Connect with us

News

കൗണ്‍സലിംഗിനിടെ 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; മുന്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

ഇയാള്‍ക്കെതിരെ മുന്‍പും സമാനമായ പരാതികള്‍ ഉണ്ടായിരുന്നുവെന്ന വിവരമുണ്ട്.

Published

on

കണ്ണൂര്‍: കൗണ്‍സലിംഗിനായി എത്തിയ പതിനേഴുകാരിയെ വീട്ടില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മോട്ടിവേഷന്‍ സ്പീക്കറുമായ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍.മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടില്‍ കെ.സി. ഷാജു (59)വിനെയാണ് മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രിന്‍സിപ്പലായി വിരമിച്ച ശേഷം ഷാജു ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് കൗണ്‍സലിംഗ് സംസ്ഥാന ഫാക്കല്‍റ്റിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. വിദ്യാഭ്യാസ വകുപ്പിന് വേണ്ടി ബോധവല്‍ക്കരണ ക്ലാസുകളും എടുത്തിരുന്നു.

പതിനേഴുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ഇയാള്‍ക്കെതിരെ മുന്‍പും സമാനമായ പരാതികള്‍ ഉണ്ടായിരുന്നുവെന്ന വിവരമുണ്ട്. പതിനേഴുകാരിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ് നടത്തിയത്.

സമൂഹമാധ്യമങ്ങളില്‍ സ്ഥിരമായി മോട്ടിവേഷണല്‍ വീഡിയോകള്‍ പങ്കുവെച്ചിരുന്ന ഇയാള്‍ ‘മാസ്റ്റര്‍ ട്രെയിനര്‍’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. സൈക്കോളജിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, ലൈഫ് സ്‌കില്‍ ട്രെയ്നര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു.

പ്രതിയെ മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഫലസ്തീനിലെ കുടുംബങ്ങള്‍ക്കായി വഖഫ് ഫൗണ്ടേഷന്‍ രൂപവത്കരിച്ച് ഒമാന്‍

ഫലസ്തീന്‍ ജനതക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സഹായമെത്തിക്കുന്നതിനായി മന്ത്രാലയത്തിന്റെ പ്രത്യേക തീരുമാനപ്രകാരമാണ് (ഉത്തരവ് നമ്പര്‍ 78/36) ഫൗണ്ടേഷന്‍ രൂപവത്കരിച്ചത്.

Published

on

By

മസ്‌കത്ത്: ഫലസ്തീനിലെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനായി വഖഫ് ഫൗണ്ടേഷന്‍ രൂപവത്കരിച്ച് ഒമാന്‍.
ഒമാന്‍ ഔഖാഫ്, മതകാര്യ മന്ത്രാലയമാണ് 10 ലക്ഷം ഒമാനി റിയാല്‍ പ്രാരംഭ മൂലധനത്തോടെയുള്ള ഒരു പ്രത്യേക ചാരിറ്റബ്ള്‍ എന്‍ഡോവ്മെന്റ് (വഖഫ്) ഫൗണ്ടേഷന്‍ സ്ഥാപിച്ചത് .

ഫലസ്തീന്‍ ജനതക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സഹായമെത്തിക്കുന്നതിനായി മന്ത്രാലയത്തിന്റെ പ്രത്യേക തീരുമാനപ്രകാരമാണ് (ഉത്തരവ് നമ്പര്‍ 78/36) ഫൗണ്ടേഷന്‍ രൂപവത്കരിച്ചത്. കേവലം ഒരു താല്‍ക്കാലിക ആശ്വാസ പദ്ധതിയെന്നതിലുപരി, സുസ്ഥിരമായ സഹായം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഫലസ്തീനിലെ പാവപ്പെട്ട കുടുംബങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായുള്ള ഭക്ഷ്യസുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ പദ്ധതികള്‍ക്കായിരിക്കും ഇതില്‍നിന്നുള്ള വരുമാനം വിനിയോഗിക്കുക.

10 ലക്ഷം റിയാല്‍ എന്ന പ്രാരംഭ നിക്ഷേപം ഒരു സാമ്പത്തിക സ്രോതസ്സായി ഉപയോഗിക്കുകയും അതില്‍നിന്നുള്ള നിക്ഷേപ വരുമാനം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുകയും ചെയ്യും. ഇത് സഹായം വിതരണം ചെയ്യുന്നതില്‍ സുതാര്യതയും തുടര്‍ച്ചയും ഉറപ്പാക്കും.

ഫലസ്തീന്‍ വിഷയത്തില്‍ ഒമാന്‍ പുലര്‍ത്തുന്ന ഉറച്ച നിലപാടിന്റെയും മാനുഷിക മൂല്യങ്ങളോടുള്ള പ്രതിബദ്ധതയുടെയും ഭാഗമായാണ് ഈ നടപടി. നേരത്തെയും ഒമാന്‍ ഗസ്സയിലെ കുട്ടികള്‍ക്കായി യൂനിസെഫ് വഴിയും യു.എന്‍.ആര്‍.ഡബ്ല്യു.എ വഴിയും ദശലക്ഷക്കണക്കിന് ഡോളറിന്റെ സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഫണ്ടുകളുടെ കാര്യക്ഷമമായ വിനിയോഗം ഉറപ്പാക്കാന്‍ സമഗ്ര ഭരണ ചട്ടക്കൂടും ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നയരൂപവത്കരണം, പദ്ധതികളുടെ മേല്‍നോട്ടം എന്നിവക്കായി പ്രത്യേക ഡയറക്ടര്‍ ബോര്‍ഡ് രൂപവത്കരിക്കും. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് ഉത്തരവാദിത്വപരവും സുതാര്യവുമായ സാമ്പത്തിക നിയന്ത്രണം ഉറപ്പാക്കുക എന്നതും ബോര്‍ഡിന്റെ ചുമതലയായിരിക്കും. വഖഫ് സംസ്‌കാരത്തെ സജീവമാക്കി സാമൂഹികാധിഷ്ഠിത പദ്ധതികള്‍ വികസിപ്പിക്കുകയാണ് ഒമാന്‍ ലക്ഷ്യമിടുന്നതെന്നും ഫലസ്തീന്‍ വിഷയത്തില്‍ സുല്‍ത്താനേറ്റിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ നടപടിയെന്നും മന്ത്രാലയം അറിയിച്ചു.

 

Continue Reading

News

യുപിയില്‍ വീടിന് തീപിടിച്ച് അഞ്ചുകുട്ടികളടക്കം ആറുപേര്‍ക്ക് ദാരുണാന്ത്യം

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Published

on

By

മീററ്റ് (ഉത്തര്‍പ്രദേശ്): ലിസാഡി ഗേറ്റ് പ്രദേശത്ത് വീടിന് തീ പിടിച്ച് അഞ്ചുകുട്ടികളും ഒരുസ്ത്രീയും വെന്തുമരിച്ചു. തിങ്കളാഴ്ച രാത്രി മീററ്റ് സ്വദേശിയായ ഇക്ബാല്‍ അഹമ്മദിന്റെ വീട്ടിലാണ് സംഭവം നടന്നത്.

അപകടസമയത്ത് വീട്ടില്‍ രണ്ട് സ്ത്രീകളും അഞ്ചുകുട്ടികളുമായിരുന്നു ഉണ്ടായിരുന്നത്. തീപിടിത്തത്തില്‍ പരിക്കേറ്റവരെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആറുപേരെയും രക്ഷിക്കാനായില്ല. ഇക്ബാലും സഹോദരനും സംഭവം നടന്ന സമയത്ത് പള്ളിയില്‍ പ്രാര്‍ഥനയ്ക്കായി പോയിരിക്കുകയായിരുന്നു.

കെട്ടിടത്തിന്റെ താഴത്തെ നില വസ്ത്ര സംഭരണശാലയായി ഉപയോഗിച്ചിരുന്നതും കുടുംബം മുകളിലത്തെ നിലയില്‍ താമസിച്ചിരുന്നതുമാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കെട്ടിടത്തില്‍നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍ക്കാരാണ് പൊലീസിനെയും അഗ്നിരക്ഷാസേനയേയും വിവരം അറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ സംഘം ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കി.

തീപ്പിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Continue Reading

kerala

‘അവിടെ ഇനി സ്വര്‍ണം വല്ലതും അവശേഷിക്കുന്നുണ്ടോ?’; ശബരിമല സ്വര്‍ണക്കൊള്ളയില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

നേരത്തെയും സുപ്രീം കോടതി സ്വര്‍ണക്കൊള്ളയില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

Published

on

By

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്വര്‍ണമെന്തെങ്കിലും ഇനി അവശേഷിക്കുന്നുണ്ടോ എന്ന രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. പങ്കജ് ഭണ്ഡാരിയുടെ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ വിമര്‍ശനം. തനിക്ക് സ്വര്‍ണക്കൊള്ളയില്‍ പങ്കില്ലെന്ന് പങ്കജ് ഭണ്ഡാരി സുപ്രീം കോടതിയെ അറിയിച്ചു. അപ്പീല്‍ പരിഗണിക്കുന്നത് മാര്‍ച്ച് ഒന്‍പതിലേക്ക് മാറ്റി. നേരത്തെയും സുപ്രീം കോടതി സ്വര്‍ണക്കൊള്ളയില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ദൈവത്തെ പോലും കൊള്ളയടിച്ചില്ലേ എന്നായിരുന്നു സുപ്രീം കോടതി ചോദിച്ചത്.

 

Continue Reading

Trending