kerala
എ.ഡി.ജി.പി അജിത്ത് കുമാറിനെ പദവിയില് നിന്ന് മാറ്റി നിര്ത്തണമെന്ന ആവശ്യവുമായി സി.പി.ഐ മുഖപത്രം
ജനങ്ങളുമായി നിരന്തരം ബന്ധം പുലര്ത്തുന്ന പൊലീസുകാര് ജനഹിതത്തിനെതിരായി പ്രവര്ത്തിച്ചാല് അവരെ മറ്റ് ചുമതലകളിലേക്ക് മാറ്റണമെന്നും അല്ലാത്തപക്ഷം അത് സര്ക്കാരിനെ പ്രതിസന്ധിയില് ആക്കുമെന്നും ലേഖനത്തില് പറയുന്നുണ്ട്.

എ.ഡി.ജി.പി അജിത്ത് കുമാറിനെ പദവിയില് നിന്ന് മാറ്റണമെന്ന ആവശ്യവുമായി സി.പി.ഐ മുഖപത്രം. ജനയുഗം പത്രത്തില് സി.പി.ഐ ദേശീയ നിര്വാഹക സമിതി അംഗമായ കെ. പ്രകാശ് ബാബു എഴുതിയ ലേഖനത്തിലാണ് ആര്.ആസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയ അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
ജനങ്ങളുമായി നിരന്തരം ബന്ധം പുലര്ത്തുന്ന പൊലീസുകാര് ജനഹിതത്തിനെതിരായി പ്രവര്ത്തിച്ചാല് അവരെ മറ്റ് ചുമതലകളിലേക്ക് മാറ്റണമെന്നും അല്ലാത്തപക്ഷം അത് സര്ക്കാരിനെ പ്രതിസന്ധിയില് ആക്കുമെന്നും ലേഖനത്തില് പറയുന്നുണ്ട്.
വര്ഗീയ സംഘര്ഷങ്ങള് ഉണ്ടാകുന്ന സാഹചര്യത്തില് സമാധാനം പുനഃസ്ഥാപിക്കാന് പൊലീസുകാര് വിവിധ രാഷ്ട്രീയ നേതാക്കളുമായി ചര്ച്ച നടത്താറുണ്ട്. എന്നാല് കേരളത്തില് അത്തരം ചര്ച്ചകള് നടത്തേണ്ട യാതൊരുവിധ സാഹചര്യവുമില്ലായിരുന്നെന്നും എന്നിട്ടും അജിത്ത് കുമാര് രഹസ്യമായി കൂടിക്കാഴ്ച്ച നടത്തിയത് എന്തിനാണെന്ന് പറയാനുള്ള ബാധ്യതയുണ്ടെന്നും പ്രകാശ് ബാബു ലേഖനത്തില് എഴുതി. അതിനാല്തന്നെ ഇത്തരം സാഹചര്യത്തില് ജനഹിതം മാനിച്ച് ഉദ്യോഗസ്ഥനെ ആ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ഇച്ഛാശക്തി സര്ക്കാര് കാണിക്കണമെന്നും അല്ലാത്തപക്ഷം അത് ഭരണസംവിധാനത്തിന് തന്നെ കളങ്കമാണെന്നും ലേഖനത്തില് പറയുന്നുണ്ട്.
‘1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്ക്കാര് തൊഴില് സമരങ്ങളില് പൊലീസ് ഇടപെടാന് പാടില്ല എന്ന് പ്രഖ്യാപിച്ചത് ഭരണസംവിധാനത്തിന്റെ രാഷ്ട്രീയ നയപ്രഖ്യാപനമായിരുന്നു. ജനഹിതമാണ് സര്ക്കാരിന്റെ ചാലകശക്തിയെന്ന് തിരിച്ചറിയാത്ത ഉദ്യോഗസ്ഥരെ താരതമ്യേന ജനങ്ങളുമായി ബന്ധം കുറവുള്ള ചുമതലകളിലേക്ക് മാറ്റുന്നതാണ് നല്ലത്. അല്ലാത്തപക്ഷം അത് സര്ക്കാരിനെ പ്രതിസന്ധിയിലേക്ക് നയിക്കും. അത്തരമൊരു അവസ്ഥയാണ് എ.ഡി.ജി.പി അജിത്ത് കുമാറിന്റെ ആര്.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച കാരണം കേരളത്തില് സംഭവിച്ചിരിക്കുന്നത്.
വര്ഗീയ സംഘര്ഷങ്ങള് ഉണ്ടാകുന്ന സാഹചര്യത്തില് സമാധാനം പുനഃസ്ഥാപിക്കാന് പൊലീസുകാര് വിവിധ രാഷ്ട്രീയ നേതാക്കളുമായി ചര്ച്ചകള് നടത്താറുണ്ട്. എന്നാല് ഇവിടെ അങ്ങനെയൊരു സാഹചര്യമില്ല. പൊലീസ് മേധാവിയേയും ആഭ്യന്തര വകുപ്പിനെയും അറിയിക്കാതെ ഹൈന്ദവ തീവ്രവാദ സംഘടനയായ ആര്.എസ്.എസുമായി നടത്തിയ ചര്ച്ചയുടെ കാരണം അറിയാന് എല്ലാവര്ക്കും താത്പര്യമുണ്ട്.
എന്നാല് ഈ സന്ദര്ശനത്തെ തൃശൂര് പൂരവുമായി ബന്ധപ്പെടുത്തേണ്ട യാതൊരു ആവശ്യവുമില്ല. ഈ സന്ദര്ഭത്തില് അന്വേഷണ റിപ്പോട്ടല്ല ആവശ്യം. മറിച്ച് രാഷട്രീയ ബോധ്യമാണ് വേണ്ടത്. അല്ലാത്തപക്ഷം ഇടതുപക്ഷത്തിന്റെ സമീപനങ്ങള് ജനങ്ങളില് സംശയം ജനിപ്പിക്കുന്നതാണ്,’ ലേഖനത്തില് പ്രകാശ് ബാബു എഴുതി
kerala
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു; വേടനെതിരെ ബലാത്സംഗക്കേസ്
യുവ ഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്.

റാപ്പര് വേടനെതിരെ ബലാത്സംഗ കേസ്. യുവ ഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് പൊലീസ് വേടനെതിരെ കേസെടുത്തത്. 2021 ഓഗസ്റ്റ് മുതല് 2023 മാര്ച്ച് വരെ വിവിധ സ്ഥലങ്ങളില് വെച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഇന്നലെ രാത്രിയാണ് കേസെടുത്തത്.
സമൂഹ മാധ്യമമായ ഇന്സ്റ്റഗ്രാമിലൂടെ വേടനുമായി സൗഹൃദം ആരംഭിച്ചതെന്നും പരിചയത്തിനൊടുവില് കോഴിക്കോട്ടെ ഫ്ളാറ്റില് വെച്ച് വേടന് ബലാത്സംഗം ചെയ്തുവെന്നുമാണ് ഡോക്ടറുടെ മൊഴി. വിവാഹ വാഗ്ദാനം നല്കി പലയിടത്തും വെച്ച് വേടന് പീഡിപ്പിച്ചുവെന്നും യുവതി മൊഴി നല്കി.
2023 ലാണ് വേടന് തന്നെ ഒഴിവാക്കിയതെന്നും യുവതി പറയുന്നു. സ്വാര്ത്ഥയാണെന്ന് ആരോപിച്ചാണ് തന്നെ വേടന് ഒഴിവാക്കിയതെന്നാണ് ഡോക്ടറുടെ മൊഴി. വേടനെതിരെ നേരത്തെ മീ ടൂ ആരോപണം ഉയര്ന്നിരുന്നു.
kerala
കന്യാസ്ത്രീകളുടെ അറസ്റ്റ്; സംസ്ഥാന ബിജെപിയും ആര്എസ്എസും രണ്ട് അഭിപ്രായത്തില്?
രാജ്യ വ്യാപകമായി ആര്എസ്എസും പോഷക സംഘടനകളും സ്വീകരിച്ച നിലപാടിന് വിരുദ്ധമായാണ് ബിജെപി സംസ്ഥാന അധ്യക്ഷന് രാജിവ് ചന്ദ്രശേഖറിന്റെ നിലപാട്.

ഛത്തീസ്ഗഡില് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില് രണ്ട് അഭിപ്രായത്തില് സംസ്ഥാനത്തെ ബിജെപിയും ആര്എസ്എസും. രാജ്യ വ്യാപകമായി ആര്എസ്എസും പോഷക സംഘടനകളും സ്വീകരിച്ച നിലപാടിന് വിരുദ്ധമായാണ് ബിജെപി സംസ്ഥാന അധ്യക്ഷന് രാജിവ് ചന്ദ്രശേഖറിന്റെ നിലപാട്.
എന്നാല് ഈ നിലപാട് ദേശീയ തലത്തില് ആര്എസ്എസ് നിലപാടിനെ ചോദ്യം ചെയ്യുന്നതാണെന്നും ആര്എസ്എസ് വിലയിരുത്തുന്നു. സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് തള്ളി കെ.സുരേന്ദ്രന് തന്നെ രംഗത്ത് വന്നിരുന്നു.
അതേസമയം കന്യാസ്ത്രീകളുടെ അറസ്റ്റില് പാര്ലമെന്റില് പ്രതിഷേധം ഇന്നും തുടരും. രാവിലെ പത്തരയ്ക്ക് പാര്ലമെന്റ് കവാടത്തില് പ്രതിഷേധം നടത്തുമെന്നു യുഡിഎഫ് എംപിമാര് അറിയിച്ചു.
ബിഹാര് വോട്ടര് പട്ടികയിലെ തീവ്ര പരിശോധനയില് ‘ഇന്ഡ്യാ’ സഖ്യ എംപിമാര് ഇന്നും പ്രതിഷേധിക്കും.
kerala
പത്തനംതിട്ടയില് തെരുവുനായ ആക്രമണം; അഞ്ച് പേര്ക്ക് പരിക്ക്
ബൈക്കില് പോയ എരുമേലി തുമരംപാറ സ്വദേശികളായ രണ്ട് പേരെയും നായ പിന്നീട് അക്രമിച്ചു.

പത്തനംതിട്ടയില് തെരുവുനായ ആക്രമണം. വെച്ചൂച്ചിറി സി.എം.എസ് സ്കൂളിന് സമീപം വിദ്യാര്ഥിനിയെയടക്കം അഞ്ച് പേരെ തെരുവുനായ അക്രമിച്ചു. പരിക്കേറ്റവരെ ആശുപത്രികളില് പ്രവേശിപ്പിച്ചു. സെന്റ് തോമസ് ഹൈസ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്ഥിനി ഹെലീന സാന്റാ ബിജുവിനെ ട്യൂഷന് പോകും വഴി അക്രമിക്കുകയായിരുന്നു. കുട്ടിയെ അക്രമിച്ച ശേഷമാണ് കടയുടെ പുറത്ത് നില്ക്കുകയായിരുന്ന വ്യാപാരിയെയും നായ ആക്രമിച്ചത്.
ബൈക്കില് പോയ എരുമേലി തുമരംപാറ സ്വദേശികളായ രണ്ട് പേരെയും നായ പിന്നീട് അക്രമിച്ചു. പരുക്കേറ്റവരില് രണ്ടു പേരെ കാഞ്ഞിരപ്പള്ളി ജനറല് ആശുപത്രിയിലും തുടര്ന്ന് കോട്ടയം മെഡിക്കല് കോളേജാശുപത്രിയിലേയ്ക്കും മാറ്റി. ബാക്കിയുള്ളവര് വിവിധ സ്വകാര്യ ആശുപത്രികളിലടക്കം ചികിത്സ തേടി.
-
india3 days ago
തിരിച്ചുകയറി രൂപ മൂല്യം; 9 പൈസയുടെ നേട്ടം
-
kerala3 days ago
കനത്ത മഴ; ബാണാസുരസാഗര് അണക്കെട്ടില് ഇന്ന് കൂടുതല് ജലം തുറന്ന് വിടും
-
News3 days ago
ഗസ്സയില് പട്ടിണി രൂക്ഷം; ഇസ്രാഈല് ആക്രമണത്തില് 63 പേര് കൊല്ലപ്പെട്ടു
-
india2 days ago
വനിതാ ചെസ് ലോകകപ്പ് ഫൈനലില് കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
-
kerala3 days ago
ചാവക്കാട് ദേശീയപാത 66ല് വിള്ളല്
-
GULF2 days ago
സൗദി അറേബ്യയിലെ ദമ്മാമിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു
-
kerala3 days ago
പത്തനംതിട്ടയില് പുഞ്ചക്കണ്ടത്തില് വീണ് രണ്ട് യുവാക്കള്ക്ക് മരിച്ചു
-
kerala2 days ago
മുണ്ടക്കൈ-ചൂരല്മല ദുരന്തം; ഓര്മകള്ക്ക് ഒരു വര്ഷം; എങ്ങുമെത്താതെ പുനരധിവാസം