Video Stories
കരുതല്‍ നിറഞ്ഞ വിജയതുല്യമായ സമനില

ചാമ്പ്യന്മാരെ അവരുടെ തട്ടകത്തില്‍ തളക്കുകയെന്ന നേട്ടവുമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് തുടര്‍ച്ചയായ അഞ്ചാം മല്‍സരത്തിലും തോല്‍വിയറിഞ്ഞില്ല എന്നത് സന്തോഷകരമായ കാര്യം. പിന്‍നിരയിലെ കുന്തമുനയായ ആരോണ്‍ ഹ്യൂസ്, മധ്യനിരക്കാരന്‍ മൈക്കല്‍ റോക്കി ചോപ്ര എന്നിവര്‍ പരുക്കില്‍ തളര്‍ന്നിട്ടും ഗോള്‍വലത്തില്‍ സന്ദിപ് നന്തിയും പിന്‍നിരയില്‍ സന്ദേശ് ജിങ്കാനും മുന്‍നിരയില്‍ ബെല്‍ഫോട്ടും നടത്തിയ കരുതല്‍ നിറഞ്ഞ ഫുട്‌ബോളിനെ അഭിനന്ദിക്കണം.
ആദ്യ പകുതിയില്‍ ചെന്നൈക്കാരുടെ വേട്ടക്ക് മുന്നില്‍ തളര്‍ന്നിട്ടും പതറാതെ രണ്ടാം പകുതിയില്‍ ആക്രമണം എതിര്‍ ക്യാമ്പിലേക്ക് തിരിച്ചുവിട്ട കേരളാ സംഘത്തിന് മുന്നില്‍ ചെന്നൈക്കര്‍ക്ക് പല ഘട്ടങ്ങളിലും തുണയായത് ഭാഗ്യമായിരുന്നു. ബെല്‍ഫോട്ടും ഹോസുവും പായിച്ച ചില ഷോട്ടുകള്‍ വലയില്‍ കയറാതിരുന്നത് ചെന്നൈ ഗോള്‍ക്കീപ്പറര്‍ കരണ്‍ജിത്തിന്റെ മികവായിരുന്നില്ല-ടീമിന്റെ ഭാഗ്യമായിരുന്നു. ഡുഡുവും ഡേവിഡ് സൂചിയും ജെറിയുമെല്ലാം കുതിച്ചു വന്നപ്പോള്‍ ഹ്യൂസും ജിങ്കാനും ഹോസുവുമെല്ലാം ഭദ്രമായി കോട്ട കെട്ടി-അവര്‍ക്ക് പതറിയ ഘട്ടത്തില്‍ നന്തി രക്ഷകനായി.
രണ്ടാം പകുതിയില്‍ പക്ഷേ ഹ്യൂസ് പേശീവലിവില്‍ പിന്മാറിയപ്പോള്‍ വലത് വിംഗില്‍ പ്രതിക് ചൗധരിക്കായിരുന്നു ഡ്യൂട്ടി. ഹ്യൂസിനെ പോലെ ഒരു കരുത്തന്‍ കാവല്‍ നിന്ന ഭാഗത്ത് താരതമ്യേന പുതുമുഖമായ പ്രതീക് വന്നപ്പോള്‍ ഈ അവസരത്തെ പ്രയോജനപ്പെടുത്താനുളള മാര്‍ക്കോ മറ്റരേസി തന്ത്രങ്ങളെ പക്ഷേ ജിങ്കാനും സംഘവും അതിജയിച്ചു. ബെല്‍ഫോട്ടും മുഹമ്മദ് റഫീക്കും പതിവ് പോലെ വേഗതയില്‍ കരുത്തനായി. മുഹമ്മദ് റാഫിക്ക് പക്ഷേ നുഴഞ്ഞ് കയറ്റത്തിനായില്ല. ജയത്തിന് തുല്യമാണ് ബ്ലാസ്‌റ്റേഴ്‌സിന് ഈ സമനില.
തേര്‍ഡ് ഐ- കമാല്‍ വരദൂര്‍
film
മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.
ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.
200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
Video Stories
ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
-
kerala2 days ago
ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
Health2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala3 days ago
മരിക്കുന്നതിന്റെ തലേന്നും നാലുവയസുകാരി പീഡിപ്പിക്കപ്പെട്ടു; സ്വകാര്യ ഭാഗത്ത് മുറിവുകള്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
-
kerala2 days ago
രാവിലെ വരെ സിപിഎമ്മായിരുന്നു, മരണം വരെ ബിജെപിയായിരിക്കും; എസ്എഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
-
kerala2 days ago
കാസര്‍കോട് മാണിക്കോത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
-
kerala3 days ago
ആലുവയിലെ നാലുവയസ്സുകാരിയുടെ കൊലപാതകം; അമ്മയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
-
News3 days ago
യുഎസില്‍ ജൂത മ്യൂസിയത്തിന് സമീപം വെടിവെപ്പ്; രണ്ട് ഇസ്രാഈല്‍ എംബസി ജീവനക്കാര്‍ കൊല്ലപ്പെട്ടു
-
kerala3 days ago
ഫുട്ബോള്‍ മത്സരത്തിനിടെ തര്‍ക്കം; യുവാവിന് നേരെ ക്രൂരമര്‍ദനം