Connect with us

News

മദ്യലഹരിയില്‍ മകന്‍ കസേരയോടെ വലിച്ചെറിഞ്ഞ അമ്മ മരിച്ചു; പ്രതി കസ്റ്റഡിയില്‍

പള്ളിയാന്മൂല സ്വദേശിനിയായ വി. ശാന്ത ആണ് മരിച്ചത്.

Published

on

കണ്ണൂര്‍: മകന്റെ ക്രൂര ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പള്ളിയാന്മൂല സ്വദേശിനിയായ വി. ശാന്ത (88) ആണ് മരിച്ചത്.

മകന്‍ സജീവന്‍ മദ്യലഹരിയില്‍ അമ്മയെ കസേരയോടെ വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് വി. ശാന്തയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

സംഭവത്തെ തുടര്‍ന്ന് സജീവനെ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. മദ്യലഹരിയിലാണ് ഇയാള്‍ ആക്രമണം നടത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സര്‍ക്കാരിന് തിരിച്ചടി; നവകേരള സര്‍വ്വേ ഹൈക്കോടതി റദ്ദാക്കി

കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവിയര്‍ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.

Published

on

നവകേരള സര്‍വ്വേയില്‍ ഹൈക്കോടതിയില്‍ സര്‍ക്കാരിന് തിരിച്ചടി. നവകേരള സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം ഹൈക്കോടതി റദ്ദാക്കി. കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവിയര്‍ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. നവ കേരള സര്‍വ്വേ എന്ന പേരില്‍ കേരള സര്‍ക്കാര്‍, സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് സിപിഐഎം എല്‍ഡിഎഫ് അനുഭാവികളെയും പ്രവര്‍ത്തകരേയും വിന്യസിച്ചുകൊണ്ട് ഡോര്‍ ടു ഡോര്‍ ക്യാമ്പയിന്‍ നടത്തുന്നതിന്റെ ഭാഗമായി നടത്തിയ പദ്ധതിയെ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നതില്‍ പദ്ധതിയെ തടഞ്ഞുകൊണ്ട് ഉത്തരവ് ലഭിച്ചു. ഈ പദ്ധതി സര്‍ക്കാരിന്റെ പ്രവര്‍ത്തന മാര്‍ഗരേഖയ്ക്ക് വിരുദ്ധവും ഉത്തരവാദിത്വരഹിതമായി സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുന്നതുമാണ് എന്ന് കണ്ടുകൊണ്ട് ഇതിനായി മാറ്റിവെച്ച 20 കോടി രൂപ നല്‍കാന്‍ പാടുള്ളതല്ല എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിധിപ്രസ്താവന നടത്തി. കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജെയിന്‍ ജയ്‌സണ്‍ മാത്യുവാണ് അലോഷ്യസ് സേവിയറിനായി കോടതിയില്‍ ഹാജരായത്.

Continue Reading

kerala

‘ശബരിമല എല്ലാവരുടെയും വികാരമാണ്, കള്ളത്തരം കാണിച്ചവരെ അയ്യപ്പന്‍ വെറുതെ വിടുമോ’: ഇഡിക്ക് മുന്നില്‍ ഹാജരായി നടന്‍ ജയറാം

ഇന്ന് രാവിലെ 11 മണിയോടെയാണ് നടന്‍ ചോദ്യം ചെയ്യലിനായി എത്തിയത്.

Published

on

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് നടന്‍ ജയറാം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസില്‍ ഹാജരായി. ഇന്ന് രാവിലെ 11 മണിയോടെയാണ് നടന്‍ ചോദ്യം ചെയ്യലിനായി എത്തിയത്. കേസിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരേണ്ടത് ഓരോരുത്തരുടേയും കടമയാണെന്നും തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമലയിലെ സ്വര്‍ണ്ണപ്പാളികള്‍ കടത്തി കള്ളപ്പണം വെളുപ്പിച്ചു എന്ന ആരോപണത്തിലാണ് ഇഡി അന്വേഷണം നടത്തുന്നത്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ള ജയറാമിന്റെ ബന്ധവും സാമ്പത്തിക ഇടപാടുകളുമാണ് പ്രധാനമായും ഇഡി പരിശോധിക്കുന്നത്.

‘ശബരിമലയെന്നത് ജാതിമതഭേദമന്യേ എല്ലാവരും എത്തുന്ന പുണ്യസ്ഥലമാണ്. അവിടെ ഇത്തരം തട്ടിപ്പുകള്‍ നടന്നിട്ടുണ്ടെങ്കില്‍ അത് വെളിച്ചത്തുകൊണ്ടുവരാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. കഴിഞ്ഞ 38 വര്‍ഷമായി നിരവധി ക്ഷേത്രചടങ്ങുകളില്‍ ഞാന്‍ പങ്കെടുക്കാറുണ്ട്. അത്തരത്തിലാണ് ശബരിമലയുമായി ബന്ധപ്പെട്ടവര്‍ എന്നെ പൂജയ്ക്കായി വിളിച്ചത്. ഇതിന് പിന്നില്‍ കള്ളത്തരങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തട്ടെ. അയ്യപ്പന്‍ അവരെ വെറുതെ വിടുമോ?’

ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയും വാതിലും നിര്‍മ്മാണ വേളയില്‍ പോറ്റി ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജ നടത്തിയിരുന്നു. എന്നാല്‍ ശബരിമലയില്‍ വെച്ചുള്ള പരിചയം മാത്രമാണ് പോറ്റിയുമായുള്ളതെന്നും തനിക്ക് തട്ടിപ്പിനെക്കുറിച്ച് അറിയില്ലെന്നുമാണ് താരം നേരത്തെ എസ്‌ഐടിക്ക് നല്‍കിയ മൊഴി. ഇതില്‍ വ്യക്തത വരുത്താനാണ് ഇഡി ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്.

 

Continue Reading

News

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; പവന് 1,120 രൂപ കുറഞ്ഞു

ഗ്രാമിന് 140 രൂപ കുറഞ്ഞു

Published

on

By

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കനത്ത ഇടിവ്. 22 കാരറ്റ് സ്വര്‍ണത്തിന് പവന് 1,120 രൂപ കുറഞ്ഞ് ഇന്ന് 1,13,600 രൂപയായി. ഇന്നലെ ഒരു പവന് 1,14,720 രൂപയായിരുന്നു വില. ഗ്രാമിന് 140 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,200 രൂപയായി. ഇന്നലെ 14,340 രൂപയായിരുന്നു.

24 കാരറ്റ് സ്വര്‍ണം പവന് 1,23,928 രൂപയും 18 കാരറ്റ് സ്വര്‍ണം 92,944 രൂപയുമാണ് ഇന്നത്തെ നിരക്ക്.

രണ്ടു ദിവസത്തെ ഇടിവിന് ശേഷം കഴിഞ്ഞ ശനിയാഴ്ച സ്വര്‍ണവിലയില്‍ വര്‍ധന ഉണ്ടായിരുന്നു. അന്ന് ഒറ്റയടിക്ക് 1,920 രൂപയാണ് വര്‍ധിച്ചത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെ ഉണ്ടായിരുന്ന റെക്കോര്‍ഡ് നിരക്ക്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.

Continue Reading

Trending