kerala
ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ ഈദ് ആശംസകൾ നേർന്നു
ലോകമെമ്പാടും ഉള്ള കേരളീയര്‍ക്ക് എന്റെ ഹാർദമായ ഈദുൽ ഫിത്തർ ആശംസകൾ.
ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ ലോകമെമ്പാടും ഉള്ള കേരളീയര്‍ക്ക് ആശംസകൾ നേര്‍ന്നു .
“ലോകമെമ്പാടും ഉള്ള കേരളീയര്‍ക്ക് എന്റെ ഹാർദമായ ഈദുൽ ഫിത്തർ ആശംസകൾ.
ദയയുടെയും സാഹോദര്യത്തിന്റെയും ദിവ്യപ്രകാശം മനസ്സിനേകി നന്മയുടെയും ധാർമികതയുടെയും പാതയിലൂടെ നമ്മെ നയിക്കാൻ ഈദ് ആഘോഷത്തിന് സാധിക്കട്ടെ “- അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു
kerala
‘അഭിമാനത്തിന് കോട്ടം വരുന്നതൊന്നും ചെയ്തിട്ടില്ല; മലയാള സിനിമ എന്താണ് ശ്രീനിക്ക് തിരിച്ചുനല്‍കിയത്?’: ജഗദീഷ്
കൊച്ചി: മലയാള സിനിമയില്‍ ഹാസ്യത്തിന്റെ നിലവാരം ഉയര്‍ത്താന്‍ ശ്രീനിവാസന്‍ വഹിച്ച പങ്ക് വലുതാണെന്ന് നടന്‍ ജഗദീഷ്. ജീവിതത്തില്‍ ഇന്നുവരെ ഡബിള്‍ മീനിങ്ങുള്ള ഒരുസംഭാഷണം പോലും അദ്ദേഹം എഴുതിയിട്ടില്ല. തലച്ചോറിന്റെ ഹാസ്യമായിരുന്നു അദ്ദേഹത്തിന്റെതെന്നും ജഗദീഷ് പറഞ്ഞു. ഉദയംപേരൂരെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സംസാരിക്കുമ്പോള്‍ ഇത്രയേറെ ഹ്യൂമര്‍സെന്‍സുള്ള ഒരാളെ താന്‍ മലയാള സിനിമയില്‍ കണ്ടിട്ടില്ല. സംവിധാനം ചെയ്ത രണ്ടുചിത്രങ്ങളും മലയാളത്തിലെ മികച്ച ചിത്രങ്ങളാണ്. സിനിമയില്‍ ഒരു വേഷം തരുമ്പോള്‍ ആ കഥാപാത്രം തനിക്ക് എത്ര ഗുണം ചെയ്യുമെന്നറിയില്ല, തരക്കേട് ഇല്ലാത്ത വേഷമാണെന്നും അത് പടത്തിന് ഗുണം ചെയ്യമെന്നാണ് പറയുക. സ്വയം കളിക്കുകയെന്നതാണ് അദ്ദേഹത്തിന്റെ രീതി. ഉദാത്തമായ ഹാസ്യമായിരുന്നു അദ്ദേഹത്തിന്റെത് അതുകൊണ്ടാണ് കുഞ്ചന്‍ നമ്പ്യാരുടെയും സഞ്ജയന്റെയും വികെഎന്റെയും ശ്രേണിയില്‍പ്പെട്ടത്. മറ്റുളളവരെ കളിയാക്കുന്നതില്‍ അല്ല സ്വയം കളിയാക്കുന്നതിലാണ് അദ്ദേഹത്തിന് താത്പര്യം.
തന്റെ രൂപം അത്ര സുന്ദരമല്ലായെന്നും തനിക്ക് പൊക്കക്കുറവ് ഉണ്ടെന്നള്ളതും വലിയ പരിമിതിയായിട്ട് പ്രേക്ഷകരുടെ മുന്നില്‍ അറിയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ രചനകള്‍ പ്രേക്ഷകര്‍ അത് വലിയ പൊക്കമായും വലിയ സൗന്ദര്യമായും തിരിച്ചുകൊടുത്തു. ശ്രീനിവാസന്‍ മലയാള സിനിമക്ക് ഒരുപാട് തന്നിട്ടുണ്ട്. എനിക്ക് ഉള്‍പ്പടെ ഒരുപാട് കലാകാരന്‍മാര്‍ക്ക് തന്നിട്ടുണ്ട്. തിരിച്ച് ശ്രീനിവാസന് അധികം കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹം ഒരുപാട് താരങ്ങളെയും സംവിധായകരെയും സൃഷ്ടിച്ചു. ഒരുപാട് നല്ല സിനിമകള്‍ തന്നിട്ടുണ്ട്. തിരിച്ച് മലയാള സിനിമ എന്താണ് നല്‍കിയതെന്ന് ചോദിച്ചാല്‍ അദ്ദേഹം തന്നതിന് അനുസരിച്ച് തിരിച്ച് നല്‍കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല.
ജനകീയമായ ഹാസ്യമാണ് തന്റെ അനുവഭത്തിന്റെ വെളിച്ചത്തില്‍ അദ്ദേഹം അവതരിപ്പിച്ചത്. ജീവിതത്തിലെ തിക്തമായ അനുഭവങ്ങളെല്ലാം അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. സാമ്പത്തികമായ ഭേദപ്പെട്ട കുടുംബത്തില്‍ ജനിച്ചിട്ട് പിന്നീട് തകര്‍ച്ച നേരിടേണ്ടി വന്നു. അതാണ് വരവേല്‍പ്പില്‍ പറഞ്ഞത്. പട്ടിണി കിടന്നിട്ടുണ്ട്. അഭിമാനത്തിന് കോട്ടം വരുന്നതൊന്നും ചെയ്തിട്ടില്ല. ഒരാളോടും കൈനീട്ടി പണം ചോദിച്ചിട്ടില്ല’ – ജഗദീഷ് പറഞ്ഞു.
ചലച്ചിത്രമേഖലയിലെ നിരവധി പ്രമുഖര്‍ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാാനുമായെത്തി. തമിഴ്‌നടന്‍ സൂര്യ, ജഗദീഷ്, പാര്‍വതി തിരുവോത്ത്, രാജസേനന്‍ തുടങ്ങി… ആ നിര നീളന്നു. താന്‍ ശ്രീനിവാസന്റെ കടുത്ത ആരാധകനാണെന്നും ശ്രീനിവാസന്റെ സിനിമാ സന്ദേശം എക്കാലത്തും നിലനില്‍ക്കുമെന്നു അദ്ദേഹം അനുസ്മരിച്ചു.
ഇന്നലെ രാവിലെ 8.25ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഡയാലിസിസിനായി കൊണ്ടുപോകുമ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവിടെ പ്രവേശിപ്പിക്കുകയായിരുന്നു.
kerala
ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഉന്നതരിലേക്ക്; ദേവസ്വം ബോർഡ് മുൻ അംഗങ്ങൾക്കും പ്രതിപ്പട്ടികയിൽ ഇടം ലഭിച്ചേക്കുംശബരിമല സ്വർണക്കൊള്ള: അന്വേഷണം ഉന്നതരിലേക്ക്; ദേവസ്വം ബോർഡ് മുൻ അംഗങ്ങൾക്കും പ്രതിപ്പട്ടികയിൽ ഇടം ലഭിച്ചേക്കും
ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ വിജയകുമാറിനെയും കെ.പി. ശങ്കർദാസിനെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള സാധ്യതയാണ് നിലവിൽ പരിശോധിക്കുന്നത്.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം ഉന്നത തലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) ഒരുങ്ങുന്നു. ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ വിജയകുമാറിനെയും കെ.പി. ശങ്കർദാസിനെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള സാധ്യതയാണ് നിലവിൽ പരിശോധിക്കുന്നത്. ഇതിനൊപ്പം നേരത്തെ അറസ്റ്റിലായ പങ്കജ് ഭണ്ഡാരിയെയും ഗോവർദ്ധനെയും വീണ്ടും വിശദമായി ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.
അന്വേഷണം മന്ദഗതിയിലായതിനെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം എസ്‌ഐടിയെ രൂക്ഷമായി വിമർശിച്ചിരുന്നു. കഴിഞ്ഞ മാസം അഞ്ചിന് ശേഷം അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പത്മകുമാറിന്റെ അറസ്റ്റിന് പിന്നാലെ തുടർനടപടികൾ ഉണ്ടാകാതിരുന്നതും കോടതി വിമർശനവിധേയമാക്കി.
ദേവസ്വം ബോർഡ് അംഗങ്ങളായിരുന്ന വിജയകുമാറിനെയും ശങ്കർദാസിനെയും ഇതുവരെ പ്രതികളാക്കിയില്ലെന്നതിൽ കോടതി സംശയം പ്രകടിപ്പിച്ചു. ട്രസ്റ്റ് അംഗങ്ങൾക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും കോടതി വ്യക്തമാക്കി. നേരത്തെ ചോദ്യം ചെയ്യലിൽ പത്മകുമാർ ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുത്തതാണെന്നും തങ്ങൾക്ക് പങ്കില്ലെന്നുമായിരുന്നു ഇരുവരുടെയും വിശദീകരണം.
ഹൈക്കോടതിയുടെ ശക്തമായ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ എസ്‌ഐടി അന്വേഷണം വീണ്ടും സജീവമാക്കുകയും തുടർനടപടികളുമായി മുന്നോട്ടുപോകുകയും ചെയ്യുമെന്നാണ് സൂചന.
kerala
വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതകം: ആക്രമണത്തില്‍ സ്ത്രീകള്‍ക്കും പങ്കെന്ന് പൊലീസ്
കേസില്‍ ബി.ജെ.പി പ്രവര്‍ത്തകരടങ്ങുന്ന അഞ്ച് പ്രതികളെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് പൊലീസ് സൂചന.
പാലക്കാട്: പാലക്കാട് വാളയാറില്‍ ഛത്തിസ്ഗഡ് സ്വദേശി രാംനാരായണനെ ബംഗ്ലാദേശി എന്ന് ആരോപിച്ച് തല്ലിക്കൊന്ന സംഭവത്തില്‍ സ്ത്രീകള്‍ക്കും പങ്കുണ്ടെന്ന് പൊലീസ് നിഗമനം. കേസില്‍ ബി.ജെ.പി പ്രവര്‍ത്തകരടങ്ങുന്ന അഞ്ച് പ്രതികളെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് പൊലീസ് സൂചന.
രണ്ടുമണിക്കൂറിലേറെ നീണ്ട ക്രൂരമായ ആക്രമണത്തിനാണ് രാംനാരായണന്‍ ഇരയായത്. ആക്രമണത്തിനിടെ ചില സ്ത്രീകളും മര്‍ദനത്തില്‍ പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. പുതുതായി അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും. സംഭവസമയത്ത് ചിത്രീകരിച്ച വീഡിയോകള്‍ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. ആക്രമണത്തില്‍ പങ്കെടുത്ത പതിനഞ്ചോളം പേരില്‍ ചിലര്‍ നാടുവിട്ടതായും ഇവരെ കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
നിലവില്‍ പിടിയിലായ പ്രതികള്‍ മുന്‍പ് നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായവരില്‍ നാലുപേര്‍ ബി.ജെ.പി അനുഭാവികളാണ്. ഒന്നാം പ്രതിയായ അനു, മൂന്നാം പ്രതിയായ മുരളി എന്നിവര്‍ 15 വര്‍ഷം മുമ്പ് അട്ടപ്പള്ളത്ത് സി.ഐ.ടി.യു തൊഴിലാളി സ്റ്റീഫനെയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ വിനോദിനെയും വെട്ടിയ കേസിലെ പ്രതികളാണ്. സ്റ്റീഫനെ വെട്ടിയ കേസ് ഇപ്പോഴും ഹൈകോടതിയില്‍ പരിഗണനയിലാണ്.
ഒന്നാം പ്രതി അനുവിനെതിരെ വാളയാര്‍, കസബ സ്റ്റേഷനുകളിലായി 15 അടിപിടി കേസുകളുണ്ട്. രണ്ടാം പ്രതി പ്രസാദിനെതിരെ രണ്ട് കേസുകളും, മൂന്നാം പ്രതി മുരളിക്കെതിരെ രണ്ട് കേസുകളും, നാലാം പ്രതി ആനന്ദനെതിരെ ഒരു കേസും, അഞ്ചാം പ്രതി വിപിനെതിരെ മൂന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വാളയാര്‍ പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് ആള്‍ക്കൂട്ടക്കൊലപാതകമായാണ് പരിഗണിക്കുന്നതെന്നും പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം വേര്‍തിരിച്ച് പരിശോധിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം, രാംനാരായണന്റെ ശരീരത്തില്‍ അടിയേറ്റ് കേടുപാടില്ലാത്ത ഒരിടം പോലും ഉണ്ടായിരുന്നില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ പൊലീസ് സര്‍ജന്‍ ഡോ. ഹിതേഷ് ശങ്കര്‍ പറഞ്ഞു. പിന്നാമ്പുറം, നെഞ്ച്, കൈകാലുകള്‍, തലച്ചോര്‍ തുടങ്ങി ശരീരമാകെ ക്രൂര മര്‍ദനത്തിന്റെ അടയാളങ്ങളുണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് ഒരു നിമിഷത്തെ കോപമല്ല, കൂട്ടമനസ്സിന്റെ അന്ധതയും മനുഷ്യത്തിന്റെ പൂര്‍ണ്ണ അഭാവവുമാണെന്ന് ഡോ. ഹിതേഷ് ശങ്കര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
‘കൂട്ടമര്‍ദ്ദനം നടത്തിയവരില്‍ ഒരാളെങ്കിലും ”ഇത് വേണ്ട” എന്ന് പറഞ്ഞിരുന്നെങ്കില്‍, ഒരാള്‍ പോലും കൈ ഉയര്‍ത്താതിരുന്നെങ്കില്‍, ഇന്ന് ഒരു മനുഷ്യന്‍ ജീവനോടെ ഉണ്ടാകുമായിരുന്നു. ഇത്തരം ക്രൂരതയെ ന്യായീകരിക്കാനോ സംരക്ഷിക്കാനോ ആരും പാടില്ല. മൗനം പാലിക്കരുത്’ എന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു.
-
kerala3 days agoഎറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദിച്ച സംഭവം: സിഐക്കെതിരെ ഗുരുതര ആരോപണം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
-
Auto3 days agoകാർവാർ തീരത്തിന് സമീപം ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച കടൽക്കാക്ക; അന്വേഷണം ആരംഭിച്ചു
-
kerala3 days agoപാലക്കാട് കാര്‍ കത്തി ഒരാള്‍ മരിച്ചു
-
kerala3 days agoകേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു
-
india3 days agoനിഖാബ് വിവാദം: നിതീഷ് കുമാറിനെ പിന്തുണച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
-
india3 days agoധൈര്യമുണ്ടോ മഹാത്മ ഗാന്ധിയെ നോട്ടില്‍ നിന്ന് ഒഴിവാക്കാന്‍; ബിജെപിയെ വെല്ലുവിളിച്ച് ഡി.കെ ശിവകുമാര്‍
-
kerala3 days agoകൊല്ലത്ത് ആള്‍ത്താമസമില്ലാത്ത വീട്ടില്‍ അസ്ഥികുടം കണ്ടെത്തി
-
kerala3 days agoഇതാണോ പിണറായി സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?, ഇതാണോ നിങ്ങളുടെ ജനമൈത്രി പൊലീസ് സ്റ്റേഷന്?; രൂക്ഷ വിമര്‍ശനവുമായി വി.ഡി. സതീശന്
