കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലുള്ളവര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ദിനേന്ദ്ര കശ്യപ് അറിയിച്ചു. കേസില്‍ ഉന്നത ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരുമാസത്തെ ഗൂഢാലോചനയ്ക്കുശേഷമാണ് നടിയ്ക്കുനേരെ ആക്രമണം നടന്നതെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. െ്രെഡവര്‍ സുനിയാണ് പ്രധാന പ്രതിയെന്നാണ് സംശയിക്കുന്നത്. ഇയാളെ പിടികൂടിയാലേ ആക്രമണത്തിന്റെ കാരണം സംബന്ധിച്ചു വ്യക്തത വരൂ എന്നാണ് പോലീസ് പറയുന്നത്. സുനിയുടെ സിനിമാ ബന്ധങ്ങളും അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍വെച്ച് നടി ആക്രമണത്തിന് ഇരയാവുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്നുപേര്‍ അറസ്റ്റിലായിട്ടുണ്ട്. തമ്മനം സ്വദേശികളും ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളുമായ പ്രദീപ്, സലിം എന്നിവരാണ് ഏറ്റവുമൊടുവിലായി അറസ്റ്റിലായിരിക്കുന്നത്.