റിയാദ്: അടുത്തയാഴ്ച്ച നാട്ടിലേക്ക് അവധിക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് കുറുമാത്തൂര്‍ സയ്യദ് അലി (39) യാണ് മരിച്ചത്. ബുറൈദയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ അയൂനല്‍ ജുവയില്‍ വെച്ച് ഇന്നലെ ഉച്ചക്കാണ് ഒരു മണിക്കാണ് ഇദ്ദേഹം സഞ്ചരിച്ച ഡയനാ പിക്അപ് ടാങ്കര്‍ ലോറിക്ക് പിന്നില്‍ ഇടിച്ച് അപകടമുണ്ടായത്. ബുറൈദയില്‍ നിന്ന് ഹയിലിലേക്ക് പോവുകയായിരുന്നു. നേരത്തെ റിയാദിലുണ്ടായിരുന്നു. പിന്നീട് ബുറൈദയിലേക്ക് ജോലിയാവശ്യാര്ഥം മാറുകയായിരുന്നു.

ബുറൈദയില്‍ അല്‍ വലിം കമ്പനിയില്‍ സെയില്‍സ്മാനായിരുന്നു. ഡിസംബര്‍ 2ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം. പിതാവ്: ആലക്കണ്ടി മുഹമ്മദ്. മാതാവ്: റാബിയ ചാക്കന്റകത്ത്, ഭാര്യ: ആരിഫ ടി.വി ഇണ്ട് മക്കള്‍: ആയിഷ (6), വഫ (3). മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ബുറൈദ കെഎംസിസി, റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിഭാഗം രംഗത്തുണ്ട്.