കിഴക്കൻ ചമ്പാരനിൽ നടന്ന സംഭവത്തിന്റെ വീഡിയോ ബീഹാർ പ്രതിപക്ഷ നേതാവ് കൂടിയായ യാദവ് തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചു.
ചോദ്യപേപ്പര്‍ ചോര്‍ന്നതിന്റെ സ്വഭാവവും എവിടെയൊക്കെ ചോര്‍ന്നുവെന്നും വ്യക്തമാക്കണമെന്നും ചോദ്യപ്പേപ്പര്‍ അച്ചടിച്ചതിലും വിതരണം ചെയ്തതിലുമുള്ള സമയക്രമം വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഭരണ വര്‍ഗത്തിന്റെ പിടിപ്പുകേടില്‍ എല്ലാം കൊണ്ടും ജനം ദുരിതം അനുഭവിക്കുന്ന കാലം കേരളം മുമ്പെങ്ങും കണ്ടിട്ടില്ല. ഇതന്റെ ഉത്തരവാദിത്വമേറ്റെടുത്ത് പിണറായി വിജയന് സ്ഥാനമൊഴിയണമെന്നും മുസ്ലിം യൂത്ത് ലീഗ്.
നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിലായിരുന്നു ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ നിയമ വിരുദ്ധ യാത്ര.
പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് കുമാറിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.
കുറഞ്ഞ സമയം പോലും മണിപ്പൂരിൽ ചെലവഴിക്കാൻ പ്രധാനമന്ത്രിക്ക് സമയമില്ലെന്നും എന്നാൽ വിദേശപര്യടനത്തിനായി ദിവസങ്ങൾ മാറ്റിവെക്കാൻ സാധിക്കുന്നുണ്ടെന്നും ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
അലിഗഡ് ഖാസ് കിമണ്ഡി പ്രദേശവാസിയായിരുന്ന ഫരീദ് ഔറംഗസേബിനെയാണ് ജോലി കഴിഞ്ഞ് മടങ്ങുന്ന സമയത്ത് ജൂൺ 18നാണ് ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത്.
അസമിലെ കചാർ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച ശേഷമായിരുന്നു രാഹുലിന്റെ പ്രതികരണം.
ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രതി ആകാശ് തലങ്കേരി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.
വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരംവരെയുള്ള ന്യുന മർദ്ദ പാത്തിയും ആന്ധ്രാ തീരത്തിനു സമീപം ബംഗാൾ ഉൾകടലിനു മുകളിലായുള്ള ചക്രവാത ചുഴിയുമാണ് ഇതിന് കാരണം.