജ്ഞാപനങ്ങള്‍ പാലിക്കാതെ സര്‍ക്കാരുകള്‍ രാജ്യത്തെ വഞ്ചിക്കുകയാണെന്നും സി.ജെ.പി വക്താവ് സൗരവ് ദാസ് ദല്‍ഹിയില്‍ മാധ്യമങ്ങളോട് ആരോപിച്ചു.
മുന്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കും പ്രക്ഷോഭകര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകള്‍ പിന്‍വലിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കാലതാമസം വരുത്തുകയാണെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി). സമരം അവസാനിക്കുമ്പോള്‍ കേന്ദ്രം നല്കിയ ഉറപ്പുകള്‍ ലംഘിക്കപ്പെട്ടുവെന്നും വിജ്ഞാപനങ്ങള്‍ പാലിക്കാതെ സര്‍ക്കാരുകള്‍ രാജ്യത്തെ വഞ്ചിക്കുകയാണെന്നും സി.ജെ.പി വക്താവ് സൗരവ് ദാസ് ദല്‍ഹിയില്‍ മാധ്യമങ്ങളോട് ആരോപിച്ചു.
പ്രതിഷേധങ്ങള്‍ക്ക് നേര്‍ക്കുണ്ടായ പോലീസ് അതിക്രമങ്ങളും അനുബന്ധ സംഭവങ്ങളും അന്വേഷിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ച ഉന്നതാധികാര സമിതിയില്‍ തങ്ങളുടെ പ്രതിനിധിയെക്കൂടി ഉള്‍പ്പെടുത്തണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഒരു മുന്‍ ജഡ്ജി, മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ്, റിട്ട. ഡി.ജി.പി എന്നിവരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കാന്‍ ഉത്തരവിട്ടത്.
ഭരണഘടനയുടെ അനുച്ഛേദം 142 പ്രകാരം പ്രതിഷേധക്കാര്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ ചുമത്തിയ കേസുകള്‍ റദ്ദാക്കണമെന്ന് മുതിര്‍ന്ന അഭിഭാഷക വൃന്ദ ഗ്രോവര്‍ മുഖേന സി.ജെ.പി കോടതിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. കേസുകള്‍ പിന്‍വലിക്കാമെന്ന് കഴിഞ്ഞ മാസം കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയും ജിതേന്ദ്ര സിങ്ങും നടത്തിയ ചര്‍ച്ചയില്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് ജൂലൈ 25-ന് സമരം അവസാനിപ്പിച്ചതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
നീറ്റ് ക്രമക്കേടിനെ തുടര്‍ന്ന് ജീവനൊടുക്കിയ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരം നല്‍കാനും കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ല. ഈ വിഷയത്തില്‍ ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ ദേശീയ പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്ന് ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കുമെന്ന് സൗരവ് ദാസ് മുന്നറിയിപ്പ് നല്കി.
-
india3 days agoനാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് ഗുരുതര പിഴവ്; മൂന്ന് നീറ്റ് പരീക്ഷകള്‍ വീണ്ടും നടത്തും
-
News2 days agoറീഗല്‍ ജ്വല്ലേഴ്സിന്റെ ഫഌഗ്ഷിപ്പ് ഷോറൂം ഇടപ്പള്ളിയില്‍; മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്തു
-
GULF2 days agoഎതിര്‍ദിശയിലേക്ക് കാറോടിച്ചു; 6 മാസം തടവും 100,000 ദിര്‍ഹം പിഴയും
-
india2 days agoസര്‍ക്കാര്‍ സ്കൂളുകളുടെ തകര്‍ച്ച മറച്ചുവെക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍; സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി രാജസ്ഥാന് ഭരണകൂടം, ശക്തമായ പരിശോധനകളുമായി മുന്നോട്ട് പോകുമെന്ന് സി.ജെ.പി
-
More2 days agoഒമാനെ ബോംബിട്ട് തകര്‍ക്കുമെന്ന് ട്രംപിന്റെ ഭീഷണി: യു.എസ്-ഇസ്രായേല്‍ തര്‍ക്കങ്ങള്‍ക്കിടയില്‍ ഗള്‍ഫ് മേഖലയില്‍ ആശങ്ക പുകയുന്നു
-
india1 day ago2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മുഹമ്മദ് അജ്മലിനും ട്രീസ ജോളിക്കും അര്‍ജുന പുരസ്കാരം
-
india24 hours agoനീറ്റ് വിദ്യാര്‍ഥി പ്രക്ഷോഭത്തിലെ പൊലീസ് അതിക്രമം: അന്വേഷിക്കാന്‍ ഉന്നതാധികാര സമിതിയെ നിയോഗിക്കാന്‍ സുപ്രീം കോടതി
-
india19 hours ago‘കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ വഞ്ചിച്ചു’: എഫ്.ഐ.ആറുകള്‍ പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് സി.ജെ.പി

