film
പൊലീസായി ആസിഫ് അലി, കന്യാസ്ത്രീയായി അനശ്വര രാജന്; ‘രേഖാചിത്രം’ സിനിമയുടെ റിലീസ് ഡേറ്റ് പുറത്തുവിട്ടു
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ‘രേഖാചിത്രം’ത്തിന്റെ റിലീസ് തിയതി അണിയറപ്രവത്തകർ പുറത്തുവിട്ടു.

ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ‘രേഖാചിത്രം’ത്തിന്റെ റിലീസ് തിയതി അണിയറപ്രവത്തകർ പുറത്തുവിട്ടു. 2025 ജനുവരി 9നു പ്രദർശനം ആരംഭിക്കുന്ന ചിത്രം കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് നിർമ്മിക്കുന്നത്. നേരത്തെ പുറത്തുവിട്ട പോസ്റ്ററുകൾ വലിയ രീതിയിൽ സ്വീകാര്യത നേടിയിരുന്നു. പൊലീസ് വേഷത്തിൽ ആസിഫ് അലി പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണോ എന്ന പ്രതീക്ഷയിൽ കാത്തിരിക്കുമ്പോഴാണ് പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്താൻ തക്കവണ്ണമാണ് പോസ്റ്ററുകൾ എത്തിയിരിക്കുന്നത്. അനശ്വര രാജന്റെ കന്യാസ്ത്രീ ലുക്കും ശ്രദ്ധ നേടിയിരിക്കുന്നു. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥക്ക് ജോൺ മന്ത്രിക്കൽ തിരക്കഥ രചിച്ച ചിത്രം വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്. അനശ്വര രാജനാണ് നായിക.
മെഗാസ്റ്റാർ മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം ‘ദി പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ഈ സിനിമ ‘മാളികപ്പുറം’, ‘2018’ എന്നീ ചിത്രങ്ങൾക്കും റീലീസിന് തയ്യാറെടുക്കുന്ന ‘ആനന്ദ് ശ്രീബാല’ക്കും ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന ചിത്രമാണ്. മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധി കോപ്പ, മേഘ തോമസ്, ‘ആട്ടം’ സിനിമയിലൂടെ കൈയ്യടിനേടിയ സെറിൻ ശിഹാബ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ഛായാഗ്രഹണം: അപ്പു പ്രഭാകർ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, കലാസംവിധാനം: ഷാജി നടുവിൽ, സംഗീത സംവിധാനം: മുജീബ് മജീദ്, ഓഡിയോഗ്രഫി: ജയദേവൻ ചാക്കടത്ത്, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, വിഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, വിഫ്എക്സ് സൂപ്പർവൈസർസ്: ആൻഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ്: ലിജു പ്രഭാകർ, കളറിംഗ് സ്റ്റുഡിയോ: രംഗ് റെയ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പ്രേംനാഥ്, പ്രൊഡക്ഷൻ കോർഡിനേറ്റർ: അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ്: ദിലീപ്, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, സംഘട്ടനം: ഫാന്റം പ്രദീപ്, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത്, പി ആർ ഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
film
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി ‘തുടരും’
ചിത്രത്തിന്റെ വിതരണക്കാരായ ആശീര്‍വാദ് സിനിമാസ് ആണ് വിവരം അറിയിച്ചത്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി ‘തുടരും’. ചിത്രത്തിന്റെ വിതരണക്കാരായ ആശീര്‍വാദ് സിനിമാസ് ആണ് വിവരം അറിയിച്ചത്. ഫേസ്ബുക്കിലൂടെയാണ് ഔദ്യോഗികമായി വിവരം അറിയിച്ചത്. ടൊവിനോ തോമസ്- ജൂഡ് ആന്തണി ജോസഫ് ചിത്രം ‘2018’-നെ മറികടന്നാണ് ‘തുടരും’ നേട്ടം സ്വന്തമാക്കിയത്.
മറികടക്കാന്‍ ഇനി റെക്കോര്‍ഡുകള്‍ ഒന്നും ബാക്കിയില്ലെന്ന കുറിപ്പോടെ ആശീര്‍വാദ് സിനിമാസാണ് സന്തോഷം പങ്കുവെച്ചത്. ‘ഒരേയൊരു പേര്: മോഹന്‍ലാല്‍’ എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
നേരത്തെ ചിത്രം വിദേശമാര്ക്കറ്റില് 10 മില്യണ്‍ ഗ്രോസ് കളക്ഷന്‍ എന്ന നേട്ടം പിന്നിട്ടതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. എമ്പുരാനാണ് മുമ്പ് ഈ നേട്ടം കൈവരിച്ച മറ്റൊരു ചിത്രം.
2016-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍- വൈശാഖ് ചിത്രം ‘പുലിമുരുകനെ’ മറികടന്നാണ് 2023-ല്‍ പ്രദര്‍ശനത്തിനെത്തിയ ‘2018’ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായത്.
film
സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തില്‍ നടപടികളുമായി നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയും

കൊച്ചി: സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ നടപടികളുമായി നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയും. എന്‍സിബിയുടെ നേതൃത്വത്തില്‍ സിനിമ സംഘടനകളുടെ യോഗം ചേര്‍ന്നു. യോഗത്തില്‍ അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്, മാക്ട അംഗങ്ങള്‍ പങ്കെടുത്തു.
സിനിമാ സെറ്റുകളില്‍ വ്യാപകമായി ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ സിനിമ സംഘടനകളുമായി ചര്‍ച്ച നടത്തിയത്. ലഹരി ഉപയോഗം തടയാനുള്ള നടപടി ഉണ്ടാകണമെന്ന് എന്‍സിബി ആവശ്യപ്പെട്ടു. യോഗത്തില്‍ പൂര്‍ണ പിന്തുണ സിനിമാ സംഘടനകളും അറിയിച്ചിട്ടുണ്ട്.
മലയാള സിനിമ താരങ്ങളെയും ടെക്നീഷന്മാരെയും അടുത്തിടെ ലഹരി കേസുകളില്‍ പൊലീസ് പിടികൂടിയിരുന്നു. പിന്നാലെയാണ് സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ കര്‍ശന നടപടികള്‍ എടുക്കാന്‍ നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ കൂടി തീരുമാനം എടുത്തത്.
film
മനവും കണ്ണും നിറച്ച് ‘സര്‍ക്കീട്ട്’; പ്രകടന മികവില്‍ ആസിഫ് അലിയ്ക്ക് ഹാട്രിക്ക്

തമര് സംവിധാനം ചെയ്ത് ആസിഫ് അലിയും ബാലതാരം ഓര്‍ഹാനുംമുഖ്യ വേഷത്തിലെത്തിയ സര്‍ക്കീട്ടിന് എങ്ങും മികച്ച പ്രേക്ഷക പ്രതികരണം. ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായ രേഖാചിത്രത്തിനു ശേഷം റിലീസിനെത്തിയ ആസിഫ് അലിയുടെ ‘സര്‍ക്കീട്ട്’ താരത്തിന്റെ വിജയത്തുടര്‍ച്ചയാവുകയാണ്. കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ സിനിമകള്‍ക്ക് ശേഷം പ്രേക്ഷക പ്രീതി നേടുന്ന ആസിഫ് അലി ചിത്രം കൂടിയാണ് ‘സര്‍ക്കീട്ട്’. ഈ ഹാട്രിക്ക് ഹിറ്റോടെ ആസിഫ് അലി പ്രേക്ഷകരിലും നിരൂപകരലിലും ബോക്സ് ഓഫീസിലും മിനിമം ഗ്യാരന്റി ഉറപ്പിക്കുകയാണ്.
ദുബായില്‍ തൊഴില്‍ തേടിയെത്തുന്ന അമീര്‍ എന്ന ചെറുപ്പക്കാരന് മുന്നിലേക്ക് ജപ്പു എന്ന കുട്ടി എത്തുന്നതും തുടര്‍ന്ന് ഇവര്‍ക്കിടയില്‍ രൂപപ്പെടുന്ന ആത്മബന്ധവുമാണ് ‘സര്‍ക്കീട്ട്’ സിനിമയുടെ കഥാതന്തു. അമീറായി ആസിഫ് അലിയും ജപ്പുവിന്റെ റോളില്‍ ബാലതാരം ഓര്‍ഹാനാണു എത്തുന്നത്. ദീപക് പറമ്പോള്‍ അവതരിപ്പിച്ച ബാലുവിന്റേയും ദിവ്യ പ്രഭ അവതരിപ്പിച്ച സ്റ്റെഫിയുടെയും മകനാണ് ജെപ്പു, അടങ്ങിയിരിക്കാത്ത, മഹാ വികൃതിയായ ജെപ്പുവിന് ADHD എന്ന മാനസികാവസ്ഥയാണ്. യു.എ.ഇയിലെ തിരക്കേറിയ ജീവിതത്തില്‍ അകപ്പെട്ട മാതാപിതാക്കള്‍ക്ക് കൃത്യമായി ജെപ്പുവിനെ ശ്രദ്ധിക്കാന്‍ പാടുപെടുകയാണ്. പകലും രാത്രിയുടെ ഷിഫ്റ്റുകള്‍ മാറി മാറി ജോലിയെടുക്കുമ്പോള്‍ ബാലുവും സ്റ്റെഫിയും മകനെ മുറിയില്‍ പുട്ടിയിട്ട് ജോലിക്ക് പോകുകയാണ് പതിവ്. ഇതിനിടയിലേക്ക് ക്ഷണിക്കപ്പെടാത്ത വരുന്ന ആസിഫ് അലിയുടെ അമീറില്‍ ഇമോഷണല്‍ ലോക്ക് ആകുന്ന ജെപ്പുവില്‍ നിന്നാണ് സിനിമ സഞ്ചരിക്കുന്നത്. ഈ കഥാപാത്രങ്ങളുടെ ഇമോഷണല്‍ സഞ്ചാരം അഥവാ സര്‍ക്കീട്ട് തന്നെയാണ് ഈ സിനിമ.
ആസിഫ് അലിയുടെ മിന്നും പ്രകടനം തന്നെയാണ് സര്‍ക്കീട്ടിന്റെ പ്രധാന ഹൈലൈറ്റ്. നമ്മളുടെ കൂട്ടത്തില്‍ എവിടെയോ കണ്ട ഒരു വ്യക്തിയുടെ ഇമോഷന്‍സ് വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു വിജയിപ്പിക്കാന്‍ നായകന് എന്ന നിലയില്‍ ആസിഫിന് കഴിഞ്ഞിട്ടുണ്ട്. ബോക്സ് ഓഫീസ് ഹിറ്റിനൊപ്പം ആസിഫ് അലിയുടെ ഗംഭീര പ്രകടനം കൊണ്ട് കൂടി ശ്രദ്ധേയമായ സിനിമകളായിരുന്നു കിഷ്കിന്ധാ കാണ്ഡവും രേഖാചിത്രവും. അതിനു തുടര്‍കഥയായി തന്നെ സര്‍ക്കീട്ടും കൂട്ടിച്ചേര്‍ക്കാം. ചിത്രത്തിലെ മറ്റൊരു മുഖ്യ കഥാപാത്രമായി എത്തുന്ന ബാലതാരം ഓര്‍ഹാനും അഭിനയ മികവിലൂടെ അത്ഭുതപ്പെടുത്തുന്നുണ്ട്. ദീപക് പറമ്പോളും ദിവ്യ പ്രഭയും മികച്ച രീതിയില്‍ തന്നെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപന് അടാട്ട്, സിന്‍സ് ഷാന്‍, പ്രവീണ്‍ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന വിധത്തിലാണ് സര്‍ക്കീട്ട് സിനിമ തമര് ഒരുക്കിയിരിക്കുന്നത്. കഥയുടെ ഗതി എന്താകുമെന്ന് ചിന്തിക്കുന്ന പ്രേക്ഷകരുടെ സംശയത്തെ വളരെ വ്യക്തമായും മനോഹരമായും ബോധ്യപ്പെടുത്താന്‍ രചയിതാവും സംവിധായകനുമായ താമറിന് സാധിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രീകരിച്ച ഈ സിനിമ, യുഎഇയിലെ ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി ഏകദേശം 40 ദിവസങ്ങള്‍ കൊണ്ടാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.
ഗോവിന്ദ് വസന്തയുടെ സംഗീതം തന്നെയാണ് സര്‍ക്കീട്ടിന്റെ സോള്‍. പ്രേക്ഷകരെ സിനിമയിലേക്ക് പിടിച്ചിരുത്തുന്നതില്‍ ഗോവിന്ദ് വസന്തയുടെ മ്യൂസിക്കിന് വലിയ പങ്കുണ്ട്. സംഗീത് പ്രതാപിന്റെ എഡിറ്റിംഗും മികച്ചു നിന്നു. ഗള്‍ഫ് മണ്ണിന്റെ ഭംഗിയും ജീവിതവും ഛായാഗ്രാഹകന്‍ അയാസ് നന്നായി ഒപ്പിയെടുത്തിട്ടുണ്ട്. ചുരുക്കത്തില്‍, കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സ് നിറയ്ക്കുന്ന ഒരു ഫീല്‍ ഗുഡ് സിനിമ സഞ്ചാരം തന്നെയാണീ ‘സര്‍ക്കീട്ട്’.
-
kerala3 days ago
ഗഫൂറിനെ കടുവ കഴുത്തില്‍ കടിച്ച് വലിച്ചുകൊണ്ടുപോയി, നിലവിളിക്കാന്‍പോലുമായില്ല’ ദൃക്സാക്ഷിയായ സമദ്
-
kerala2 days ago
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു
-
news2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
india3 days ago
പാകിസ്താന് പതാകയും മറ്റു അനുബന്ധ വസ്തുക്കളും വില്‍ക്കരുത്; ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് നോട്ടീസ്
-
india3 days ago
യുപിയില്‍ മുസ്ലിം മതസ്ഥാപനങ്ങള്‍ക്കെതിരെ ബുള്‍ഡോസര്‍ രാജ്; മദ്രസകളും, പള്ളികളുമടക്കം 280 സ്ഥാപനങ്ങള്‍ തകര്‍ത്തു
-
india3 days ago
മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ജോണ്‍ ബര്‍ള തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്
-
kerala3 days ago
വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു; സിപിഎം എംഎല്‍എക്കെതിരെ പരാതി
-
kerala3 days ago
സ്വതന്ത്ര ഫലസ്തീന് യാഥാര്‍ത്ഥ്യമാക്കണം; മുസ്ലിംലീഗ്